Deuteronomy - ആവർത്തനം 1 | View All

1. സൂഫിന്നെതിരെ പാരാന്നും തോഫെലിന്നും ലാബാന്നും ഹസേരോത്തിന്നും ദീസാഹാബിന്നും നടുവെ യോര്ദ്ദാന്നക്കരെ മരുഭൂമിയില് അരാബയില്വെച്ചു മോശെ എല്ലായിസ്രായേലിനോടും പറഞ്ഞ വചനങ്ങള് ആവിതു

1. These are the wordes that Moses spake vnto all Israel on the other syde Iordane in the wildernesse, in the playne felde towarde the reed see, betwene Paran, Thophel, Laban, Hazeroth, and Disahab,

2. സേയീര്പര്വ്വതം വഴിയായി ഹോരേബില്നിന്നു കാദേശ് ബര്ന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ടു.

2. eleuen daies iourney from Horeb, by the waye of mount Seir vnto Cades Bernea.

3. നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തിയ്യതി മോശെ യിസ്രായേല്മക്കളോടു യഹോവ അവര്ക്കുംവേണ്ടി തന്നോടു കല്പിച്ചതു പോലെ ഒക്കെയും പറഞ്ഞു.

3. And it fortuned the first daye of the eleuenth moneth in the fortieth yeare, that Moses spake vnto ye children of Israel acordinge vnto all as ye LORDE commaunded him,

4. ഹെശ്ബോനില് പാര്ത്തിരുന്ന അമോര്യ്യരാജാവായ സീഹോനെയും അസ്താരോത്തില് പാര്ത്തിരുന്ന ബാശാന് രാജാവായ ഔഗിനെയും എദ്രെയില്വെച്ചു സംഹരിച്ചശേഷം

4. after he had smytten Sihon ye kynge of the Amorites which dwelt at Hesbon: and Og the kynge of Basan, that dwelt at Astaroth, and at Edrei.

5. യോര്ദ്ദാന്നക്കരെ മോവാബ് ദേശത്തുവെച്ചു മോശെ ഈ ന്യായപ്രമാണം വിവരിച്ചുതുടങ്ങിയതു എങ്ങനെയെന്നാല്

5. On the other syde Iordane in ye lande of the Moabites, beganne Moses to declare this lawe, and sayde:

6. ഹോരേബില്വെച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുനിങ്ങള് ഈ പര്വ്വതത്തിങ്കല് പാര്ത്തതു മതി.

6. The LORDE or God spake vnto vs vpon mount Horeb, & sayde: Ye haue bene loge ynough vpon this mountayne,

7. തിരിഞ്ഞു യാത്രചെയ്തു അമോര്യ്യരുടെ പര്വ്വതത്തിലേക്കും അതിന്റെ അയല്പ്രദേശങ്ങളായ അരാബാ, മലനാടു, താഴ്വീതി, തെക്കേദേശം, കടല്ക്കര എന്നിങ്ങനെയുള്ള കനാന്യദേശത്തേക്കും ലെബാനോനിലേക്കും ഫ്രാത്ത് എന്ന മഹാനദിവരെയും പോകുവിന് .
വെളിപ്പാടു വെളിപാട് 9:14, വെളിപ്പാടു വെളിപാട് 16:12

7. turne you, & departe hence, that ye maye come to the mountaynes of the Amorites, and to all their neghbours in ye feldes, vpon mountaynes, and in the valleys towarde the South and towarde the see syde, of the lande of Canaan: and to mount Libanus, euen vnto the greate water Euphrates.

8. ഇതാ, ഞാന് ആ ദേശം നിങ്ങളുടെ മുമ്പില് വെച്ചിരിക്കുന്നു; നിങ്ങള് കടന്നു യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവിന് .

8. Beholde, I haue delyuered you the londe, go in, and take it in possession, which the LORDE sware vnto yor fathers, Abraham, Isaac and Iacob, that he wolde geue it vnto the, and their sede after them.

9. അക്കാലത്തു ഞാന് നിങ്ങളോടു പറഞ്ഞതുഎനിക്കു ഏകനായി നിങ്ങളെ വഹിപ്പാന് കഴികയില്ല.

9. Then saide I vnto you at the same tyme: I am not able to beare you my self alone,

10. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വര്ദ്ധിപ്പിച്ചിരിക്കുന്നു; ഇതാ നിങ്ങള് ഇന്നു പെരുപ്പത്തില് ആകാശത്തിലെ നക്ഷത്രങ്ങള് പോലെ ഇരിക്കുന്നു.
എബ്രായർ 11:12

10. for the LORDE youre God hath increased you, so that this daye ye are as ye starres of heauen in multitude.

11. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാള് ഇനിയും ആയിരം ഇരട്ടിയാക്കി, താന് നിങ്ങളോടു അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.

11. (The LORDE God of yor fathers make you yet many thousande tymes mo, & blesse you, as he hath promysed you.)

12. ഞാന് ഏകനായി നിങ്ങളുടെ ഭാരവും നിങ്ങളുടെ ചുമടും നിങ്ങളുടെ വ്യവഹാരങ്ങളും വഹിക്കുന്നതു എങ്ങനെ?

12. How can I alone beare soche cobraunce, & charge, & stryfe amoge you?

13. അതതു ഗോത്രത്തില്നിന്നു ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുപ്പിന് ; അവരെ ഞാന് നിങ്ങള്ക്കു തലവന്മാരാക്കും.

13. Prouyde here men of wysdome & vnderstondinge, soch as are knowne amonge youre trybes, the wil I set to be heades vnto you.

14. അതിന്നു നിങ്ങള് എന്നോടുനീ പറഞ്ഞ കാര്യം നല്ലതു എന്നു ഉത്തരം പറഞ്ഞു.

14. Then answered ye me, and sayde: It is a good thinge, that thou sayest thou wilt do.

15. ആകയാല് ഞാന് നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേര്ക്കും അധിപതിമാര്, നൂറുപേര്ക്കും അധിപതിമാര്, അമ്പതുപേര്ക്കും അധിപതിമാര്, പത്തുപേര്ക്കും അധിപതിമാര് ഇങ്ങനെ നിങ്ങള്ക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.

15. Then toke I ye heades of youre trybes, wyse and famous me, and set them ouer you to be heades, ouer thousandes, ouer hundreds, ouer fiftye and ouer ten: and officers amonge youre trybes.

16. അന്നു ഞാന് നിങ്ങളുടെ ന്യായാധിപന്മാരോടു ആജ്ഞാപിച്ചതുനിങ്ങളുടെ സഹോദരന്മാര്ക്കും തമ്മിലുള്ള കാര്യങ്ങളെ കേട്ടു, ആര്ക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ലകാര്യവും ഉണ്ടായാല് അതു നീതിയോടെ വിധിപ്പിന് .
യോഹന്നാൻ 7:51

16. And I charged your iudges at ye same tyme, & sayde: Heare youre brethre, & iudge righteously betwene euery man and his brother, and the straunger.

17. ന്യായവിസ്താരത്തില് മുഖം നോക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ കേള്ക്കേണം; മനുഷ്യനെ ഭയപ്പെടരുതു; ന്യായവിധി ദൈവത്തിന്നുള്ളതല്ലോ. നിങ്ങള്ക്കു അധികം പ്രയാസമുള്ള കാര്യം എന്റെ അടുക്കല് കൊണ്ടുവരുവിന് ; അതു ഞാന് തീര്ക്കും
യാക്കോബ് 2:9

17. Ye shall knowe no personne in iudgment, but shall heare the small as well as the greate, and be afrayed of no man: for the Iudgment is Gods. But yf eny cause be to harde for you, let it be broughte vnto me, yt I maye heare it.

18. അങ്ങനെ നിങ്ങള് ചെയ്യേണ്ടുന്ന കാര്യങ്ങളൊക്കെയും ഞാന് അക്കാലത്തു നിങ്ങളോടു കല്പിച്ചുവല്ലോ.

18. Thus commaunded I you at the same tyme, all yt ye shulde doo.

19. പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബില്നിന്നു പുറപ്പെട്ടശേഷം നിങ്ങള് കണ്ടഭയങ്കരമായ മഹാമരുഭൂമിയില്കൂടി നാം അമോര്യ്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്ബര്ന്നേയയില് എത്തി.

19. Then departed we from Horeb, and walked thorow the whole wyldernesse (which is greate and terryble as ye haue sene) by the waye to ye mountaynes of the Amorites, as the LORDE oure God commauded vs, and came vnto Cades Bernea.

20. അപ്പോള് ഞാന് നിങ്ങളോടുനമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോര്യ്യരുടെ മലനാടുവരെ നിങ്ങള് എത്തിയിരിക്കുന്നുവല്ലോ.

20. Then sayde I vnto you: Ye are come to ye mountaynes of ye Amorites, which the LORDE or God shal geue vs.

21. ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പില് വെച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതു പോലെ നീ ചെന്നു അതു കൈവശമാക്കിക്കൊള്ക; ഭയപ്പെടരുതു; അധൈര്യപ്പെടുകയും അരുതു എന്നു പറഞ്ഞു.

21. Beholde, there the londe before the, which the LORDE thy God hath geue vnto the: Go vp, & conquere it, as ye LORDE God of thy fathers hath sayde vnto the: feare not, and be not discoraged.

22. എന്നാറെ നിങ്ങള് എല്ലാവരും അടുത്തുവന്നുനാം ചില ആളുകളെ മുമ്പുകൂട്ടി അയക്കുക; അവര് ദേശം ഒറ്റുനോക്കീട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയും കുറിച്ചു വര്ത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു.

22. Then came ye all vnto me, and sayde: Let vs sende men before vs, to spye vs out the londe, and to brynge vs worde agayne, by what waye we shal go vp, and to what cities we shal come.

23. ആ വാക്കു എനിക്കു ബോധിച്ചു; ഞാന് ഔരോ ഗോത്രത്തില്നിന്നു ഔരോ ആള് വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തില്നിന്നു തിരഞ്ഞെടുത്തു.

23. That pleased me well, and I toke twolue men from amonge you, of euery trybe one.

24. അവര് പുറപ്പെട്ടു പര്വ്വതത്തില് കയറി എസ്കോല്താഴ്വരയോളം ചെന്നു ദേശം ഒറ്റുനോക്കി.

24. Which whan they were departed, and wente vp to hye countre, and came to the ryuer Escol, they spyed it out,

25. ദേശത്തിലെ ഫലവും ചിലതു അവര് കൈവശമാക്കിക്കൊണ്ടു നമ്മുടെ അടുക്കല് വന്നു വര്ത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലതു എന്നു പറഞ്ഞു.

25. and toke of the frute of ye londe with the, and broughte it downe vnto vs, and broughte vs worde agayne, and sayde: It is a good londe, that the LORDE oure God hath geuen vs.

26. എന്നാല് കയറിപ്പോകുവാന് നിങ്ങള്ക്കു മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങള് മറുത്തു.

26. But ye wolde not go vp, and were dishobedient vnto the mouth of the LORDE youre God,

27. യഹോവ നമ്മെ പകെക്കയാല് നമ്മെ നശിപ്പിപ്പാന് തക്കവണ്ണം അമോര്യ്യരുടെ കയ്യില് ഏല്പിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു.

27. and murmured in youre tentes, and sayde: Because the LORDE hateth vs, therfore hath be broughte vs out of the londe of Egipte, to delyuer vs in to the handes of the Amorites, to destroye vs.

28. എവിടേക്കാകുന്നു നാം കയറിപ്പോകുന്നതു? ജനങ്ങള് നമ്മെക്കാള് വലിയവരും ദീര്ഘകായന്മാരും പട്ടണങ്ങള് വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങള് അവിടെ അനാക്യരെയും കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാര് നമ്മുടെ ഹൃദയം ഉരുക്കിയിരിക്കുന്നു എന്നിങ്ങനെ നിങ്ങള് നിങ്ങളുടെ കൂടാരങ്ങളില് വെച്ചു പിറുപിറുത്തു പറഞ്ഞു.

28. Whither shal we go vp? Oure brethren haue discoraged oure hertes, & saide: The people is greater & of hyer stature the we, ye cities are greate, & walled euen vp to heauen. Morouer we haue sene there the children of Enakim.

29. അപ്പോള് ഞാന് നിങ്ങളോടുനിങ്ങള് ഭ്രമിക്കരുതു, അവരെ ഭയപ്പെടുകയും അരുതു.

29. But I sayde vnto you: Feare not, and be not afrayed of them:

30. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പില് നടക്കുന്നു നിങ്ങള് കാണ്കെ അവന് മിസ്രയീമിലും മരുഭൂമിയിലും ചെയ്തതുപോലെ ഒക്കെയും നിങ്ങള്ക്കുവേണ്ടി യുദ്ധം ചെയ്യും.

30. for the LORDE youre God goeth before you, and shall fighte for you, like as he dealte with you in Egipte before youre eyes,

31. ഒരു മനുഷ്യന് തന്റെ മകനെ വഹിക്കുന്നതുപോലെ നിങ്ങള് ഈ സ്ഥലത്തു എത്തുവോളം നടന്ന എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങള് കണ്ടുവല്ലോ എന്നു പറഞ്ഞു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:18

31. and in the wyldernesse: where thou sawest, that the LORDE thy God bare the (euen as a man beareth his sonne) thorow out all the waye that ye haue walked, tyll ye came to this place.

32. ഇതെല്ലാമായിട്ടും പാളയമിറങ്ങേണ്ടതിന്നു നിങ്ങള്ക്കു സ്ഥലം അന്വേഷിപ്പാനും നിങ്ങള് പോകേണ്ടുന്ന വഴി നിങ്ങള്ക്കു കാണിച്ചുതരുവാനും

32. And yet for all this ye haue not beleued on the LORDE youre God,

33. രാത്രി അഗ്നിയിലും പകല് മേഘത്തിലും നിങ്ങള്ക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള് വിശ്വസിച്ചില്ല.

33. which wente before you, to searche you out a place, where ye shulde pitch youre tentes: by night in the fyre (to shewe you the waye, wherin ye shulde go) & on the daye tyme in the cloude.

34. ആകയാല് യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു

34. Whan the LORDE herde ye voyce of yor wordes, he was wroth, and swore, and saide:

35. ഞാന് നിങ്ങളുടെ പിതാക്കന്മാര്ക്കും കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ല ദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാര് ആരും കാണുകയില്ല.

35. There shall none of this euell generacion se that good londe, which I sware to geue vnto youre fathers,

36. യെഫുന്നെയുടെ മകനായ കാലേബ് മാത്രം അതു കാണുകയും അവന് യഹോവയെ പൂര്ണ്ണമായി പറ്റിനിന്നതുകൊണ്ടു അവന്നും അവന്റെ പുത്രന്മാര്ക്കും അവന് ചവിട്ടിയ ദേശം ഞാന് കൊടുക്കയും ചെയ്യുമെന്നു സത്യം ചെയ്തു കല്പിച്ചു.

36. excepte Caleb the sonne of Iephune, he shal se it. And vnto him wyl I geue the londe that he hath trodde vpon, & to his children, because he hath perfectly folowed the LORDE.

37. യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ചു കല്പിച്ചതുനീയും അവിടെ ചെല്ലുകയില്ല.

37. The LORDE was angrye wt me also for youre sakes, and sayde: Thou also shalt not go in thither.

38. നിന്റെ ശുശ്രൂഷകനായ നൂന്റെ മകന് യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന്നു അതു കൈവശമാക്കിക്കൊടുക്കേണ്ടതു.

38. But Iosua ye sonne of Nun, which stondeth before the, he shal go in thither: Corage him, for he shal deuyde the enheritaunce out vnto Israel.

39. കൊള്ളയാകുമെന്നു നിങ്ങള് പറഞ്ഞ നിങ്ങളുടെ കുഞ്ഞുകുട്ടികളും ഇന്നു ഗുണദോഷങ്ങളെ തിരിച്ചറിയാത്ത നിങ്ങളുടെ മക്കളും അവിടെ ചെല്ലും; അവര്ക്കും ഞാന് അതു കൊടുക്കും; അവര് അതു കൈവശമാക്കും.

39. And youre childre, of who ye sayde they shulde be a praye, and youre sonnes which this daie vnderstonde nether good ner bad, they shal go in thither, vnto them wil I geue it, and they shall enioye it.

40. നിങ്ങള് തിരിഞ്ഞു ചെങ്കടല്വഴിയായി മരുഭൂമിയിലേക്കു യാത്ര ചെയ്വിന് .

40. But as for you, turne you, and take youre iourney to the wyldernesse, euen the waye to the reed see.

41. അതിന്നു നിങ്ങള് എന്നോടുഞങ്ങള് യഹോവയോടു പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും ഞങ്ങള് പോയി യുദ്ധം ചെയ്യും എന്നു ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങള് ഔരോരുത്തന് താന്താന്റെ യുദ്ധായുധം ധരിച്ചു പര്വ്വതത്തില് കയറുവാന് തുനിഞ്ഞു.

41. Then answered ye, & sayde vnto me: We haue synned agaynst ye LORDE, we wil go vp, and fighte, acordinge to all that the LORDE hath commaunded vs. Now whan ye had prepared yor selues, euery one in his harnesse, & were at the poynte to go vp to the mountaynes,

42. എന്നാല് യഹോവ എന്നോടുനിങ്ങള് പോകരുതു; യുദ്ധം ചെയ്യരുതു; ഞാന് നിങ്ങളുടെ ഇടയില് ഇല്ല; ശത്രുക്കളോടു നിങ്ങള് തോറ്റുപോകും എന്നു അവരോടു പറക എന്നു കല്പിച്ചു.

42. ye LORDE sayde vnto me: Speake vnto them, yt they go not vp, & that they fighte not (for I am not amoge you) that ye be not smytten before youre enemies.

43. അങ്ങനെ ഞാന് നിങ്ങളോടു പറഞ്ഞു; എന്നാല് നിങ്ങള് കേള്ക്കാതെ യഹോവയുടെ കല്പന മറുത്തു അഹമ്മതിയോടെ പര്വ്വതത്തില് കയറി.

43. Whan I tolde you this, ye wolde not heare, & were dishobedient vnto the worde of the LORDE, and were presumptuous, and wente vp to ye mountaines.

44. ആ പര്വ്വതത്തില് കുടിയിരുന്ന അമോര്യ്യര് നിങ്ങളുടെ നേരെ പുറപ്പെട്ടുവന്നു തേനീച്ചപോലെ നിങ്ങളെ പിന്തുടര്ന്നു സേയീരില് ഹൊര്മ്മാവരെ ഛിന്നിച്ചുകളഞ്ഞു.

44. Then the Amorites that dwelt vpon the moutaynes, came out against you, and chaced you, as Bees do, and smote you at Seir, euen vnto Horma.

45. നിങ്ങള് മടങ്ങിവന്നു യഹോവയുടെ മുമ്പാകെ കരഞ്ഞു; എന്നാല് യഹോവ നിങ്ങളുടെ നിലവിളി കേട്ടില്ല; നിങ്ങളുടെ അപേക്ഷെക്കു ചെവി തന്നതുമില്ല.

45. Now whan ye came againe, and wepte before the LORDE, he wolde not heare youre voyce, and enclyned not his eares vnto you.

46. അങ്ങനെ നിങ്ങള് കാദേശില് പാര്ത്ത ദീര്ഘകാലമൊക്കെയും അവിടെ താമസിക്കേണ്ടിവന്നു.

46. So ye abode in Cades a longe season.



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |