Ezekiel - യേഹേസ്കേൽ 27 | View All

1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

1. The worde off the LORDE came vnto me, sayenge:

2. മനുഷ്യപുത്രാ, നീ സോരിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി സോരിനോടു പറയേണ്ടതു

2. O thou sonne off ma, make a lamentable coplaynte vpon Tyre,

3. തുറമുഖങ്ങളില് പാര്ക്കുംന്നവളും ഏറിയ ദ്വീപുകളിലെ ജാതികളുടെ വ്യാപാരിയും ആയുള്ളോവേ, യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസോരേ, ഞാന് പൂര്ണ്ണസുന്ദരിയാകുന്നു എന്നു നീ പറഞ്ഞിരിക്കുന്നു.

3. & saye vnto Tyre, which is a porte off the see, yt occupieth with moch people: and many Iles: thus speaketh ye LORDE God: O Tyre thou hast sayde: what, I am a noble cite.

4. നിന്റെ രാജ്യം സമുദ്രമദ്ധ്യേ ഇരിക്കുന്നു; നിന്നെ പണിതവര് നിന്റെ സൌന്ദര്യത്തെ പരിപൂര്ണ്ണമാക്കിയിരിക്കുന്നു.

4. thy borders are in the myddest of the see, and thy buylders haue made the maruelous goodly.

5. സെനീരിലെ സരളമരംകൊണ്ടു അവര് നിന്റെ പാര്ശ്വം ഒക്കെയും പണിതു; നിനക്കു പാമരം ഉണ്ടാക്കേണ്ടതിന്നു അവര് ലെബാനോനില്നിന്നു ദേവദാരുക്കളെ കൊണ്ടുവന്നു.

5. All yi tables haue they made of Cipre trees of the mount Senir. Fro Libanus haue they take Cedre trees, to make the mastes:

6. ബാശാനിലെ കരുവേലംകൊണ്ടു അവര് നിന്റെ തണ്ടുകളെ ഉണ്ടാക്കി; കിത്തീംദ്വീപുകളില്നിന്നുള്ള പുന്നമരത്തില് ആനക്കൊമ്പു പതിച്ചു നിനക്കു തട്ടുണ്ടാക്കിയിരിക്കുന്നു.

6. & the Okes of Basan to make the rowers. Thy boordes haue they made of yuery, & of costly wod out of the Ile of Cethim.

7. നിനക്കു കൊടിയായിരിക്കേണ്ടതിന്നു നിന്റെ കപ്പല്പായ് മിസ്രയീമില്നിന്നുള്ള വിചിത്രശണപടംകൊണ്ടു ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളില്നിന്നുള്ള ധൂമ്രപടവും രക്താംബരവും നിന്റെ വിതാനമായിരുന്നു.

7. Thy sale was of whyte small nedle worke out off the londe of Egipte, to hage vpo thy mast: & thy hanginges of yalow sylcke & purple, out of ye Iles of Elisa.

8. സീദോനിലെയും സര്വ്വാദിലെയും നിവാസികള് നിന്റെ തണ്ടേലന്മാരായിരുന്നു; സോരേ, നിന്നില് ഉണ്ടായിരുന്ന ജ്ഞാനികള് നിന്റെ മാലുമികള് ആയിരുന്നു.

8. They of Sido & Arnad were thy maryners, & the wysest in Tyre were thy shypmasters.

9. ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും നിന്റെ ഔരായപ്പണിക്കാരായിരുന്നു; സമുദ്രത്തിലെ എല്ലാകപ്പലുകളും അവയുടെ കപ്പല്ക്കാരും നിന്റെ കച്ചവടം നടത്തേണ്ടതിന്നു നിന്നില് ഉണ്ടായിരുന്നു.
വെളിപ്പാടു വെളിപാട് 18:19

9. The eldest and wysest at Gebal were they, that mended & stopped thy shippes. All shippes off the see with their shipme occupied their marchaundies in the.

10. പാര്സികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്റെ സൈന്യത്തില് ഉണ്ടായിരുന്നു; അവര് പരിചയും തലക്കോരികയും നിന്നില് തൂക്കി നിനക്കു ഭംഗി പിടിപ്പിച്ചു.

10. The Perses, Lydians and Lybians were in thyne hoost, and helped the to fight: these hanged vp their shildes & helmettes with the, these set forth thy beuty.

11. അര്വ്വാദ്യര് നിന്റെ സൈന്യത്തോടുകൂടെ ചുറ്റും നിന്റെ മതിലുകളിന്മേലും ഗമ്മാദ്യര് നിന്റെ ഗോപുരങ്ങളിലും ഉണ്ടായിരുന്നു; അവര് നിന്റെ മതിലുകളിന്മേല് ചുറ്റും ചരിപ തൂക്കി നിന്റെ സൌന്ദര്യത്തെ പരിപൂര്ണ്ണമാക്കി.

11. They off Arnad were with thine hoost roude aboute thy walles, & were thy watchmen vpon thy towres: these hanged vp their shildes roude aboute thy walles, and made the maruelous goodly.

12. തര്ശീശ് സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തം നിന്റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പു, വെള്ളീയം, കാരീയം എന്നിവ അവര് നിന്റെ ചരക്കിന്നു പകരം തന്നു.

12. Tharsis occupide with the in all maner of wares, in syluer, yron, tynne and lead, and made thy market greate.

13. യാവാന് , തൂബാല്, മേശക് എന്നിവര് നിന്റെ വ്യാപാരികള് ആയിരുന്നു; അവര് ആളുകളെയും താമ്രസാധനങ്ങളെയും നിന്റെ ചരക്കിന്നു പകരം തന്നു.
വെളിപ്പാടു വെളിപാട് 18:13

13. Iauan, Tubal and Mesech were thy marchauntes, which brought the men, & ornamentes off metall for thy occupyenge.

14. തോഗര്മ്മാഗൃഹക്കാര് നിന്റെ ചരക്കിന്നു പകരം കുതിരകളെയും പടകൂതിരകളെയും കോവര്കഴുതകളെയും തന്നു.

14. They off the house of Thogarma brought vnto the at the tyme off thy Marte, horse, horsmen and mules.

15. ദെദാന്യര് നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകള് നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവര് ആനക്കൊമ്പും കരിമരവും നിനക്കു കപം കൊണ്ടുവന്നു.

15. They off Dedan were thy marchautes: and many other Iles that occupyed with the, brought the wethers, elephat bones and Paycockes for a present

16. നിന്റെ പണിത്തരങ്ങളുടെ പ്പെരുപ്പംനിമിത്തം അരാം നിന്റെ വ്യാപാരി ആയിരുന്നു; അവര് മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണപടവും പവിഴവും പത്മരാഗവും നിന്റെ ചരക്കിന്നു പകരം തന്നു.

16. The Sirians occupied with the, because of thy dyuerse workes, and increased thy marchaundies, with Smaragdes, with scarlet, with nedle worke, wt whyte lynninge cloth, with sylcke and with Christall.

17. യെഹൂദയും യിസ്രായേല്ദേശവും നിന്റെ വ്യാപാരികളായിരുന്നു; അവര് മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിന്നു പകരം തന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 12:20

17. Iuda and the londe off Israel occupide with the, and brought vnto thy markettes, wheate, balme, hony, oyle, & triacle.

18. ദമ്മേശേക് നിന്റെ പണിത്തരങ്ങളുടെ പെരുപ്പം നിമിത്തവും സകലവിധസമ്പത്തിന്റെയും പെരുപ്പം നിമിത്തവും ഹെല്ബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവുംകൊണ്ടു നിന്റെ വ്യാപാരി ആയിരുന്നു.

18. Damascus also vsed marchaudies with the, in the best wyne and whyte woll: because thy occupienge was so greate, and thy wares so many.

19. വെദാന്യരും ഊസാലിലെ യാവാന്യരും നിന്റെ ചരക്കുകൊണ്ടു വ്യാപാരം ചെയ്തു; മിനുസമുള്ള ഇരിമ്പും വഴനത്തോലും വയമ്പും നിന്റെ ചരക്കിന്റെ കൂട്ടത്തില് ഉണ്ടായിരുന്നു.

19. Dan, Iauan, and Meusal haue brought vnto thy markettes, yron redy made, with Casia and Calamus, acordinge to thyne occupienge.

20. ദെദാന് കുതിരപ്പുറത്തിടുന്ന വിശിഷ്ടപടം കൊണ്ടു നിന്റെ വ്യാപാരിയായിരുന്നു;
വെളിപ്പാടു വെളിപാട് 18:9

20. Dedan occupied with the, in fayre tapestry worke and quy?hyns.

21. അരബികളും കേദാര്പ്രഭുക്കന്മാരൊക്കെയും നിനക്കധീനരായ വ്യാപാരികള് ആയിരുന്നു; കുഞ്ഞാടുകള്, ആട്ടുകൊറ്റന്മാര്, കോലാടുകള് എന്നിവകൊണ്ടു അവര് നിന്റെ കച്ചവടക്കാരായിരുന്നു;

21. Arabia & all the princes off Cedar haue occupied wt the, in shepe, wethers and goates.

22. ശെബയിലെയും രമയിലെയും വ്യാപാരികള് നിന്റെ കച്ചവടക്കാരായിരുന്നു; അവര് മേത്തരമായ സകലവിധ പരിമളതൈലവും സകലവിധ രത്നങ്ങളും പൊന്നും നിന്റെ ചരക്കിന്നു പകരം തന്നു.
വെളിപ്പാടു വെളിപാട് 18:12-13

22. The marchauntes off Seba and Rema haue occupied also with the, in all costly spices, in all precious stones and golde, which they brought vnto thy marckettes.

23. ഹാരാനും കല്നെയും ഏദെനും ശെബാവ്യാപാരികളും അശ്ശൂരും കില്മദും നിന്റെ കച്ചവടക്കാരായിരുന്നു.

23. Haran, Chene and Eden, the marchauntes off Saba, Assiria and Chelmad, were all doers with ye

24. അവര് വിശിഷ്ടസാധനങ്ങളും ചിത്രത്തയ്യലുള്ള ധൂമ്രപ്പുതെപ്പുകളും പരവതാനികളും ബലത്തില് പിരിച്ച കയറുകളും നിന്റെ ചരക്കിന്നു പകരം തന്നു.

24. and occupied with the: In costly rayment, off yalow sylke and nedle worke, (very precious, & therfore packte & boude together wt roapes) Yee and in Cedre wodde, at the tyme off yi marckettes.

25. തര്ശീശ് കപ്പലുകള് നിനക്കു ചരകൂ കൊണ്ടു വന്നു; നീ പരിപൂര്ണ്ണയും സമുദ്രമദ്ധ്യേ അതിധനികയും ആയിത്തീര്ന്നു.

25. The shippes of Tharsis were the chefe off thy occupienge. Thus thou art full, and in greate worshipe, euen in the myddest off the see.

26. നിന്റെ തണ്ടേലന്മാര് നിന്നെ പുറങ്കടലിലേക്കു കൊണ്ടു പോയി; കിഴക്കന് കാറ്റു സമുദ്രമദ്ധ്യേവെച്ചു നിന്നെ ഉടെച്ചുകളഞ്ഞു.

26. Thy maryners were euer brynginge vnto the out of many waters. But ye easte wynde shal ouerbeare the in to the myddest off the see:

27. നിന്റെ സമ്പത്തും ചരക്കും കച്ചവടവും കപ്പല്ക്കാരും മാലുമികളും ഔരായപ്പണിക്കാരും കുറ്റിക്കാരും നിന്നിലുള്ള സകല യോദ്ധാക്കളും നിന്റെ അകത്തുള്ള സര്വ്വജനസമൂഹത്തോടും കൂടെ നിന്റെ വീഴ്ചയുടെ നാളില് സമുദ്രമദ്ധ്യേ വീഴും.

27. so yt thy wares, thy marchaudies, thy ryches, thy maryners, thy shipmasters, thy helpers, thy occupiers (that brought the thinges necessary) the men off warre that are in the: yee and all thy comons shall perish in the myddest off the see, in the daye off thy fall.

28. നിന്റെ മാലുമികളുടെ നിലവിളികൊണ്ടു കപ്പല്കൂട്ടങ്ങള് നടുങ്ങിപ്പോകും.
വെളിപ്പാടു വെളിപാട് 18:17

28. The suburbes shall shake at the loude crie off thy shippmen.

29. തണ്ടേലന്മാരൊക്കെയും കപ്പല്ക്കാരും കടലിലെ മാലുമികള് എല്ലാവരും കപ്പലുകളില്നിന്നു ഇറങ്ങി കരയില് നിലക്കും.
വെളിപ്പാടു വെളിപാട് 18:17

29. All whirry men, and all maryners vpo the see, shall leape out of their boates, and set them selues vpon the lode.

30. അവര് കൈപ്പോടെ ഉറക്കെ നിലവിളിച്ചു തലയല് പൂഴി വാരിയിട്ടു ചാരത്തില് കിടന്നുരുളുകയും
വെളിപ്പാടു വെളിപാട് 18:19

30. They shal lift vp their voyce because off the, and make a lamentable crye. They shall cast dust vpon their heades, ad lye downe in the asshes.

31. നിന്നെച്ചൊല്ലി മൊട്ടയടിച്ച രട്ടുടുക്കയും നിന്നെക്കുറിച്ചു മനോവ്യസനത്തോടും കൈപ്പുള്ള വിലാപത്തോടും കൂടെ കരകയും ചെയ്യും.
വെളിപ്പാടു വെളിപാട് 18:15

31. They shal shaue them selues, & put sacke cloth vpon them for thy sake. They shall mourne for the with hertfull sorow,

32. തങ്ങളുടെ ദുഃഖത്തില് അവര് നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു വിലപിക്കുന്നതുസമുദ്രമദ്ധ്യേ നശിച്ചുപോയ സോരിനെപ്പോലെ ഏതൊരു നഗരമുള്ളു?
വെളിപ്പാടു വെളിപാട് 18:18, വെളിപ്പാടു വെളിപാട് 18:15

32. and heuy lamentacion, yee their children also shall wepe for the: Alas, what cite hath so bene destroyed in the see, as Tyre is?

33. നിന്റെ ചരകൂ സമുദ്രത്തില് നിന്നു കയറിവന്നപ്പോള്, നീ ഏറിയ വംശങ്ങള്ക്കു തൃപ്തിവരുത്തി നിന്റെ സമ്പത്തിന്റെയും വ്യാപാരത്തിന്റെയും പെരുപ്പംകൊണ്ടു ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി.
വെളിപ്പാടു വെളിപാട് 18:19

33. When thy wares & marchaundies came fro the sees thou gauest all people ynough. The kynges off the earth hast thou made rich, thorow the multitude off thy wares and occupienge:

34. ഇപ്പോള് നീ സമുദ്രത്തില്നിന്നു തകര്ന്നു പൊയ്പോയി; നിന്റെ വ്യാപാരസമ്പത്തും നിന്റെ അകത്തുള്ള ജനസമൂഹമൊക്കെയും വെള്ളത്തിന്റെ ആഴത്തില് വീണിരിക്കുന്നു.

34. But now art thou cast downe in to the depe of the see, all thy resorte of people is perished with the.

35. ദ്വീപുവാസികളൊക്കെയും നിന്നെക്കുറിച്ചു സ്തംഭിച്ചുപോകുന്നു; അവരുടെ രാജാക്കന്മാര് ഏറ്റവും ഭയപ്പെട്ടു മുഖം വാടി നിലക്കുന്നു.

35. All they that dwell in the Iles are abasshed at the, and all their kynges are afrayed, yee their faces haue chaunged coloure.

36. ജാതികളിലെ വ്യാപാരികള് നിന്നെക്കുറിച്ചു ചൂളകുത്തുന്നുനിനക്കു ശീഘ്രനാശം ഭവിച്ചു നീ സദാകാലത്തേക്കും ഇല്ലാതെയാകും.
വെളിപ്പാടു വെളിപാട് 18:11-15-1

36. The marchauntes of the nacions wondre at the, In that thou art so clene brought to naught, & comest nomore vp.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |