Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അതുകൊണ്ടു ഇപ്പോള് ക്രിസ്തുയേശുവിലുള്ളവര്ക്കും ഒരു ശിക്ഷാവിധിയും ഇല്ല.
1. If you belong to Christ Jesus, you won't be punished.
2. ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തില്നിന്നു ക്രിസ്തുയേശുവില് സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.
2. The Holy Spirit will give you life that comes from Christ Jesus and will set you free from sin and death.
3. ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാന് ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തില് ശിക്ഷ വിധിച്ചു.
3. The Law of Moses cannot do this, because our selfish desires make the Law weak. But God set you free when he sent his own Son to be like us sinners and to be a sacrifice for our sin. God used Christ's body to condemn sin.
4. ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മില് ന്യായ പ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ.
4. He did this, so that we would do what the Law commands by obeying the Spirit instead of our own desires.
5. ജഡസ്വഭാവമുള്ളവര് ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവര് ആത്മാവിന്നുള്ളതും ചിന്തിക്കുന്നു.
5. People who are ruled by their desires think only of themselves. Everyone who is ruled by the Holy Spirit thinks about spiritual things.
6. ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.
6. If our minds are ruled by our desires, we will die. But if our minds are ruled by the Spirit, we will have life and peace.
7. ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാന് കഴിയുന്നതുമില്ല.
7. Our desires fight against God, because they do not and cannot obey God's laws.
8. ജഡസ്വഭാവമുള്ളവര്ക്കും ദൈവത്തെ പ്രസാദിപ്പിപ്പാന് കഴിവില്ല.
8. If we follow our desires, we cannot please God.
9. നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളില് വസിക്കുന്നു എന്നു വരികില് ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന് അവന്നുള്ളവനല്ല.
9. You are no longer ruled by your desires, but by God's Spirit, who lives in you. People who don't have the Spirit of Christ in them don't belong to him.
10. ക്രിസ്തു നിങ്ങളില് ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു .
10. But Christ lives in you. So you are alive because God has accepted you, even though your bodies must die because of your sins.
11. യേശുവിനെ മരിച്ചവരില്നിന്നു ഉയിര്പ്പിച്ചവന്റെ ആത്മാവു നിങ്ങളില് വസിക്കുന്നു എങ്കില് ക്രിസ്തുയേശുവിനെ മരണത്തില്നിന്നു ഉയിര്പ്പിച്ചവന് നിങ്ങളില് വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മര്ത്യശരീരങ്ങളെയും ജീവിപ്പിക്കും.
11. Yet God raised Jesus to life! God's Spirit now lives in you, and he will raise you to life by his Spirit.
12. ആകയാല് സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിന്നു ജഡത്തിന്നല്ല കടക്കാരാകുന്നതു.
12. My dear friends, we must not live to satisfy our desires.
13. നിങ്ങള് ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കില് മരിക്കും നിശ്ചയം; ആത്മാവിനാല് ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങള് ജീവിക്കും.
13. If you do, you will die. But you will live, if by the help of God's Spirit you say 'No' to your desires.
14. ദൈവാത്മാവു നടത്തുന്നവര് ഏവരും ദൈവത്തിന്റെ മക്കള് ആകുന്നു.
14. Only those people who are led by God's Spirit are his children.
15. നിങ്ങള് പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിന് ആത്മാവിനെ അത്രേ പ്രാപിച്ചതു.
15. God's Spirit doesn't make us slaves who are afraid of him. Instead, we become his children and call him our Father.
16. നാം ദൈവത്തിന്റെ മക്കള് എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.
16. God's Spirit makes us sure that we are his children.
17. നാം മക്കള് എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.
17. His Spirit lets us know that together with Christ we will be given what God has promised. We will also share in the glory of Christ, because we have suffered with him.
18. നമ്മില് വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാല് ഈ കാലത്തിലെ കഷ്ടങ്ങള് സാരമില്ല എന്നു ഞാന് എണ്ണുന്നു.
18. I am sure that what we are suffering now cannot compare with the glory that will be shown to us.
19. സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
19. In fact, all creation is eagerly waiting for God to show who his children are.
20. സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തില്നിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു;ഉല്പത്തി 3:17-19, ഉല്പത്തി 5:29, സഭാപ്രസംഗി 1:2
20. Meanwhile, creation is confused, but not because it wants to be confused. God made it this way in the hope
21. മന:പൂര്വ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ.
21. that creation would be set free from decay and would share in the glorious freedom of his children.
22. സര്വ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.
22. We know that all creation is still groaning and is in pain, like a woman about to give birth.
23. ആത്മാവെന്ന ആദ്യ ദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളില് ഞരങ്ങുന്നു.
23. The Spirit makes us sure about what we will be in the future. But now we groan silently, while we wait for God to show that we are his children. This means that our bodies will also be set free.
24. പ്രത്യാശയാലല്ലാ നാം രക്ഷിക്കപ്പെടിരിക്കുന്നതു. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തന് കാണുന്നതിന്നായി ഇനി പ്രത്യാശിക്കുന്നതു എന്തിന്നു?
24. And this hope is what saves us. But if we already have what we hope for, there is no need to keep on hoping.
25. നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി ക്ഷമയോടെ കാത്തിരിക്കുന്നു.
25. However, we hope for something we have not yet seen, and we patiently wait for it.
26. അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനിലക്കുന്നു. വേണ്ടുംപോലെ പ്രാര്ത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാല് നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.
26. In certain ways we are weak, but the Spirit is here to help us. For example, when we don't know what to pray for, the Spirit prays for us in ways that cannot be put into words.
27. എന്നാല് ആത്മാവു വിശുദ്ധര്ക്കും വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ടു ആത്മാവിന്റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവന് അറിയുന്നു.സങ്കീർത്തനങ്ങൾ 139:1
27. All of our thoughts are known to God. He can understand what is in the mind of the Spirit, as the Spirit prays for God's people.
28. എന്നാല് ദൈവത്തെ സ്നേഹിക്കുന്നവര്ക്കും, നിര്ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്ക്കും തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.
28. We know that God is always at work for the good of everyone who loves him. They are the ones God has chosen for his purpose,
29. അവന് മുന്നറിഞ്ഞവരെ തന്റെ പുത്രന് അനേകം സഹോദരന്മാരില് ആദ്യജാതന് ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാന് മുന്നിയമിച്ചുമിരിക്കുന്നു.
29. and he has always known who his chosen ones would be. He had decided to let them become like his own Son, so that his Son would be the first of many children.
30. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.
30. God then accepted the people he had already decided to choose, and he has shared his glory with them.
31. ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കില് നമുക്കു പ്രതിക്കുലം ആര്?സങ്കീർത്തനങ്ങൾ 118:6
31. What can we say about all this? If God is on our side, can anyone be against us?
32. സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവര്ക്കും വേണ്ടി ഏല്പിച്ചുതന്നവന് അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?
32. God did not keep back his own Son, but he gave him for us. If God did this, won't he freely give us everything else?
33. ദൈവം തിരഞ്ഞെടുത്തവരെ ആര് കുറ്റം ചുമത്തും? നീതീകരിക്കുന്നവന് ദൈവം.യെശയ്യാ 50:8
33. If God says his chosen ones are acceptable to him, can anyone bring charges against them?
34. ശിക്ഷവിധിക്കുന്നവന് ആര്? ക്രിസ്തുയേശു മരിച്ചവന് ; മരിച്ചിട്ടു ഉയിര്ത്തെഴുന്നേറ്റവന് തന്നേ; അവന് ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.സങ്കീർത്തനങ്ങൾ 110:1, യെശയ്യാ 59:16, യെശയ്യാ 50:8
34. Or can anyone condemn them? No indeed! Christ died and was raised to life, and now he is at God's right side, speaking to him for us.
35. ക്രിസ്തുവിന്റെ സ്നേഹത്തില്നിന്നു നമ്മെ വേര്പിരിക്കുന്നതാര്? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
35. Can anything separate us from the love of Christ? Can trouble, suffering, and hard times, or hunger and nakedness, or danger and death?
36. “നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പൊലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.സങ്കീർത്തനങ്ങൾ 44:22
36. It is exactly as the Scriptures say, 'For you we face death all day long. We are like sheep on their way to be butchered.'
37. നാമോ നമ്മെ സ്നേഹിച്ചവന് മുഖാന്തരം ഇതില് ഒക്കെയും പൂര്ണ്ണജയം പ്രാപിക്കുന്നു.
37. In everything we have won more than a victory because of Christ who loves us.
38. മരണത്തിന്നോ ജീവന്നോ ദൂതന്മാര്ക്കോ വാഴ്ചകള്ക്കോ അധികാരങ്ങള്ക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ
38. I am sure that nothing can separate us from God's love--not life or death, not angels or spirits, not the present or the future,
39. നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തില് നിന്നു നമ്മെ വേറുപിരിപ്പാന് കഴികയില്ല എന്നു ഞാന് ഉറെച്ചിരിക്കുന്നു.
39. and not powers above or powers below. Nothing in all creation can separate us from God's love for us in Christ Jesus our Lord!