John - യോഹന്നാൻ 14 | View All

1. നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തില് വിശ്വസിപ്പിന് , എന്നിലും വിശ്വസിപ്പിന് .

1. Let not your heart be troubled: have faith in God and have faith in me.

2. എന്റെ പിതാവിന്റെ ഭവനത്തില് അനേകം വാസസ്ഥലങ്ങള് ഉണ്ടു; ഇല്ലെങ്കില് ഞാന് നിങ്ങളോടു പറയുമായിരുന്നു. ഞാന് നിങ്ങള്ക്കു സ്ഥലം ഒരുക്കുവാന് പോകുന്നു.

2. In my Father's house are rooms enough; if it was not so, would I have said that I am going to make ready a place for you?

3. ഞാന് പോയി നിങ്ങള്ക്കു സ്ഥലം ഒരുക്കിയാല്, ഞാന് ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കല് ചേര്ത്തുകൊള്ളും

3. And if I go and make ready a place for you, I will come back again and will take you to be with me, so that you may be where I am.

4. ഞാന് പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങള് അറിയുന്നു.

4. And you all have knowledge of where I am going, and of the way to it.

5. തോമാസ് അവനോടുകര്ത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങള് അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോടു

5. Thomas said, Lord, we have no knowledge of where you are going; how may we have knowledge of the way?

6. ഞാന് തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന് മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല് എത്തുന്നില്ല.

6. Jesus said to him, I am the true and living way: no one comes to the Father but by me.

7. നിങ്ങള് എന്നെ അറിഞ്ഞു എങ്കില് എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതല് നിങ്ങള് അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.

7. If you had knowledge of me, you would have knowledge of my Father: you have knowledge of him now and have seen him.

8. ഫിലിപ്പോസ് അവനോടുകര്ത്താവേ, പിതാവിനെ ഞങ്ങള്ക്കു കാണിച്ചു തരേണം; എന്നാല് ഞങ്ങള്ക്കു മതി എന്നു പറഞ്ഞു.

8. Philip said to him, Lord, let us see the Father, and we have need of nothing more.

9. യേശു അവനോടു പറഞ്ഞതുഞാന് ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവന് പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങള്ക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?

9. Jesus said to him, Philip, have I been with you all this time, and still you have no knowledge of me? He who has seen me has seen the Father. Why do you say, Let us see the Father?

10. ഞാന് പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാന് നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നില് വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.

10. Have you not faith that I am in the Father and the Father is in me? The words which I say to you, I say not from myself: but the Father who is in me all the time does his works.

11. ഞാന് പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിന് ; അല്ലെങ്കില് പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിന് .
പുറപ്പാടു് 23:20-21

11. Have faith that I am in the Father and that the Father is in me: at least, have faith in me because of what I do.

12. ആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നു; ഞാന് ചെയ്യുന്ന പ്രവൃത്തി എന്നില് വിശ്വസിക്കുന്നവനും ചെയ്യും; ഞാന് പിതാവിന്റെ അടുക്കല് പോകുന്നതുകൊണ്ടു അതില് വലിയതും അവന് ചെയ്യും.

12. Truly I say to you, He who puts his faith in me will do the very works which I do, and he will do greater things than these, because I am going to my Father.

13. നിങ്ങള് എന്റെ നാമത്തില് അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനില് മഹത്വപ്പെടേണ്ടതിന്നു ഞാന് ചെയ്തുതരും.

13. And whatever request you make in my name, that I will do, so that the Father may have glory in the Son.

14. നിങ്ങള് എന്റെ നാമത്തില് എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാന് ചെയ്തുതരും.

14. If you make any request to me in my name, I will do it.

15. നിങ്ങള് എന്നെ സ്നേഹിക്കുന്നു എങ്കില് എന്റെ കല്പനകളെ കാത്തുകൊള്ളും.

15. If you have love for me, you will keep my laws.

16. എന്നാല് ഞാന് പിതാവിനോടു ചോദിക്കും; അവന് സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങള്ക്കു തരും.

16. And I will make prayer to the Father and he will give you another Helper to be with you for ever,

17. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാല് അതിന്നു അവനെ ലഭിപ്പാന് കഴികയില്ല; നിങ്ങളോ അവന് നിങ്ങളോടു കൂടെ വസിക്കയും നിങ്ങളില് ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.

17. Even the Spirit of true knowledge. That Spirit the world is not able to take to its heart because it sees him not and has no knowledge of him: but you have knowledge of him, because he is ever with you and will be in you.

18. ഞാന് നിങ്ങളെ അനാഥരായി വിടുകയില്ല; ഞാന് നിങ്ങളുടെ അടുക്കല് വരും.

18. I will not let you be without a friend: I am coming to you.

19. കുറഞ്ഞോന്നു കഴിഞ്ഞാല് ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാന് ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.

19. A little time longer, and the world will see me no more; but you will see me; and you will be living because I am living.

20. ഞാന് എന്റെ പിതാവിലും നിങ്ങള് എന്നിലും ഞാന് നിങ്ങളിലും എന്നു നിങ്ങള് അന്നു അറിയും.

20. At that time it will be clear to you that I am in my Father, and you are in me, and I in you.

21. എന്റെ കല്പനകള് ലഭിച്ചു പ്രമാണിക്കുന്നവന് എന്നെ സ്നേഹിക്കുന്നവന് ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും.

21. He who has my laws and keeps them, he it is who has love for me: and he who has love for me will be loved by my Father, and I will have love for him and will let myself be seen clearly by him.

22. ഈസ്കര്യ്യോത്താവല്ലാത്ത യൂദാ അവനോടുകര്ത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങള്ക്കത്രേ നിന്നെ വെളിപ്പെടുത്തുവാന് പോകുന്നതു എന്നു ചോദിച്ചു.

22. Judas (not Iscariot) said to him, How is it that you will let yourself be seen clearly by us and not by the world?

23. യേശു അവനോടു എന്നെ സ്നേഹിക്കുന്നവന് എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങള് അവന്റെ അടുക്കല് വന്നു അവനോടുകൂടെ വാസം ചെയ്യും.

23. Jesus said to him in answer, If anyone has love for me, he will keep my words: and he will be dear to my Father; and we will come to him and make our living-place with him.

24. എന്നെ സ്നേഹിക്കാത്തവന് എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങള് കേള്ക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.

24. He who has no love for me does not keep my words; and the word which you are hearing is not my word but the Father's who sent me.

25. ഞാന് നിങ്ങളോടുകൂടെ വസിക്കുമ്പോള് ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.

25. I have said all this to you while I am still with you.

26. എങ്കിലും പിതാവു എന്റെ നാമത്തില് അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന് നിങ്ങള്ക്കു സകലവും ഉപദേശിച്ചുതരികയും ഞാന് നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഔര്മ്മപ്പെടുത്തുകയും ചെയ്യും.

26. But the Helper, the Holy Spirit, whom the Father will send in my name, will be your teacher in all things and will put you in mind of everything I have said to you.

27. സമാധാനം ഞാന് നിങ്ങള്ക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാന് നിങ്ങള്ക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാന് നിങ്ങള്ക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.

27. May peace be with you; my peace I give to you: I give it not as the world gives. Let not your heart be troubled; let it be without fear.

28. ഞാന് പോകയും നിങ്ങളുടെ അടുക്കല് മടങ്ങിവരിയും ചെയ്യും എന്നു ഞാന് നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങള് എന്നെ സ്നേഹിക്കുന്നു എങ്കില് ഞാന് പിതാവിന്റെ അടുക്കല് പോകുന്നതിനാല് നിങ്ങള് സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാള് വലിയവനല്ലോ.

28. Keep in mind how I said to you, I go away and come to you again. If you had love for me you would be glad, because I am going to the Father: for the Father is greater than I.

29. അതു സംഭവിക്കുമ്പോള് നിങ്ങള് വിശ്വസിക്കേണ്ടതിന്നു ഞാന് ഇപ്പോള് അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറഞ്ഞിരിക്കുന്നു.

29. And now I have given you word of it before it comes, so that, when it comes, you may have faith.

30. ഞാന് ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല.

30. After this I will not say much to you, because the ruler of this world comes: and he has no power over me;

31. എങ്കിലും ഞാന് പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാന് ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിന് ; നാം പോക.

31. But he comes so that the world may see that I have love for the Father, and that I am doing as I am ordered by the Father. Get up, and let us go.



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |