Genesis - ഉല്പത്തി 7 | View All

1. അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാല്നീയും സര്വ്വകുടുംബവുമായി പെട്ടകത്തില് കടക്ക; ഞാന് നിന്നെ ഈ തലമുറയില് എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.
എബ്രായർ 11:7

1. Then the LORD said to Noah: 'Go into the ark, you and all your household, for you alone in this age have I found to be truly just.

2. ശുദ്ധിയുള്ള സകലമൃഗങ്ങളില്നിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളില്നിന്നു ആണും പെണ്ണുമായി ഈരണ്ടും,

2. Of every clean animal, take with you seven pairs, a male and its mate; and of the unclean animals, one pair, a male and its mate;

3. ആകാശത്തിലെ പറവകളില്നിന്നു പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു നീ ചേര്ത്തുകൊള്ളേണം.

3. likewise, of every clean bird of the air, seven pairs, a male and a female, and of all the unclean birds, one pair, a male and a female. Thus you will keep their issue alive over all the earth.

4. ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാന് ഭൂമിയില് നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാന് ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയില്നിന്നു നശിപ്പിക്കും.

4. Seven days from now I will bring rain down on the earth for forty days and forty nights, and so I will wipe out from the surface of the earth every moving creature that I have made.'

5. യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു.

5. Noah did just as the LORD had commanded him.

6. ഭൂമിയില് ജലപ്രളയം ഉണ്ടായപ്പോള് നോഹെക്കു അറുനൂറു വയസ്സായിരുന്നു.

6. Noah was six hundred years old when the flood waters came upon the earth.

7. നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തില് കടന്നു.
മത്തായി 24:38, ലൂക്കോസ് 17:27

7. Together with his sons, his wife, and his sons' wives, Noah went into the ark because of the waters of the flood.

8. ശുദ്ധിയുള്ള മൃഗങ്ങളില് നിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളില്നിന്നും പറവകളില്നിന്നും ഭൂമിയിലുള്ള ഇഴജാതിയില്നിന്നൊക്കെയും,

8. Of the clean animals and the unclean, of the birds, and of everything that creeps on the ground,

9. ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ടു ആണും പെണ്ണുമായി നോഹയുടെ അടുക്കല് വന്നു പെട്ടകത്തില് കടന്നു.

9. (two by two) male and female entered the ark with Noah, just as the LORD had commanded him.

10. ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയില് ജലപ്രളയം തുടങ്ങി.

10. As soon as the seven days were over, the waters of the flood came upon the earth.

11. നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തില് രണ്ടാം മാസം പതിനേഴാം തിയ്യതി, അന്നുതന്നേ ആഴിയുടെ ഉറവുകള് ഒക്കെയും പിളര്ന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു.
2 പത്രൊസ് 3:6

11. In the six hundredth year of Noah's life, in the second month, on the seventeenth day of the month: it was on that day that All the fountains of the great abyss burst forth, and the floodgates of the sky were opened.

12. നാല്പതു രാവും നാല്പതു പകലും ഭൂമിയില് മഴ പെയ്തു.

12. For forty days and forty nights heavy rain poured down on the earth.

13. അന്നുതന്നേ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫേത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തില് കടന്നു.

13. On the precise day named, Noah and his sons Shem, Ham, and Japheth, and Noah's wife, and the three wives of Noah's sons had entered the ark,

14. അവരും അതതു തരം കാട്ടുമൃഗങ്ങളും അതതു തരം കന്നുകാലികളും നിലത്തിഴയുന്ന അതതുതരം ഇഴജാതിയും അതതു തരം പറവകളും അതതു തരം പക്ഷികളും തന്നേ.

14. together with every kind of wild beast, every kind of domestic animal, every kind of creeping thing of the earth, and every kind of bird.

15. ജീവശ്വാസമുള്ള സര്വ്വജഡത്തില്നിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കല് വന്നു പെട്ടകത്തില് കടന്നു.

15. Pairs of all creatures in which there was the breath of life entered the ark with Noah.

16. ദൈവം അവനോടു കല്പിച്ചതുപോലെ അകത്തുകടന്നവ സര്വ്വജഡത്തില്നിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതില് അടെച്ചു.

16. Those that entered were male and female, and of all species they came, as God had commanded Noah. Then the LORD shut him in.

17. ഭൂമിയില് നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വര്ദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്നു ഉയര്ന്നു.

17. The flood continued upon the earth for forty days. As the waters increased, they lifted the ark, so that it rose above the earth.

18. വെള്ളം പൊങ്ങി ഭൂമിയില് ഏറ്റേവും പെരുകി; പെട്ടകം വെള്ളത്തില് ഒഴുകിത്തുടങ്ങി.

18. The swelling waters increased greatly, but the ark floated on the surface of the waters.

19. വെള്ളം ഭൂമിയില്അത്യധികം പൊങ്ങി, ആകാശത്തിന് കീഴെങ്ങമുള്ള ഉയര്ന്ന പര്വ്വതങ്ങളൊക്കെയും മൂടിപ്പോയി.

19. Higher and higher above the earth rose the waters, until all the highest mountains everywhere were submerged,

20. പര്വ്വതങ്ങള് മൂടുവാന് തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവേക്കു മീതെ പൊങ്ങി.

20. the crest rising fifteen cubits higher than the submerged mountains.

21. പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തു ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകലമനുഷ്യരും ചത്തുപോയി.

21. All creatures that stirred on earth perished: birds, cattle, wild animals, and all that swarmed on the earth, as well as all mankind.

22. കരയിലുള്ള സകലത്തിലും മൂക്കില് ജീവശ്വാസമുള്ളതൊക്കെയും ചത്തു.

22. Everything on dry land with the faintest breath of life in its nostrils died out.

23. ഭൂമിയില് മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമിയില് ഉണ്ടായിരുന്ന സകലജീവജാലങ്ങളും നശിച്ചുപോയി; അവ ഭൂമിയില്നിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടെ പെട്ടകത്തില് ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു.

23. The LORD wiped out every living thing on earth: man and cattle, the creeping things and the birds of the air; all were wiped out from the earth. Only Noah and those with him in the ark were left.

24. വെള്ളം ഭൂമിയില് നൂറ്റമ്പതു ദിവസം പൊങ്ങിക്കൊണ്ടിരുന്നു.

24. The waters maintained their crest over the earth for one hundred and fifty days,



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |