Mark - മർക്കൊസ് 10 | View All

1. അവിടെ നിന്നു അവന് പുറപ്പെട്ടു യോര്ദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു; പുരുഷാരം പിന്നെയും അവന്റെ അടുക്കല് വന്നു കൂടി, പതിവുപോലെ അവന് അവരെ പിന്നെയും ഉപദേശിച്ചു.

1. He left that place and went to the region of Judea and beyond the Jordan. And crowds again gathered around him; and, as was his custom, he again taught them.

2. അപ്പോള് പരീശന്മാര് അടുക്കെ വന്നുഭാര്യയെ ഉപേക്ഷിക്കുന്നതു പുരുഷന്നു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുകൊണ്ടു അവനോടു ചോദിച്ചു.

2. Some Pharisees came, and to test him they asked, Is it lawful for a man to divorce his wife?

3. അവന് അവരോടുമോശെ നിങ്ങള്ക്കു എന്തു കല്പന തന്നു എന്നു ചോദിച്ചു.

3. He answered them, What did Moses command you?

4. ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിപ്പാന് മോശെ അനുവദിച്ചു എന്നു അവര് പറഞ്ഞു.
ആവർത്തനം 24:1-3

4. They said, Moses allowed a man to write a certificate of dismissal and to divorce her.

5. യേശു അവരോടുനിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവന് നിങ്ങള്ക്കു ഈ കല്പന എഴുതിത്തന്നതു.

5. But Jesus said to them, Because of your hardness of heart he wrote this commandment for you.

6. സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.
ഉല്പത്തി 1:27, ഉല്പത്തി 5:2

6. But from the beginning of creation, 'God made them male and female.'

7. അതുകൊണ്ടു മനുഷ്യന് അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും;
ഉല്പത്തി 2:24

7. 'For this reason a man shall leave his father and mother and be joined to his wife,

8. ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവര് പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.
ഉല്പത്തി 2:24

8. and the two shall become one flesh.' So they are no longer two, but one flesh.

9. ആകയാല് ദൈവം യോജിപ്പിച്ചതിനെ മനുഷ്യന് വേര്പിരിക്കരുതു എന്നു ഉത്തരം പറഞ്ഞു.

9. Therefore what God has joined together, let no one separate.

10. വീട്ടില് വെച്ചു ശിഷ്യന്മാര് പിന്നെയും അതിനെക്കുറിച്ചു അവനോടു ചോദിച്ചു.

10. Then in the house the disciples asked him again about this matter.

11. അവന് അവരോടുഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന് അവള്ക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.

11. He said to them, Whoever divorces his wife and marries another commits adultery against her;

12. സ്ത്രീയും ഭര്ത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാല് വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു.

12. and if she divorces her husband and marries another, she commits adultery.

13. അവന് തൊടേണ്ടതിന്നു ചിലര് ശിശുക്കളെ അവന്റെ അടുക്കല് കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.

13. People were bringing little children to him in order that he might touch them; and the disciples spoke sternly to them.

14. യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടുശിശുക്കളെ എന്റെ അടുക്കല് വരുവാന് വിടുവിന് ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.

14. But when Jesus saw this, he was indignant and said to them, Let the little children come to me; do not stop them; for it is to such as these that the kingdom of God belongs.

15. ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവന് ആരും ഒരുനാളും അതില് കടക്കയില്ല എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

15. Truly I tell you, whoever does not receive the kingdom of God as a little child will never enter it.

16. പിന്നെ അവന് അവരെ അണെച്ചു അവരുടെ മേല് കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.

16. And he took them up in his arms, laid his hands on them, and blessed them.

17. അവന് പുറപ്പെട്ടു യാത്രചെയ്യുമ്പോള് ഒരുവന് ഔടിവന്നു അവന്റെ മുമ്പില് മുട്ടുകുത്തിനല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാന് ഞാന് എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു.

17. As he was setting out on a journey, a man ran up and knelt before him, and asked him, Good Teacher, what must I do to inherit eternal life?

18. അതിന്നു യേശുഎന്നെ നല്ലവന് എന്നു പറയുന്നതു എന്തു? ദൈവം ഒരുവന് അല്ലാതെ നല്ലവന് ആരുമില്ല.

18. Jesus said to him, Why do you call me good? No one is good but God alone.

19. കുലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
പുറപ്പാടു് 20:12, പുറപ്പാടു് 20:13-16, ആവർത്തനം 5:16, ആവർത്തനം 5:17-20, ആവർത്തനം 24:14

19. You know the commandments: 'You shall not murder; You shall not commit adultery; You shall not steal; You shall not bear false witness; You shall not defraud; Honor your father and mother.'

20. അവന് അവനോടുഗുരോ, ഇതു ഒക്കെയും ഞാന് ചെറുപ്പം മുതല് പ്രമാണിച്ചുപോരുന്നു എന്നു പറഞ്ഞു.

20. He said to him, Teacher, I have kept all these since my youth.

21. യേശു അവനെ നോക്കി അവനെ സ്നേഹിച്ചുഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രര്ക്കും കൊടുക്ക; എന്നാല് നിനക്കു സ്വര്ഗ്ഗത്തില് നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.

21. Jesus, looking at him, loved him and said, You lack one thing; go, sell what you own, and give the money to the poor, and you will have treasure in heaven; then come, follow me.

22. അവന് വളരെ സമ്പത്തുള്ളവന് ആകകൊണ്ടു ഈ വചനത്തിങ്കല് വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.

22. When he heard this, he was shocked and went away grieving, for he had many possessions.

23. യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോടുസമ്പത്തുള്ളവര് ദൈവരാജ്യത്തില് കടക്കുന്നതു എത്ര പ്രയാസം എന്നു പറഞ്ഞു.

23. Then Jesus looked around and said to his disciples, How hard it will be for those who have wealth to enter the kingdom of God!

24. അവന്റെ ഈ വാക്കിനാല് ശിഷ്യന്മാര് വിസ്മയിച്ചു; എന്നാല് യേശു പിന്നെയുംമക്കളേ, സമ്പത്തില് ആശ്രയിക്കുന്നവര് ദൈവരാജ്യത്തില് കടക്കുന്നതു എത്ര പ്രയാസം.
യെശയ്യാ 52:14

24. And the disciples were perplexed at these words. But Jesus said to them again, Children, how hard it is to enter the kingdom of God!

25. ധനവാന് ദൈവരാജ്യത്തില് കടക്കുന്നതിനെക്കാള് ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു ഉത്തരം പറഞ്ഞു.

25. It is easier for a camel to go through the eye of a needle than for someone who is rich to enter the kingdom of God.

26. അവര് ഏറ്റവും വിസ്മയിച്ചുഎന്നാല് രക്ഷപ്രാപിപ്പാന് ആര്ക്കും കഴിയും എന്നു തമ്മില് തമ്മില് പറഞ്ഞു.

26. They were greatly astounded and said to one another, Then who can be saved?

27. യേശു അവരെ നോക്കി; മനുഷ്യര്ക്കും അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.
ഉല്പത്തി 18:14, ഇയ്യോബ് 42:2, സെഖർയ്യാവു 8:6

27. Jesus looked at them and said, For mortals it is impossible, but not for God; for God all things are possible.

28. പത്രൊസ് അവനോടുഇതാ, ഞങ്ങള് സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.

28. Peter began to say to him, Look, we have left everything and followed you.

29. അതിന്നു യേശുഎന്റെ നിമിത്തവും സുവിശേഷം നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാല്,

29. Jesus said, Truly I tell you, there is no one who has left house or brothers or sisters or mother or father or children or fields, for my sake and for the sake of the good news,

30. ഈ ലോകത്തില് തന്നേ, ഉപദ്രവങ്ങളോടും കൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തില് നിത്യജീവനെയും പ്രാപിക്കാത്തവന് ആരുമില്ല എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.

30. who will not receive a hundredfold now in this age-- houses, brothers and sisters, mothers and children, and fields with persecutions-- and in the age to come eternal life.

31. എങ്കിലും മുമ്പന്മാര് പലരും പിമ്പന്മാരും പിമ്പന്മാര് മുമ്പന്മാരും ആകും എന്നു ഉത്തരം പറഞ്ഞു.

31. But many who are first will be last, and the last will be first.

32. അവര് യെരൂശലേമിലേക്കു യാത്രചെയ്കയായിരുന്നു; യേശു അവര്ക്കും മുമ്പായി നടന്നു; അവര് വിസ്മയിച്ചു; അനുഗമിക്കുന്നവരോ ദയപ്പെട്ടു. അവന് പിന്നെയും പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു

32. They were on the road, going up to Jerusalem, and Jesus was walking ahead of them; they were amazed, and those who followed were afraid. He took the twelve aside again and began to tell them what was to happen to him,

33. ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രന് മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യില് ഏല്പിക്കപ്പെടും; അവര് അവനെ മരണത്തിനു വിധിച്ചു ജാതികള്ക്കു ഏല്പിക്കും.

33. saying, See, we are going up to Jerusalem, and the Son of Man will be handed over to the chief priests and the scribes, and they will condemn him to death; then they will hand him over to the Gentiles;

34. അവര് അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നു നാള് കഴിഞ്ഞിട്ടു അവന് ഉയിര്ത്തെഴുന്നേല്ക്കയും ചെയ്യും എന്നിങ്ങനെ തനിക്കു സംഭവിക്കാനുള്ളതു പറഞ്ഞു തുടങ്ങി.

34. they will mock him, and spit upon him, and flog him, and kill him; and after three days he will rise again.

35. സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കല് വന്നു അവനോടുഗുരോ, ഞങ്ങള് നിന്നോടു യാചിപ്പാന് പോകുന്നതു ഞങ്ങള്ക്കു ചെയ്തുതരുവാന് അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

35. James and John, the sons of Zebedee, came forward to him and said to him, Teacher, we want you to do for us whatever we ask of you.

36. അവന് അവരോടുഞാന് നിങ്ങള്ക്കു എന്തു ചെയ്തുതരുവാന് നിങ്ങള് ആഗ്രഹിക്കുന്നു എന്നു ചോദിച്ചു.

36. And he said to them, What is it you want me to do for you?

37. നിന്റെ മഹത്വത്തില് ഞങ്ങളില് ഒരുത്തന് നിന്റെ വലത്തും ഒരുത്തന് ഇടത്തും ഇരിക്കാന് വരം നല്കേണം എന്നു അവര് പറഞ്ഞു.

37. And they said to him, Grant us to sit, one at your right hand and one at your left, in your glory.

38. യേശു അവരോടുനിങ്ങള് യാചിക്കുന്നതു ഇന്നതു എന്നു നിങ്ങള് അറിയുന്നില്ല; ഞാന് കുടിക്കുന്നപാന പാത്രം കുടിപ്പാനും ഞാന് ഏലക്കുന്ന സ്നാനം ഏല്പാനും നിങ്ങള്ക്കു കഴിയുമോ എന്നു ചോദിച്ചതിന്നു കഴിയും എന്നു അവര് പറഞ്ഞു.

38. But Jesus said to them, You do not know what you are asking. Are you able to drink the cup that I drink, or be baptized with the baptism that I am baptized with?

39. യേശു അവരോടുഞാന് കുടിക്കുന്ന പാനപാത്രം നിങ്ങള് കുടിക്കയും ഞാന് ഏലക്കുന്ന സ്നാനം ഏല്ക്കയും ചെയ്യും നിശ്ചയം.

39. They replied, We are able. Then Jesus said to them, The cup that I drink you will drink; and with the baptism with which I am baptized, you will be baptized;

40. എന്റെ വലത്തും ഇടത്തും ഇരിപ്പാന് വരം നലകുന്നതോ എന്റേതല്ല; ആര്ക്കും ഒരുക്കിയിരിക്കുന്നുവോ അവര്ക്കും കിട്ടും എന്നു പറഞ്ഞു.

40. but to sit at my right hand or at my left is not mine to grant, but it is for those for whom it has been prepared.

41. അതു ശേഷം പത്തു പേരും കേട്ടിട്ടു യാക്കോബിനോടും യോഹന്നാനോടും നീരസപ്പെട്ടുതുടങ്ങി.

41. When the ten heard this, they began to be angry with James and John.

42. യേശു അവരെ അടുക്കെ വിളിച്ചു അവരോടുജാതികളില് അധിപതികളായവര് അവരില് കര്ത്തൃത്വം ചെയ്യുന്നു; അവരില് മഹത്തുക്കളായവര് അവരുടെ മേല് അധികാരം നടത്തുന്നു എന്നു നിങ്ങള് അറിയുന്നു.

42. So Jesus called them and said to them, You know that among the Gentiles those whom they recognize as their rulers lord it over them, and their great ones are tyrants over them.

43. നിങ്ങളുടെ ഇടയില് അങ്ങനെ അരുതു; നിങ്ങളില് മഹാന് ആകുവാന് ഇച്ഛിക്കുന്നവന് എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരന് ആകേണം;

43. But it is not so among you; but whoever wishes to become great among you must be your servant,

44. നിങ്ങളില് ഒന്നാമന് ആകുവാന് ഇച്ഛിക്കുന്നവന് എല്ലാവര്ക്കും ദാസനാകേണം.

44. and whoever wishes to be first among you must be slave of all.

45. മനുഷ്യപുത്രന് ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകര്ക്കുംവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.

45. For the Son of Man came not to be served but to serve, and to give his life a ransom for many.

46. അവര് യെരീഹോവില് എത്തി; പിന്നെ അവന് ശിഷ്യന്മാരോടു വലിയ പുരുഷാരത്തോടും കൂടെ യെരീഹോവില് നിന്നു പുറപ്പെടുമ്പോള് തിമായിയുടെ മകനായ ബര്ത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരന് വഴിയരികെ ഇരുന്നിരുന്നു.

46. They came to Jericho. As he and his disciples and a large crowd were leaving Jericho, Bartimaeus son of Timaeus, a blind beggar, was sitting by the roadside.

47. നസറായനായ യേശു എന്നു കേട്ടിട്ടു അവന് ദാവീദ് പുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു തുടങ്ങി.

47. When he heard that it was Jesus of Nazareth, he began to shout out and say, Jesus, Son of David, have mercy on me!

48. മിണ്ടാതിരിപ്പാന് പലരും അവനെ ശാസിച്ചിട്ടുംദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു അവന് ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.

48. Many sternly ordered him to be quiet, but he cried out even more loudly, Son of David, have mercy on me!

49. അപ്പോള് യേശു നിന്നുഅവനെ വിളിപ്പിന് എന്നു പറഞ്ഞു. ധൈര്യപ്പെടുക, എഴുന്നേല്ക്ക, നിന്നെ വിളിക്കുന്നു എന്നു അവര് പറഞ്ഞു കുരുടനെ വിളിച്ചു.

49. Jesus stood still and said, Call him here. And they called the blind man, saying to him, Take heart; get up, he is calling you.

50. അവന് തന്റെ പുതപ്പു ഇട്ടും കളഞ്ഞു ചാടിയെഴുന്നേറ്റു യേശുവിന്റെ അടുക്കല് വന്നു.

50. So throwing off his cloak, he sprang up and came to Jesus.

51. യേശു അവനോടുഞാന് നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നുറബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടന് അവനോടു പറഞ്ഞു.

51. Then Jesus said to him, What do you want me to do for you? The blind man said to him, My teacher, let me see again.

52. യേശു അവനോടുപോക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന് കാഴ്ച പ്രാപിച്ചു യാത്രയില് അവനെ അനുഗമിച്ചു.

52. Jesus said to him, Go; your faith has made you well. Immediately he regained his sight and followed him on the way.



Shortcut Links
മർക്കൊസ് - Mark : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |