Nahum - നഹൂം 1 | View All

1. നീനെവേയെക്കുറിച്ചുള്ള പ്രവാചകം; എല്ക്കോശ്യനായ നഹൂമിന്റെ ദര്ശനപുസ്തകം.

1. I am Nahum from Elkosh. And this is the message that I wrote down about Nineveh.

2. ദൈവം തീക്ഷണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും ക്രോധപൂര്ണ്ണനുമാകുന്നു; യഹോവ തന്റെ വൈരികളോടു പ്രതികാരം ചെയ്കയും തന്റെ ശത്രുക്കള്ക്കായി കോപം സംഗ്രഹിക്കയും ചെയ്യുന്നു.

2. The LORD God demands loyalty. In his anger, he takes revenge on his enemies.

3. യഹോവ ദീര്ഘക്ഷമയും മഹാശക്തിയുമുള്ളവന് ; അവന് ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ടു; മേഘം അവന്റെ കാല്ക്കീഴിലെ പൊടിയാകുന്നു.

3. The LORD is powerful, yet patient; he makes sure that the guilty are always punished. He can be seen in storms and in whirlwinds; clouds are the dust from his feet.

4. അവന് സമുദ്രത്തെ ഭര്ത്സിച്ചു വറ്റിക്കയും സകലനദികളെയും വരട്ടിക്കളകയും ചെയ്യുന്നു; ബാശാനും കര്മ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു.

4. At the LORD's command, oceans and rivers dry up. Bashan, Mount Carmel, and Lebanon wither, and their flowers fade.

5. അവന്റെ മുമ്പില് പര്വ്വതങ്ങള് കുലുങ്ങുന്നു; കുന്നുകള് ഉരുകിപ്പോകുന്നു; അവന്റെ സന്നിധിയില് ഭൂമി ഞെട്ടിപ്പോകുന്നു; മഹീതലവും അതിലെ സകലനിവാസികളും തന്നേ.

5. At the sight of the LORD, mountains and hills tremble and melt; the earth and its people shudder and shake.

6. അവന്റെ ക്രോധത്തിന് മുമ്പില് ആര് നിലക്കും? അവന്റെ ഉഗ്രകോപത്തിങ്കല് ആര് നിവിര്ന്നുനിലക്കും? അവന്റെ ക്രോധം തീപോലെ ചൊരിയുന്നു; പാറകള് അവനാല് പിളര്ന്നുപോകുന്നു.
വെളിപ്പാടു വെളിപാട് 6:17

6. Who can stand the heat of his furious anger? It flashes out like fire and shatters stones.

7. യഹോവ നല്ലവനും കഷ്ടദിവസത്തില് ശരണവും ആകുന്നു; തങ്കല് ആശ്രയിക്കുന്നവരെ അവന് അറിയുന്നു.

7. The LORD is good. He protects those who trust him in times of trouble.

8. എന്നാല് കവിഞ്ഞൊഴുകുന്നോരു പ്രവാഹം കൊണ്ടു അവന് അതിന്റെ സ്ഥലത്തിന്നു മുടിവു വരുത്തും; തന്റെ ശത്രുക്കളെ അവന് അന്ധകാരത്തില് പിന്തുടരുന്നു.

8. But like a roaring flood, the LORD chases his enemies into dark places and destroys them.

9. നിങ്ങള് യഹോവേക്കു വിരോധമായി നിരൂപിക്കുന്നതെന്തു? അവന് മുടിവു വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരികയില്ല.

9. So don't plot against the LORD! He wipes out his enemies, and they never revive.

10. അവര് കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും തങ്ങളുടെ മദ്യപാനത്തില് മദ്യപിച്ചിരുന്നാലും അവര് മുഴുവനും ഉണങ്ങിയ താളടിപോലെ തീക്കു ഇരയായിത്തീരും.

10. They are like drunkards overcome by wine, or like dry thornbushes burning in a fire.

11. യഹോവേക്കു വിരോധമായി ദോഷം നിരൂപിക്കയും നിസ്സാരത്വം ആലോചിക്കയും ചെയ്യുന്നവന് നിന്നില്നിന്നു പുറപ്പെട്ടിരിക്കുന്നു.

11. Assyria, one of your rulers has made evil plans against the LORD.

12. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവര് പൂര്ണ്ണ ശക്തന്മാരും അവ്വണ്ണം തന്നേ അനേകരും ആയിരുന്നാലും അവര് അങ്ങനെ തന്നേ ഛേദിക്കപ്പെടുകയും അവന് കഴിഞ്ഞുപോകയും ചെയ്യും. ഞാന് നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല.

12. But the LORD says, 'Assyria, no matter how strong you are, you are doomed! My people Judah, I have troubled you before, but I won't do it again.

13. ഇപ്പോഴോ ഞാന് അവന്റെ നുകം നിന്റെമേല്നിന്നു ഒടിച്ചുകളയും നിന്റെ ബന്ധനങ്ങള് അറുത്തുകളകയും ചെയ്യും.

13. I'll snap your chains and set you free from the Assyrians.'

14. എന്നാല് യഹോവ നിന്നെക്കുറിച്ചുനിന്റെ പേരുള്ള സന്തതി ഇനി ഒട്ടു ഉണ്ടാകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാര്ത്തുണ്ടാക്കിയ ബിംബത്തെയും നിന്റെ ദേവന്മാരുടെ ക്ഷേത്രത്തില് നിന്നു ഞാന് ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കയാല് ഞാന് നിന്റെ ശവകൂഴി കുഴിക്കും എന്നു കല്പിച്ചിരിക്കുന്നു.

14. Assyria, this is what else the LORD says to you: 'Your name will be forgotten. I will destroy every idol in your temple, and I will send you to the grave, because you are worthless.'

15. ഇതാ, പര്വ്വതങ്ങളിന്മേല് സുവാര്ത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാല്; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേര്ച്ചകളെ കഴിക്ക; നിസ്സാരന് ഇനി നിന്നില്കൂടി കടക്കയില്ല; അവന് അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:36, റോമർ 10:15, എഫെസ്യർ എഫേസോസ് 6:15

15. Look toward the mountains, people of Judah! Here comes a messenger with good news of peace. Celebrate your festivals. Keep your promises to God. Your evil enemies are destroyed and will never again invade your country.



Shortcut Links
നഹൂം - Nahum : 1 | 2 | 3 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |