Numbers - സംഖ്യാപുസ്തകം 16 | View All

1. എന്നാല് ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകന് കോരഹ്, രൂബേന് ഗോത്രത്തില് എലീയാബിന്റെ പുത്രന്മാരായ ദാഥാന് , അബീരാം, പേലെത്തിന്റെ മകനായ ഔന് എന്നിവര്

1. Now Korach the son of Yitz'har, the son of K'hat, the son of Levi, along with Datan and Aviram, the sons of Eli'av, and On, the son of Pelet, descendants of Re'uven, took men and

2. യിസ്രായേല്മക്കളില് സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ ഇരുനൂറ്റമ്പതു പുരുഷന്മാരെ കൂട്ടി മോശെയോടു മത്സരിച്ചു.

2. rebelled against Moshe. Siding with them were 250 men of Isra'el, leaders of the community, key members of the council, men of reputation.

3. അവന് മോശെക്കും അഹരോന്നും വിരോധമായി കൂട്ടംകൂടി അവരോടുമതി, മതി; സഭയ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ടു; പിന്നെ നിങ്ങള് യഹോവയുടെ സഭെക്കു മീതെ നിങ്ങളെത്തന്നേ ഉയര്ത്തുന്നതു എന്തു? എന്നു പറഞ്ഞു.

3. They assembled themselves against Moshe and Aharon and said to them, 'You take too much on yourselves! After all, the entire community is holy, every one of them, and ADONAI is among them. So why do you lift yourselves up above ADONAI's assembly?'

4. ഇതു കേട്ടപ്പോള് മോശെ കവിണ്ണുവീണു.

4. When Moshe heard this he fell on his face.

5. അവന് കോരഹിനോടും അവന്റെ എല്ലാ കൂട്ടരോടും പറഞ്ഞതുനാളെ രാവിലെ യഹോവ തനിക്കുള്ളവന് ആരെന്നും തന്നോടടുപ്പാന് തക്കവണ്ണം വിശുദ്ധന് ആരെന്നും കാണിക്കും; താന് തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും.
2 തിമൊഥെയൊസ് 2:19

5. Then he said to Korach and his whole group, 'In the morning, ADONAI will show who are his and who is the holy person he will allow to approach him. Yes, he will bring whomever he chooses near to himself.

6. കോരഹും അവന്റെ എല്ലാ കൂട്ടവുമായുള്ളോരേ, നിങ്ങള് ഇതു ചെയ്വിന്

6. Do this: take censers, Korach and all your group;

7. ധൂപകലശം എടുത്തു നാളെ യഹോവയുടെ സന്നിധിയില് അതില് തീയിട്ടു ധൂപവര്ഗ്ഗം ഇടുവിന് ; യഹോവ തിരഞ്ഞെടുക്കുന്നവന് തന്നേ വിശുദ്ധന് ; ലേവിപുത്രന്മാരേ, മതി, മതി!

7. put fire in them; and put incense in them before ADONAI tomorrow. The one whom ADONAI chooses will be the one who is holy! It is you, you sons of Levi, who are taking too much on yourselves!'

8. പിന്നെ മോശെ കോരഹിനോടു പറഞ്ഞതുലേവിപുത്രന്മാരേ, കേള്പ്പിന് .

8. Then Moshe said to Korach, 'Listen here, you sons of Levi!

9. യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്വാനും സഭയുടെ ശുശ്രൂഷെക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കല് വരുത്തേണ്ടതിന്നു യിസ്രായേല്സഭയില്നിന്നു നിങ്ങളെ വേറുതിരിച്ചതു നിങ്ങള്ക്കു പോരായോ?

9. Is it for you a mere trifle that the God of Isra'el has separated you from the community of Isra'el to bring you close to himself, so that you can do the work in the tabernacle of ADONAI and stand before the community serving them?

10. അവന് നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകല സഹോദരന്മാരെയും തന്നോടു അടുക്കുമാറാക്കിയല്ലോ; നിങ്ങള് പൌരോഹിത്യംകൂടെ കാംക്ഷിക്കുവോ?

10. He has brought you close and all your brothers the sons of Levi with you. Now you want the office of [cohen] too!

11. ഇതു ഹേതുവായിട്ടു നീയും നിന്റെ കൂട്ടക്കാര് ഒക്കെയും യഹോവേക്കു വിരോധമായി കൂട്ടംകൂടിയിരിക്കുന്നു; നിങ്ങള് അഹരോന്റെ നേരെ പിറുപിറുപ്പാന് തക്കവണ്ണം അവന് എന്തുമാത്രമുള്ളു?

11. That's why you and your group have gathered together against ADONAI! After all, what is Aharon that you complain against him?'

12. പിന്നെ മോശെ എലിയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിപ്പാന് ആളയച്ചു; അതിന്നു അവര്

12. Then Moshe sent to summon Datan and Aviram, the sons of Eli'av. But they replied, 'We won't come up!

13. ഞങ്ങള് വരികയില്ല; മരുഭൂമിയില് ഞങ്ങളെ കൊല്ലുവാന് നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്നു കൊണ്ടുവന്നരിക്കുന്നതു പോരാഞ്ഞിട്ടു നിന്നെത്തന്നെ ഞങ്ങള്ക്കു അധിപതിയും ആക്കുന്നുവോ?

13. Is it such a mere trifle, bringing us up from a land flowing with milk and honey to kill us in the desert, that now you arrogate to yourself the role of dictator over us?

14. അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങള് വരികയില്ല എന്നു പറഞ്ഞു.

14. You haven't at all brought us into a land flowing with milk and honey, and you haven't put us in possession of fields and vineyards. Do you think you can gouge out these men's eyes and blind them? We won't come up!'

15. അപ്പോള് മോശെ ഏറ്റവും കോപിച്ചു അവന് യഹോവയോടുഅവരുടെ വഴിപാടു കടാക്ഷിക്കരുതേ; ഞാന് അവരുടെ പക്കല്നിന്നു ഒരു കഴുതയെപ്പോലും വാങ്ങീട്ടില്ല; അവരില് ഒരുത്തനോടും ഒരു ദോഷം ചെയ്തിട്ടുമില്ല എന്നു പറഞ്ഞു.

15. Moshe was very angry and said to ADONAI, 'Don't accept their grain offering! I haven't taken one donkey from them, I've done nothing wrong to any of them.'

16. മോശെ കോരഹനോടുനീയും നിന്റെ എല്ലാകൂട്ടവും നാളെ യഹോവയുടെ സന്നിധിയില് വരേണം; നീയും അവരും അഹരോനും കൂടെ തന്നേ.

16. Moshe said to Korach, 'You and your group, be there before ADONAI tomorrow- you, they and Aharon.

17. നിങ്ങള് ഔരോരുത്തന് താന്താന്റെ ധൂപകലശം എടുത്തു അവയില് ധൂപവര്ഗ്ഗം ഇട്ടു ഒരോരുത്തന് ഔരോ ധൂപകലശമായി ഇരുനൂറ്റമ്പതു കലശവും യഹോവയുടെ സന്നിധിയില് കൊണ്ടുവരുവിന് ; നീയും അഹരോനും കൂടെ താന്താന്റെ ധൂപകലശവുമായി വരേണം എന്നു പറഞ്ഞു.

17. Each of you take his fire pan and put incense in it; every one of you, bring before ADONAI his fire pan, 250 fire pans, you too, and Aharon- each one his fire pan.'

18. അങ്ങനെ അവര് ഔരോരുത്തന് താന്താന്റെ ധൂപകലശം എടുത്തു തീയിട്ടു അതില് ധൂപവര്ഗ്ഗവും ഇട്ടു മോശെയും അഹരോനുമായി സമാഗമനക്കുടാരത്തിന്റെ വാതില്ക്കല്നിന്നു.

18. Each man took his fire pan, put fire in it, laid incense on it and stood at the entrance to the tent of meeting with Moshe and Aharon.

19. കോരഹ് അവര്ക്കും വിരോധമായി സര്വ്വസഭയെയും സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് കൂട്ടിവരുത്തി; അപ്പോള് യഹോവയുടെ തേജസ്സു സര്വ്വസഭെക്കും പ്രത്യക്ഷമായി.
യൂദാ യുദാസ് 1:11

19. Korach assembled all the group who were against them at the entrance to the tent of meeting. Then the glory of ADONAI appeared to the whole assembly.

20. യഹോവ മോശെയോടും അഹരോനോടും

20. ADONAI said to Moshe and Aharon,

21. ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിന് ; ഞാന് അവരെ ക്ഷണത്തില് സംഹരിക്കും എന്നു കല്പിച്ചു.

21. 'Separate yourselves from this assembly; I'm going to destroy them right now!'

22. അപ്പോള് അവര് കവിണ്ണുവീണുസകലജനത്തിന്റെയും ആത്മാക്കള്ക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യന് പാപം ചെയ്തതിന്നു നീ സര്വ്വസഭയോടും കോപിക്കുമേ എന്നു പറഞ്ഞു.
എബ്രായർ 12:9

22. They fell on their faces and said, 'Oh God, God of the spirits of all humankind, if one person sins, are you going to be angry with the entire assembly?'

23. അതിന്നു യഹോവ മോശെയോടു

23. ADONAI answered Moshe,

24. കോരഹ്, ദാഥാന് , അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലും നിന്നു മാറിക്കൊള്വിന് എന്നു സഭയോടു പറക എന്നു കല്പിച്ചു.

24. 'Tell the assembly to move away from the homes of Korach, Datan and Aviram.'

25. മോശെ എഴുന്നേറ്റു ദാഥാന്റെയും അബീരാമിന്റെയും അടുക്കല് ചെന്നു; യിസ്രായേല്മൂപ്പന്മാരും അവന്റെ പിന്നാലെ ചെന്നു.

25. Moshe got up and went to Datan and Aviram, and the leaders of Isra'el followed him.

26. അവന് സഭയോടുഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങള് സംഹരിക്കപ്പെടാതിരിക്കെണ്ടതിന്നു അവരുടെ കൂടാരങ്ങളുടെ അടുക്കല്നിന്നു മാറിപ്പോകുവിന് ; അവര്ക്കുംള്ള യാതൊന്നിനെയും തൊടരുതു എന്നു പറഞ്ഞു.
2 തിമൊഥെയൊസ് 2:19

26. There he said to the assembly, 'Leave the tents of these wicked men! Don't touch anything that belongs to them, or you may be swept away in all their sins.'

27. അങ്ങനെ അവര് കോരഹ്, ദാഥാന് , അബീരാം എന്നവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിപ്പോയി. എന്നാല് ദാഥാനും അബീരാമും പുറത്തു വന്നുഅവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതില്ക്കല്നിന്നു.

27. So they moved away from all around the area where Korach, Datan and Aviram lived. Then Datan and Aviram came out and stood at the entrance to their tents with their wives, sons and little ones.

28. അപ്പോള് മോശെ പറഞ്ഞതുഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന്നു യഹോവ എന്നെ അയച്ചു; ഞാന് സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങള് ഇതിനാല് അറിയും

28. Moshe said, 'Here is how you will know that ADONAI has sent me to do all these things and that I haven't done them out of my own ambition:

29. സകലമനുഷ്യരും മരിക്കുന്നതു പോലെ ഇവര് മരിക്കയോ സകലമനുഷ്യര്ക്കും ഭവിക്കുന്നതുപോലെ ഇവര്ക്കും ഭവിക്കയോ ചെയ്താല് യഹോവ എന്നെ അയച്ചിട്ടില്ല.

29. if these men die a natural death like other people, only sharing the fate common to all humanity, then ADONAI has not sent me.

30. എന്നാല് യഹോവ ഒരു അപൂര്വ്വകാര്യം പ്രവര്ത്തിക്കയും ഭൂമി വായ് പിളര്ന്നു അവരെയും അവര്ക്കുംള്ള സകലത്തെയും വിഴുങ്ങിക്കളകയും അവര് ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താല് അവര് യഹോവയെ നിരസിച്ചു എന്നു നിങ്ങള് അറിയും.

30. But if ADONAI does something new- if the ground opens up and swallows them with everything they own, and they go down alive to Sh'ol- then you will understand that these men have had contempt for ADONAI.'

31. അവന് ഈ വാക്കുകളെല്ലാം പറഞ്ഞു തീര്ന്നപ്പോള് അവരുടെ കീഴെ ഭൂമി പിളര്ന്നു.

31. The moment he finished speaking, the ground under them split apart-

32. ഭൂമി വായ്തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേര്ന്നിട്ടുള്ള എല്ലാവരെയും അവരുടെ സര്വ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.

32. the earth opened its mouth and swallowed them up with their households, all the people who had sided with Korach and everything they owned.

33. അവരും അവരോടു ചേര്ന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേല് അടകയും അവര് സഭയുടെ ഇടയില്നിന്നു നശിക്കയും ചെയ്തു.

33. So they and everything they owned went down alive into Sh'ol, the earth closed over them and their existence in the community ceased.

34. അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യര് ഒക്കെയും അവരുടെ നിലവിളി കേട്ടുഭൂമി നമ്മെയും വഴുങ്ങിക്കളയരുതേ എന്നു പറഞ്ഞു ഔടിപ്പോയി.

34. All Isra'el around them fled at their shrieks, shouting, 'The earth might swallow us too!'

35. അപ്പോള് യഹോവയിങ്കല്നിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.

35. Then fire came out from ADONAI and destroyed the 250 men who had offered the incense.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |