Matthew - മത്തായി 21 | View All

1. അനന്തരം അവര് യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫഗയില് എത്തിയപ്പോള്, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു

1. When they drewe neye vnto Ierusalem and were come to Betphage vnto mounte olivete: then sent Iesus two of his disciples

2. “നിങ്ങള്ക്കു എതിരെയുള്ള ഗ്രാമത്തില് ചെല്ലുവിന് ; അവിടെ കെട്ടിയിരിക്കുന്ന ഒരു പെണ്കഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങള് ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിന് .

2. saiynge to the. Go in to the toune that lyeth over agaynste you and anone ye shall fynde an asse bounde and her colte with her: lose them and bringe them vnto me.

3. നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാല്കര്ത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിന് ; തല്ക്ഷണം അവന് അവയെ അയയക്കും” എന്നു പറഞ്ഞു.

3. And if eny man saye ought vnto you saye ye yt the lorde hath neade of them: and streyght waye he will let them go.

4. “സീയോന് പുത്രിയോടുഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കല് വരുന്നു എന്നു പറവിന് ”

4. All this was done to fulfyll that which was spoken by the Prophet sayinge:

5. എന്നിങ്ങനെ പ്രവാചകന് മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാന് ഇതു സംഭവിച്ചു.
യെശയ്യാ 62:11, സെഖർയ്യാവു 9:9

5. Tell ye the doughter of Sion: beholde thy kynge cometh vnto the meke and sittinge vpon an asse and a colte the fole of an asse vsed to the yooke.

6. ശിഷ്യന്മാര് പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു,

6. The disciples went and dyd as Iesus comaunded them

7. കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേല് ഇട്ടു; അവന് കയറി ഇരുന്നു.

7. and brought ye asse and the colte and put on them their clothes and set him theron.

8. പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയില് വിരിച്ചുമറ്റു ചിലര് വൃകഷങ്ങളില് നിന്നു കൊമ്പു വെട്ടി വഴിയില് വിതറി.

8. And many of the people spreed their garmentes in ye waye. Other cut doune braunches fro the trees and strawed them in the waye.

9. മുന്നും പിന്നും നടന്ന പുരുഷാരംദാവീദ് പുത്രന്നു ഹോശന്നാ; കര്ത്താവിന്റെ നാമത്തില് വരുന്നവന് വാഴ്ത്തപ്പെട്ടവന് ; അത്യുന്നതങ്ങളില് ഹോശന്നാ എന്നു ആര്ത്തുകൊണ്ടിരുന്നു.
സങ്കീർത്തനങ്ങൾ 118:25-26

9. Moreover the people that went before and they also that came after cryed sayinge: Hosanna to ye sonne of David. Blessed be he that cometh in the name of the Lorde Hosanna in the hyest.

10. അവന് യെരൂശലേമില് കടന്നപ്പോള് നഗരം മുഴുവനും ഇളകിഇവന് ആര് എന്നു പറഞ്ഞു.

10. And when he was come in to Ierusalem all the cyte was moved sayinge: who is this?

11. ഇവന് ഗലീലയിലെ നസറെത്തില്നിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.

11. And the people sayde: this is Iesus the Prophet of Nazareth a cyte of Galile.

12. യേശു ദൈവലായത്തില് ചെന്നു, ദൈവാലയത്തില് വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊന് വാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വിലക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു

12. And Iesus went in to the temple of God and cast out all them that soulde and bought in the temple and overthrew the tables of the mony chaugers and the seates of them that solde doves

13. “എന്റെ ആലയം പ്രാര്ത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തിര്ക്കുംന്നു” എന്നു പറഞ്ഞു.
യെശയ്യാ 56:7, യെശയ്യാ 60:7, യിരേമ്യാവു 7:11

13. and sayde to them: It is wrytten my housse shalbe called the housse of prayer. But ye have made it a denne of theves.

14. കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തില് അവന്റെ അടുക്കല് വന്നു; അവന് അവരെ സൌഖ്യമാക്കി.

14. And the blinde and the halt came to him in ye teple and he healed the.

15. എന്നാല് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവന് ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തില് ആര്ക്കുംന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു;
സങ്കീർത്തനങ്ങൾ 118:25

15. When the chefe prestes and scribes sawe the marveylles that he dyd and the chyldren cryinge in the teple and sayinge Hosanna to the sonne of David they disdayned

16. ഇവന് പറയുന്നതു കേള്ക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു“ഉവ്വുശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില് നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങള് ഒരിക്കലും വായിച്ചിട്ടല്ലയോ” എന്നു ചോദിച്ചു.
സങ്കീർത്തനങ്ങൾ 8:2

16. and sayde vnto him: hearest thou what these saye? Iesus sayde vnto them yee: have ye never redde of the mouth of babes and suckelinges thou haste ordeyned prayse?

17. പിന്നെ അവരെ വിട്ടു നഗരത്തില് നിന്നു പുറപ്പെട്ടു ബെഥാന്യയില് ചെന്നു അവിടെ രാത്രി പാര്ത്തു.

17. And he lefte the and wet out of ye cite vnto Bethanie and had his abydige there.

18. രാവിലെ അവന് നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു

18. In the mornynge as he returned in to the cyte ageyne he hungred

19. അടുക്കെ ചെന്നു, അതില് ഇലയല്ലാതെ ഒന്നും കാണായ്കയാല്“ഇനി നിന്നില് ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില് അത്തി ഉണങ്ങിപ്പോയി.

19. and spyed a fygge trre in the waye and came to it and founde nothinge theron but leves only and sayd to it never frute growe on the hence forwardes. And ano the fygge tree wyddered awaye.

20. ശിഷ്യന്മാര് അതു കണ്ടാറെഅത്തി ഇത്ര ക്ഷണത്തില് ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു.

20. And when his disciples sawe that they marveled sayinge: Howe sone is the fygge tree wyddered awaye?

21. അതിന്നു യേശു“നിങ്ങള് സംശയിക്കാതെ വിശ്വാസം ഉള്ളവരായാല് ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടുനീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാല് അതും സംഭവിക്കും എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.”

21. Iesus answered and sayde vnto the: Verely I saye vnto you yf ye shall have faith and shall not dout ye shall not only do that which I have done to the fygge tree: but also yf ye shall saye vnto this moutayne take thy silfe awaye and cast thy silfe into the see it shalbe done.

22. നിങ്ങള് വിശ്വസിച്ചുകൊണ്ടു പ്രാര്ത്ഥനയില് എന്തു യാചിച്ചാലും നിങ്ങള്ക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.

22. And whatsoever ye shall axe in prayer (if ye beleve) ye shall receave it.

23. അവന് ദൈവാലയത്തില് ചെന്നു ഉപദേശിക്കുമ്പോള് മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കല് വന്നുനീ എന്തു അധികാരം കൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആര് എന്നു ചോദിച്ചു.

23. And when he was come into the teple the chefe prestes and the elders of the people came vnto him as he was teachinge and sayde: by what auctorite doest thou these thinges? and who gave the this power?

24. യേശു അവരോടു ഉത്തരം പറഞ്ഞതു“ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു നിങ്ങള് എന്നോടു പറഞ്ഞാല് എന്തു അധികാരം കൊണ്ടു ഞാന് ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും.

24. Iesus answered and sayde vnto them: I also will axe of you a certayne question which if ye assoyle me I in lyke wyse wyll tell you by what auctorite I do these thinges.

25. യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വര്ഗ്ഗത്തില്നിന്നോ മനുഷ്യരില് നിന്നോ?” അവര് തമ്മില് ആലോചിച്ചുസ്വര്ഗ്ഗത്തില് നിന്നു എന്നു പറഞ്ഞാല്, പിന്നെ നിങ്ങള് അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവന് നമ്മോടു ചോദിക്കും;

25. The baptime of Iohn: whence was it? fro heve or of men? Then they reasoned amoge them selves sayinge: yf we shall saye fro heven he will saye vnto vs: why dyd ye not then beleve hym?

26. മനുഷ്യരില് നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകന് എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു.

26. But and if we shall saye of men then feare we the people. For all men helde Iohn as a Prophet.

27. അങ്ങനെ അവര് യേശുവിനോടുഞങ്ങള്ക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവന് അവരോടു പറഞ്ഞതു“എന്നാല് ഞാന് ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.”

27. And they answered Iesus and sayde: we cannot tell. And he lyke wyse sayd vnto them: nether tell I you by what auctorite I do these thinges.

28. എങ്കിലും നിങ്ങള്ക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു രണ്ടു പുത്രന്മാര് ഉണ്ടായിരുന്നു; അവന് ഒന്നാമത്തവന്റെ അടുക്കല് ചെന്നുമകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തില് പോയി വേല ചെയ്ക എന്നു പറഞ്ഞു.

28. What saye ye to this? A certayne man had two sonnes and came to ye elder and sayde: sonne go and worke to daye in my vineyarde.

29. എനിക്കു മനസ്സില്ല എന്നു അവന് ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതില് അനുതപിച്ചു അവന് പോയി.

29. He answered and sayde I will not: but afterwarde repented and went.

30. രണ്ടാമത്തെവന്റെ അടുക്കല് അവന് ചെന്നു അങ്ങനെ തന്നേ പറഞ്ഞപ്പോള്ഞാന് പോകാം അപ്പാ എന്നു അവന് ഉത്തരം പറഞ്ഞു; പോയില്ലതാനും.

30. Then came he to the second and sayde lyke wyse. And he answered and sayde: I will syr: yet wet not.

31. ഈ രണ്ടുപേരില് ആര് ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു?” ഒന്നാമത്തവന് എന്നു അവര് പറഞ്ഞു. യേശു അവരോടു പറഞ്ഞതു“ചുങ്കക്കാരും വേശ്യമാരും നിങ്ങള്ക്കു മുമ്പായി ദൈവരാജ്യത്തില് കടക്കുന്നു എന്നു സത്യമായിട്ടു ഞാന് നിങ്ങളോടു പറയുന്നു.

31. Whether of the twayne dyd the will of the father? And they sayde vnto hym: the fyrst. Iesus sayde vnto the: verely I saye vnto you that the publicans and the harlotes shall come into ye kyngdome of God before you.

32. യോഹന്നാന് നീതിമാര്ഗ്ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല് വന്നുനിങ്ങള് അവനെ വിശ്വസിച്ചില്ല; എന്നാല് ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങള് അവനെ വിശ്വസിപ്പാന് തക്കവണ്ണം പിന്നത്തേതില് അനുതപിച്ചില്ല.

32. For Iohn came vnto you in the waye of rightewesnes and ye beleved hym not. But the publicans and the harlotes beleved him. And yet ye (though ye sawe it) were not yet moved with repentaunce that ye myght afterwarde have beleved hym.

33. മറ്റൊരു ഉപമ കേള്പ്പിന് . ഗൃഹസ്ഥനായോരു മനുഷ്യന് ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതില് ചകൂ കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി.
യെശയ്യാ 5:1-7

33. Herken another similitude. Ther was a certayne housholder which planted a vineyarde and hedged it roude about and made a wynpresse in it and bilt a tower and let it out to husbandmen and wet in to a straunge coutre.

34. ഫലകാലം സമീപിച്ചപ്പോള് തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന്നു അവന് ദാസന്മാരെ കുടിയാന്മാരുടെ അടുക്കല് അയച്ചു.

34. And when the tyme of the frute drewe neare he sent his servauntes to the husbandmen to receave the frutes of it.

35. കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ചു, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു.

35. And ye husbandme caught his servauntes and bet one kylled another and stoned another.

36. അവന് പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവര് അങ്ങനെ തന്നേ ചെയ്തു.

36. Agayne he sent other servantes moo then the fyrst: and they served them lyke wyse.

37. ഒടുവില് അവന് എന്റെ മകനെ അവര് ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കല് അയച്ചു.

37. But last of all he sent vnto the his awne sonne sayinge: they will feare my sonne.

38. മകനെ കണ്ടിട്ടു കുടിയാന്മാര്ഇവന് അവകാശി; വരുവിന് , നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മില് പറഞ്ഞു,

38. But when the husbandmen sawe the sonne they sayde amoge the selves: This is the heyre: come let vs kyll him and let vs take his inheritaunce to oure selves.

39. അവനെ പിടിച്ചു തോട്ടത്തില്നിന്നു പുറത്താക്കി കൊന്നു കളഞ്ഞു.

39. And they caught him and thrust him out of the vineyarde and slewe him.

40. ആകയാല് മുന്തിരിത്തോട്ടത്തിന്റെ ഉടയവന് വരുമ്പോള് ആ കുടിയാന്മാരോടു എന്തു ചെയ്യും?”

40. When the lorde of the vyneyarde commeth what will he do wt those husbandme?

41. അവന് ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്തു അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാര്ക്കും തോട്ടം ഏല്പിക്കും എന്നു അവര് അവനോടു പറഞ്ഞു.

41. They sayde vnto him: he will cruellye destroye those evyll persons and wyll let out his vyneyarde vnto other husbandmen which shall delyver him the frute at tymes convenient

42. യേശു അവരോടു“'വീടുപണിയുന്നവര് തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീര്ന്നിരിക്കുന്നു; ഇതു കര്ത്താവിനാല് സംഭവിച്ചു നമ്മുടെ ദൃഷ്ടിയില് ആശ്ചര്യവുമായിരിക്കുന്നു' എന്നു നിങ്ങള് തിരുവെഴുത്തുകളില് ഒരിക്കലും വായിച്ചിട്ടില്ലയോ?
സങ്കീർത്തനങ്ങൾ 118:22-23

42. Iesus sayde vnto the: dyd ye never redde in the scriptures? The stone which ye bylders refused ye same is set in ye principall parte of ye corner: this was the lordes doinge and yt is mervelous in oure eyes.

43. അതുകൊണ്ടു ദൈവ രാജ്യം നിങ്ങളുടെ പക്കല്നിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാന് നിങ്ങളോടു പറയുന്നു.

43. Therfore saye I vnto you the kyngdome of God shalbe take from you and shalbe geve to the getyls which shall brynge forth the frutes of it.

44. ഈ കല്ലിന്മേല് വീഴുന്നവന് തകര്ന്നുപോകും; അതു ആരുടെ മേല് എങ്കിലും വീണാല് അവനെ ധൂളിപ്പിക്കും” എന്നു പറഞ്ഞു.
യെശയ്യാ 8:14-15, ദാനീയേൽ 2:34-35, ദാനീയേൽ 2:44-45

44. And whosoever shall fall on this stone he shalbe broken but on whosoever it shall fall vpon it will grynde him to powder.

45. അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ടു, തങ്ങളെക്കൊണ്ടു പറയന്നു എന്നു അറിഞ്ഞു,

45. And when the chefe prestes and Pharises hearde these similitudes they perceaved yt he spake of the.

46. അവനെ പിടിപ്പാന് അന്വേഷിച്ചു; എന്നാല് പുരുഷാരം അവനെ പ്രവാചകന് എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു.

46. And they wet about to laye hondes on him but they feared ye people because they tooke him as a Prophet.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |