2 Timothy - 2 തിമൊഥെയൊസ് 1 | View All

1. ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്ത പ്രകാരം ദൈവേഷ്ടത്താല് ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസ് പ്രിയ മകനായ തിമൊഥെയൊസിന്നു എഴുതുന്നതു

1. Paul, an apostle of Jesus Christ, by the will of God, according to the promise of life, which is in Christ Jesus.

2. പിതാവായ ദൈവത്തിങ്കല്നിന്നും നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിങ്കല് നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.

2. To Timothy my dearly beloved son, grace, mercy, and peace, from God the Father, and from Christ Jesus our Lord.

3. എന്റെ പ്രാര്ത്ഥനയില് രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചു നിന്റെ കണ്ണുനീര് ഔര്ത്തും നിന്നെ കണ്ടു സന്തോഷപൂര്ണ്ണനാകുവാന് വാഞ്ഛിച്ചുംകൊണ്ടു

3. I give thanks to God, whom I serve from my forefathers with a pure conscience, that without ceasing, I have a remembrance of thee in my prayers, night and day.

4. ഞാന് പൂര്വ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ചു നിര്മ്മലമനസ്സാക്ഷിയോടെ ആരാധിക്കുന്ന ദൈവത്തിന്നു നിന്റെ നിര്വ്യാജവിശ്വാസത്തിന്റെ ഔര്മ്മനിമിത്തം സ്തോത്രം ചെയ്യുന്നു.

4. Desiring to see thee, being mindful of thy tears, that I may be filled with joy,

5. ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാന് ഉറെച്ചിരിക്കുന്നു.

5. Calling to mind that faith which is in thee unfeigned, which also dwelt first in thy grandmother Lois, and in thy mother Eunice, and I am certain that in thee also.

6. അതുകൊണ്ടു എന്റെ കൈവെപ്പിനാല് നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഔര്മ്മപ്പെടുത്തുന്നു.

6. For which cause I admonish thee, that thou stir up the grace of God which is in thee, by the imposition of my hands.

7. ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.

7. For God hath not given us the spirit of fear: but of power, and of love, and of sobriety.

8. അതുകൊണ്ടു നമ്മുടെ കര്ത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.

8. Be not thou therefore ashamed of the testimony of our Lord, nor of me his prisoner: but labour with the gospel, according to the power of God,

9. അവന് നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികള് നിമിത്തമല്ല, സകലകാലത്തിന്നും മുമ്പെ ക്രിസ്തുയേശുവില് നമുക്കു നല്കിയിരിക്കുന്നതും ഇപ്പോള് മരണം നീക്കുകയും

9. Who hath delivered us and called us by his holy calling, not according to our works, but according to his own purpose and grace, which was given us in Christ Jesus before the times of the world.

10. സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാല് വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിര്ണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ.

10. But is now made manifest by the illumination of our Saviour Jesus Christ, who hath destroyed death, and hath brought to light life and incorruption by the gospel:

11. ആ സുവിശേഷത്തിന്നു ഞാന് പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു.

11. Wherein I am appointed a preacher, and an apostle, and teacher of the Gentiles.

12. അതു നിമിത്തം തന്നേ ഞാന് ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാന് ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവന് എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാന് ശക്തന് എന്നു ഉറച്ചുമിരിക്കുന്നു.

12. For which cause I also suffer these things: but I am not ashamed. For I know whom I have believed, and I am certain that he is able to keep that which I have committed unto him, against that day.

13. എന്നോടു കേട്ട പത്ഥ്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊള്ക.

13. Hold the form of sound words, which thou hast heard of me in faith, and in the love which is in Christ Jesus.

14. ആ നല്ല ഉപനിധി നമ്മില് അധിവസിക്കുന്ന പരിശുദ്ധാത്മാവിനാല് സൂക്ഷിച്ചുകൊള്ക.

14. Keep the good thing committed to thy trust by the Holy Ghost, who dwelleth in us.

15. ആസ്യക്കാര് എല്ലാവരും എന്നെ വിട്ടുപൊയക്ക്ളഞ്ഞു എന്നു നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെര്മ്മെഗനേസും ആ കൂട്ടത്തില് ഉള്ളവര് ആകുന്നു.

15. Thou knowest this, that all they who are in Asia, are turned away from me: of whom are Phigellus and Hermogenes.

16. പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്റെ കുടുംബത്തിന്നു കര്ത്താവു കരുണ നലകുമാറാകട്ടെ.

16. The Lord give mercy to the house of Onesiphorus: because he hath often refreshed me, and hath not been ashamed of my chain:

17. അവന് എന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ ഞാന് റോമയില് എത്തിയ ഉടനെ താല്പര്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു.

17. But when he was come to Rome, he carefully sought me, and found me.

18. ആ ദിവസത്തില് കര്ത്താവിന്റെ പക്കല് കരുണ കണ്ടെത്തുവാന് കര്ത്താവു അവന്നു സംഗതിവരുത്തട്ടെ. എഫെസൊസില്വെച്ചു അവന് എനിക്കു എന്തെല്ലാം ശുശ്രൂഷ ചെയ്തു എന്നു നീ നല്ലവണ്ണം അറിയുന്നുവല്ലോ.

18. The Lord grant unto him to find mercy of the Lord in that day: and in how many things he ministered unto me at Ephesus, thou very well knowest.



Shortcut Links
2 തിമൊഥെയൊസ് - 2 Timothy : 1 | 2 | 3 | 4 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |