Isaiah - യെശയ്യാ 9 | View All

1. എന്നാല് കഷ്ടതയില് ഇരുന്ന ദേശത്തിന്നു തിമിരം നില്ക്കയില്ല; പണ്ടു അവന് സെബൂലൂന് ദേശത്തിന്നു നഫ്താലിദേശത്തിന്നും ഹീനത വരുത്തിയെങ്കിലും പിന്നത്തേതില് അവന് കടല്വഴിയായി യോര്ദ്ദാന്നക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന്നു മഹത്വം വരുത്തും.
മത്തായി 4:15-16

1. Nevertheless the gloom shall not be upon her who was in distress, as in the former time when He brought contempt upon the land of Zebulun, and the land of Naphtali. For afterwards He will glorify the way of the sea, beyond Jordan, Galilee of the nations.

2. ഇരുട്ടില് നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാര്ത്തവരുടെ മേല് പ്രകാശം ശോഭിച്ചു.
ലൂക്കോസ് 1:79, 2 കൊരിന്ത്യർ 4:6, 1 പത്രൊസ് 2:9, മത്തായി 4:15-16

2. The people who walked in darkness have seen a great light; those who dwell in the land of the shadow of death, upon them the light has shined.

3. നീ വര്ദ്ധിപ്പിച്ചിട്ടില്ലാത്ത ജാതിയെ വര്ദ്ധിപ്പിക്കുന്നു; അവര് നിന്റെ സന്നിധിയില് സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ളപങ്കിടുമ്പോള് ആനന്ദിക്കുന്നതു പോലെയും ആകുന്നു.

3. You have multiplied the nation, and not increased the joy. They rejoice before You according to the joy at harvest, and as men rejoice when they divide the spoils.

4. അവന് ചുമക്കുന്ന നുകവും അവന്റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും മിദ്യാന്റെ നാളിലെപ്പോലെ നീ ഒടിച്ചുകളഞ്ഞിരിക്കുന്നു.

4. For You have broken the yoke of his burden, and the staff of his shoulder, the rod of his taskmaster, as in the day of Midian.

5. ഒച്ചയോടെ ചവിട്ടി നടക്കുന്ന യോദ്ധാവിന്റെ ചെരിപ്പൊക്കെയും രക്തംപിരണ്ട വസ്ത്രവും വിറകുപോലെ തീക്കു ഇരയായിത്തീരും.

5. For every trembling boot of the warrior, and the garments rolled in blood, shall be fuel for burning in the fire.

6. നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകന് നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില് ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേര് വിളിക്കപ്പെടും.
യോഹന്നാൻ 1:45, എഫെസ്യർ എഫേസോസ് 2:14

6. For unto us a Child is born, unto us a Son is given; and the government shall be upon His shoulder; and His name shall be called Wonderful, Counselor, The Strong and Mighty God, The Eternal Father, The Prince of Peace.

8. കര്ത്താവു യാക്കോബില് ഒരു വചനം അയച്ചു; അതു യിസ്രായേലിന്മേല് വീണും ഇരിക്കുന്നു.

8. The Lord sent a Word to Jacob, and it has fallen upon Israel.

9. ഇഷ്ടികകള് വീണുപോയി എങ്കിലും ഞങ്ങള് വെട്ടുകല്ലുകൊണ്ടു പണിയും; കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും ഞങ്ങള് അവേക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും

9. And all the people shall know; Ephraim and the inhabitants of Samaria, who say in pride and insolence of heart,

10. എന്നിങ്ങനെ ഡംഭത്തോടും ഹൃദയഗര്വ്വത്തോടുംകൂടെ പറയുന്ന എഫ്രയീമും ശമര്യ്യനിവാസികളുമായ ജനമൊക്കെയും അതു അറിയും.

10. The bricks have fallen down, but we will build with hewn stones; the sycamores are cut down, but we will use cedars instead.

11. അതുകൊണ്ടു യഹോവ രെസീന്റെ വൈരികളെ അവന്റെ നേരെ ഉയര്ത്തി, അവന്റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു.

11. Therefore Jehovah shall set up the adversaries of Rezin against him, and spur his enemies on;

12. അരാമ്യര് കിഴക്കും ഫെലിസ്ത്യര് പടിഞ്ഞാറും തന്നേ; അവര് യിസ്രായേലിനെ വായ് പിളര്ന്നു വിഴുങ്ങിക്കളയും. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.

12. the Syrians in front and the Philistines behind; and they shall devour Israel with open mouth. For all this His anger is not turned away, but His hand is stretched out still.

13. എന്നിട്ടും ജനം തങ്ങളെ അടിക്കുന്നവങ്കലേക്കു തിരിയുന്നില്ല; സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.

13. For the people do not turn to Him who strikes them, nor do they seek Jehovah of Hosts.

14. അതുകൊണ്ടു യഹോവ യിസ്രായേലില്നിന്നു തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും ഒരു ദിവസത്തില് തന്നേ ഛേദിച്ചുകളയും.

14. Therefore Jehovah will cut off from Israel head and tail, branch and bulrush, in one day.

15. മൂപ്പനും മൂന്യപുരുഷനും തന്നേ തല; അസത്യം ഉപദേശിക്കുന്ന പ്രവാചകന് തന്നേ വാല്.

15. The elder and honorable, he is the head; and the prophet who teaches lies, he is the tail.

16. ഈ ജനത്തെ നടത്തുന്നവര് അവരെ തെറ്റിച്ചുകളയുന്നു; അവരാല് നടത്തപ്പെടുന്നവര് നശിച്ചുപോകുന്നു.

16. For the leaders of this people lead them astray; and those who are led by them are swallowed up.

17. അതുകൊണ്ടു കര്ത്താവു അവരുടെ യൌവനക്കാരില് സന്തോഷിക്കയില്ല; അവരുടെ അനാഥന്മാരോടും വിധവമാരോടും അവന്നു കരുണ തോന്നുകയുമില്ല; എല്ലാവരും വഷളന്മാരും ദുഷ്കര്മ്മികളും ആകുന്നു; എല്ലാവായും ഭോഷത്വം സംസാരിക്കുന്നു. ഇതു എല്ലാം കൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.

17. Therefore the Lord shall not rejoice over their young men, nor shall He have mercy on their orphans and widows; for everyone is a hypocrite and an evildoer, and every mouth speaks foolishness. In all this His anger is not turned away, but His hand is stretched out still.

18. ദുഷ്ടത തീപോലെ ജ്വലിക്കുന്നു; അതു പറക്കാരയും മുള്ളും ദഹിപ്പിക്കുന്നു; വനത്തിലെ പള്ളക്കാടുകളില് കത്തുന്നു; പുകത്തൂണുകളായി ഉരുണ്ടുപൊങ്ങും.

18. For wickedness burns like the fire; it shall devour the briers and thorns, and shall kindle in the thickets of the forest, and they shall billow up in a column of smoke.

19. സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു; ജനവും തീക്കു ഇരയായിരിക്കുന്നു; ഒരുത്തനും തന്റെ സഹോദരനെ ആദരിക്കുന്നില്ല.

19. Through the wrath of Jehovah of Hosts the land is scorched, and the people shall be as fuel for the fire; no man shall have compassion on his brother.

20. ഒരുത്തന് വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തിവരികയുമില്ല; ഔരോരുത്തന് താന്താന്റെ ഭുജത്തിന്റെ മാംസം തിന്നുകളയുന്നു.

20. And he shall cut off on the right hand and be hungry; and he shall devour on the left, and they shall not be satisfied. Each man shall eat the flesh of his own arm;

21. മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നേ; അവര് ഇരുവരും യെഹൂദെക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.

21. Manasseh, Ephraim; and Ephraim, Manasseh; and together they shall be against Judah. In all this His anger is not turned away, but His hand is stretched out still.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |