Matthew - മത്തായി 24 | View All

1. യേശു ദൈവാലയം വിട്ടു പോകുമ്പോള് ശിഷ്യന്മാര് അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കല് വന്നു.

1. And Iesus went out, and departed from the Temple, and his disciples came to him, to shewe him the building of the Temple.

2. അവന് അവരോടു“ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേല് കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

2. And Iesus sayd vnto them, See ye not all these things? Verely I say vnto you, there shall not be here left a stone vpon a stone, that shall not be cast downe.

3. അവന് ഒലിവുമലയില് ഇരിക്കുമ്പോള് ശിഷ്യന്മാര് തനിച്ചു അവന്റെ അടുക്കല് വന്നുഅതു എപ്പോള് സംഭവിക്കും എന്നു നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.

3. And as he sate vpon the mount of Oliues, his disciples came vnto him apart, saying, Tell vs when these things shall be, and what signe shalbe of thy comming, and of the ende of the world.

4. അതിന്നു യേശു ഉത്തരം പറഞ്ഞതു“ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന് .

4. And Iesus answered, and sayd vnto them, Take heede that no man deceiue you.

5. ഞാന് ക്രിസ്തു എന്നു പറഞ്ഞു അനേകര് എന്റെ പേര് എടുത്തു വന്നു പലരെയും തെറ്റിക്കും.

5. For many shall come in my name, saying, I am Christ, and shall deceiue many.

6. നിങ്ങള് യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേള്ക്കും; ചഞ്ചലപ്പെടാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന് ; അതു സംഭവിക്കേണ്ടതു തന്നേ;
ദാനീയേൽ 2:28, ദാനീയേൽ 2:45

6. And ye shall heare of warres, and rumours of warres: see that ye be not troubled: for all these things must come to passe, but the end is not yet.

7. എന്നാല് അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്ക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.
2 ദിനവൃത്താന്തം 15:6, യെശയ്യാ 19:2

7. For nation shall rise against nation, and realme against realme, and there shalbe famine, and pestilence, and earthquakes in diuers places.

8. എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.

8. All these are but ye beginning of sorowes.

9. അന്നു അവര് നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.

9. Then shall they deliuer you vp to be afflicted, and shall kill you, and ye shall be hated of all nations for my Names sake.

10. പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും
ദാനീയേൽ 11:41

10. And then shall many be offended, and shall betray one another, and shall hate one another.

11. കള്ളപ്രവാചകന്മാര് പലരും വന്നു അനേകരെ തെറ്റിക്കും.

11. And many false prophets shall arise, and shall deceiue many.

12. അധര്മ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.

12. And because iniquitie shalbe increased, the loue of many shalbe colde.

13. എന്നാല് അവസാനത്തോളം സഹിച്ചു നിലക്കുന്നവന് രക്ഷിക്കപ്പെടും.

13. But he that endureth to the ende, he shalbe saued.

14. രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികള്ക്കും സാക്ഷ്യമായി ഭൂലോകത്തില് ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോള് അവസാനം വരും.

14. And this Gospel of the kingdome shalbe preached through the whole world for a witnes vnto all nations, and then shall the end come.

15. എന്നാല് ദാനീയേല്പ്രവാചകന് മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തില് നിലക്കുന്നതു നിങ്ങള് കാണുമ്പോള്” - വായിക്കുന്നവന് ചിന്തിച്ചു കൊള്ളട്ടെ -
ദാനീയേൽ 9:27, ദാനീയേൽ 11:31, ദാനീയേൽ 12:11

15. When ye therefore shall see the abomination of desolation spoken of by Daniel the Prophet, set in the holy place (let him that readeth consider it.)

16. “അന്നു യെഹൂദ്യയിലുള്ളവര് മലകളിലേക്കു ഔടിപ്പോകട്ടെ.

16. Then let them which be in Iudea, flee into the mountaines.

17. വീട്ടിന്മേല് ഇരിക്കുന്നവന് വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു;

17. Let him which is on the house top, not come downe to fetch any thing out of his house.

18. വയലിലുള്ളവന് വസ്ത്രം എടുപ്പാന് മടങ്ങിപ്പോകരുതു.

18. And he that is in the fielde, let not him returne backe to fetch his clothes.

19. ആ കാലത്തു ഗര്ഭിണികള്ക്കും മുലകുടിപ്പിക്കുന്നവര്ക്കും അയ്യോ കഷ്ടം!

19. And woe shalbe to them that are with childe, and to them that giue sucke in those dayes.

20. എന്നാല് നിങ്ങളുടെ ഔടിപ്പോകൂ ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാന് പ്രാര്ത്ഥിപ്പിന് .

20. But pray that your flight be not in the winter, neither on the Sabbath day.

21. ലോകാരംഭംമുതല് ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേല് സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.
ദാനീയേൽ 12:1, യോവേൽ 2:2

21. For then shall be great tribulation, such as was not from the beginning of the worlde to this time, nor shalbe.

22. ആ നാളുകള് ചുരുങ്ങാതിരുന്നാല് ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാര് നിമിത്തമോ ആ നാളുകള് ചുരുങ്ങും.

22. And except those dayes should be shortened, there should no flesh be saued: but for the elects sake those dayes shalbe shortened.

23. അന്നു ആരാനും നിങ്ങളോടുഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാല് വിശ്വസിക്കരുതു.

23. Then if any shall say vnto you, Loe, here is Christ, or there, beleeue it not.

24. കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കില് വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
ആവർത്തനം 13:1

24. For there shall arise false Christes, and false prophets, and shall shewe great signes and wonders, so that if it were possible, they should deceiue the very elect.

25. ഔര്ത്തുകൊള്വിന് ; ഞാന് മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.

25. Beholde, I haue tolde you before.

26. ആകയാല് നിങ്ങളോടുഅതാ, അവന് മരുഭൂമിയില് എന്നു പറഞ്ഞാല് പുറപ്പെടരുതു; ഇതാ, അറകളില് എന്നു പറഞ്ഞാല് വിശ്വസിക്കരുതു.

26. Wherefore if they shall say vnto you, Beholde, he is in the desert, goe not forth: Beholde, he is in the secret places, beleeue it not.

27. മിന്നല് കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങും പോലെ മനുഷ്യപുത്രന്റെ വരുവു ആകും.

27. For as the lightning commeth out of the East, and is seene into the West, so shall also the comming of the Sonne of man be.

28. ശവം ഉള്ളേടത്തു കഴുക്കള് കൂടും.

28. For wheresoeuer a dead carkeis is, thither will the Egles be gathered together.

29. ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യന് ഇരുണ്ടുപോകും; ചന്ദ്രന് പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങള് ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികള് ഇളകിപ്പോകും.
യെശയ്യാ 13:10, യെശയ്യാ 34:4, യേഹേസ്കേൽ 32:7, യോവേൽ 2:10, യോവേൽ 2:31, യോവേൽ 3:15, ഹഗ്ഗായി 2:6, ഹഗ്ഗായി 2:21

29. And immediatly after ye tribulations of those dayes, shall the sunne be darkened, and the moone shall not giue her light, and the starres shall fal from heauen, and ye powers of heaue shalbe shake.

30. അപ്പോള് മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രന് ആകാശത്തിലെ മേഘങ്ങളിന്മേല് മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും.
ദാനീയേൽ 7:13, ദാനീയേൽ 7:13-14, സെഖർയ്യാവു 12:10, സെഖർയ്യാവു 12:12

30. And then shall appeare the signe of the Sonne of man in heauen: and then shall all the kinreds of the earth mourne, and they shall see the Sonne of man come in the cloudes of heauen with power and great glorie.

31. അവന് തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവര് അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതല് അറുതിവരെയും നാലു ദിക്കില്നിന്നും കൂട്ടിച്ചേര്ക്കും.
ആവർത്തനം 30:4, യെശയ്യാ 27:13, സെഖർയ്യാവു 2:6

31. And he shall send his Angels with a great sound of a trumpet, and they shall gather together his elect, from the foure windes, and from the one ende of the heauens vnto the other.

32. അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന് ; അതിന്റെ കൊമ്പു ഇളതായി ഇല തളിര്ക്കുംമ്പോള് വേനല് അടുത്തു എന്നു നിങ്ങള് അറിയുന്നുവല്ലോ.

32. Now learne the parable of the figge tree: when her bough is yet tender, and it putteth foorth leaues, ye knowe that sommer is neere.

33. അങ്ങനെ നിങ്ങള് ഇതു ഒക്കെയും കാണുമ്പോള് അവന് അടുക്കെ വാതില്ക്കല് തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊള്വിന് .

33. So likewise ye, when ye see all these things, know that the kingdom of God is neere, eue at ye doores.

34. ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.

34. Verely I say vnto you, this generation shall not passe, till all these things be done.

35. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.

35. Heauen and earth shall passe away: but my wordes shall not passe away.

36. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വര്ഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.

36. But of that day and houre knoweth no man, no not the Angels of heauen, but my father only.

37. നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും
ഉല്പത്തി 6:9-12

37. But as the dayes of Noe were, so likewise shall the comming of the Sonne of man be.

38. ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തില് കയറിയനാള്വരെ അവര് തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു;
ഉല്പത്തി 6:13-724, ഉല്പത്തി 7:7

38. For as in the dayes before the flood, they did eate and drinke, marrie, and giue in mariage, vnto the day that Noe entred into the Arke,

39. ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവര് അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.
ഉല്പത്തി 6:13-724

39. And knewe nothing, till the flood came, and tooke them all away, so shall also the comming of the Sonne of man be.

40. അന്നു രണ്ടുപേര് വയലില് ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.

40. Then two shall be in the fieldes, the one shalbe receiued, and the other shalbe refused.

41. രണ്ടുപേര് ഒരു തിരിക്കല്ലില് പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.

41. Two women shalbe grinding at ye mill: the one shalbe receiued, and the other shalbe refused.

42. നിങ്ങളുടെ കര്ത്താവു ഏതു ദിവസത്തില് വരുന്നു എന്നു നിങ്ങള് അറിയായ്ക കൊണ്ടു ഉണര്ന്നിരിപ്പിന് .

42. Watch therefore: for ye knowe not what houre your master will come.

43. കള്ളന് വരുന്നയാമം ഇന്നതെന്നു വീട്ടുടയവന് അറിഞ്ഞു എങ്കില് അവന് ഉണര്ന്നിരിക്കയും തന്റെ വീടു തുരക്കുവാന് സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.

43. Of this be sure, that if the good man of the house knewe at what watch the thiefe would come, he woulde surely watch, and not suffer his house to be digged through.

44. അങ്ങനെ നിങ്ങള് നിനെക്കാത്ത നാഴികയില് മനുഷ്യപുത്രന് വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിന് .

44. Therefore be ye also ready: for in the houre that ye thinke not, will the Sonne of man come.

45. എന്നാല് യജമാനന് തന്റെ വീട്ടുകാര്ക്കും തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേല് ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസന് ആര്?

45. Who then is a faithfull seruaunt and wise, whom his master hath made ruler ouer his household, to giue them meate in season?

46. യജമാനന് വരുമ്പോള് അങ്ങനെ ചെയ്തു കാണുന്ന ദാസന് ഭാഗ്യവാന് .

46. Blessed is that seruant, whom his master when he commeth, shall finde so doing.

47. അവന് അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനന് ആക്കിവേക്കും എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.

47. Verely I say vnto you, he shall make him ruler ouer all his goods.

48. എന്നാല് അവന് ദുഷ്ടദാസനായിയജമാനന് വരുവാന് താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,

48. But if that euil seruant shall say in his heart, My master doth deferre his comming,

49. കൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാല്

49. And begin to smite his fellowes, and to eate, and to drinke with the drunken,

50. ആ ദാസന് നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനന് വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും”

50. That seruaunts master will come in a day, when he looketh not for him, and in an houre that he is not ware of,



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |