Isaiah - യെശയ്യാ 11 | View All

1. എന്നാല് യിശ്ശായിയുടെ കുറ്റിയില്നിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളില്നിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.
മത്തായി 2:23, യോഹന്നാൻ 7:42, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:23, എബ്രായർ 7:14, വെളിപ്പാടു വെളിപാട് 5:5, വെളിപ്പാടു വെളിപാട് 22:16

1. Like a branch that sprouts from a stump, someone from David's family will someday be king.

2. അവന്റെ മേല് യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.
എഫെസ്യർ എഫേസോസ് 1:17, 1 പത്രൊസ് 4:14

2. The Spirit of the LORD will be with him to give him understanding, wisdom, and insight. He will be powerful, and he will know and honor the LORD.

3. അവന്റെ പ്രമോദം യഹോവാഭക്തിയില് ആയിരിക്കും; അവന് കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേള്ക്കുന്നതുപോലെ വിധിക്കയുമില്ല.
യോഹന്നാൻ 7:24

3. His greatest joy will be to obey the LORD. This king won't judge by appearances or listen to rumors.

4. അവന് ദരിദ്രന്മാര്ക്കും നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കള്ക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവന് ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും.
യോഹന്നാൻ 7:24, 2 തെസ്സലൊനീക്യർ 2:8, വെളിപ്പാടു വെളിപാട് 19:11-15, എഫെസ്യർ എഫേസോസ് 6:17

4. The poor and the needy will be treated with fairness and with justice. His word will be law everywhere in the land, and criminals will be put to death.

5. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.
എഫെസ്യർ എഫേസോസ് 6:14

5. Honesty and fairness will be his royal robes.

6. ചെന്നായി കുഞ്ഞാടിനോടുകൂടെ പാര്ക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാര്ക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.

6. Leopards will lie down with young goats, and wolves will rest with lambs. Calves and lions will eat together and be cared for by little children.

7. പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികള് ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോല് തിന്നും.

7. Cows and bears will share the same pasture; their young will rest side by side. Lions and oxen will both eat straw.

8. മുലകുടിക്കുന്ന ശിശു സര്പ്പത്തിന്റെ പോതിങ്കല് കളിക്കും; മുലകുടിമാറിയ പൈതല് അണലിയുടെ പൊത്തില് കൈ ഇടും.

8. Little children will play near snake holes. They will stick their hands into dens of poisonous snakes and never be hurt.

9. സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂര്ണ്ണമായിരിക്കയാല് എന്റെ വിശുദ്ധപര്വ്വതത്തില് എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.

9. Nothing harmful will take place on the LORD's holy mountain. Just as water fills the sea, the land will be filled with people who know and honor the LORD.

10. അന്നാളില് വംശങ്ങള്ക്കു കൊടിയായി നിലക്കുന്ന യിശ്ശായിവേരായവനെ ജാതികള് അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.
റോമർ 15:12, വെളിപ്പാടു വെളിപാട് 5:5, വെളിപ്പാടു വെളിപാട് 22:16

10. The time is coming when one of David's descendants will be the signal for the people of all nations to come together. They will follow his advice, and his own nation will become famous.

11. അന്നാളില് കര്ത്താവു തന്റെ ജനത്തില് ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരില്നിന്നും മിസ്രയീമില്നിന്നും പത്രോസില്നിന്നും കൂശില്നിന്നും ഏലാമില്നിന്നും ശിനാരില്നിന്നും ഹമാത്തില്നിന്നും സമുദ്രത്തിലെ ദ്വീപുകളില്നിന്നും വീണ്ടുകൊള്വാന് രണ്ടാം പ്രാവശ്യം കൈ നീട്ടും.

11. When that day comes, the Lord will again reach out his mighty arm and bring home his people who have survived in Assyria, Egypt, Pathros, Ethiopia, Elam, Shinar, Hamath, and the land along the coast.

12. അവന് ജാതികള്ക്കു ഒരു കൊടി ഉയര്ത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേര്ക്കുംകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളില്നിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.

12. He will give a signal to the nations, and he will bring together the refugees from Judah and Israel, who have been scattered all over the earth.

13. എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദയെ അസഹ്യപ്പെടുത്തുന്നവര് ഛേദിക്കപ്പെടും; എഫ്രയീം യെഹൂദയോടു അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല.

13. Israel will stop being jealous of Judah, and Judah will no longer be the enemy of Israel.

14. അവര് പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേല് ചാടും; കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; ഏദോമിന്മേലും മോവാബിന്മേലും കൈവേക്കും; അമ്മോന്യര് അവരെ അനുസരിക്കും.

14. Instead, they will get together and attack the Philistines in the west. Then they will defeat the Edomites, the Moabites, and the Ammonites in the east. They will rule those people and take from them whatever they want.

15. യഹോവ മിസ്രയീംകടലിന്റെ നാവിന്നു ഉന്മൂലനാശം വരുത്തും; അവന് ഉഷ്ണക്കാറ്റോടുകൂടെ നദിയുടെ മീതെ കൈ ഔങ്ങി അതിനെ അടിച്ചു ഏഴു കൈവഴികളാക്കി ചെരിപ്പു നനയാതെ കടക്കുമാറാക്കും.
വെളിപ്പാടു വെളിപാട് 16:12

15. The Lord will dry up the arm of the Red Sea near Egypt, and he will send a scorching wind to divide the Euphrates River into seven streams that anyone can step across.

16. മിസ്രയീമില്നിന്നു പുറപ്പെട്ട നാളില് യിസ്രായേലിന്നുണ്ടായിരുന്നതുപോലെ, അശ്ശൂരില്നിന്നു അവന്റെ ജനത്തില് ശേഷിക്കുന്ന ശേഷിപ്പിന്നു ഒരു പെരുവഴിയുണ്ടാകും.

16. Then for his people who survive, there will be a good road from Assyria, just as there was a good road for their ancestors when they left Egypt.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |