Numbers - സംഖ്യാപുസ്തകം 28 | View All

1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

1. And Jehovah spoke to Moses, saying,

2. എനിക്കു സൌരഭ്യവാസനയായ ദഹനയാഗങ്ങള്ക്കുള്ള എന്റെ ഭോജനമായ വഴിപാടു തക്കസമയത്തു എനിക്കു അര്പ്പിക്കേണ്ടതിന്നു ജാഗ്രതയായിരിപ്പാന് യിസ്രായേല്മക്കളോടു കല്പിക്കേണം.

2. Command the children of Israel, and say unto them, My offering, my bread for my offerings by fire of sweet odour to me, shall ye take heed to present to me at their set time.

3. നീ അവരോടു പറയേണ്ടതുനിങ്ങള് യഹോവേക്കു അര്പ്പിക്കേണ്ടുന്ന ദഹനയാഗം എന്തെന്നാല്നാള്തോറും നിരന്തരഹോമയാഗത്തിന്നായിഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടു.

3. And say unto them, This is the offering by fire which ye shall present to Jehovah: two yearling lambs without blemish, day by day, as a continual burnt-offering.

4. ഒരു കുഞ്ഞാടിനെ രാവിലേയും മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗം കഴിക്കേണം.

4. The one lamb shalt thou offer in the morning, and the other lamb thou shalt offer between the two evenings;

5. ഇടിച്ചെടുത്ത എണ്ണ കാല് ഹീന് ചേര്ത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായും അര്പ്പിക്കേണം.

5. and a tenth part of an ephah of fine flour for an oblation, mingled with beaten oil, a fourth part of a hin:

6. ഇതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി സീനായിപര്വ്വതത്തില്വെച്ചു നിയമിക്കപ്പെട്ട നിരന്തരഹോമയാഗം.

6. [it is] the continual burnt-offering which was ordained on mount Sinai for a sweet odour, an offering by fire to Jehovah.

7. അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിന്നു കാല് ഹീന് മദ്യം ആയിരിക്കേണം; അതു യഹോവേക്കു പാനീയയാഗമായി വിശുദ്ധമന്ദിരത്തില് ഒഴിക്കേണം.

7. And the drink-offering thereof shall be a fourth part of a hin for one lamb; in the sanctuary shall the drink-offering of strong drink be poured out to Jehovah.

8. മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തു യാഗം കഴിക്കേണം; അതിനെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവുംപോലെ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി അര്പ്പിക്കേണം.

8. And the second lamb thou shalt offer between the two evenings; [with the] like oblation as that of the morning, and the like drink-offering, shalt thou offer it as an offering by fire of a sweet odour to Jehovah.

9. ശബ്ബത്ത് നാളിലോ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടിനെയും ഭോജനയാഗത്തിന്നായി എണ്ണചേര്ത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അര്പ്പിക്കേണം.
മത്തായി 12:5

9. And on the sabbath day two yearling lambs without blemish, and two tenth parts of fine flour as an oblation, mingled with oil, and the drink-offering thereof:

10. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു ശബ്ബത്തുതോറുമുള്ള ഹോമയാഗം.
മത്തായി 12:5

10. it is the burnt-offering of the sabbath, for each sabbath besides the continual burnt-offering, and its drink-offering.

11. നിങ്ങളുടെ മാസാരംഭങ്ങളില് നിങ്ങള് യഹോവേക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും

11. And in the beginnings of your months ye shall present a burnt-offering to Jehovah: two young bullocks, and one ram, seven yearling lambs without blemish.

12. കാള ഒന്നിന്നു ഭോജനയാഗമായി എണ്ണചേര്ത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന്നു ഭോജനയാഗമായി എണ്ണചേര്ത്ത രണ്ടിടങ്ങഴി മാവും

12. And three tenth parts of fine flour as an oblation, mingled with oil, for one bullock; and two tenth parts of fine flour as an oblation, mingled with oil, for the ram;

13. കുഞ്ഞാടൊന്നിന്നു ഭോജനയാഗമായി എണ്ണചേര്ത്ത ഒരിടങ്ങഴി മാവും അര്പ്പിക്കേണം. അതു ഹോമയാഗം; യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ.

13. and a tenth part of fine flour mingled with oil as an oblation for each lamb: [it is] a burnt-offering of a sweet odour, an offering by fire to Jehovah.

14. അവയുടെ പാനീയയാഗം കാളയൊന്നിന്നു അര ഹീന് വീഞ്ഞും ആട്ടുകൊറ്റന്നു ഹീനിന്റെ മൂന്നില് ഒന്നും കുഞ്ഞാടൊന്നിന്നു കാല് ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം.

14. And their drink-offerings: half a hin of wine for a bullock, and the third part of a hin for the ram, and the fourth part of a hin for a lamb. This is the monthly burnt-offering for each month throughout the months of the year.

15. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ പാപയാഗമായി യഹോവേക്കു ഒരു കോലാട്ടുകൊറ്റനെയും അര്പ്പിക്കേണം.

15. And a buck of the goats shall be offered, for a sin-offering to Jehovah, besides the continual burnt-offering, and its drink-offering.

16. ഒന്നാം മാസം പതിന്നാലാം തിയ്യതി യഹോവയുടെ പെസഹ ആകുന്നു.

16. And in the first month, on the fourteenth day of the month, is the passover to Jehovah.

17. ആമാസം പതിനഞ്ചാം തിയ്യതി പെരുനാള് ആയിരിക്കേണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.

17. And on the fifteenth day of this month is the feast; seven days shall unleavened bread be eaten.

18. ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.

18. On the first day shall be a holy convocation: no manner of servile work shall ye do;

19. എന്നാല് നിങ്ങള് യഹോവേക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും ദഹനയാഗമായി അര്പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.

19. and ye shall present an offering by fire, a burnt-offering to Jehovah: two young bullocks, and one ram, and seven yearling lambs; they shall be unto you without blemish;

20. അവയുടെ ഭോജനയാഗം എണ്ണ ചേര്ത്ത മാവു ആയിരിക്കേണം; കാള ഒന്നിന്നു മൂന്നിടങ്ങഴിയും ആട്ടുകൊറ്റന്നു രണ്ടിടങ്ങഴിയും

20. and their oblation shall be of fine flour mingled with oil: three tenth parts shall ye offer for a bullock, and two tenth parts for the ram;

21. ഏഴു കുഞ്ഞാട്ടില് ഔരോന്നിന്നു ഔരോ ഇടങ്ങഴിയും അര്പ്പിക്കേണം.

21. one tenth part shalt thou offer for each lamb, of the seven lambs;

22. നിങ്ങള്ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന് പാപയാഗത്തിന്നായി ഒരു കോലാട്ടിനെയും അര്പ്പിക്കേണം.

22. and a he-goat as a sin-offering, to make atonement for you.

23. നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന്നു പുറമെ ഇവ അര്പ്പിക്കേണം.

23. Besides the burnt-offering of the morning, which is for a continual burnt-offering, shall ye offer this.

24. ഇങ്ങനെ ഏഴു നാളും യഹോവേക്കു സൌരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അര്പ്പിക്കേണം. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു അര്പ്പിക്കേണം.

24. After this manner ye shall offer daily, seven days, the bread of the offering by fire of a sweet odour to Jehovah; it shall be offered besides the continual burnt-offering, and its drink-offering.

25. ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.

25. And on the seventh day ye shall have a holy convocation; no manner of servile work shall ye do.

26. വാരോത്സവമായ ആദ്യഫലദിവസത്തില് പുതിയധാന്യംകൊണ്ടു ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടേണം. അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.

26. And on the day of the first-fruits, when ye present a new oblation to Jehovah, after your weeks, ye shall have a holy convocation: no manner of servile work shall ye do.

27. എന്നാല് നിങ്ങള് യഹോവേക്കു സൌരഭ്യവാസനയായ ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അര്പ്പിക്കേണം.

27. And ye shall present a burnt-offering for a sweet odour to Jehovah: two young bullocks, one ram, seven yearling lambs;

28. അവയുടെ ഭോജനയാഗമായി എണ്ണചേര്ത്ത മാവു, കാള ഒന്നിന്നു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും

28. and their oblation of fine flour mingled with oil, three tenth parts for one bullock, two tenth parts for the ram,

29. ഏഴു കുഞ്ഞാട്ടില് ഔരോന്നിന്നു ഇടങ്ങഴി ഔരോന്നും

29. one tenth part for each lamb of the seven lambs;

30. നിങ്ങള്ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന് ഒരു കോലാട്ടുകൊറ്റനും വേണം.

30. [and] one buck of the goats, to make atonement for you.

31. നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവയുടെ പാനീയയാഗത്തിന്നും പുറമെ നിങ്ങള് ഇവ അര്പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.

31. Ye shall offer them besides the continual burnt-offering, and its oblation (without blemish shall they be unto you), and their drink-offerings.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |