Genesis - ഉല്പത്തി 4 | View All

1. അനന്തരം മനുഷ്യന് തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവള് ഗര്ഭംധരിച്ചു കയീനെ പ്രസവിച്ചുയഹോവയാല് എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.

1. Adam lay with his wife Eve, and she became pregnant and gave birth to Cain. She said, 'With the help of the LORD I have brought forth a man.'

2. പിന്നെ അവള് അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെല് ആട്ടിടയനും കയീന് കൃഷിക്കാരനും ആയിത്തീര്ന്നു.

2. Later she gave birth to his brother Abel. Now Abel kept flocks, and Cain worked the soil.

3. കുറെക്കാലം കഴിഞ്ഞിട്ടു കയീന് നിലത്തെ അനുഭവത്തില്നിന്നു യഹോവേക്കു ഒരു വഴിപാടു കൊണ്ടുവന്നു.
യൂദാ യുദാസ് 1:11

3. In the course of time Cain brought some of the fruits of the soil as an offering to the LORD.

4. ഹാബെലും ആട്ടിന് കൂട്ടത്തിലെ കടിഞ്ഞൂലുകളില്നിന്നു, അവയുടെ മേദസ്സില്നിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും വഴിപാടിലും പ്രസാദിച്ചു.
എബ്രായർ 11:4

4. But Abel brought fat portions from some of the firstborn of his flock. The LORD looked with favour on Abel and his offering,

5. കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി.

5. but on Cain and his offering he did not look with favour. So Cain was very angry, and his face was downcast.

6. എന്നാറെ യഹോവ കയീനോടുനീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു?

6. Then the LORD said to Cain, 'Why are you angry? Why is your face downcast?

7. നീ നന്മചെയ്യുന്നു എങ്കില് പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്ക്കല് കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.

7. If you do what is right, will you not be accepted? But if you do not do what is right, sin is crouching at your door; it desires to have you, but you must master it.'

8. എന്നാറെ കയീന് തന്റെ അനുജനായ ഹാബെലിനോടു(നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവര് വയലില് ഇരിക്കുമ്പോള് കയീന് തന്റെ അനുജനായ ഹാബെലിനോടു കയര്ത്തു അവനെ കൊന്നു.
മത്തായി 23:35, ലൂക്കോസ് 11:51, 1 യോഹന്നാൻ 3:12

8. Now Cain said to his brother Abel, 'Let's go out to the field.' And while they were in the field, Cain attacked his brother Abel and killed him.

9. പിന്നെ യഹോവ കയീനോടുനിന്റെ അനുജനായ ഹാബെല് എവിടെ എന്നു ചോദിച്ചതിന്നുഞാന് അറിയുന്നില്ല; ഞാന് എന്റെ അനുജന്റെ കാവല്ക്കാരനോ എന്നു അവന് പറഞ്ഞു.

9. Then the LORD said to Cain, 'Where is your brother Abel?' 'I don't know,' he replied. 'Am I my brother's keeper?'

10. അതിന്നു അവന് അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയില് നിന്നു എന്നോടു നിലവിളിക്കുന്നു.
എബ്രായർ 11:24, യാക്കോബ് 5:4

10. The LORD said, 'What have you done? Listen! Your brother's blood cries out to me from the ground.

11. ഇപ്പോള് നിന്റെ അനുജന്റെ രക്തം നിന്റെ കയ്യില് നിന്നു ഏറ്റുകൊള്വാന് വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.

11. Now you are under a curse and driven from the ground, which opened its mouth to receive your brother's blood from your hand.

12. നീ കൃഷി ചെയ്യുമ്പോള് നിലം ഇനിമേലാല് തന്റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയില് ഉഴന്നലയുന്നവന് ആകും.

12. When you work the ground, it will no longer yield its crops for you. You will be a restless wanderer on the earth.'

13. കയീന് യഹോവയോടുഎന്റെ കുറ്റം പൊറുപ്പാന് കഴിയുന്നതിനെക്കാള് വലിയതാകുന്നു.

13. Cain said to the LORD, 'My punishment is more than I can bear.

14. ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാന് തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയില് ഉഴന്നലയുന്നവന് ആകും; ആരെങ്കിലും എന്നെ കണ്ടാല്, എന്നെ കൊല്ലും എന്നു പറഞ്ഞു.

14. Today you are driving me from the land, and I will be hidden from your presence; I will be a restless wanderer on the earth, and whoever finds me will kill me.'

15. യഹോവ അവനോടുഅതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാല് അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവര് ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു.

15. But the LORD said to him, 'Not so; if anyone kills Cain, he will suffer vengeance seven times over.' Then the LORD put a mark on Cain so that no-one who found him would kill him.

16. അങ്ങനെ കയീന് യഹോവയുടെ സന്നിധിയില് നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാര്ത്തു.

16. So Cain went out from the LORD's presence and lived in the land of Nod, east of Eden.

17. കയീന് തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവള് ഗര്ഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവന് ഒരു പട്ടണം പണിതു, ഹാനോക് എന്നു തന്റെ മകന്റെ പേരിട്ടു.

17. Cain lay with his wife, and she became pregnant and gave birth to Enoch. Cain was then building a city, and he named it after his son Enoch.

18. ഹാനോക്കിന്നു ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേല് മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേല് ലാമെക്കിനെ ജനിപ്പിച്ചു.

18. To Enoch was born Irad, and Irad was the father of Mehujael, and Mehujael was the father of Methushael, and Methushael was the father of Lamech.

19. ലാമെക് രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്കു ആദാ എന്നും മറ്റവള്ക്കു സില്ലാ എന്നും പേര്.

19. Lamech married two women, one named Adah and the other Zillah.

20. ആദാ യാബാലിനെ പ്രസവിച്ചു; അവന് കൂടാരവാസികള്ക്കും പശുപാലകന്മാര്ക്കും പിതാവായ്തീര്ന്നു.

20. Adah gave birth to Jabal; he was the father of those who live in tents and raise livestock.

21. അവന്റെ സഹോദരന്നു യൂബാല് എന്നു പേര്. ഇവന് കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവര്ക്കും പിതാവായ്തീര്ന്നു.

21. His brother's name was Jubal; he was the father of all who play the harp and flute.

22. സില്ലാ തൂബല്കയീനെ പ്രസവിച്ചു; അവന് ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീര്ക്കുംന്നവനായ്തീര്ന്നു; തൂബല്കയീന്റെ പെങ്ങള് നയമാ.

22. Zillah also had a son, Tubal-Cain, who forged all kinds of tools out of bronze and iron. Tubal-Cain's sister was Naamah.

23. ലാമെക് തന്റെ ഭാര്യമാരോടു പറഞ്ഞതുആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേള്പ്പിന് ; ലാമെക്കിന് ഭാര്യമാരേ, എന്റെ വചനത്തിന്നു ചെവി തരുവിന് ! എന്റെ മുറിവിന്നു പകരം ഞാന് ഒരു പുരുഷനെയും, എന്റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും.

23. Lamech said to his wives, 'Adah and Zillah, listen to me; wives of Lamech, hear my words. I have killed a man for wounding me, a young man for injuring me.

24. കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കില്, ലാമെക്കിന്നുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.

24. If Cain is avenged seven times, then Lamech seventy-seven times.'

25. ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവള് ഒരു മകനെ പ്രസവിച്ചുകയീന് കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.
ലൂക്കോസ് 3:36-38

25. Adam lay with his wife again, and she gave birth to a son and named him Seth, saying, 'God has granted me another child in place of Abel, since Cain killed him.'

26. ശേത്തിന്നും ഒരു മകന് ജനിച്ചു; അവന്നു എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.

26. Seth also had a son, and he named him Enosh. At that time men began to call on the name of the LORD.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |