Matthew - മത്തായി 23 | View All

1. അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു

1. Then spake Iesus to the people and to his disciples

2. “ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തില് ഇരിക്കുന്നു.

2. sayinge. The Scribes and the Pharises sit in Moses seate.

3. ആകയാല് അവര് നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്വിന് ; അവരുടെ പ്രവൃത്തികള് പോലെ ചെയ്യരുതു താനും. അവര് പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.
മലാഖി 2:7-8

3. All therfore whatsoever they byd you observe that observe and do: but after their workes do not:

4. അവര് ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളില് വെക്കുന്നു; ഒരു വിരല് കെണ്ടുപോലും അവയെ തൊടുവാന് അവര്ക്കും മനസ്സില്ല.

4. For they saye and do not. Ye and they bynde hevy burthes and grevous to be borne and ley the on menes shulders: but they themsylfes will not heave at them with one of their fyngers.

5. അവര് തങ്ങളുടെ പ്രവൃത്തികള് എല്ലാം മനുഷ്യര് കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല് വലുതാക്കുന്നു.
പുറപ്പാടു് 13:9, സംഖ്യാപുസ്തകം 15:38-39, ആവർത്തനം 6:8

5. All their workes they do for to be sene of me. They set abroade their philateries and make large borders on there garmetes

6. അത്താഴത്തില് പ്രധാനസ്ഥലവും പള്ളിയില് മുഖ്യാസനവും

6. and love to sit vppermooste at feastes and to have the chefe seates in the synagoges

7. അങ്ങാടിയില് വന്ദനവും മനുഷ്യര് റബ്ബീ എന്നു വളിക്കുന്നതും അവര്ക്കും പ്രിയമാകുന്നു.

7. and gretinges in the marketes and to be called of men Rabi.

8. നിങ്ങളോ റബ്ബീ എന്നു പേര് എടുക്കരുതു. ഒരുത്തന് അത്രേ നിങ്ങളുടെ ഗുരു;

8. But ye shall not suffre youre selves to be called Rabi. For one is youre master that is to wyt Christ and all ye are brethre.

9. നിങ്ങളോ എല്ലാവരും സഹോദരന്മാര്. ഭൂമിയില് ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തന് അത്രേ നിങ്ങളുടെ പിതാവു, സ്വര്ഗ്ഗസ്ഥന് തന്നേ.

9. And call no man youre father vpon the erth for there is but one youre father and he is in heven.

10. നിങ്ങള് നായകന്മാര് എന്നും പേര് എടുക്കരുതു, ഒരുത്തന് അത്രേ നിങ്ങളുടെ നായകന് , ക്രിസ്തു തന്നെ.

10. Be not called masters for there is but one youre master and he is Christ.

11. നിങ്ങളില് ഏറ്റവും വലിയവന് നിങ്ങളുടെ ശുശ്രൂഷക്കാരന് ആകേണം.

11. He that is greatest amoge you shalbe youre seruaunte.

12. തന്നെത്താന് ഉയര്ത്തുന്നവന് എല്ലാം താഴ്ത്തപ്പെടും; തന്നെത്താന് താഴ്ത്തുന്നവന് എല്ലാം ഉയര്ത്തപ്പെടും.
ഇയ്യോബ് 22:29, സദൃശ്യവാക്യങ്ങൾ 29:23, യേഹേസ്കേൽ 21:26

12. But whosoever exalteth himsilfe shalbe brought lowe. And he yt hubleth himsilfe shalbe exalted.

13. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്ക്കു ഹാ കഷ്ടം; നിങ്ങള് മനുഷ്യര്ക്കും സ്വര്ഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങള് കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാന് സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്ക്കു ഹാ കഷ്ടം; നിങ്ങള് വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീര്ഘമായി പ്രാര്ത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങള്ക്കു കടുമയേറിയ ശിക്ഷാവിധി വരും;)

13. Wo be vnto you Scribes and Pharises ypocrites for ye shutte vp the kyngdome of heve before men: ye youre selves goo not in nether suffre ye them that come to enter in.

14. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്ക്കു ഹാ കഷ്ടം; നിങ്ങള് ഒരുത്തനെ മതത്തില് ചേര്ക്കുംവാന് കടലും കരയും ചുറ്റി നടക്കുന്നു; ചേര്ന്നശേഷം അവനെ നിങ്ങളെക്കാള് ഇരട്ടിച്ച നരകയോഗ്യന് ആക്കുന്നു.

14. Wo be vnto you Scribes and Pharises ypocrites: ye devoure widdowes houses and that vnder a coloure of praying longe prayers: wherfore ye shall receave greater damnacion.

15. ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താല് ഏതുമില്ല എന്നും മന്ദിരത്തിലെ സ്വര്ണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരന് എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്ക്കു ഹാ കഷ്ടം.

15. Wo be vnto you Scribes and Pharises ypocrites which compasse see and londe to bringe one in to youre belefe: and when he ys brought ye make him two folde more the chylde of hell then ye youre selves are.

16. മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വര്ണ്ണമോ സ്വര്ണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?

16. Wo be vnto you blynd gides which saye whosoever sweare by the teple it is no thinge: but whosoever sweare by the golde of the temple he offendeth.

17. യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താല് ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരന് എന്നു നിങ്ങള് പറയുന്നു.

17. Ye foles and blinde? whether is greater the golde or the teple that sanctifieth ye golde.

18. കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗ പീഠമോ?

18. And whosoever sweareth by the aulter it is nothinge: but whosoever sweareth by ye offeringe yt lyeth on ye aultre offendeth.

19. ആകയാല് യാഗപിഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവന് അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.
പുറപ്പാടു് 29:37

19. Ye foles and blinde: whether is greater ye offeringe or ye aultre which sanctifieth ye offeringe?

20. മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവന് അതിനെയും അതില് വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.

20. Whosoever therfore sweareth by ye aultre sweareth by it and by all yt there on is.

21. സ്വര്ഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവന് , ദൈവത്തിന്റെ സിംഹാസനത്തെയും അതില് ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
1 രാജാക്കന്മാർ 8:13, സങ്കീർത്തനങ്ങൾ 26:8

21. And whosoever sweareth by the teple sweareth by it and by hym yt dwelleth therin.

22. കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്ക്കു ഹാ കഷ്ടം; നിങ്ങള് തുളസി, ചതകുപ്പ, ജീരകം ഇവയില് പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തില് ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.
യെശയ്യാ 66:1

22. And he that sweareth by heve swereth by the seate of God and by hym that sytteth theron.

23. കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള് കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
ലേവ്യപുസ്തകം 27:30, മീഖാ 6:8

23. Wo be to you Scribes and Pharises ypocrites which tythe mynt annyse and comen and leave the waygthtyer mattres of ye lawe vndone: iudgemet mercy and fayth. These ought ye to have done and not to have left the othre vndone.

24. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്ക്കു ഹാ കഷ്ടം; നിങ്ങള് കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവര്ച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.

24. Ye blinde gydes which strayne out a gnat and swalowe a cammyll.

25. കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.
സെഖർയ്യാവു 1:1

25. Wo be to you scribes and pharises ypocrites which make clene ye vtter syde of the cuppe and of the platter: but within they are full of brybery and excesse.

26. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്ക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങള് ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.

26. Thou blinde Pharise clense fyrst the outsyde of the cup and platter that the ynneside of them maye be clene also.

27. അങ്ങനെ തന്നേ പുറമെ നിങ്ങള് നീതിമാന്മാര് എന്നു മനുഷ്യര്ക്കും തോന്നുന്നു; അകമെയോ കപടഭക്തിയും അധര്മ്മവും നിറഞ്ഞവരത്രേ.

27. Wo be to you Scribe and Pharises ypocrite for ye are lyke vnto paynted tombes which appere beautyfull outwarde: but are wt in full of deed bones and of all fylthynes.

28. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്ക്കു ഹാ കഷ്ടം; നിങ്ങള് പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു

28. So are ye for outwarde ye appere righteous vnto me when within ye are full of ypocrisie and iniquite.

29. ഞങ്ങള് പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കില് പ്രവാചകന്മാരെ കൊല്ലുന്നതില് കൂട്ടാളികള് ആകയില്ലായിരുന്നു എന്നു പറയുന്നു.

29. Wo be vnto you Scribes and Pharises ypocrites: ye bylde the tombes of the Prophetes and garnisshe the sepulchres of the righteous

30. അങ്ങനെ നിങ്ങള് പ്രവാചകന്മാരെ കൊന്നവരുടെ മക്കള് എന്നു നിങ്ങള് തന്നേ സാക്ഷ്യം പറയുന്നുവല്ലോ.

30. and saye: Yf we had bene in the dayes of oure fathers we wolde not have bene parteners with them in the bloud of the Prophetes.

31. പിതാക്കന്മാരുടെ അളവു നിങ്ങള് പൂരിച്ചു കൊള്വിന് .

31. So then ye be witnesses vnto youre selfes that ye are the chyldren of them which killed the prophetes.

32. പാമ്പുകളേ, സര്പ്പസന്തതികളേ, നിങ്ങള് നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?

32. Fulfill ye lyke wyse the measure of youre fathers.

33. അതുകൊണ്ടു ഞാന് പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കല് അയക്കുന്നു; അവരില് ചിലരെ നിങ്ങള് ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളില് ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തില് നിന്നു പട്ടണത്തിലേക്കു ഔടിക്കയും ചെയ്യും.

33. Yee serpentes and generacion of vipers how shuld ye scape ye dapnacio of hell?

34. നീതിമാനായ ഹാബേലിന്റെ രക്തംമുതല് നിങ്ങള് മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവില്വെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയില് ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേല് വരേണ്ടതാകുന്നു.

34. Wherfore beholde I sende vnto you prophetes wyse men and scribes and of the ye shall kyll and crucifie: and of the ye shall scourge in youre synagoges and persecute from cyte to cyte

35. ഇതൊക്കെയും ഈ തലമുറമേല് വരും എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ഉല്പത്തി 4:8, 2 ദിനവൃത്താന്തം 24:20-21

35. that vpon you maye come all the righteous bloude that was sheed vpon the erth fro the bloud of righteous Abell vnto ye bloud of zacharias the sonne of Barachias who ye slewe betwene the teple and ye altre.

36. യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കല് അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന് കീഴില് ചേര്ക്കുംപോലെ നിന്റെ മക്കളെ ചേര്ത്തുകൊള്വാന് എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങള്ക്കോ മനസ്സായില്ല.

36. Verely I say vnto you all these thinges shall light vpon this generacion.

37. നിങ്ങളുടെ ഭവനം ശൂന്യമായ്തീരും.

37. Hierusalem hierusalem which kyllest prophetes and stonest the which are sent to the: how often wolde I have gadered thy chyldren to gether as the henne gadreth her chickes vnder her winges but ye wolde not:

38. 'കര്ത്താവിന്റെ നാമത്തില് വരുന്നവന് അനുഗ്രഹിക്കപ്പെട്ടവന്' എന്നു നിങ്ങള് പറയുവോളം നിങ്ങള് ഇനി എന്നെ കാണുകയില്ല എന്നു ഞാന് നിങ്ങളോടു പറയുന്നു.”
1 രാജാക്കന്മാർ 9:7-8, യിരേമ്യാവു 12:7, യിരേമ്യാവു 22:5

38. Beholde youre habitacio shalbe lefte vnto you desolate.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |