Genesis - ഉല്പത്തി 44 | View All

1. അനന്തരം അവന് തന്റെ ഗൃഹവിചാരകനോടുനീ ഇവരുടെ ചാക്കില് പിടിപ്പതു ധാന്യം നിറച്ചു, ഔരോരുത്തന്റെ ദ്രവ്യം അവനവന്റെ ചാക്കിന്റെ വായ്ക്കല് വെക്കുക.

1. Forsothe Joseph comaundid the dispendere of his hous, and seide, Fille thou her sackis with wheete, as myche as tho moun take, and putte thou the money of ech in the hiynesse of the sak;

2. ഇളയവന്റെ ചാക്കിന്റെ വായ്ക്കല് വെള്ളികൊണ്ടുള്ള എന്റെ പാനപാത്രവും അവന്റെ ധാന്യവിലയും വെക്കുക എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവന് ചെയ്തു.

2. forsothe put thou in the mouth of the sak of the yongere my silueren cuppe, and the prijs of wheete which he yaf; and it was doon so.

3. നേരം വെളുത്തപ്പോള് അവരുടെ കഴുതകളുമായി അവരെ യാത്രഅയച്ചു.

3. And whanne the morewtid roos, thei weren delyuered with her assis.

4. അവര് പട്ടണത്തില്നിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പെ, യോസേഫ് തന്റെ ഗൃഹവിചാരകനോടുഎഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഔടിച്ചെല്ലുക; ഒപ്പം എത്തുമ്പോള് അവരോടുനിങ്ങള് നന്മെക്കു പകരം തിന്മ ചെയ്തതു എന്തു?

4. And now thei hadden go out of the citee, and hadden go forth a litil; thanne Joseph seide, whanne the dispendere of his hous was clepid, Rise thou, pursue the men, and seye thou whanne thei ben takun, Whi han ye yolde yuel for good?

5. അതിലല്ലയോ എന്റെ യജമാനന് കുടിക്കുന്നതു? നിങ്ങള് ഈ ചെയ്തതു ഒട്ടും നന്നല്ല എന്നു പറക എന്നു കല്പിച്ചു.

5. The cuppe, which ye han stole, is thilk in which my lord drynkith, and in which he is wont to dyuyne; ye han do a ful wickid thing.

6. അവന് അവരുടെ അടുക്കല് എത്തിയപ്പോള് ഈ വാക്കുകള് അവരോടു പറഞ്ഞു.

6. He dide as Joseph comaundid, and whanne thei weren takun, he spak bi ordre.

7. അവര് അവനോടു പറഞ്ഞതുയജമാനന് ഇങ്ങനെ പറയുന്നതു എന്തു? ഈ വക കാര്യം അടിയങ്ങള് ഒരുനാളും ചെയ്കയില്ല.

7. Whiche answeriden, Whi spekith oure lord so, that thi seruauntis han do so greet trespas?

8. ഞങ്ങളുടെ ചാക്കിന്റെ വായ്ക്കല് കണ്ട ദ്രവ്യം ഞങ്ങള് കനാന് ദേശത്തുനിന്നു നിന്റെ അടുക്കല് വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങള് നിന്റെ യജമാനന്റെ വീട്ടില്നിന്നു വെള്ളിയും പൊന്നും മോഷ്ടിക്കുമോ?

8. We brouyten ayen to thee fro the lond of Chanaan the monei which we founden in the hiynesse of sackis, and hou is it suynge that we han stole fro `the hows of thi lord gold ether siluer?

9. അടിയങ്ങളില് ആരുടെ പക്കല് എങ്കിലും അതു കണ്ടാല് അവന് മരിക്കട്ടെ; ഞങ്ങളും യജമാനന്നു അടിമകളായിക്കൊള്ളാം.

9. At whom euere of thi seruauntis this that thou sekist is foundun, die he, and we schulen be seruauntis of my lord.

10. അതിന്നു അവന് നിങ്ങള് പറഞ്ഞതുപോലെ ആകട്ടെ; അതു ആരുടെ പക്കല് കാണുന്നുവോ അവന് എനിക്കു അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും.

10. Which seide to hem, Be it doon bi youre sentence; at whom it is foundun, be he my seruaunt; forsothe ye schulen be gilteles.

11. അവര് ബദ്ധപ്പെട്ടു ചാകൂ നിലത്തു ഇറക്കിഔരോരുത്തന് താന്താന്റെ ചാകൂ അഴിച്ചു.

11. And so thei diden doun hastili the sackis on erthe, and alle openyden tho whiche he souyte;

12. അവന് മൂത്തവന്റെ ചാകൂതുടങ്ങി ഇളയവന്റേതുവരെ ശോധന കഴിച്ചു. ബെന്യാമീന്റെ ചാക്കില് പാനപാത്രം കണ്ടുപിടിച്ചു.

12. and bigan at the more til to the leeste, and foond the cuppe in `the sak of Beniamyn.

13. അപ്പോള് അവര് വസ്ത്രം കീറി, ചുമടു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിച്ചെന്നു.

13. And whanne thei hadden `to-rent her clothis, and hadden chargid eft the assis, thei turneden ayen in to the citee.

14. യെഹൂദയും അവന്റെ സഹോദരന്മാരും യോസേഫിന്റെ വീട്ടില് ചെന്നു; അവന് അതുവരെയും അവിടെത്തന്നേ ആയിരുന്നു; അവര് അവന്റെ മുമ്പാകെ സാഷ്ടാംഗം വീണു.

14. And Judas entride `the firste with brithren to Joseph; for he hadde not go yit fro the place; and alle felden togidere on erthe bifore hym.

15. യോസേഫ് അവരോടുനിങ്ങള് ഈ ചെയ്ത പ്രവൃത്തി എന്തു? എന്നെപ്പോലെയുള്ള ഒരുത്തന്നു ലക്ഷണവിദ്യ അറിയാമെന്നു നിങ്ങള് അറിഞ്ഞിട്ടില്ലയോ എന്നു ചോദിച്ചു.

15. To whiche he seide, Whi wolden ye do so? whether ye witen not, that noon is lijk me in the kunnyng of dyuinyng?

16. അതിന്നു യെഹൂദായജമാനനോടു ഞങ്ങള് എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നേ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങള് യജമാനന്നു അടിമകള്; ഞങ്ങളും ആരുടെ കയ്യില് പാത്രം കണ്ടുവോ അവനും തന്നേ എന്നു പറഞ്ഞു.

16. To whom Judas seide, What schulen we answere to my lord, ether what schulen we speke, ether moun iustli ayenseie? God hath founde the wickidnesse of thi seruauntis; lo! alle we ben the seruauntis of my lord, bothe we and he at whom the cuppe is foundun.

17. അതിന്നു അവന് അങ്ങനെ ഞാന് ഒരുനാളും ചെയ്കയില്ല; ആരുടെ പക്കല് പാത്രം കണ്ടുവോ അവന് തന്നേ എനിക്കു അടിമയായിരിക്കും; നിങ്ങളോ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുക്കല് പോയ്ക്കൊള്വിന് എന്നു പറഞ്ഞു.

17. Joseph answeride, Fer be it fro me, that Y do so; he be my seruaunt that stal the cuppe; forsothe go ye fre to youre fadir.

18. അപ്പോള് യെഹൂദാ അടുത്തുചെന്നു പറഞ്ഞതുയജമാനനേ, അടിയന് യജമാനനോടു ഒന്നു ബോധിപ്പിച്ചുകൊള്ളട്ടേ; അടിയന്റെ നേരെ കോപം ജ്വലിക്കരുതേ;

18. Sotheli Judas neiyede neer, and seide tristili, My lord, Y preye, thi seruaunt speke a word in thin eeris, and be thou not wrooth to thi seruaunt; for aftir Farao thou art my lord.

19. യജമാനന് ഫറവോനെപ്പോലെയല്ലോ; നിങ്ങള്ക്കു അപ്പനോ സഹോദരനോ ഉണ്ടോ എന്നു യജമാനന് അടിയങ്ങളോടു ചോദിച്ചു.

19. Thou axidist first thi seruauntis, Han ye a fadir, ether a brother?

20. അതിന്നു ഞങ്ങള് യജമാനനോടുഞങ്ങള്ക്കു വൃദ്ധനായോരു അപ്പനും അവന്നു വാര്ദ്ധക്യത്തില് ജനിച്ച ഒരു മകനും ഉണ്ടു; അവന്റെ ജ്യേഷ്ഠന് മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ടു അവന് ഒരുത്തനെ ശേഷിപ്പുള്ളു; അവന് അപ്പന്റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു.

20. And we answeriden to thee, my lord, An eld fadir is to vs, and a litil child that was borun in his eelde, whos brother of the same wombe is deed, and his modir hath hym aloone; forsothe his fadir loueth hym tendirli.

21. അപ്പോള് യജമാനന് അടയിങ്ങളോടുഎനിക്കു കാണേണ്ടതിന്നു അവനെ എന്റെ അടുക്കല് കൂട്ടിക്കൊണ്ടുവരുവിന് എന്നു കല്പിച്ചുവല്ലോ.

21. And thou seidist to thi seruauntis, Brynge ye hym to me, and Y schal sette myn iyen on hym.

22. ഞങ്ങള് യജമാനനോടുബാലന്നു അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാല് അപ്പന് മരിച്ചുപോകും എന്നു പറഞ്ഞു.

22. We maden suggestioun to thee, my lord, the child may not forsake his fadir; for if he schal leeue the fadir, he schal die.

23. അതിന്നു യജമാനന് അടിയങ്ങളോടു നിങ്ങളുടെ ഇളയസഹോദരന് നിങ്ങളോടുകൂടെ വരാതിരുന്നാല് നിങ്ങള് എന്റെ മുഖം ഇനി കാണുകയില്ല എന്നു കല്പിച്ചു.

23. And thou seidist to thi seruauntis, If youre leeste brother schal not come with you, ye schulen no more se my face.

24. അവിടത്തെ അടിയാനായ അപ്പന്റെ അടുക്കല് ഞങ്ങള് ചെന്നു യജമാനന്റെ വാക്കുകളെ അറിയിച്ചു.

24. Therfor whanne we hadden stied to thi seruaunt, oure fadir, we telden to hym alle thingis whiche my lord spak; and oure fadir seide,

25. അനന്തരം ഞങ്ങളുടെ അപ്പന് നിങ്ങള് ഇനിയും പോയി കുറെ ധാന്യം നമുക്കു കൊള്ളുവിന് എന്നു പറഞ്ഞു.

25. Turne ye ayen, and bie ye to you a litil of wheete;

26. അതിന്നു ഞങ്ങള്ഞങ്ങള് പൊയ്ക്കൂടാ; അനുജന് കൂടെ ഉണ്ടെങ്കില് ഞങ്ങള് പോകാം; അനുജന് ഇല്ലാതെ ഞങ്ങള്ക്കു അദ്ദേഹത്തിന്റെ മുഖം കാണ്മാന് പാടില്ല എന്നു പറഞ്ഞു.

26. to whom we seiden, We moun not go; if oure leeste brother schal go doun with vs, we schulen go forth togidere; ellis, if he is absent, we doren not se the `face of the lord.

27. അപ്പോള് അവിടത്തെ അടിയാനായ അപ്പന് ഞങ്ങളോടു പറഞ്ഞതുഎന്റെ ഭാര്യ എനിക്കു രണ്ടുപുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങള്ക്കു അറിയാമല്ലോ.

27. To whiche thingis the fadir answeride, Ye witen that my wiif childide twei sones to me;

28. അവരില് ഒരുത്തന് എന്റെ അടുക്കല്നിന്നു പോയി; അവനെ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാന് ഉറെച്ചു; ഇതുവരെ ഞാന് അവനെ കണ്ടിട്ടുമില്ല.

28. oon yede out, and ye seiden, a beeste deuouride hym, and hidir to he apperith not;

29. നിങ്ങള് ഇവനെയും കൊണ്ടുപോയിട്ടു അവന്നു വല്ല ആപത്തും വന്നാല് നിങ്ങള് എന്റെ നരയെ ദുഃഖത്തോടെ പാതാളത്തില് ഇറങ്ങുമാറാക്കും.

29. if ye taken also this sone, and ony thing bifallith to hym in the weye, ye schulen lede forth myn hoor heeris with morenyng to hellis.

30. അതുകൊണ്ടു ഇപ്പോള് ബാലന് കൂടെയില്ലാതെ ഞാന് അവിടത്തെ അടിയാനായ അപ്പന്റെ അടുക്കല് ചെല്ലുമ്പോള്, അവന്റെ പ്രാണന് ഇവന്റെ പ്രാണനോടു പറ്റിയിരിക്കകൊണ്ടു,

30. Therfor if Y entre to thi seruaunt, oure fadir, and the child faile, sithen his lijf hangith of the lijf of the child,

31. ബാലന് ഇല്ലെന്നു കണ്ടാന് അവന് മരിച്ചുപോകും; അങ്ങനെ അടിയങ്ങള് അവിടെത്തെ അടിയാനായ അപ്പന്റെ നരയെ ദുഃഖത്തോടെ പാതാളത്തില് ഇറങ്ങുമാറാക്കും.

31. and he se that the child is not with vs, he schal die, and thi seruauntis schulen lede forth hise hoor heeris with sorewe to hellis.

32. അടിയന് അപ്പനോടുഅവനെ നിന്റെ അടുക്കല് കൊണ്ടുവരാതിരുന്നാല് ഞാന് എന്നും അപ്പന്നു കുറ്റക്കാരനായിക്കൊളാമെന്നു പറഞ്ഞു, അപ്പനോടു ബാലന്നുവേണ്ടി ഉത്തരവാദിയായിരിക്കുന്നു.

32. Be Y propirli thi seruaunt, which resseyuede this child on my feith, and bihiyte, and seide, If Y schal not brynge ayen hym, Y schal be gilti of synne ayens my fadir in al tyme;

33. ആകയാല് ബാലന്നു പകരം അടിയന് യജമാനന്നു അടിമയായിരിപ്പാനും ബാലന് സഹോദരന്മാരോടുകൂടെ പൊയ്ക്കൊള്യവാനും അനുവദിക്കേണമേ.

33. and so Y schal dwelle thi seruaunt for the child in to the seruyce of my lord, and the child stie with hise britheren;

34. ബാലന് കൂടെ ഇല്ലാതെ ഞാന് എങ്ങനെ അപ്പന്റെ അടുക്കല് പോകും? അപ്പന്നു ഭവിക്കുന്ന ദോഷം ഞാന് കാണേണ്ടിവരുമല്ലോ.

34. for Y may not go ayen to my fadir, if the child is absent, lest Y stonde a witnesse of the wretchidnesse that schal oppresse my fadir.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |