Matthew - മത്തായി 14 | View All

1. ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു

1. At that time news of Jesus came to Herod the king;

2. അവന് യോഹന്നാന് സ്നാപകന് ; അവന് മരിച്ചവരുടെ ഇടയില് നിന്നു ഉയിര്ത്തു; അതുകൊണ്ടാകുന്നു ഈ ശക്തികള് അവനില് വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.

2. And he said to his servants, This is John the Baptist; he has come back from the dead, and so these powers are working in him.

3. ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവള് നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു
ലേവ്യപുസ്തകം 18:16, ലേവ്യപുസ്തകം 20:21

3. For Herod had taken John and put him in prison because of Herodias, his brother Philip's wife.

4. യോഹന്നാന് അവനോടു പറഞ്ഞതു കൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവില് ആക്കിയിരുന്നു.
ലേവ്യപുസ്തകം 18:16, ലേവ്യപുസ്തകം 20:21

4. Because John had said to him, It is not right for you to have her.

5. അവനെ കൊല്ലുവാന് മനസ്സുണ്ടായിട്ടു പുരുഷാരം അവനെ പ്രവാചകന് എന്നു എണ്ണുകയാല് അവരെ ഭയപ്പെട്ടു.

5. And he would have put him to death, but for his fear of the people, because in their eyes John was a prophet.

6. എന്നാല് ഹെരോദാവിന്റെ ജനനദിവസം ആയപ്പോള് ഹെരോദ്യയുടെ മകള് സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.

6. But when Herod's birthday came, the daughter of Herodias was dancing before them, and Herod was pleased with her.

7. അതുകൊണ്ടു എന്തു ചോദിച്ചാലും അവള്ക്കു കൊടുക്കും എന്നു അവന് സത്യംചെയ്തു വാക്കുകൊടുത്തു.

7. So he gave her his word with an oath to let her have whatever she might make request for.

8. അവള് അമ്മയുടെ ഉപദേശപ്രകാരംയോഹന്നാന് സ്നാപകന്റെ തല ഒരു താലത്തില് തരേണം എന്നു പറഞ്ഞു.

8. And she, at her mother's suggestion, said, Give me here on a plate the head of John the Baptist.

9. രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാന് കല്പിച്ചു;

9. And the king was sad; but because of his oaths and because of his guests, he gave the order for it to be given to her;

10. ആളയച്ചു തടവില് യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.

10. And he sent and had John's head cut off in the prison.

11. അവന്റെ തല ഒരു താലത്തില് കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവള് അമ്മെക്കു കൊണ്ടുപോയി കൊടുത്തു.

11. And his head was put on a plate and given to the girl; and she took it to her mother.

12. അവന്റെ ശിഷ്യന്മാര് ചെന്നു ഉടല് എടുത്തു കുഴിച്ചിട്ടുപിന്നെ വന്നു യേശുവിനെ അറിയിച്ചു.

12. And his disciples came, and took up his body and put it in the earth; and they went and gave Jesus news of what had taken place.

13. അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകില് കയറി നിര്ജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളില് നിന്നു കാല്നടയായി അവന്റെ പിന്നാലെ ചെന്നു.

13. Now when it came to the ears of Jesus, he went away from there in a boat, to a waste place by himself: and the people hearing of it, went after him on foot from the towns.

14. അവന് വന്നു വലിയ പുരുഷാരത്തെ കണ്ടു അവരില് മനസ്സലിഞ്ഞു അവരുടെ രോഗികളെ സൌഖ്യമാക്കി.

14. And he came out and saw a great number of people and he had pity on them, and made well those of them who were ill.

15. വൈകുന്നേരമായപ്പോള് ശിഷ്യന്മാര് അവന്റെ അടുക്കല് ചെന്നുഈ സ്ഥലം മരുഭൂമിയല്ലോ; നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളില് പോയി ഭക്ഷണസാധനങ്ങള് കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.

15. And when evening had come, the disciples came to him, saying, This place is waste land, and the time is now past; send the people away so that they may go into the towns and get themselves food.

16. യേശു അവരോടു“അവര് പോകുവാന് ആവശ്യമില്ല; നിങ്ങള് അവര്ക്കും ഭക്ഷിപ്പാന് കൊടുപ്പിന് ” എന്നു പറഞ്ഞു.

16. But Jesus said to them, There is no need for them to go away; give them food yourselves.

17. അവര് അവനോടുഅഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങള്ക്കു ഇവിടെ ഒന്നു ഇല്ല എന്നു പറഞ്ഞു.

17. And they say to him, We have here but five cakes of bread and two fishes.

18. “അതു ഇങ്ങുകൊണ്ടുവരുവിന് ” എന്നു അവന് പറഞ്ഞു.

18. And he said, Give them to me.

19. പിന്നെ പുരുഷാരം പുല്ലിന്മേല് ഇരിപ്പാന് കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വര്ഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാര് പുരുഷാരത്തിന്നും കൊടുത്തു.

19. And he gave orders for the people to be seated on the grass; and he took the five cakes of bread and the two fishes and, looking up to heaven, he said words of blessing, and made division of the food, and gave it to the disciples, and the disciples gave it to the people.

20. എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
2 രാജാക്കന്മാർ 4:43-44

20. And they all took of the food and had enough: and they took up twelve baskets full of broken bits which were not used.

21. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാര് ആയിരുന്നു.

21. And those who had food were about five thousand men, in addition to women and children.

22. ഉടനെ യേശു താന് പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയില് ശിഷ്യന്മാര് പടകില് കയറി, തനിക്കുമുമ്പായി അക്കരെക്കു പേകുവാന് അവരെ നിര്ബന്ധിച്ചു.

22. And straight away he made the disciples get into the boat and go before him to the other side, till he had sent the people away.

23. അവന് പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാര്ത്ഥിപ്പാന് തനിയെ മലയില് കയറിപ്പോയി; വൈകുന്നേരം ആയപ്പോള് ഏകനായി അവിടെ ഇരുന്നു.

23. And after he had sent the people away, he went up into the mountain by himself for prayer: and when evening was come, he was there by himself.

24. പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതിക്കുലമാകകൊണ്ടു തിരകളാല് വലഞ്ഞിരുന്നു.

24. But the boat was now in the middle of the sea, and was troubled by the waves: for the wind was against them.

25. രാത്രിയിലെ നാലാം യാമത്തില് അവന് കടലിന്മേല് നടന്നു അവരുടെ അടുക്കല് വന്നു.

25. And in the fourth watch of the night he came to them, walking on the sea.

26. അവന് കടലിന്മേല് നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാര് ഭ്രമിച്ചുഅതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.

26. And when they saw him walking on the sea, they were troubled, saying, It is a spirit; and they gave cries of fear.

27. ഉടനെ യേശു അവരോടു“ധൈര്യപ്പെടുവിന് ; ഞാന് ആകുന്നു; പേടിക്കേണ്ടാ” എന്നു പറഞ്ഞു.

27. But straight away Jesus said to them, Take heart; it is I, have no fear.

28. അതിന്നു പത്രൊസ്കര്ത്താവേ, നീ ആകുന്നു എങ്കില് ഞാന് വെള്ളത്തിന്മേല് നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു.

28. And Peter, answering, said to him, Lord, if it is you, give me the order to come to you on the water.

29. “വരിക” എന്നു അവന് പറഞ്ഞു. പത്രൊസ് പടകില് നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കല് ചെല്ലുവാന് വെള്ളത്തിന്മേല് നടന്നു.

29. And he said, Come. And Peter got out of the boat, and walking on the water, went to Jesus.

30. എന്നാല് അവന് കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാല്കര്ത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.

30. But when he saw the wind he was in fear and, starting to go down, he gave a cry, saying, Help, Lord.

31. യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു“അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു” എന്നു പറഞ്ഞു.

31. And straight away Jesus put out his hand and took a grip of him, and said to him, O man of little faith, why were you in doubt?

32. അവര് പടകില് കയറിയപ്പോള് കാറ്റു അമര്ന്നു.

32. And when they had got into the boat, the wind went down.

33. പടകിലുള്ളവര്നീ ദൈവപുത്രന് സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
യോശുവ 5:14-15

33. And those who were in the boat gave him worship, saying, Truly you are the Son of God.

34. അവര് അക്കരയെത്തി, ഗെന്നേസരെത്തു ദേശത്തു ചെന്നു.

34. And when they had gone across, they came to land at Gennesaret.

35. അവിടത്തെ ജനങ്ങള് അവന് ആരെന്നു അറിഞ്ഞു ചുറ്റുമുള്ള നാട്ടില് എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവന്റെ അടുക്കല് കൊണ്ടുവന്നു.

35. And when the men of that place had news of him, they sent into all the country round about, and took to him all who were ill,

36. അവന്റെ വസ്ത്രത്തിന്റെ തൊങ്ങല് മാത്രം തൊടുവാന് അനുവാദം ചോദിച്ചു. തൊട്ടവര്ക്കും ഒക്കെയും സൌഖ്യം വന്നു.

36. With the request that they might only put their hands on the edge of his robe: and all those who did so were made well.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |