Micah - മീഖാ 2 | View All

1. കിടക്കമേല് നീതികേടു നിരൂപിച്ചു തിന്മ പ്രവര്ത്തിക്കുന്നവര്ക്കും അയ്യോ കഷ്ടം! അവര്ക്കും പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോള് തന്നേ അവര് അതു നടത്തുന്നു.

1. Woe to those who devise iniquity And work evil on their beds! When the morning is light, they practice it, Because it is in the power of their hand.

2. അവര് വയലുകളെ മോഹിച്ചു പിടിച്ചുപറിക്കുന്നു; അവര് വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു; അങ്ങനെ അവര് പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു.

2. They covet fields, and seize them; And houses, and take them away: And they oppress a man and his house, Even a man and his heritage.

3. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ഈ വംശത്തിന്റെ നേരെ അനര്ത്ഥം നിരൂപിക്കുന്നു; അതില്നിന്നു നിങ്ങള് നിങ്ങളുടെ കഴുത്തുകളെ വിടുവിക്കയില്ല, നിവിര്ന്നുനടക്കയുമില്ല; ഇതു ദുഷ്കാലമല്ലോ.

3. Therefore thus says the LORD: 'Behold, I am planning against these people a disaster, From which you will not remove your necks, Neither will you walk haughtily; For it is an evil time.

4. അന്നാളില് നിങ്ങളെക്കുറിച്ചു ഒരു പരിഹാസവാക്യം ചൊല്ലുകയും ഒരു വിലാപം വിലപിക്കയും ചെയ്തുകഥ കഴിഞ്ഞു; നമുക്കു പൂര്ണ്ണ സംഹാരം ഭവിച്ചിരിക്കുന്നു; അവന് എന്റെ ജനത്തിന്റെ ഔഹരി മാറ്റിക്കളഞ്ഞു; അവന് അതു എന്റെ പക്കല്നിന്നു എങ്ങനെ നീക്കിക്കളയുന്നു; വിശ്വാസത്യാഗികള്ക്കു അവന് നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു എന്നു പറയും;

4. In that day they will take up a parable against you, And lament with a doleful lamentation, saying, 'We are utterly ruined! My people's possession is divided up. Indeed he takes it from me and assigns our fields to traitors!''

5. അതുകൊണ്ടു യഹോവയുടെ സഭയില് ഔഹരിമേല് അളവുനൂല് പിടിപ്പാന് നിനക്കു ആരും ഉണ്ടാകയില്ല.

5. Therefore you will have no one who divides the land by lot in the assembly of the LORD.

6. പ്രസംഗിക്കരുതെന്നു അവര് പ്രസംഗിക്കുന്നു; ഇവയെക്കുറിച്ചു അവര് പ്രസംഗിക്കേണ്ടതല്ല; അവരുടെ ആക്ഷേപങ്ങള് ഒരിക്കലും തീരുകയില്ല.

6. 'Don't you prophesy!' They prophesy. 'Don't prophesy about these things. Disgrace won't overtake us.'

7. യാക്കോബ്ഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുന് കോപിയോ? അങ്ങനെയോ അവന്റെ പ്രവൃത്തികള്? നേരായി നടക്കുന്നവന്നു എന്റെ വചനങ്ങള് ഗണകരമല്ലയോ?

7. Shall it be said, O house of Ya`akov: 'Is the Spirit of the LORD angry? Are these his doings? Don't my words do good to him who walks blamelessly?'

8. മുമ്പെതന്നേ എന്റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു; യുദ്ധവിമുഖന്മാരായി നിര്ഭയന്മാരായി കടന്നു പോകുന്നവരുടെ വസ്ത്രത്തിന്മേല്നിന്നു നിങ്ങള് പുതെപ്പു വലിച്ചെടുക്കുന്നു.

8. But lately my people have risen up as an enemy. You strip the robe and clothing from those who pass by without a care, returning from battle.

9. നിങ്ങള് എന്റെ ജനത്തിന്റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളില്നിന്നു ഇറക്കിക്കളയുന്നു; അവരുടെ പൈതങ്ങളോടു നിങ്ങള് എന്റെ മഹത്വം സദാകാലത്തേക്കും അപഹരിച്ചുകളയുന്നു.

9. You drive the women of my people out from their pleasant houses; From their young children you take away my blessing forever.

10. പുറപ്പെട്ടു പോകുവിന് ; നാശത്തിന്നു, കഠിനനാശത്തിന്നു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം ഇതു നിങ്ങള്ക്കു വിശ്രാമസ്ഥലമല്ല.

10. Arise, and depart! For this is not your resting place, Because of uncleanness that destroys, Even with a grievous destruction.

11. ഒരുത്തന് കാറ്റിനെയും വ്യാജത്തെയും പിന് ചെന്നുഞാന് വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോടു പ്രസംഗിക്കും എന്നിങ്ങനെയുള്ള വ്യാജം പറഞ്ഞാല് അവന് ഈ ജനത്തിന്നു ഒരു പ്രസംഗിയായിരിക്കും.

11. If a man walking in a spirit of falsehood lies: 'I will prophesy to you of wine and of strong drink;' He would be the prophet of this people.

12. യാക്കോബേ, ഞാന് നിനക്കുള്ളവരെ ഒക്കെയും ചേര്ത്തുകൊള്ളും; യിസ്രായേലില് ശേഷിപ്പുള്ളവരെ ഞാന് ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചല്പുറത്തെ ആട്ടിന് കൂട്ടത്തെപ്പോലെ ഞാന് അവരെ ഒരുമിച്ചുകൂട്ടും; ആള്പെരുപ്പം ഹേതുവായി അവിടെ മുഴക്കം ഉണ്ടാകും.

12. I will surely assemble, Ya`akov, all of you; I will surely gather the remnant of Yisra'el; I will put them together as the sheep of Botzrah, As a flock in the midst of their pasture; They will swarm with people.

13. തകര്ക്കുംന്നവന് അവര്ക്കും മുമ്പായി പുറപ്പെടുന്നു; അവര് തകര്ത്തു ഗോപുരത്തില്കൂടി കടക്കയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവു അവര്ക്കും മുമ്പായും യഹോവ അവരുടെ തലെക്കലും നടക്കും.

13. He who breaks open the way goes up before them. They break through the gate, and go out. And their king passes on before them, With the LORD at their head.'



Shortcut Links
മീഖാ - Micah : 1 | 2 | 3 | 4 | 5 | 6 | 7 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |