Isaiah - യെശയ്യാ 16 | View All

1. നിങ്ങള് ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ സേലയില്നിന്നു മരുഭൂമിവഴിയായി സീയോന് പുത്രിയുടെ പര്വ്വതത്തിലേക്കു കൊടുത്തയപ്പിന് .

1. Send rams as tribute to the ruler of the land, from Sela in the desert to the hill of Daughter Zion.

2. മോവാബിന്റെ പുത്രിമാര് കൂടു വിട്ടലയുന്ന പക്ഷികളെപ്പോലെ അര്ന്നോന്റെ കടവുകളില് ഇരിക്കും.

2. At the fords of the Arnon the Moabite women are like a bird that flies about when forced from its nest.

3. ആലോചന പറഞ്ഞുതരിക; മദ്ധ്യസ്ഥം ചെയ്ക; നിന്റെ നിഴലിനെ നട്ടുച്ചെക്കു രാത്രിയെപ്പോലെ ആക്കുക; ഭ്രഷ്ടന്മാരെ ഒളിപ്പിക്ക; അലഞ്ഞു നടക്കുന്നവനെ കാണിച്ചുകൊടുക്കരുതു.

3. 'Bring a plan, make a decision! Provide some shade in the middle of the day! Hide the fugitives! Do not betray the one who tries to escape!

4. മോവാബിന്റെ ഭ്രഷ്ടന്മാര് നിന്നോടുകൂടെ പാര്ത്തുകൊള്ളട്ടെ; കവര്ച്ചക്കാരന്റെ മുമ്പില് നീ അവര്ക്കും ഒരു മറവായിരിക്ക; എന്നാല് പീഡകന് ഇല്ലാതെയാകും; കവര്ച്ച അവസാനിക്കും; ചവിട്ടിക്കളയുന്നവര് ദേശത്തുനിന്നു മുടിഞ്ഞുപോകും.

4. Please let the Moabite fugitives live among you. Hide them from the destroyer!' Certainly the one who applies pressure will cease, the destroyer will come to an end, those who trample will disappear from the earth.

5. അങ്ങനെ ദയയാല് സിംഹാസനം സ്ഥിരമായ്വരും; അതിന്മേല് ദാവീദിന്റെ കൂടാരത്തില്നിന്നു ഒരുത്തന് ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാന് വേഗതയുള്ളവനായും നേരോടെ ഇരിക്കും.

5. Then a trustworthy king will be established; he will rule in a reliable manner, this one from David's family. He will be sure to make just decisions and will be experienced in executing justice.

6. ഞങ്ങള് മോവാബിന്റെ ഗര്വ്വത്തെക്കുറിച്ചു കേട്ടിട്ടുണ്ടു; അവന് മഹാഗര്വ്വിയാകുന്നു; അവന്റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യര്ത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ടു.

6. We have heard about Moab's pride, their great arrogance, their boasting, pride, and excess. But their boastful claims are empty!

7. അതുകൊണ്ടു മോവാബിനെപ്പറ്റി മോവാബ് തന്നേ മുറയിടും; എല്ലാവരും മുറയിടും; കീര്-ഹരേശെത്തിന്റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങള് കേവലം ദുഃഖിതന്മാരായി വിലപിക്കും.

7. So Moab wails over its demise they all wail! Completely devastated, they moan about what has happened to the raisin cakes of Kir Hareseth.

8. ഹെശ്ബേന് വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേത്തരമായ വള്ളിയെ ജാതികളുടെ പ്രഭുക്കന്മാര് ഒടിച്ചു കളഞ്ഞു; അതു യസേര്വരെ നീണ്ടു മരുഭൂമിയിലോളം പടര്ന്നിരുന്നു; അതിന്റെ ശാഖകള് പടര്ന്നു കടല് കടന്നിരുന്നു.

8. For the fields of Heshbon are dried up, as well as the vines of Sibmah. The rulers of the nations trample all over its vines, which reach Jazer and spread to the desert; their shoots spread out and cross the sea.

9. അതുകൊണ്ടു ഞാന് യസേരിനോടുകൂടെ ശിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; ഹെശ്ബോനേ, എലെയാലേ, ഞാന് നിന്നെ എന്റെ കണ്ണുനീരുകൊണ്ടു നനെക്കും; നിന്റെ വേനല്ക്കനികള്ക്കും നിന്റെ കൊയ്ത്തിന്നും പോര് വിളി നേരിട്ടിരിക്കുന്നു.

9. So I weep along with Jazer over the vines of Sibmah. I will saturate you with my tears, Heshbon and Elealeh, for the conquering invaders shout triumphantly over your fruit and crops.

10. സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പോയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളില് പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാര് ചക്കുകളില് മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്റെ ആര്പ്പുവിളി ഞാന് നിര്ത്തിക്കളഞ്ഞിരിക്കുന്നു.

10. Joy and happiness disappear from the orchards, and in the vineyards no one rejoices or shouts; no one treads out juice in the wine vats I have brought the joyful shouts to an end.

11. അതുകൊണ്ടു എന്റെ ഉള്ളം മോവാബിനെക്കുറിച്ചും എന്റെ അന്തരംഗം കീര്ഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു.

11. So my heart constantly sighs for Moab, like the strumming of a harp, my inner being sighs for Kir Hareseth.

12. പിന്നെ മോവാബ് പൂജാഗിരിയില് ചെന്നു പാടുപെട്ടു ക്ഷേത്രത്തില് പ്രാര്ത്ഥിപ്പാന് കടന്നാല് അവന് കൃതാര്ത്ഥനാകയില്ല.

12. When the Moabites plead with all their might at their high places, and enter their temples to pray, their prayers will be ineffective!

13. ഇതാകുന്നു യഹോവ പണ്ടു തന്നേ മോവാബിനെക്കുറിച്ചു അരുളിച്ചെയ്ത വചനം.

13. This is the message the LORD previously announced about Moab.

14. ഇപ്പോള് യഹോവ അരുളിച്ചെയ്യുന്നതോകൂലിക്കാരന്റെ ആണ്ടുപോലെയുള്ള മൂന്നു ആണ്ടിന്നകം മോവാബിന്റെ മഹത്വം അവന്റെ സര്വ്വമഹാപുരുഷാരത്തോടുകൂടെ തുച്ഛീകരിക്കപ്പെടും; അവന്റെ ശേഷിപ്പു അത്യല്പവും അഗണ്യവും ആയിരിക്കും.

14. Now the LORD makes this announcement: 'Within exactly three years Moab's splendor will disappear, along with all her many people; there will be just a few, insignificant survivors left.'



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |