Deuteronomy - ആവർത്തനം 22 | View All

1. സഹോദരന്റെ കാളയോ ആടോ തെറ്റി ഉഴലുന്നതു നീ കണ്ടാല് അതിനെ വിട്ടു ഒഴിഞ്ഞുകളയാതെ സഹോദരന്റെ അടുക്കല് എത്തിച്ചുകൊടുക്കേണം.

1. 'If you see your brother's ox or sheep straying, you must not ignore it; make sure you return it to your brother.

2. സഹോദരന് നിനക്കു സമീപസ്ഥനല്ല, നീ അവനെ അറികയുമില്ല എന്നുവരികില് അതിനെ നിന്റെ വീട്ടില് കൊണ്ടുപോകേണം; സഹോദരന് അതിനെ അന്വേഷിച്ചു വരുംവരെ അതു നിന്റെ അടുക്കല് ഇരിക്കേണം; പിന്നെ അവന്നു മടക്കിക്കൊടുക്കേണം.

2. If your brother does not live near you or you don't know him, you are to bring the animal to your home to remain with you until your brother comes looking for it; then you can return it to him.

3. അങ്ങനെ തന്നേ അവന്റെ കഴുതയുടെയും വസ്ത്രത്തിന്റെയും സഹോദരന്റെ പക്കല്നിന്നു കാണാതെ പോയിട്ടു നീ കണ്ടെത്തിയ ഏതൊരു വസ്തുവിന്റെയും കാര്യത്തില് ചെയ്യേണം; നീ ഒഴിഞ്ഞുകളയേണ്ടതല്ല.

3. Do the same for his donkey, his garment, or anything your brother has lost and you have found. You must not ignore [it].

4. സഹോദരന്റെ കഴുതയോ കാളയോ വഴിയില് വീണുകിടക്കുന്നതു നീ കണ്ടാല് വിട്ടു ഒഴിഞ്ഞുകളയാതെ അതിനെ എഴുന്നേല്പിപ്പാന് അവനെ സഹായിക്കേണം.

4. If you see your brother's donkey or ox fallen down on the road, you must not ignore it; you must help him lift it up.

5. പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടൈ വസ്ത്രം പുരുഷനും ധരിക്കരുതു; അങ്ങനെ ചെയ്യുന്നവരൊക്കെയും നിന്റെ ദൈവമായ യഹോവേക്കു വെറുപ്പു ആകുന്നു.

5. 'A woman is not to wear male clothing, and a man is not to put on a woman's garment, for everyone who does these things is detestable to the LORD your God.

6. മരത്തിന്മേലെങ്കിലും നിലത്തെങ്കിലും കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള ഒരു പക്ഷിക്കൂടു നീ വഴിയില്വെച്ചു കണ്ടാല് തള്ള കുഞ്ഞുങ്ങളിന്മേലോ മുട്ടകളിന്മേലോ ഇരിക്കുന്നു എങ്കില് നീ കുഞ്ഞുങ്ങളോടുകൂടെ തള്ളയെ പിടിക്കരുതു.

6. 'If you come across a bird's nest with chicks or eggs, either in a tree or on the ground along the road, and the mother is sitting on the chicks or eggs, you must not take the mother along with the young.

7. നിനക്കു നന്നായിരിപ്പാനും ദീര്ഘായുസ്സുണ്ടാകുവാനും തള്ളയെ വിട്ടുകളയേണം; കുഞ്ഞുങ്ങളെ എടുത്തുകൊള്ളാം.

7. You may take the young for yourself, but be sure to let the mother go free, so that you may prosper and live long.

8. ഒരു പുതിയ വീടു പണിതാല് നിന്റെ വീട്ടിന്മുകളില്നിന്നു വല്ലവനും വീണിട്ടു വീട്ടിന്മേല് രക്തപാതകം വരാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതില് ഉണ്ടാക്കേണം.

8. If you build a new house, make a railing around your roof, so that you don't bring bloodguilt on your house if someone falls from it.

9. നിന്റെ മുന്തിരിത്തോട്ടത്തില് വേറൊരു വക വിത്തും ഇടരുതു; അങ്ങനെ ചെയ്താല് നീ ഇട്ട വിത്തിന്റെ വിളവും മുന്തിരിത്തോട്ടത്തിന്റെ അനുഭവവും വിശുദ്ധമന്ദിരംവകെക്കു ചേര്ന്നുപോകും.

9. Do not plant your vineyard with two types of seed; otherwise, the entire harvest, both the crop you plant and the produce of the vineyard, will be defiled.

10. കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുതു.

10. Do not plow with an ox and a donkey together.

11. ആട്ടുരോമവും ചണയും കൂടിക്കലര്ന്ന വസ്ത്രം ധരിക്കരുതു.

11. Do not wear clothes made of both wool and linen.

12. നീ പുതെക്കുന്ന മേലാടയുടെ നാലു കോണിലും പൊടിപ്പുണ്ടാക്കേണം.

12. Make tassels on the four corners of the outer garment you wear.

13. ഒരു പുരുഷന് ഒരു സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കല് ചെന്നശേഷം അവളെ വെറുത്തു

13. 'If a man marries a woman, has sexual relations with her, and comes to hate her,

14. ഞാന് ഈ സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കല് ചെന്നാറെ അവളില് കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെ മേല് നാണക്കേടു ചുമത്തി അപവാദം പറഞ്ഞുണ്ടാക്കിയാല്

14. and accuses [her] of shameful conduct, and gives her a bad name, saying, 'I married this woman and was intimate with her, but I didn't find [any] evidence of her virginity,'

15. യുവതിയുടെ അമ്മയപ്പന്മാര് അവളുടെ കന്യകാലക്ഷണങ്ങളെടുത്തു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കല് പട്ടണവാതില്ക്കല് കൊണ്ടുവരേണം.

15. the young woman's father and mother will take the evidence of her virginity and bring [it] to the city elders at the gate.

16. യുവതിയുടെ അപ്പന് മൂപ്പന്മാരോടുഞാന് എന്റെ മകളെ ഈ പുരുഷന്നു ഭാര്യയായി കൊടുത്തു; എന്നാല് അവന്നു അവളോടു അനിഷ്ടമായിരിക്കുന്നു.

16. The young woman's father will say to the elders, 'I gave my daughter to this man as a wife, but he hates her.

17. ഞാന് നിന്റെ മകളില് കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെമേല് നാണക്കേടു ചുമത്തുന്നു; എന്നാല് എന്റെ മകളുടെ കന്യകാലക്ഷണങ്ങള് ഇതാ എന്നു പറഞ്ഞു പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പില് ആ വസ്ത്രം വിടര്ക്കേണം.

17. He has accused her of shameful conduct, saying: 'I didn't find [any] evidence of your daughter's virginity, but here is the evidence of my daughter's virginity.' They will spread out the cloth before the city elders.

18. അപ്പോള് പട്ടണത്തിലെ മൂപ്പന്മാര് ആ പുരുഷനെ പിടിച്ചു ശിക്ഷിക്കേണം.

18. Then the elders of that city will take the man and punish him.

19. അവന് യിസ്രായേലില് ഒരു കന്യകയുടെമേല് അപവാദം പറഞ്ഞുണ്ടാക്കിയതിനാല് അവര് അവനെക്കൊണ്ടു നൂറു വെള്ളിക്കാശു പിഴ ചെയ്യിച്ചു യുവതിയുടെ അപ്പന്നു കൊടുക്കേണം; അവള് അവന്നു തന്നേ ഭാര്യയായിരിക്കേണം; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.

19. They will also fine him 100 silver [shekels] and give [them] to the young woman's father, because that man gave an Israelite virgin a bad name. She will remain his wife; he cannot divorce her as long as he lives.

20. എന്നാല് യുവതിയില് കന്യകാലക്ഷണം കണ്ടില്ല എന്നുള്ള വാക്കു സത്യം ആയിരുന്നാല്

20. But if this accusation is true and no evidence of the young woman's virginity is found,

21. അവര് യുവതിയെ അവളുടെ അപ്പന്റെ വീട്ടുവാതില്ക്കല് കൊണ്ടുപോയി അവള് യിസ്രായേലില് വഷളത്വം പ്രവര്ത്തിച്ചു അപ്പന്റെ വീട്ടില്വെച്ചു വേശ്യാദോഷം ചെയ്കകൊണ്ടു അവളുടെ പട്ടണക്കാര് അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്നിന്നു ദോഷം നീക്കിക്കളയേണം.
1 കൊരിന്ത്യർ 5:13

21. they will bring the woman to the door of her father's house, and the men of her city will stone her to death. For she has committed an outrage in Israel by being promiscuous in her father's house. You must purge the evil from you.

22. ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തന് ശയിക്കുന്നതു കണ്ടാല് സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷ അനുഭവിക്കേണം; ഇങ്ങനെ യിസ്രായേലില്നിന്നു ദോഷം നീക്കിക്കളയേണം.
യോഹന്നാൻ 8:5

22. 'If a man is discovered having sexual relations with [another] man's wife, both the man who had sex with the woman and the woman must die. You must purge the evil from Israel.

23. വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന കന്യകയായ ഒരു യുവതിയെ ഒരുത്തന് പട്ടണത്തില്വെച്ചു കണ്ടു അവളോടുകൂടെ ശയിച്ചാല്

23. If there is a young woman who is a virgin engaged to a man, and [another] man encounters her in the city and has sex with her,

24. യുവതി പട്ടണത്തില് ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ടും പുരുഷന് കൂട്ടുകാരന്റെ ഭാര്യെക്കു പോരായ്ക വരുത്തിയതുകൊണ്ടും നിങ്ങള് അവരെ ഇരുവരെയും പട്ടണവാതില്ക്കല് കൊണ്ടുവന്നു കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്നിന്നു ദോഷം നീക്കിക്കളയേണം.
1 കൊരിന്ത്യർ 5:13

24. you must take the two of them out to the gate of that city and stone them to death-- the young woman because she did not cry out in the city and the man because he has violated his neighbor's fianc�e. You must purge the evil from you.

25. എന്നാല് വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു യുവതിയെ ഒരുത്തന് വയലില് വെച്ചു കണ്ടു ബലാല്ക്കാരംചെയ്തു അവളോടു കൂടെ ശയിച്ചാല് പുരുഷന് മാത്രം മരണശിക്ഷ അനുഭവിക്കേണം.

25. But if the man encounters the engaged woman in the open country, and he seizes and rapes her, only the man who raped her must die.

26. യുവതിയോടോ ഒന്നും ചെയ്യരുതു; അവള്ക്കു മരണയോഗ്യമായ പാപമില്ല. ഒരുത്തന് കൂട്ടുകാരന്റെ നേരെ കയര്ത്തു അവനെ കൊല്ലുന്നതുപോലെയത്രേ ഈ കാര്യം.

26. Do nothing to the young woman, because she is not guilty of an offense deserving death. This case is just like one in which a man attacks his neighbor and murders him.

27. വയലില്വെച്ചല്ലോ അവന് അവളെ കണ്ടെത്തിയതു; യുവതി നിലവിളിച്ചാലും അവളെ രക്ഷിപ്പാന് ആള് ഇല്ലായിരുന്നു.

27. When he found her in the field, the engaged woman cried out, but there was no one to rescue her.

28. വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തന് കണ്ടു അവളെ പിടിച്ചു അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താല്

28. If a man encounters a young woman, a virgin who is not engaged, takes hold of her and rapes her, and they are discovered,

29. അവളോടുകൂടെ ശയിച്ച പുരുഷന് യുവതിയുടെ അപ്പന്നു അമ്പതു വെള്ളിക്കാശു കൊടുക്കേണം; അവള് അവന്റെ ഭാര്യയാകയും വേണം. അവന് അവള്ക്കു പോരായ്കവരുത്തിയല്ലോ; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.

29. the man who raped her must give the young woman's father 50 silver [shekels], and she must become his wife because he violated her. He cannot divorce her as long as he lives.

30. അപ്പന്റെ ഭാര്യയെ ആരും പരിഗ്രഹിക്കരുതു; അപ്പന്റെ വസ്ത്രം നീക്കുകയും അരുതു.
1 കൊരിന്ത്യർ 5:1

30. 'A man is not to marry his father's wife; he must not violate his father's marriage bed.



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |