Luke - ലൂക്കോസ് 6 | View All

1. ഒരു ശബ്ബത്തില് അവന് വിളഭൂമിയില് കൂടി കടന്നുപോകുമ്പോള് അവന്റെ ശിഷ്യന്മാര് കതിര് പറിച്ചു കൈകൊണ്ടു തിരുമ്മിതിന്നു.
ആവർത്തനം 23:25

1. Jesus was walking through some wheat fields on a Sabbath. His disciples began to pick the heads of wheat, rub them in their hands, and eat the grain.

2. പരീശന്മാരില് ചിലര് ശബ്ബത്തില് വിഹിതമല്ലാത്തതു നിങ്ങള്ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.

2. Some Pharisees asked, 'Why are you doing what our Law says you cannot do on the Sabbath?'

3. യേശു അവരോടുദാവീദ് തനിക്കും കൂടെയുള്ളവര്ക്കും വിശന്നപ്പോള് ചെയ്തതു എന്തു? അവന് ദൈവാലയത്തില് ചെന്നു

3. Jesus answered them, 'Haven't you read what David did when he and his men were hungry?

4. പുരോഹിതന്മാര് മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവര്ക്കും കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങള് വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു.
ലേവ്യപുസ്തകം 24:5-9, 1 ശമൂവേൽ 21:6

4. He went into the house of God, took the bread offered to God, ate it, and gave it also to his men. Yet it is against our Law for anyone except the priests to eat that bread.'

5. മനുഷ്യപുത്രന് ശബ്ബത്തിന്നും കര്ത്താവു ആകുന്നു എന്നും അവരോടു പറഞ്ഞു.

5. And Jesus concluded, 'The Son of Man is Lord of the Sabbath.'

6. മറ്റൊരു ശബ്ബത്തില് അവന് പള്ളിയില് ചെന്നു ഉപദേശിക്കുമ്പോള് വലങ്കൈ വറണ്ടുള്ളോരു മനുഷ്യന് അവിടെ ഉണ്ടായിരുന്നു.

6. On another Sabbath Jesus went into a synagogue and taught. A man was there whose right hand was paralyzed.

7. ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാന് സംഗതി കിട്ടേണ്ടതിന്നു അവന് ശബ്ബത്തില് സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.

7. Some teachers of the Law and some Pharisees wanted a reason to accuse Jesus of doing wrong, so they watched him closely to see if he would heal on the Sabbath.

8. അവരുടെ വിചാരം അറിഞ്ഞിട്ടു അവന് വരണ്ട കൈയുള്ള മനുഷ്യനോടുഎഴുന്നേറ്റു നടുവില് നില്ക്ക എന്നു പറഞ്ഞു;
1 ശമൂവേൽ 16:7

8. But Jesus knew their thoughts and said to the man, 'Stand up and come here to the front.' The man got up and stood there.

9. അവന് എഴുന്നേറ്റു നിന്നു. യേശു അവരോടുഞാന് നിങ്ങളോടു ഒന്നു ചോദിക്കട്ടെശബ്ബത്തില് നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം എന്നു പറഞ്ഞു.

9. Then Jesus said to them, 'I ask you: What does our Law allow us to do on the Sabbath? To help or to harm? To save someone's life or destroy it?'

10. അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടുകൈ നീട്ടുക എന്നു പറഞ്ഞു. അവന് അങ്ങനെ ചെയ്തു, അവന്റെ കൈകൂ സൌഖ്യം വന്നു.

10. He looked around at them all; then he said to the man, 'Stretch out your hand.' He did so, and his hand became well again.

11. അവരോ ഭൂാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മില് ആലോചന കഴിച്ചു.

11. They were filled with rage and began to discuss among themselves what they could do to Jesus.

12. ആ കാലത്തു അവന് പ്രാര്ത്ഥിക്കേണ്ടതിന്നു ഒരു മലയില് ചെന്നു ദൈവത്തോടുള്ള പ്രാര്ത്ഥനയില് രാത്രി കഴിച്ചു.

12. At that time Jesus went up a hill to pray and spent the whole night there praying to God.

13. നേരം വെളുത്തപ്പോള് അവന് ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരില് പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവര്ക്കും അപ്പൊസ്തലന്മാര് എന്നും പേര് വിളിച്ചു.

13. When day came, he called his disciples to him and chose twelve of them, whom he named apostles:

14. അവര് ആരെന്നാല്പത്രൊസ് എന്നു അവന് പേര്വിളിച്ച ശിമോന് , അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാന് , ഫിലിപ്പൊസ്, ബര്ത്തൊലൊമായി,

14. Simon (whom he named Peter) and his brother Andrew; James and John, Philip and Bartholomew,

15. മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോന് ,

15. Matthew and Thomas, James son of Alphaeus, and Simon (who was called the Patriot),

16. യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീര്ന്ന ഈസ്കായ്യോര്ത്ത് യൂദാ എന്നിവര് തന്നേ.

16. Judas son of James, and Judas Iscariot, who became the traitor.

17. അവന് അവരോടു കൂടെ ഇറങ്ങി സമഭൂമിയില് നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയില് എല്ലാടത്തുനിന്നും യെരൂശലേമില് നിന്നും സോര് സീദോന് എന്ന സമുദ്രതീരങ്ങളില് നിന്നും അവന്റെ വചനം കേള്പ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു.

17. When Jesus had come down from the hill with the apostles, he stood on a level place with a large number of his disciples. A large crowd of people was there from all over Judea and from Jerusalem and from the coast cities of Tyre and Sidon;

18. അശുദ്ധാത്മാക്കള് ബാധിച്ചവരും സൌഖ്യം പ്രാപിച്ചു.

18. they had come to hear him and to be healed of their diseases. Those who were troubled by evil spirits also came and were healed.

19. ശക്തി അവനില് നിന്നു പുറപ്പെട്ടു എല്ലാവരെയും സൌഖ്യമാക്കുകകൊണ്ടു പുരുഷാരം ഒക്കെയും അവനെ തൊടുവാന് ശ്രമിച്ചു.

19. All the people tried to touch him, for power was going out from him and healing them all.

20. അനന്തരം അവന് ശിഷ്യന്മാരെ നോക്കി പറഞ്ഞതുദരിദ്രന്മാരായ നിങ്ങള് ഭാഗ്യവാന്മാര്, ദൈവരാജ്യം നിങ്ങള്ക്കുള്ളതു.

20. Jesus looked at his disciples and said, 'Happy are you poor; the Kingdom of God is yours!

21. ഇപ്പോള് വിശക്കുന്നവരായ നിങ്ങള് ഭാഗ്യവാന്മാര്, നിങ്ങള്ക്കു തൃപ്തിവരും; ഇപ്പോള്കരയുന്നവരായ നിങ്ങള് ഭാഗ്യവാന്മാര്; നിങ്ങള് ചിരിക്കും.
സങ്കീർത്തനങ്ങൾ 126:5-6, യെശയ്യാ 61:3, യിരേമ്യാവു 31:25

21. 'Happy are you who are hungry now; you will be filled! 'Happy are you who weep now; you will laugh!

22. മനുഷ്യപുത്രന് നിമിത്തം മനുഷ്യര് നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേര് വിടകൂ എന്നു തള്ളുമ്പോള് നിങ്ങള് ഭാഗ്യവാന്മാര്.

22. 'Happy are you when people hate you, reject you, insult you, and say that you are evil, all because of the Son of Man!

23. ആ നാളില് സന്തോഷിച്ചു തുള്ളുവിന് ; നിങ്ങളുടെ പ്രതിഫലം സ്വര്ഗ്ഗത്തില് വലിയതു; അവരുടെ പിതാക്കന്മാര് പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ.
2 ദിനവൃത്താന്തം 36:16

23. Be glad when that happens and dance for joy, because a great reward is kept for you in heaven. For their ancestors did the very same things to the prophets.

24. എന്നാല് സമ്പന്നരായ നിങ്ങള്ക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങള്ക്കു ലഭിച്ചുപോയല്ലോ.

24. 'But how terrible for you who are rich now; you have had your easy life!

25. ഇപ്പോള് തൃപ്തന്മാരായ നിങ്ങള്ക്കു അയ്യോ കഷ്ടം; നിങ്ങള്ക്കു വിശക്കും. ഇപ്പോള് ചിരിക്കുന്നവരായ നിങ്ങള്ക്കു അയ്യോ കഷ്ടം; നിങ്ങള് ദുഃഖിച്ചു കരയും.

25. 'How terrible for you who are full now; you will go hungry! 'How terrible for you who laugh now; you will mourn and weep!

26. സകല മനുഷ്യരും നിങ്ങളെ പുകഴത്തിപ്പറയുമ്പോള് നിങ്ങള്ക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാര് കള്ള പ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.

26. 'How terrible when all people speak well of you; their ancestors said the very same things about the false prophets.

27. എന്നാല് കേള്ക്കുന്നവരായ നിങ്ങളോടു ഞാന് പറയുന്നതുനിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന് ; നിങ്ങളെ പകെക്കുന്നവര്ക്കും ഗുണം ചെയ്വിന് .
സങ്കീർത്തനങ്ങൾ 25:21

27. 'But I tell you who hear me: Love your enemies, do good to those who hate you,

28. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിന് ; നിങ്ങളെ ദുഷിക്കുന്നവര്ക്കും വേണ്ടി പ്രാര്ത്ഥിപ്പിന് .

28. bless those who curse you, and pray for those who mistreat you.

29. നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു.

29. If anyone hits you on one cheek, let him hit the other one too; if someone takes your coat, let him have your shirt as well.

30. നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക; നിനക്കുള്ളതു എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുതു.

30. Give to everyone who asks you for something, and when someone takes what is yours, do not ask for it back.

31. മനുഷ്യര് നിങ്ങള്ക്കു ചെയ്യേണം എന്നു നിങ്ങള് ഇച്ഛിക്കുന്നതുപോലെ തന്നേ അവര്ക്കും ചെയ്വിന് .

31. Do for others just what you want them to do for you.

32. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല് നിങ്ങള്ക്കു എന്തു ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നവല്ലോ.

32. 'If you love only the people who love you, why should you receive a blessing? Even sinners love those who love them!

33. നിങ്ങള്ക്കു നന്മചെയ്യുന്നവര്ക്കും നന്മ ചെയ്താല് നിങ്ങള്ക്കു എന്തു ഉപചാരം കിട്ടും? പാപികളും അങ്ങനെ തന്നേ ചെയ്യുന്നുവല്ലോ.

33. And if you do good only to those who do good to you, why should you receive a blessing? Even sinners do that!

34. മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങള് ആശിക്കുന്നവര്ക്കും കടം കൊടുത്താല് നിങ്ങള്ക്കു എന്തു കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന്നു പാപികള്ക്കു കടം കൊടുക്കുന്നുവല്ലോ.

34. And if you lend only to those from whom you hope to get it back, why should you receive a blessing? Even sinners lend to sinners, to get back the same amount!

35. നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിന് ; അവര്ക്കും നന്മ ചെയ്വിന് ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിന് ; എന്നാല് നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങള് അത്യുന്നതന്റെ മക്കള് ആകും; അവന് നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ.
ലേവ്യപുസ്തകം 25:35-36

35. No! Love your enemies and do good to them; lend and expect nothing back. You will then have a great reward, and you will be children of the Most High God. For he is good to the ungrateful and the wicked.

36. അങ്ങനെ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവന് ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവര് ആകുവിന് .

36. Be merciful just as your Father is merciful.

37. വിധിക്കരുതു; എന്നാല് നിങ്ങളെയും വിധിക്കയില്ല; ശിക്ഷെക്കു വിധിക്കരുതു; എന്നാല് നിങ്ങള്ക്കും ശിക്ഷാവിധി ഉണ്ടാകയില്ല; വിടുവിന് ; എന്നാല് നിങ്ങളെയും വിടുവിക്കും.

37. 'Do not judge others, and God will not judge you; do not condemn others, and God will not condemn you; forgive others, and God will forgive you.

38. കൊടുപ്പിന് ; എന്നാല് നിങ്ങള്ക്കു കിട്ടും; അമര്ത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയില് തരും; നിങ്ങള് അളക്കുന്ന അളവിനാല് നിങ്ങള്ക്കും അളന്നു കിട്ടും.

38. Give to others, and God will give to you. Indeed, you will receive a full measure, a generous helping, poured into your hands---all that you can hold. The measure you use for others is the one that God will use for you.'

39. അവന് ഒരുപമയും അവരോടു പറഞ്ഞുകുരുടന്നു കരുടനെ വഴികാട്ടുവാന് കഴിയുമോ? ഇരുവരും കുഴിയില് വീഴുകയില്ലയോ? ശിഷ്യന് ഗുരുവിന്നു മീതെയല്ല,

39. And Jesus told them this parable: 'One blind man cannot lead another one; if he does, both will fall into a ditch.

40. അഭ്യാസം തികഞ്ഞവന് എല്ലാം ഗുരുവിനെപ്പോലെ ആകും.

40. No pupils are greater than their teacher; but all pupils, when they have completed their training, will be like their teacher.

41. എന്നാല് നീ സഹോദരന്റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോല് വിചാരിക്കാതിരിക്കയും ചെയ്യുന്നതു എന്തു?

41. 'Why do you look at the speck in your brother's eye, but pay no attention to the log in your own eye?

42. അല്ല, സ്വന്തകണ്ണിലെ കോല് നോക്കാതെസഹോദരാ, നില്ലു; നിന്റെ കണ്ണിലെ കരടു എടുത്തുകളയട്ടെ എന്നു സഹോദരനോടു പറവാന് നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിലെ കോല് എടുത്തുകളക; എന്നാല് സഹോദരന്റെ കണ്ണിലെ കരടു എടുത്തുകളവാന് വെടിപ്പായി കണുമല്ലോ.

42. How can you say to your brother, 'Please, brother, let me take that speck out of your eye,' yet cannot even see the log in your own eye? You hypocrite! First take the log out of your own eye, and then you will be able to see clearly to take the speck out of your brother's eye.

43. ആകാത്തഫലം കായക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായക്കുന്ന ആകാത്ത വൃക്ഷവുമില്ല.

43. 'A healthy tree does not bear bad fruit, nor does a poor tree bear good fruit.

44. ഏതു വൃക്ഷത്തെയും ഫലംകൊണ്ടു അറിയാം. മുള്ളില്നിന്നു അത്തിപ്പഴം ശേഖരിക്കുകയും ഞെരിഞ്ഞിലിലില് നിന്നു മുന്തിരിങ്ങാ പറിക്കയും ചെയ്യുമാറില്ലല്ലോ.

44. Every tree is known by the fruit it bears; you do not pick figs from thorn bushes or gather grapes from bramble bushes.

45. നല്ലമനുഷ്യന് തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില് നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടന് ദോഷമായതില് നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തില് നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു.

45. A good person brings good out of the treasure of good things in his heart; a bad person brings bad out of his treasure of bad things. For the mouth speaks what the heart is full of.

46. നിങ്ങള് എന്നെ കര്ത്താവേ, കര്ത്താവേ എന്നു വിളിക്കയും ഞാന് പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു?
മലാഖി 1:6

46. 'Why do you call me, 'Lord, Lord,' and yet don't do what I tell you?

47. എന്റെ അടുക്കല് വന്നു എന്റെ വചനം കേട്ടു ചെയ്യുന്നവന് എല്ലാം ഇന്നവനോടു തുല്യന് എന്നു ഞാന് കാണിച്ചു തരാം.

47. Anyone who comes to me and listens to my words and obeys them---I will show you what he is like.

48. ആഴെക്കുഴിച്ചു പാറമേല് അടിസ്ഥാനം ഇട്ടു വീടു പണിയുന്ന മനുഷ്യനോടു അവന് തുല്യന് . വെള്ളപ്പൊക്കം ഉണ്ടായിട്ടു ഒഴുകൂ വീട്ടിനോടു അടിച്ചു; എന്നാല് അതു നല്ലവണ്ണം പണിതിരിക്കകൊണ്ടു അതു ഇളകിപ്പോയില്ല.

48. He is like a man who, in building his house, dug deep and laid the foundation on rock. The river flooded over and hit that house but could not shake it, because it was well built.

49. കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേല് വീടു പണിത മനുഷ്യനോടു തുല്യന് . ഒഴുകൂ അടിച്ച ഉടനെ അതു വീണു; ആ വീട്ടിന്റെ വീഴ്ച വലിയതുമായിരുന്നു.

49. But anyone who hears my words and does not obey them is like a man who built his house without laying a foundation; when the flood hit that house it fell at once---and what a terrible crash that was!'



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |