Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 | View All

1. അവര് ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള് തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും

1. Now while they were speaking to the people, the priests, the captain of the temple, and the Sadducees came upon them,

2. അവരുടെ നേരെ വന്നു, അവര് ജനത്തെ ഉപദേശിക്കയാലും മരിച്ചവരില് നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താല് അറിയിക്കയാലും നീരസപ്പെട്ടു.

2. being greatly disturbed because they were teaching the people and proclaiming in Jesus the resurrection of the dead.

3. അവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ടു പിറ്റെന്നാള്വരെ കാവലിലാക്കി.

3. And they laid hands on them, and put them in custody until the next day, for it was already evening.

4. എന്നാല് വചനം കേട്ടവരില് പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.

4. However, many of those who heard the word believed; and the number of the men came to be about five thousand.

5. പിറ്റെന്നാള് അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമില് ഒന്നിച്ചുകൂടി;

5. Now it came to pass, on the next day, that their rulers, elders, and scribes were gathered together at Jerusalem,

6. മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവര് ഒക്കെയും ഉണ്ടായിരുന്നു.

6. as well as Annas the high priest, Caiaphas, John, and Alexander, and as many as were of high priestly descent.

7. ഇവര് അവരെ നടുവില് നിറുത്തിഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങള് ഇതു ചെയ്തു എന്നു ചോദിച്ചു.

7. And they brought them forward and began to inquire, 'By what power or by what name have you done this?'

8. പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതുജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,

8. Then Peter, having been filled with the Holy Spirit, said to them, 'Rulers of the people and elders of Israel:

9. ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവന് എന്തൊന്നിനാല് സൌഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കില് നിങ്ങള് ക്രൂശിച്ചവനും.

9. If we today are being judged for a good work to a weak man, by what means he has been made well,

10. ദൈവം മരിച്ചവരില് നിന്നു ഉയിര്പ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില് തന്നേ ഇവന് സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പില് നിലക്കുന്നു എന്നു നിങ്ങള് എല്ലാവരും യിസ്രായേല് ജനം ഒക്കെയും അറിഞ്ഞുകൊള്വിന് .

10. let it be known to you all, and to all the people of Israel, that by the name of Jesus Christ the Nazarene, whom you crucified, whom God raised from the dead, by this [name] this [man] stands here before you whole.

11. വീടുപണിയുന്നവരായ നിങ്ങള് തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീര്ന്ന കല്ലു ഇവന് തന്നേ.
സങ്കീർത്തനങ്ങൾ 118:22-23, ദാനീയേൽ 2:34-35

11. This is the 'stone which was rejected by you, the builders, which became the chief cornerstone.'

12. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന് ആകാശത്തിന് കീഴില് മനുഷ്യരുടെ ഇടയില് നല്കപ്പെട്ട വേറൊരു നാമവും ഇല്ല.

12. Nor is there salvation in no one else, for there is no other name under heaven which has been given among men by which we must be saved.'

13. അവര് പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാണ്കയാലും ഇവര് പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യര് എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവര് യേശുവിനോടുകൂടെ ആയിരുന്നവര് എന്നും അറിഞ്ഞു.

13. Now when they observed the boldness of Peter and John, and understood that they were uneducated and untrained men, they marveled. And they recognized that they had been with Jesus.

14. സൌഖ്യം പ്രാപിച്ച മനുഷ്യന് അവരോടുകൂടെ നിലക്കുന്നതു കണ്ടതുകൊണ്ടു അവര്ക്കും എതിര് പറവാന് വകയില്ലായിരുന്നു.

14. But because they saw standing with them the man who had been healed, they had nothing to say against [them].

15. അവരോടു ന്യായാധിപസംഘത്തില്നിന്നു പുറത്തുപോകുവാന് കല്പിച്ചിട്ടു അവര് തമ്മില് ആലോചിച്ചു

15. And they commanded them to go away outside the council, and began to confer among themselves,

16. ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവര് ചെയ്തിരിക്കുന്നു എന്നു യെരൂശലേമില് പാര്ക്കുംന്ന എല്ലാവര്ക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാന് നമുക്കു കഴിവില്ല.

16. saying, 'What shall we do to these men? For indeed, that a known sign has come to pass by them is evident to all those who are dwelling in Jerusalem, and we are not able to deny it.

17. എങ്കിലും അതു ജനത്തില് അധികം പരക്കാതിരിപ്പാന് അവര് യാതൊരു മനുഷ്യനോടും ഈ നാമത്തില് ഇനി സംസാരിക്കരുതെന്നു നാം അവരെ തര്ജ്ജനം ചെയ്യേണം എന്നു പറഞ്ഞു.

17. But lest it be spread further among the people, let us threaten them with a threat, to speak no longer in this name.'

18. പിന്നെ അവരെ വിളിച്ചിട്ടുയേശുവിന്റെ നാമത്തില് അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു എന്നു കല്പിച്ചു.

18. And summoning them, they commanded them not to speak at all nor to teach in the name of Jesus.

19. അതിന്നു പത്രൊസും യോഹന്നാനുംദൈവത്തെക്കാള് അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിന് .

19. But Peter and John answered them and said, 'Whether it is right before God to hear you rather than God, you judge.

20. ഞങ്ങള്ക്കോ ഞങ്ങള് കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാന് കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു.

20. For we can do none other but to speak the things which we saw and heard.

21. എന്നാല് ഈ സംഭവിച്ച കാര്യംകൊണ്ടു എല്ലാം ദൈവത്തെ മഹത്വപ്പെടുത്തുകയാല് അവരെ ശിക്ഷിക്കുന്നതിനു ജനംനിമിത്തം വഴി ഒന്നും കാണായ്കകൊണ്ടു അവര് പിന്നെയും തര്ജ്ജനം ചെയ്തു അവരെ വിട്ടയച്ചു.

21. So having threatened them further, they released them, finding no way of punishing them, on account of the people, because they all were glorifying God over that which had occurred.

22. ഈ അത്ഭുതത്താല് സൌഖ്യം പ്രാപിച്ച മനുഷ്യന് നാല്പതില് അധികം വയസ്സുള്ളവനായിരുന്നു.

22. For the man was over forty, on whom had come about this sign of healing.

23. വിട്ടയച്ചശേഷം അവര് കൂട്ടാളികളുടെ അടുക്കല് ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞതു എല്ലാം അറിയിച്ചു.

23. And being released, they came to their own, and reported all that the chief priests and elders had said to them.

24. അതു കേട്ടിട്ടു അവര് ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതുആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,
പുറപ്പാടു് 20:11, സങ്കീർത്തനങ്ങൾ 146:6

24. So when they heard that, they raised their voice to God with one mind and said: 'Lord, You are God, who made heaven and the earth and the sea, and all that is in them,

25. “ജാതികള് കലഹിക്കുന്നതും വംശങ്ങള് വ്യര്ത്ഥമായതു നിരൂപിക്കുന്നതും എന്തു?
സങ്കീർത്തനങ്ങൾ 2:1-2

25. who by the mouth of Your servant David have said: 'Why did the nations rage, and the people conspired vain things?

26. ഭൂമിയിലെ രാജാക്കന്മാര്അണിനിരക്കുകയും അധിപതികള് കര്ത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാല് അരുളിച്ചെയ്തവനേ,
സങ്കീർത്തനങ്ങൾ 2:1-2

26. The kings of the earth took their stand, and the rulers were assembled together against the LORD and against His Christ.'

27. നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേല് ജനവുമായി ഈ നഗരത്തില് ഒന്നിച്ചുകൂടി,
സങ്കീർത്തനങ്ങൾ 89:19, യെശയ്യാ 61:1

27. For truly they were assembled against Your holy Servant Jesus, whom You anointed, both Herod and Pontius Pilate, with the Gentiles and the people of Israel,

28. സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.

28. to do all that Your hand and Your counsel foreordained to come to pass.

29. ഇപ്പോഴോ കര്ത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.

29. Now, Lord, look upon their threats, and grant to Your servants that with all boldness they may speak Your word,

30. സൌഖ്യമാക്കുവാന് നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താല് അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂര്ണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാന് നിന്റെ ദാസന്മാര്ക്കും കൃപ നല്കേണമേ.
സങ്കീർത്തനങ്ങൾ 89:19

30. by extending Your hand to heal, and that signs and wonders may occur through the name of Your holy Servant Jesus.'

31. ഇങ്ങനെ പ്രാര്ത്ഥിച്ചപ്പോള് അവര് കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.

31. And when they had prayed, the place where they were gathered was shaken; and they were all filled with the Holy Spirit, and they spoke the word of God with boldness.

32. വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളതു ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല;

32. Now the multitude of those who believed were of one heart and one soul; neither did anyone say that any of the things belonging to him was his own, but they had all things in common.

33. സകലവും അവര്ക്കും പൊതുവായിരുന്നു. അപ്പൊസ്തലന്മാര് മഹാശക്തിയോടെ കര്ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവര്ക്കും ധാരാളം കൃപ ലഭിച്ചിരുന്നു.

33. And with great power the apostles were giving forth their witness of the resurrection of the Lord Jesus. And great grace was upon them all.

34. മുട്ടുള്ളവര് ആരും അവരില് ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവര് ഒക്കെയും അവയെ വിറ്റു വില കൊണ്ടു വന്നു

34. Nor was there anyone needy among them; for all who were owners of lands or houses were selling them, and were bringing the proceeds of the things which had been sold,

35. അപ്പൊസ്തലന്മാരുടെ കാല്ക്കല് വേക്കും; പിന്നെ ഔരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.

35. and were placing them beside the feet of the apostles; and they were distributing to each, to the degree that anyone had need.

36. പ്രബോധനപുത്രന് എന്നു അര്ത്ഥമുള്ള ബര്ന്നബാസ് എന്നു അപ്പൊസ്തലന്മാര് മറുപേര് വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്

36. And Joses, who was also named Barnabas by the apostles (which is translated Son of Encouragement), a Levite, a Cyprian by nation,

37. എന്നൊരു ലേവ്യന് തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്ക്കല് വെച്ചു.

37. who, possessing a field, sold it and brought the money and placed it beside the feet of the apostles.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |