Isaiah - യെശയ്യാ 50 | View All

1. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരില് ആര്ക്കാകുന്നു ഞാന് നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാല് നിങ്ങള് നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാല് നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.

1. Thus saieth the LORDE: Where is the bill of yor mothers deuorcemet, that I sent vnto her? or who is the vsurer, to who I solde you? Beholde, for youre owne offeces are ye solde: & because of youre transgression, is youre mother forsake.

2. ഞാന് വന്നപ്പോള് ആരും ഇല്ലാതിരിപ്പാനും ഞാന് വിളിച്ചപ്പോള് ആരും ഉത്തരം പറയാതിരിപ്പാനും സംഗതി എന്തു? വീണ്ടെടുപ്പാന് കഴിയാതവണ്ണം എന്റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? അല്ല, വിടുവിപ്പാന് എനിക്കു ശക്തിയില്ലയോ? ഇതാ, എന്റെ ശാസനകൊണ്ടു ഞാന് സമുദ്രത്തെ വറ്റിച്ചുകളയുന്നു; നദികളെ മരുഭൂമികളാക്കുന്നു; വെള്ളം ഇല്ലായ്കയാല് അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു.

2. For why wolde no ma receaue me, when I came? & when I called, no man gaue me answere. Was my hode clene smyte of, that it might not helpe? or, had I not power to delyuer? lo, at a worde I drike vp the see, & of water floudes I make drie lode: so yt for want of water, the fish corruppe, and die of thurst.

3. ഞാന് ആകാശത്തെ ഇരുട്ടുടുപ്പിക്കയും രട്ടു പുതെപ്പിക്കയും ചെയ്യുന്നു.

3. As for heauen, I clooth it with darcknesse, and put a sack vpon it.

4. തളര്ന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാന് അറിയേണ്ടതിന്നു യഹോവയായ കര്ത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവന് രാവിലെതോറും ഉണര്ത്തുന്നു; ശിഷ്യന്മാരെപ്പോലെ കേള്ക്കേണ്ടതിന്നു അവന് എന്റെ ചെവി ഉണര്ത്തുന്നു

4. The LORDE God hath geue me a wel lerned tuge, so that I can conforte them which are troubled, yee & yt in due season. He waked myne eare vp by tymes in ye mornynge (as ye scolemasters do) yt I might herke.

5. യഹോവയായ കര്ത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന് തിരിഞ്ഞതുമില്ല.

5. The LORDE God hath opened myne eare, therfore ca I not saye naye, ner wt drawe myself,

6. അടിക്കുന്നവര്ക്കും, ഞാന് എന്റെ മുതുകും രോമം പറിക്കുന്നവര്ക്കും, എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല.
മത്തായി 26:67, മത്തായി 27:30

6. but I offre my backe vnto ye smyters, and my chees to the nyppers. I turne not my face fro shame ad spittinge,

7. യഹോവയായ കര്ത്താവു എന്നെ സഹായിക്കും; അതുകൊണ്ടു ഞാന് അമ്പരന്നുപോകയില്ല; അതുകൊണ്ടു ഞാന് എന്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാന് ലജ്ജിച്ചുപോകയില്ല എന്നു ഞാന് അറിയുന്നു.

7. for the LORDE God helpeth me, therfore shal I not be cofounded. I haue hardened my face like a flynt stone, for I am sure, that I shal not come to confucion.

8. എന്നെ നീതീകരിക്കുന്നവന് സമീപത്തുണ്ടു; എന്നോടു വാദിക്കുന്നവന് ആര്? നമുക്കു തമ്മില് ഒന്നു നോക്കാം; എന്റെ പ്രതിയോഗി ആര്? അവന് ഇങ്ങുവരട്ടെ.
റോമർ 8:33-34

8. Myne aduocate speaketh for me, who wil then go with me to lawe? Let vs stode one agaynst another: yf there be eny that wil reason with me, let him come here forth to me.

9. ഇതാ, യഹോവയായ കര്ത്താവു എന്നെ തുണെക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവന് ആര്? അവരെല്ലാവരും വസ്ത്രം പോലെ പഴകിപ്പോകും? പുഴു അവരെ തിന്നുകളയും.

9. Beholde, the LORDE God stondeth by me, what is he that can condempne me? lo, they shalbe all like as an olde cloth, which ye mothes shal eate vp.

10. നിങ്ങളില് യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കു കേട്ടനുസരിക്കയും ചെയ്യുന്നവന് ആര്? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തില് നടന്നാലും അവന് യഹോവയുടെ നാമത്തില് ആശ്രയിച്ചു തന്റെ ദൈവത്തിന്മേല് ചാരിക്കൊള്ളട്ടെ.

10. Therfore who so feareth the LORDE amoge you, let him heare the voyce of his seruaut. Who so walketh in darcknesse, & no light shyneth vpo him, let him hope in the LORDE, and holde him by his God.

11. ഹാ, തീ കത്തിച്ചു തീയമ്പുകള് അരെക്കു കെട്ടുന്നവരേ, നിങ്ങള് എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും നിങ്ങള് കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടപ്പിന് ; എന്റെ കയ്യാല് ഇതു നിങ്ങള്ക്കു ഭവിക്കും; നിങ്ങള് വ്യസനത്തോടെ കിടക്കേണ്ടിവരും.

11. But take hede, ye haue all kyndled a fyre, and gyrded youre selues with the flame: Ye walke in the glistrige of youre owne fyre, and in the flame that ye haue kyndled. This cometh vnto you fro my honde, namely, yt ye shal slepe in sorowe.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |