Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 | View All

1. കലഹം ശമിച്ചശേഷം പൌലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു പോയി.

1. And after the noise had come to an end, Paul, having sent for the disciples and given them comfort, went away from them to Macedonia.

2. ആ പ്രദേശങ്ങളില് കൂടി സഞ്ചരിച്ചു അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്തു എത്തി.

2. And when he had gone through those parts and given them much teaching, he came into Greece.

3. അവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയെക്കു കപ്പല് കയറിപ്പോകുവാന് ഭാവിക്കുമ്പോള് യെഹൂദന്മാര് അവന്റെ നേരെ കൂട്ടുകെട്ടു ഉണ്ടാക്കുകയാല് മക്കെദോന്യവഴിയായി മടങ്ങിപ്പോകുവാന് നിശ്ചയിച്ചു.

3. And when he had been there three months, because the Jews had made a secret design against him when he was about to take ship for Syria, he made a decision to go back through Macedonia.

4. ബെരോവയിലെ പുറൊസിന്റെ മകന് സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തര്ഹൊസും സെക്കുന്തൊസും ദെര്ബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി.

4. And Sopater of Beroea, the son of Pyrrhus, and Aristarchus and Secundus of Thessalonica, and Gaius of Derbe, and Timothy, and Tychicus and Trophimus of Asia, went with him as far as Asia.

5. അവര് മുമ്പെ പോയി ത്രോവാസില് ഞങ്ങള്ക്കായി കാത്തിരുന്നു.

5. But these had gone before, and were waiting for us at Troas.

6. ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള് കഴിഞ്ഞിട്ടു ഫിലിപ്പിയില് നിന്നു കപ്പല് കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസില് അവരുടെ അടുക്കല് എത്തി, ഏഴു ദിവസം അവിടെ പാര്ത്തു.

6. And we went away from Philippi by ship after the days of unleavened bread, and came to them at Troas in five days; and we were there for seven days.

7. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തില് ഞങ്ങള് അപ്പം നുറുക്കുവാന് കൂടിവന്നപ്പോള് പൌലൊസ് പിറ്റെന്നാള് പുറപ്പെടുവാന് ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.

7. And on the first day of the week, when we had come together for the holy meal, Paul gave them a talk, for it was his purpose to go away on the day after; and he went on talking till after the middle of the night.

8. ഞങ്ങള് കൂടിയിരുന്ന മാളികയില് വളരെ വിളകൂ ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൌവനക്കാരന് കിളിവാതില്ക്കല് ഇരുന്നു ഗാഢനിദ്ര പിടിച്ചു.

8. And there were a number of lights in the room where we had come together.

9. പൌലൊസ് വളരെ നേരം സംഭാഷിക്കയാല് നിദ്രാവശനായി മൂന്നാം തട്ടില് നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു.

9. And a certain young man named Eutychus, who was seated in the window, went into a deep sleep; and while Paul went on talking, being overcome by sleep, he had a fall from the third floor, and was taken up dead.

10. പൌലൊസ് ഇറങ്ങിച്ചെന്നു അവന്റെമേല് വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്റെ പ്രാണന് അവനില് ഉണ്ടു എന്നു പറഞ്ഞു.
1 രാജാക്കന്മാർ 17:21

10. And Paul went down and, falling on him, took him in his arms and said, Do not be troubled, for his life is in him.

11. പിന്നെ അവന് കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി.

11. And when he had gone up, and had taken the broken bread, he went on talking to them for a long time, even till dawn, and then he went away.

12. അവര് ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു.

12. And they took the boy in, living, and were greatly comforted.

13. ഞങ്ങള് മുമ്പായി കപ്പല് കയറ്റി പൌലൊസിനെ അസ്സൊസില് വെച്ചു കയറ്റിക്കൊള്വാന് വിചാരിച്ചു അവിടേക്കു ഔടി; അവന് കാല്നടയായി വരുവാന് വിചാരിച്ചു ഇങ്ങനെ ചട്ടംകെട്ടിയിരുന്നു.

13. But we, going before him by ship, went to Assos with the purpose of taking Paul in there: for so he had given orders, because he himself was coming by land.

14. അവന് അസ്സൊസില് ഞങ്ങളോടു ചേര്ന്നപ്പോള് അവനെ കയറ്റി മിതുലേനയില് എത്തി;

14. And when he came up with us at Assos, we took him in the ship and went on to Mitylene.

15. അവിടെ നിന്നു നീക്കി, പിറ്റെന്നാള് ഖിയൊസ് ദ്വീപിന്റെ തൂക്കില് എത്തി, മറുനാള് സാമൊസ് ദ്വീപില് അണഞ്ഞു. പിറ്റേന്നു മിലേത്തൊസില് എത്തി.

15. And going from there by sea, we came on the day after opposite Chios, and touching at Samos on the day after that, we came on the third day to Miletus.

16. കഴിയും എങ്കില് പെന്തകൊസ്ത് നാളേക്കു യെരൂശലേമില് എത്തേണ്ടതിന്നു പൌലൊസ് ബദ്ധപ്പെടുകയാല് ആസ്യയില് കാലതാമസം വരരുതു എന്നുവെച്ചു എഫെസൊസില് അടുക്കാതെ ഔടേണം എന്നു നിശ്ചയിച്ചിരുന്നു.

16. For Paul's purpose was to go past Ephesus, so that he might not be kept in Asia; for he was going quickly, in order, if possible, to be at Jerusalem on the day of Pentecost.

17. മിലേത്തൊസില് നിന്നു അവന് എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി.

17. And from Miletus he sent to Ephesus for the rulers of the church.

18. അവര് അവന്റെ അടുക്കല് വന്നപ്പോള് അവന് അവരോടു പറഞ്ഞതു

18. And when they had come, he said to them, You yourselves have seen what my life has been like all the time from the day when I first came into Asia,

19. ഞാന് ആസ്യയില് വന്ന ഒന്നാം നാള് മുതല് എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാല് എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ

19. Doing the Lord's work without pride, through all the sorrow and troubles which came on me because of the evil designs of the Jews:

20. കര്ത്താവിനെ സേവിച്ചു വന്നു എന്നും പ്രായോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയക്കയും ഉപദേശിക്കയും ചെയ്തു എന്നും

20. And how I kept back nothing which might be of profit to you, teaching you publicly and privately,

21. ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാര്ക്കും യവനന്മാര്ക്കും സാക്ഷീകരിച്ചു എന്നും നിങ്ങള് അറിയുന്നുവല്ലോ.

21. Preaching to Jews and to Greeks the need for a turning of the heart to God, and faith in the Lord Jesus Christ.

22. ഇപ്പോള് ഇതാ ഞാന് ആത്മാവിനാല് ബന്ധിക്കപ്പെട്ടവാനയി യേരൂശലേമിലേക്കു പോകുന്നു.

22. And now, as you see, I am going to Jerusalem, a prisoner in spirit, having no knowledge of what will come to me there:

23. ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാന് അറിയുന്നില്ല.

23. Only that the Holy Spirit makes clear to me in every town that prison and pains are waiting for me.

24. എങ്കിലും ഞാന് എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഔട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കര്ത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.

24. But I put no value on my life, if only at the end of it I may see the work complete which was given to me by the Lord Jesus, to be a witness of the good news of the grace of God.

25. എന്നാല് നിങ്ങളുടെ ഇടയില് ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങള് ആരും ഇനി കാണ്കയില്ല എന്നു ഞാന് അറിയുന്നു.

25. And now I am conscious that you, among whom I have gone about preaching the kingdom, will not see my face again.

26. അതുകൊണ്ടു നിങ്ങളില് ആരെങ്കിലും നശിച്ചുപോയാല് ഞാന് കുറ്റക്കാരനല്ല എന്നു ഞാന് ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു.

26. And so I say to you this day that I am clean from the blood of all men.

27. ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാന് മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ.

27. For I have not kept back from you anything of the purpose of God.

28. നിങ്ങളെത്തന്നേയും താന് സ്വന്തരക്തത്താല് സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാന് പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിന് കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്വിന് .
സങ്കീർത്തനങ്ങൾ 74:2

28. Give attention to yourselves, and to all the flock which the Holy Spirit has given into your care, to give food to the church of God, for which he gave his blood.

29. ഞാന് പോയ ശേഷം ആട്ടിന് കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കള് നിങ്ങളുടെ ഇടയില് കടക്കും എന്നു ഞാന് അറിയുന്നു.

29. I am conscious that after I am gone, evil wolves will come in among you, doing damage to the flock;

30. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര് നിങ്ങളുടെ ഇടയില് നിന്നും എഴുന്നേലക്കും.

30. And from among yourselves will come men who will give wrong teaching, turning away the disciples after them.

31. അതു കൊണ്ടു ഉണര്ന്നിരിപ്പിന് ; ഞാന് മൂന്നു സംവത്സരം രാപ്പകല് ഇടവിടാതെ കണ്ണുനീര് വാര്ത്തുംകൊണ്ടു ഔരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഔര്ത്തുകൊള്വിന് .

31. So keep watch, having in mind that for three years without resting I was teaching every one of you, day and night, with weeping.

32. നിങ്ങള്ക്കു ആത്മികവര്ദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാന് ഇപ്പോള് നിങ്ങളെ ഭരമേല്പിക്കുന്നു.
ആവർത്തനം 33:3-4

32. And now, I give you into the care of God and the word of his grace, which is able to make you strong and to give you your heritage among all the saints.

33. ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാന് മോഹിച്ചിട്ടില്ല.
1 ശമൂവേൽ 12:3

33. I have had no desire for any man's silver or gold or clothing.

34. എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവര്ക്കും വേണ്ടി ഞാന് ഈ കൈകളാല് അദ്ധ്വാനിച്ചു എന്നു നങ്ങള് തന്നേ അറിയുന്നുവല്ലോ.

34. You yourselves have seen that with these hands I got what was necessary for me and those who were with me.

35. ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാള് കൊടുക്കുന്നതു ഭാഗ്യം എന്നു കര്ത്താവായ യേശുതാന് പറഞ്ഞ വാക്കു ഔര്ത്തുകൊള്കയും വേണ്ടതു എന്നു ഞാന് എല്ലാം കൊണ്ടും നിങ്ങള്ക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.

35. In all things I was an example to you of how, in your lives, you are to give help to the feeble, and keep in memory the words of the Lord Jesus, how he himself said, There is a greater blessing in giving than in getting.

36. ഇങ്ങനെ പറഞ്ഞിട്ടു അവന് മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാര്ത്ഥിച്ചു.

36. And having said these words, he went down on his knees in prayer with them all.

37. എല്ലാവരും വളരെ കരഞ്ഞു.
പുറപ്പാടു് 3:15

37. And they were all weeping, falling on Paul's neck and kissing him,



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |