Judges - ന്യായാധിപന്മാർ 16 | View All

1. അനന്തരം ശിംശോന് ഗസ്സയില് ചെന്നു അവിടെ ഒരു വേശ്യയെ കണ്ടു അവളുടെ അടുക്കല് ചെന്നു.

1. Samson went to Gaza and saw a prostitute. He went to her.

2. ശിംശോന് ഇവിടെ വന്നിരിക്കുന്നു എന്നു ഗസ്യര്ക്കും അറിവുകിട്ടി; അവര് വന്നു വളഞ്ഞു അവനെ പിടിപ്പാന് രാത്രിമുഴുവനും പട്ടണവാതില്ക്കല് പതിയിരുന്നു; നേരം വെളുക്കുമ്പോള് അവനെ കൊന്നുകളയാം എന്നു പറഞ്ഞു രാത്രിമുഴുവനും അനങ്ങാതിരുന്നു.

2. The news got around: 'Samson's here.' They gathered around in hiding, waiting all night for him at the city gate, quiet as mice, thinking, 'At sunrise we'll kill him.'

3. ശിംശോന് അര്ദ്ധരാത്രിവരെ കിടന്നുറങ്ങി അര്ദ്ധരാത്രിയില് എഴുന്നേറ്റു പട്ടണവാതിലിന്റെ കതകും കട്ടളക്കാല് രണ്ടും ഔടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലില്വെച്ചു പുറപ്പെട്ടു ഹെബ്രോന്നെതിരെയുള്ള മലമുകളില് കൊണ്ടുപോയി.

3. Samson was in bed with the woman until midnight. Then he got up, seized the doors of the city gate and the two gateposts, bolts and all, hefted them on his shoulder, and carried them to the top of the hill that faces Hebron.

4. അതിന്റെശേഷം അവന് സോരേക് താഴ്വരയില് ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു.

4. Some time later he fell in love with a woman in the Valley of Sorek (Grapes). Her name was Delilah.

5. ഫെലിസ്ത പ്രഭുക്കന്മാര് അവളുടെ അടുക്കല് വന്നു അവളോടുനീ അവനെ വശീകരിച്ചു അവന്റെ മഹാശക്തി ഏതില് എന്നും ഞങ്ങള് അവനെ പിടിച്ചു കെട്ടി ഒതുക്കേണ്ടതിന്നു എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊള്ക; ഞങ്ങള് ഔരോരുത്തന് ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു.

5. The Philistine tyrants approached her and said, 'Seduce him. Discover what's behind his great strength and how we can tie him up and humble him. Each man's company will give you a hundred shekels of silver.'

6. അങ്ങനെ ദെലീലാ ശിംശോനോടുനിന്റെ മഹാശക്തി ഏതില് ആകുന്നു? ഏതിനാല് നിന്നെ ബന്ധിച്ചു ഒതുക്കാം? എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.

6. So Delilah said to Samson, 'Tell me, dear, the secret of your great strength, and how you can be tied up and humbled.'

7. ശിംശോന് അവളോടുഒരിക്കലും ഉണങ്ങാതെ പച്ചയായ ഏഴു ഞാണുകൊണ്ടു എന്നെ ബന്ധിച്ചാല് എന്റെ ബലം ക്ഷയിച്ചു ഞാന് ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.

7. Samson told her, 'If they were to tie me up with seven bowstrings--the kind made from fresh animal tendons, not dried out--then I would become weak, just like anyone else.'

8. ഫെലിസ്ത്യപ്രഭുക്കന്മാര് ഉണങ്ങാത്ത ഏഴു പച്ച ഞാണു അവളുടെ അടുക്കല് കൊണ്ടുവന്നു; അവകൊണ്ടു അവള് അവനെ ബന്ധിച്ചു.

8. The Philistine tyrants brought her seven bowstrings, not dried out, and she tied him up with them.

9. അവളുടെ ഉള്മുറിയില് പതിയിരിപ്പുകാര് പാര്ത്തിരുന്നു. അവള് അവനോടുശിംശോനേ, ഫെലിസ്ത്യര് ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന് തീ തൊട്ട ചണനൂല്പോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല.

9. The men were waiting in ambush in her room. Then she said, 'The Philistines are on you, Samson!' He snapped the cords as though they were mere threads. The secret of his strength was still a secret.

10. പിന്നെ ദെലീലാ ശിംശോനോടുനീ എന്നെ ചതിച്ചു എന്നോടു ഭോഷകു പറഞ്ഞു; നിന്നെ ഏതിനാല് ബന്ധിക്കാം എന്നു ഇപ്പോള് എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.

10. Delilah said, 'Come now, Samson--you're playing with me, making up stories. Be serious; tell me how you can be tied up.'

11. അവന് അവളോടുഒരിക്കലും പെരുമാറീട്ടില്ലാത്ത പുതിയ കയര്കൊണ്ടു എന്നെ ബന്ധിച്ചാല് എന്റെ ബലം ക്ഷയിച്ചു ഞാന് ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.

11. He told her, 'If you were to tie me up tight with new ropes, ropes never used for work, then I would be helpless, just like anybody else.'

12. ദെലീലാ പുതിയ കയര് വാങ്ങി അവനെ ബന്ധിച്ചിട്ടുശിംശോനേ, ഫെലിസ്ത്യര് ഇതാ വരുന്നു എന്നു അവനോടു പറഞ്ഞു. പതിയിരിപ്പുകാര് ഉള്മുറിയില് ഉണ്ടായിരുന്നു. അവനോ ഒരു നൂല്പോലെ തന്റെ കൈമേല്നിന്നു അതു പൊട്ടിച്ചുകളഞ്ഞു.

12. So Delilah got some new ropes and tied him up. She said, 'The Philistines are on you, Samson!' The men were hidden in the next room. He snapped the ropes from his arms like threads.

13. ദെലീലാ ശിംശോനോടുഇതുവരെ നീ എന്നെ ചതിച്ചു എന്നോടു ഭോഷകു പറഞ്ഞു; നിന്നെ ഏതിനാല് ബന്ധിക്കാമെന്നു എനിക്കു പറഞ്ഞു തരേണം എന്നു പറഞ്ഞു. അവന് അവളോടുഎന്റെ തലയിലെ ഏഴു ജട നൂല്പാവില് ചേര്ത്തു നെയ്താല് സാധിക്കും എന്നു പറഞ്ഞു.

13. Delilah said to Samson, 'You're still playing games with me, teasing me with lies. Tell me how you can be tied up.' He said to her, 'If you wove the seven braids of my hair into the fabric on the loom and drew it tight, then I would be as helpless as any other mortal.' When she had him fast asleep, Delilah took the seven braids of his hair and wove them into the fabric on the loom

14. അവള് അങ്ങനെ ചെയ്തു കുറ്റി അടിച്ചുറപ്പിച്ചുംവെച്ചു അവനോടുശിംശോനേ, ഫെലിസ്ത്യര് ഇതാ വരുന്നു എന്നു പറഞ്ഞു അവന് ഉറക്കമുണര്ന്നു നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു.

14. and drew it tight. Then she said, 'The Philistines are on you, Samson!' He woke from his sleep and ripped loose from both the loom and fabric!

15. അപ്പോള് അവള് അവനോടുനിന്റെ ഹൃദയം എന്നോടുകൂടെ ഇല്ലാതിരിക്കെ നീ എന്നെ സ്നേഹിക്കുന്നു എന്നു പറയുന്നതു എങ്ങനെ? ഈ മൂന്നു പ്രാവശ്യം നീ എന്നെ ചതിച്ചു; നിന്റെ മഹാശക്തി ഏതില് ആകന്നു എന്നു എനിക്കു പറഞ്ഞുതന്നില്ല എന്നു പറഞ്ഞു.

15. She said, 'How can you say 'I love you' when you won't even trust me? Three times now you've toyed with me, like a cat with a mouse, refusing to tell me the secret of your great strength.'

16. ഇങ്ങനെ അവള് അവനെ ദിവസംപ്രതി വാക്കുകളാല് ബുദ്ധിമുട്ടിച്ചു അസഹ്യപ്പെടുത്തി; അവന് മരിപ്പാന്തക്കവണ്ണം വ്യസനപരവശനായി തീര്ന്നിട്ടു തന്റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു.

16. She kept at it day after day, nagging and tormenting him. Finally, he was fed up--he couldn't take another minute of it.

17. ക്ഷൌരക്കത്തി എന്റെ തലയില് തൊട്ടിട്ടില്ല; ഞാന് അമ്മയുടെ ഗര്ഭംമുതല് ദൈവത്തിന്നു വ്രതസ്ഥന് ആകുന്നു; ക്ഷൌരം ചെയ്താല് എന്റെ ബലം എന്നെ വിട്ടുപോകും; ഞാന് ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും എന്നു അവളോടു പറഞ്ഞു.

17. He spilled it. He told her, 'A razor has never touched my head. I've been God's Nazirite from conception. If I were shaved, my strength would leave me; I would be as helpless as any other mortal.'

18. തന്റെ ഉള്ളം മുഴുവനും അവന് അറിയിച്ചു എന്നു കണ്ടപ്പോള് ദെലീലാ ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പാന് ആളയച്ചുഇന്നു വരുവിന് ; അവന് തന്റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാര് അവളുടെ അടുക്കല് വന്നു, പണവും കയ്യില് കൊണ്ടുവന്നു.

18. When Delilah realized that he had told her his secret, she sent for the Philistine tyrants, telling them, 'Come quickly--this time he's told me the truth.' They came, bringing the bribe money.

19. അവള് അവനെ മടിയില് ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവള് അവനെ ഒതുക്കിത്തുടങ്ങി; അവന്റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവള്ശിംശോനേ,

19. When she got him to sleep, his head on her lap, she motioned to a man to cut off the seven braids of his hair. Immediately he began to grow weak. His strength drained from him.

20. ഫെലിസ്ത്യര് ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന് ഉറക്കമുണര്ന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെഞാന് മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു.

20. Then she said, 'The Philistines are on you, Samson!' He woke up, thinking, 'I'll go out, like always, and shake free.' He didn't realize that GOD had abandoned him.

21. ഫെലിസ്ത്യരോ അവനെ പിടിച്ചു കണ്ണു കുത്തിപ്പൊട്ടിച്ചു ഗസ്സയിലേക്കു കൊണ്ടുപോയി ചെമ്പുചങ്ങലകൊണ്ടു ബന്ധിച്ചു; അവന് കാരാഗൃഹത്തില് മാവു പൊടിച്ചുകൊണ്ടിരുന്നു.

21. The Philistines grabbed him, gouged out his eyes, and took him down to Gaza. They shackled him in irons and put him to the work of grinding in the prison.

22. അവന്റെ തലമുടി കളഞ്ഞശേഷം വീണ്ടും വളര്ന്നുതുടങ്ങി.

22. But his hair, though cut off, began to grow again.

23. അനന്തരം ഫെലിസ്ത്യപ്രഭുക്കന്മാര്നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവന് നമ്മുടെ കയ്യില് ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനായ ദാഗോന്നു ഒരു വലിയ ബലികഴിപ്പാനും ഉത്സവം ഘോഷിപ്പാനും ഒരുമിച്ചുകൂടി.

23. The Philistine tyrants got together to offer a great sacrifice to their god Dagon. They celebrated, saying, Our god has given us Samson our enemy!

24. പുരുഷാരം അവനെ കണ്ടപ്പോള്നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മില് അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവന് നമ്മുടെ കയ്യില് ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനെ പുകഴ്ത്തി.

24. And when the people saw him, they joined in, cheering their god, Our god has given Our enemy to us, The one who ravaged our country, Piling high the corpses among us.

25. അവര് ആനന്ദത്തിലായപ്പോള്നമ്മുടെ മുമ്പില് കളിപ്പാന് ശിംശോനെ കൊണ്ടുവരുവിന് എന്നു പറഞ്ഞു ശിംശോനെ കാരാഗൃഹത്തില്നിന്നു വരുത്തി; അവന് അവരുടെ മുമ്പില് കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിര്ത്തിയിരുന്നതു.

25. Then this: Everyone was feeling high and someone said, 'Get Samson! Let him show us his stuff!' They got Samson from the prison and he put on a show for them. They had him standing between the pillars.

26. ശിംശോന് തന്നെ കൈകൂ പിടിച്ച ബാല്യക്കാരനോടുക്ഷേത്രം നിലക്കുന്ന തൂണു ചാരിയിരിക്കേണ്ടതിന്നു ഞാന് അവയെ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.

26. Samson said to the young man who was acting as his guide, 'Put me where I can touch the pillars that hold up the temple so I can rest against them.'

27. എന്നാല് ക്ഷേത്രത്തില് പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോന് കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരം പേര് മാളികയില് ഉണ്ടായിരുന്നു.

27. The building was packed with men and women, including all the Philistine tyrants. And there were at least 3,000 in the stands watching Samson's performance.

28. അപ്പോള് ശിംശോന് യഹോവയോടു പ്രാര്ത്ഥിച്ചുകര്ത്താവായ യഹോവേ, എന്നെ ഔര്ക്കേണമേ; ദൈവമേ, ഞാന് എന്റെ രണ്ടുകണ്ണിന്നും വേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന്നു ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ എന്നു പറഞ്ഞു.
എബ്രായർ 11:32

28. And Samson cried out to GOD: Master, GOD! Oh, please, look on me again, Oh, please, give strength yet once more. God! With one avenging blow let me be avenged On the Philistines for my two eyes!

29. ക്ഷേത്രം നിലക്കുന്ന രണ്ടു നടുത്തുണും ഒന്നു വലങ്കൈകൊണ്ടും മറ്റേതു ഇടങ്കൈകൊണ്ടും ശിംശോന് പിടിച്ചു അവയോടു ചാരി

29. Then Samson reached out to the two central pillars that held up the building and pushed against them, one with his right arm, the other with his left.

30. ഞാന് ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോന് പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേല് വീണു. അങ്ങനെ അവന് മരണസമയത്തുകൊന്നവര് ജീവകാലത്തു കൊന്നവരെക്കാള് അധികമായിരുന്നു.

30. Saying, 'Let me die with the Philistines,' Samson pushed hard with all his might. The building crashed on the tyrants and all the people in it. He killed more people in his death than he had killed in his life.

31. അവന്റെ സഹോദരന്മാരും പിതൃഭവനമൊക്കെയും ചെന്നു അവനെ എടുത്തു സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്റെ അപ്പനായ മാനോഹയുടെ ശ്മശാനസ്ഥലത്തു അടക്കം ചെയ്തു. അവന് യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തിരുന്നു.

31. His brothers and all his relatives went down to get his body. They carried him back and buried him in the tomb of Manoah his father, between Zorah and Eshtaol. He judged Israel for twenty years.



Shortcut Links
ന്യായാധിപന്മാർ - Judges : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |