Daniel - ദാനീയേൽ 8 | View All

1. ദാനീയേല് എന്ന എനിക്കു ആദിയില് ഉണ്ടായതിന്റെ ശേഷം, ബേല്ശസ്സര്രാജാവിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില് ഒരു ദര്ശനം ഉണ്ടായി.

1. Daniel wrote: In the third year of King Belshazzar of Babylonia, I had a second vision

2. ഞാന് ഒരു ദര്ശനം കണ്ടു, ഏലാം സംസ്ഥാനത്തിലെ ശൂശന് രാജധാനിയില് ആയിരുന്നപ്പോള് അതു കണ്ടു; ഞാന് ഊലായി നദീതീരത്തു നിലക്കുന്നതായി ദര്ശനത്തില് കണ്ടു.

2. in which I was in Susa, the chief city of Babylonia's Elam Province. I was beside the Ulai River,

3. ഞാന് തലപൊക്കിയപ്പോള്, രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊറ്റന് നദീതീരത്തു നിലക്കുന്നതു കണ്ടു; ആ കൊമ്പുകള് നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാള് അധികം നീണ്ടതു; അധികം നീണ്ടതു ഒടുക്കം മുളെച്ചുവന്നതായിരുന്നു.

3. when I looked up and saw a ram standing there with two horns on its head--both of them were long, but the second one was longer than the first.

4. ആ ആട്ടുകൊറ്റന് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാന് കണ്ടു; ഒരു മൃഗത്തിന്നും അതിന്റെ മുമ്പാകെ നില്പാന് കഴിഞ്ഞില്ല; അതിന്റെ കയ്യില്നിന്നു രക്ഷിക്കാകുന്നവനും ആരുമില്ല; അതു ഇഷ്ടംപോലെ ചെയ്തു വമ്പു കാട്ടിപ്പോന്നു.

4. The ram went charging toward the west, the north, and the south. No other animals were strong enough to oppose him, and nothing could save them from his power. So he did as he pleased and became even more powerful.

5. ഞാന് നോക്കിക്കൊണ്ടിരിക്കുമ്പോള്, ഒരു കോലാട്ടുകൊറ്റന് പടിഞ്ഞാറു നിന്നു നിലം തൊടാതെ സര്വ്വ ഭൂതലത്തിലും കൂടിവന്നു; ആ കോലാട്ടുകൊറ്റന്നു കണ്ണുകളുടെ നടുവില് വിശേഷമായൊരു കൊമ്പുണ്ടായിരുന്നു.

5. I kept on watching and saw a goat come from the west and charge across the entire earth, without even touching the ground. Between his eyes was a powerful horn,

6. അതു നദീതീരത്തു നിലക്കുന്നതായി ഞാന് കണ്ട രണ്ടു കൊമ്പുള്ള ആട്ടുകൊറ്റന്റെ നേരെ ഉഗ്രക്രോധത്തോടെ പാഞ്ഞു ചെന്നു.

6. and with tremendous anger the goat started toward the ram that I had seen beside the river.

7. അതു ആട്ടുകൊറ്റനോടു അടുക്കുന്നതു ഞാന് കണ്ടു; അതു ആട്ടുകൊറ്റനോടു ക്രുദ്ധിച്ചു, അതിനെ ഇടിച്ചു അതിന്റെ കൊമ്പു രണ്ടും തകര്ത്തുകളഞ്ഞു; അതിന്റെ മുമ്പില് നില്പാന് ആട്ടുകൊറ്റന്നു ശക്തിയില്ലാതെയിരുന്നു; അതു അതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു; അതിന്റെ കയ്യില്നിന്നു ആട്ടുകൊറ്റനെ രക്ഷിപ്പാന് ആരും ഉണ്ടായിരുന്നില്ല.

7. The goat was so fierce that its attack broke both horns of the ram, leaving him powerless. Then the goat stomped on the ram, and no one could do anything to help.

8. കോലാട്ടുകൊറ്റന് ഏറ്റവും വലുതായിത്തീര്ന്നു; എന്നാല് അതു ബലപ്പെട്ടപ്പോള് വലിയ കൊമ്പു തകര്ന്നുപോയി; അതിന്നു പകരം ആകാശത്തിലെ നാലു കാറ്റിന്നു നേരെ ഭംഗിയുള്ള നാലു കൊമ്പു മുളെച്ചുവന്നു.

8. After this, the goat became even more powerful. But at the peak of his power, his mighty horn was broken, and four other mighty horns took its place--one pointing to the north and one to the east, one to the south and one to the west.

9. അവയില് ഒന്നില്നിന്നു ഒരു ചെറിയ കൊമ്പു പുറപ്പെട്ടു; അതു തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിന്നു നേരെയും ഏറ്റവും വലുതായിത്തീര്ന്നു.

9. A little horn came from one of these, and its power reached to the south, the east, and even to the holy land.

10. അതു ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീര്ന്നു, സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു.
വെളിപ്പാടു വെളിപാട് 12:4

10. It became so strong that it attacked the stars in the sky, which were heaven's army. Then it threw some of them down to the earth and stomped on them.

11. അതു സൈന്യത്തിന്റെ അധിപതിയോളം തന്നെത്താന് വലുതാക്കി, അവന്നുള്ള നിരന്തരഹോമയാഗം അപഹരിക്കയും അവന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളകയും ചെയ്തു.

11. It humiliated heaven's army and dishonored its leader by keeping him from offering the daily sacrifices. In fact, it was so terrible that it even disgraced the temple and wiped out true worship. It also did everything else it wanted to do.

12. അതിക്രമം ഹേതുവായി നിരന്തരഹോമയാഗത്തിന്നെതിരായി ഒരു സേവ നിയമിക്കപ്പെടും; അതു സത്യത്തെ നിലത്തു തള്ളിയിടുകയും കാര്യം നടത്തി സാധിപ്പിക്കയും ചെയ്യും.

12. (SEE 8:11)

13. അനന്തരം ഒരു വിശുദ്ധന് സംസാരിക്കുന്നതു ഞാന് കേട്ടു; സംസാരിച്ചുകൊണ്ടിരുന്ന വിശുദ്ധനോടു മറ്റൊരു വിശുദ്ധന് വിശുദ്ധമന്ദിരത്തെയും സേവയെയും ചവിട്ടിക്കളയേണ്ടതിന്നു ഏല്പിച്ചുകൊടുപ്പാന് തക്കവണ്ണം നിരന്തരഹോമയാഗത്തെയും ശൂന്യമാക്കുന്ന അതിക്രമത്തെയും കുറിച്ചു ദര്ശനത്തില് കണ്ടിരിക്കുന്നതു എത്രത്തോളം നിലക്കും എന്നു ചോദിച്ചു.
വെളിപ്പാടു വെളിപാട് 11:2

13. Then one of the holy angels asked another, 'When will the daily sacrifices be offered again? What about this horrible rebellion? When will the temple and heaven's army no longer be trampled in the dust?'

14. അതിന്നു അവന് അവനോടുരണ്ടായിരത്തിമുന്നൂറു സന്ധ്യയും ഉഷസ്സും തികയുവോളം തന്നേ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.

14. The other answered, 'It will be two thousand three hundred evenings and mornings before the temple is dedicated and in use again.'

15. എന്നാല് ദാനീയേലെന്ന ഞാന് ഈ ദര്ശനം കണ്ടിട്ടു അര്ത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോള് ഒരു പുരുഷരൂപം എന്റെ മുമ്പില് നിലക്കുന്നതു കണ്ടു.

15. Daniel wrote: I was trying to figure out the meaning of the vision, when someone suddenly appeared there beside me.

16. ഗബ്രീയേലേ, ഇവന്നു ഈ ദര്ശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്റെ ശബ്ദം ഞാന് കേട്ടു.
ലൂക്കോസ് 1:19

16. And from beside the Ulai River, a voice like that of a human said, 'Gabriel, help him understand the vision.'

17. അപ്പോള് ഞാന് നിന്നെടത്തു അവന് അടുത്തുവന്നു; അവന് വന്നപ്പോള് ഞാന് ഭയപ്പെട്ടു സാഷ്ടാംഗം വീണു; എന്നാല് അവന് എന്നോടുമനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്ക; ഈ ദര്ശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു.

17. Gabriel came over, and I fell to the ground in fear. Then he said, 'You are merely a human, but you need to understand that this vision is about the end of time.'

18. അവന് എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള് ഞാന് ബോധംകെട്ടു നിലത്തു കവിണ്ണു വീണു; അവന് എന്നെ തൊട്ടു എഴുന്നേല്പിച്ചു നിര്ത്തി.

18. While he was speaking, I fell facedown in a deep sleep. But he lifted me to my feet

19. പിന്നെ അവന് പറഞ്ഞതുകോപത്തിന്റെ അന്ത്യകാലത്തിങ്കല് സംഭവിപ്പാനിരിക്കുന്നതു ഞാന് നിന്നെ ഗ്രഹിപ്പിക്കും; അതു അന്ത്യകാലത്തേക്കുള്ളതല്ലോ.

19. and said: Listen, and I will tell you what will happen at the end of time, when God has chosen to show his anger.

20. രണ്ടുകൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റന് പാര്സ്യ രാജാക്കന്മാരെ കുറിക്കുന്നു.

20. The two horns of the ram are the kings of Media and Persia,

21. പരുപരുത്ത കോലാട്ടുകൊറ്റന് യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാവും ആകുന്നു.

21. the goat is the kingdom of Greece, and the powerful horn between his eyes is the first of its kings.

22. അതു തകര്ന്ന ശേഷം അതിന്നു പകരം നാലു കൊമ്പു മുളെച്ചതോനാലു രാജ്യം ആ ജാതിയില്നിന്നുത്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.

22. After this horn is broken, four other kingdoms will appear, but they won't be as strong.

23. എന്നാല് അവരുടെ രാജത്വത്തിന്റെ അന്ത്യകാലത്തു അതിക്രമക്കാരുടെ അതിക്രമം തികയുമ്പോള്, ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ളോരു രാജാവു എഴുന്നേലക്കും.

23. When these rulers have become as evil as possible, their power will end, and then a king who is dangerous and cannot be trusted will appear.

24. അവന്റെ അധികാരം വലുതായിരിക്കും; സ്വന്ത ശക്തിയാല് അല്ലതാനും; അവന് അതിശയമാംവണ്ണം നാശം പ്രവര്ത്തിക്കയും കൃതാര്ത്ഥനായി അതു അനുഷ്ഠിക്കയും പലരെയും വിശുദ്ധ ജനത്തെയും നശിപ്പിക്കയും ചെയ്യും.

24. He will gain strength, but not on his own, and he will cause terrible destruction. He will wipe out powerful leaders and God's people as well.

25. അവന് നയബുദ്ധിയാല് തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തില് വമ്പു ഭാവിച്ചു, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കര്ത്താധികര്ത്താവിനോടു എതിര്ത്തുനിന്നു കൈ തൊടാതെ തകര്ന്നുപോകയും ചെയ്യും.

25. His deceitful lies will make him so successful, that he will think he is really great. Suddenly he will kill many people, and he will even attack God, the Supreme Ruler. But God will crush him!

26. സന്ധ്യകളെയും ഉഷസ്സുകളെയും കുറിച്ചു പറഞ്ഞിരിക്കുന്ന ദര്ശനം സത്യമാകുന്നു; ദര്ശനം ബഹുകാലത്തേക്കുള്ളതാകയാല് അതിനെ അടെച്ചുവെക്ക.
വെളിപ്പാടു വെളിപാട് 10:4

26. This vision about the evenings and mornings is true, but these things won't happen for a long time, so don't tell it to others.

27. എന്നാല് ദാനിയേലെന്ന ഞാന് ബോധംകെട്ടു, കുറെ ദിവസം ദീനമായ്ക്കിടന്നു; അതിന്റെ ശേഷം ഞാന് എഴുന്നേറ്റു രാജാവിന്റെ പ്രവൃത്തിനോക്കി; ഞാന് ദര്ശനത്തെക്കുറിച്ചു വിസ്മയിച്ചു; ആര്ക്കും അതു മനസ്സിലായില്ലതാനും.

27. After this, I was so worn out and weak that it was several days before I could get out of bed and go about my duties for the king. I was disturbed by this vision that made no sense to me.



Shortcut Links
ദാനീയേൽ - Daniel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |