1 Samuel - 1 ശമൂവേൽ 11 | View All

1. അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്നു ഗിലെയാദിലെ യാബേശിന്നു നേരെ പാളയം ഇറങ്ങി; യാബേശ് നിവാസികള് ഒക്കെയും നാഹാശിനോടുഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം; എന്നാല് ഞങ്ങള് നിന്നെ സേവിക്കാം എന്നു പറഞ്ഞു.

1. Then Nachash the 'Amoni came up and set up camp to fight Yavesh-Gil'ad. All the men of Yavesh said to Nachash, 'If you will make a treaty with us, we will be your subjects.'

2. അമ്മോന്യനായ നാഹാശ് അവരോടുനിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കയും എല്ലായിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേല് ഞാന് നിങ്ങളോടു ഉടമ്പടി ചെയ്യാം എന്നു പറഞ്ഞു.

2. Nachash the 'Amoni replied, 'I'll do it on this condition: that all your right eyes be gouged out and thus bring disgrace on all of Isra'el.'

3. യാബേശിലെ മൂപ്പന്മാര് അവനോടുഞങ്ങള് യിസ്രായേല്ദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാന് തക്കവണ്ണം ഞങ്ങള്ക്കു ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാന് ആരുമില്ലെങ്കില് ഞങ്ങള് നിന്റെ അടുക്കല് ഇറങ്ങിവരാം എന്നു പറഞ്ഞു.

3. The leaders of Yavesh answered him, 'Give us seven days' grace to send messengers throughout Isra'el's territory; then, if no one will rescue us, we will surrender to you.'

4. ദൂതന്മാര് ശൌലിന്റെ ഗിബെയയില് ചെന്നു ആ വര്ത്തമാനം ജനത്തെ പറഞ്ഞു കേള്പ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.

4. The messengers came to Giv'ah, where Sha'ul lived, and said these words in the hearing of the people; and all the people cried out and wept.

5. അപ്പോള് ഇതാ, ശൌല് കന്നുകാലികളെയും കൊണ്ടു വയലില്നിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്തു എന്നു ശൌല് ചോദിച്ചു. അവര് യാബേശ്യരുടെ വര്ത്തമാനം അവനെ അറിയിച്ചു.

5. As this was going on, Sha'ul came, following the oxen out of the field. Sha'ul asked, 'What's wrong with the people to make them cry like that?' They told him what the men from Yavesh had said.

6. ശൌല് വര്ത്തമാനം കേട്ടപ്പോള് ദൈവത്തിന്റെ ആത്മാവു അവന്റെമേല് ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.

6. The Spirit of God fell on Sha'ul when he heard this; blazing furiously with anger,

7. അവന് ഒരേര് കാളയെ പിടിച്ചു കഷണംകഷണമായി ഖണ്ഡിച്ചു ദൂതന്മാരുടെ കയ്യില് യിസ്രായേല്ദേശത്തെല്ലാടവും കൊടുത്തയച്ചുആരെങ്കിലും ശൌലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാല് അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോള് യഹോവയുടെ ഭീതി ജനത്തിന്മേല് വീണു, അവര് ഏകമനസ്സോടെ പുറപ്പെട്ടു.

7. he seized a pair of oxen and cut them in pieces; then he sent them throughout the territory of Isra'el with messengers saying, 'Anyone who doesn't come and follow Sha'ul and Sh'mu'el, this is what will be done to his oxen!' The fear of ADONAI fell on the people, and they came out with united hearts.

8. അവന് ബേസെക്കില്വെച്ചു അവരെ എണ്ണി; യിസ്രായേല്യര് മൂന്നു ലക്ഷവും യെഹൂദ്യര് മുപ്പതിനായിരവും ഉണ്ടായിരുന്നു.

8. He reviewed them in Bezek; there were 300,000 from the people of Isra'el; the men of Y'hudah numbered 30,000.

9. വന്ന ദൂതന്മാരോടു അവര്നിങ്ങള് ഗിലെയാദിലെ യാബേശ്യരോടുനാളെ വെയില് മൂക്കുമ്പോഴേക്കു നിങ്ങള്ക്കു രക്ഷ ഉണ്ടാകും എന്നു പറവിന് എന്നു പറഞ്ഞു. ദൂതന്മാര് ചെന്നു യാബേശ്യരോടു അറിയിച്ചപ്പോള് അവര് സന്തോഷിച്ചു.

9. To the messengers that had come they said, 'Tell the men of Yavesh-Gil'ad, 'Tomorrow, by the time the sun is hot, you will have been rescued.'' The messengers returned and told the men of Yavesh; they were overjoyed.

10. പിന്നെ യാബേശ്യര്നാളെ ഞങ്ങള് നിങ്ങളുടെ അടുക്കല് ഇറങ്ങിവരും; നിങ്ങള്ക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊള്വിന് എന്നു പറഞ്ഞയച്ചു.

10. Then the men of Yavesh said [[to Nachash]], 'Tomorrow we will surrender to you, and you can do with us whatever you like.'

11. പിറ്റെന്നാള് ശൌല് ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവര് പ്രഭാതയാമത്തില് പാളയത്തിന്റെ നടുവിലേക്കു ചെന്നു വെയില് മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേര് ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി.

11. The next day Sha'ul divided the people into three companies. Then they entered the camp of the 'Amoni during the morning watch and kept attacking until the heat of the day, until those who remained were so scattered that no two of them were left together.

12. അനന്തരം ജനം ശമൂവേലിനോടുശൌല് ഞങ്ങള്ക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞതു ആര്? അവരെ ഏല്പിച്ചുതരേണം; ഞങ്ങള് അവരെ കൊന്നുകളയും എന്നു പറഞ്ഞു.

12. The people said to Sh'mu'el, 'Who are the men who said, 'Is Sha'ul to rule over us?' Hand them over to us, so we can put them to death.'

13. അതിന്നു ശൌല്ഇന്നു ഒരു മനുഷ്യനെയും കൊല്ലരുതു; ഇന്നു യഹോവ യസ്രായേലിന്നു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

13. But Sha'ul said, 'No one will be put to death today, because today ADONAI has rescued Isra'el.'

14. പിന്നെ ശമൂവേല് ജനത്തോടുവരുവിന് ; നാം ഗില്ഗാലില് ചെന്നു, അവിടെവെച്ചു രാജത്വം പുതുക്കുക എന്നു പറഞ്ഞു.

14. Then Sh'mu'el said to the people, 'Come, let's go to Gilgal and inaugurate the kingship there.

15. അങ്ങനെ ജനമെല്ലാം ഗില്ഗാലില് ചെന്നു; അവര് ശൌലിനെ ഗില്ഗാലില് യഹോവയുടെ സന്നിധിയില്വെച്ചു രാജാവാക്കി. അവര് അവിടെ യഹോവയുടെ സന്നിധിയില് സമാധാനയാഗങ്ങള് കഴിച്ചു; ശൌലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:21

15. So all the people went to Gilgal; and there in Gilgal, before ADONAI, they made Sha'ul king. They presented sacrifices as peace offerings before ADONAI there, and there Sha'ul and all the people of Isra'el celebrated with great joy.



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |