Isaiah - യെശയ്യാ 34 | View All

1. ജാതികളേ, അടുത്തുവന്നു കേള്പ്പിന് ; വംശങ്ങളേ, ശ്രദ്ധതരുവിന് ; ഭൂമിയും അതിന്റെ നിറവും ഭൂതലവും അതില് മുളെക്കുന്നതൊക്കെയും കേള്ക്കട്ടെ.

1. Come near, O nations, and hear; be attentive, O peoples! Let the earth and what fills it listen, the world and all it produces.

2. യഹോവേക്കു സകലജാതികളോടും കോപവും അവരുടെ സര്വ്വസൈന്യത്തോടും ക്രോധവും ഉണ്ടു; അവന് അവരെ ശപഥാര്പ്പിതമായി കുലെക്കു ഏല്പിച്ചിരിക്കുന്നു.

2. The LORD is angry with all the nations and is wrathful against all their host; he has doomed them and given them over to slaughter.

3. അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളില്നിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തം കൊണ്ടു മലകള് ഒഴുകിപ്പോകും.

3. Their slain shall be cast out, their corpses shall send up a stench; The mountains shall run with their blood,

4. ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുള്പോലെ ചുരുണ്ടുപോകും; അതിനെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.
മത്തായി 24:29, മർക്കൊസ് 13:25, ലൂക്കോസ് 21:26, 2 പത്രൊസ് 3:12, വെളിപ്പാടു വെളിപാട് 6:13-14

4. and all the hills shall rot; The heavens shall be rolled up like a scroll, and all their host shall wither away, As the leaf wilts on the vine, or as the fig withers on the tree.

5. എന്റെ വാള് സ്വര്ഗ്ഗത്തില് ലഹരിച്ചിരിക്കുന്നു; അതു എദോമിന്മേലും എന്റെ ശപഥാര്പ്പിതജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും.

5. When my sword has drunk its fill in the heavens, lo, it shall come down in judgment upon Edom, a people I have doomed.

6. യഹോവയുടെ വാള് രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തം കൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുംകൊണ്ടും തന്നേ; യഹോവേക്കു ബൊസ്രയില് ഒരു യാഗവും എദോംദേശത്തു ഒരു മഹാസംഹാരവും ഉണ്ടു.

6. The LORD has a sword filled with blood, greasy with fat, With the blood of lambs and goats, with the fat of rams' kidneys; For the LORD has a sacrifice in Bozrah, a great slaughter in the land of Edom.

7. അവയോടുകൂടെ കാട്ടുപോത്തുകളും കാളകളോടുകൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.

7. Wild oxen shall be struck down with fatlings, and bullocks with bulls; Their land shall be soaked with blood, and their earth greasy with fat.

8. അതു യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്റെ വ്യവഹാരത്തില് പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.

8. For the LORD has a day of vengeance, a year of requital by Zion's defender.

9. അവിടത്തെ തോടുകള് കീലായും മണ്ണു ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും.

9. Edom's streams shall be changed into pitch and her earth into sulphur, and her land shall become burning pitch;

10. രാവും പകലും അതു കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായ്ക്കിടക്കും; ഒരുത്തനും ഒരുനാളും അതില്കൂടി കടന്നു പോകയുമില്ല.
വെളിപ്പാടു വെളിപാട് 14:11, വെളിപ്പാടു വെളിപാട് 19:3

10. Night and day it shall not be quenched, its smoke shall rise forever. From generation to generation she shall lie waste, never again shall anyone pass through her.

11. വേഴാമ്പലും മുള്ളന് പന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതില് പാര്ക്കും; അവന് അതിന്മേല് പാഴിന്റെ നൂലും ശൂന്യത്തിന്റെ തൂക്കുകട്ടിയും പിടിക്കും.
വെളിപ്പാടു വെളിപാട് 18:2

11. But the desert owl and hoot owl shall possess her, the screech owl and raven shall dwell in her. The LORD will measure her with line and plummet to be an empty waste for satyrs to dwell in.

12. അതിലെ കുലീനന്മാര് ആരും രാജത്വം ഘോഷിക്കയില്ല; അതിലെ പ്രഭുക്കന്മാര് എല്ലാവരും നാസ്തിയായ്പോകും.
വെളിപ്പാടു വെളിപാട് 6:15

12. Her nobles shall be no more, nor shall kings be proclaimed there; all her princes are gone.

13. അതിന്റെ അരമനകളില് മുള്ളും അതിന്റെ കോട്ടകളില് തൂവയും ഞെരിഞ്ഞിലും മുളെക്കും; അതു കുറുക്കന്മാര്ക്കും പാര്പ്പിടവും ഒട്ടകപ്പക്ഷികള്ക്കു താവളവും ആകും.

13. Her castles shall be overgrown with thorns, her fortresses with thistles and briers. She shall become an abode for jackals and a haunt for ostriches.

14. മരുമൃഗങ്ങളും ചെന്നായ്ക്കളും തമ്മില് എതിര്പ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രാമം പ്രാപിക്കയും ചെയ്യും.
വെളിപ്പാടു വെളിപാട് 18:2

14. Wildcats shall meet with desert beasts, satyrs shall call to one another; There shall the lilith repose, and find for herself a place to rest.

15. അവിടെ അസ്ത്രനാഗം കൂടുണ്ടാക്കി മുട്ടയിട്ടു പൊരുന്നി കുഞ്ഞുങ്ങളെ തന്റെ നിഴലിന് കീഴെ ചേര്ത്തുകൊള്ളും; അവിടെ പരുന്തു അതതിന്റെ ഇണയോടു കൂടും.

15. There the hoot owl shall nest and lay eggs, hatch them out and gather them in her shadow; There shall the kites assemble, none shall be missing its mate.

16. യഹോവയുടെ പുസ്തകത്തില് അന്വേഷിച്ചു വായിച്ചു നോക്കുവിന് ; അവയില് ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.

16. Look in the book of the LORD and read: No one of these shall be lacking, For the mouth of the LORD has ordered it, and his spirit shall gather them there.

17. അവന് അവെക്കായി ചീട്ടിട്ടു, അവന്റെ കൈ അതിനെ അവേക്കു ചരടുകൊണ്ടു വിഭാഗിച്ചുകൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതില് പാര്ക്കും.

17. It is he who casts the lot for them, and with his hands he marks off their shares of her; They shall possess her forever, and dwell there from generation to generation.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |