2 Samuel - 2 ശമൂവേൽ 13 | View All

1. അതിന്റെ ശേഷം സംഭവിച്ചതുദാവീദിന്റെ മകനായ അബ്ശാലോമിന്നു സൌന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവള്ക്കു താമാര് എന്നു പേര്; ദാവീദിന്റെ മകനായ അമ്നോന്നു അവളില് പ്രേമം ജനിച്ചു.

1. David's son Absalom had a beautiful unmarried sister named Tamar. Amnon, another of David's sons, fell in love with her.

2. തന്റെ സഹോദരിയായ താമാര് നിമിത്തം മാല് മുഴുത്തിട്ടു അമ്നോന് രോഗിയായ്തീര്ന്നു. അവള് കന്യകയാകയാല് അവളോടു വല്ലതും ചെയ്വാന് അമ്നോന്നു പ്രയാസം തോന്നി.

2. He was so much in love with her that he became sick, because it seemed impossible for him to have her; as a virgin, she was kept from meeting men.

3. എന്നാല് അമ്നോന്നു ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതന് ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.

3. But he had a friend, a very shrewd man named Jonadab, the son of David's brother Shammah.

4. അവന് അവനോടുനീ നാള്ക്കുനാള് ഇങ്ങനെ ക്ഷീണിച്ചുവരുന്നതു എന്തു, രാജകുമാരാ? എന്നോടു പറഞ്ഞുകൂടയോ എന്നു ചോദിച്ചു. അമ്നോന് അവനോടു എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങള് താമാരില് എനിക്കു പ്രേമം ജനിച്ചിരിക്കുന്നു എന്നു പറഞ്ഞു.

4. Jonadab said to Amnon, 'You are the king's son, yet day after day I see you looking sad. What's the matter?' 'I'm in love with Tamar, the sister of my half brother Absalom,' he answered.

5. യോനാദാബ് അവനോടുനീ രോഗം നടിച്ചു കിടക്കയില് കിടന്നുകൊള്ക; നിന്നെ കാണ്മാന് നിന്റെ അപ്പന് വരുമ്പോള് നീ അവനോടുഎന്റെ സഹോദരിയായ താമാര് വന്നു എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കയ്യില് നിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഞാന് കാണ്കെ അവള് എന്റെ മുമ്പില്വെച്ചു തന്നേ ഭക്ഷണം ഒരുക്കേണം എന്നു അപേക്ഷിച്ചുകൊള്ക എന്നു പറഞ്ഞു.

5. Jonadab said to him, 'Pretend that you are sick and go to bed. When your father comes to see you, say to him, 'Please ask my sister Tamar to come and feed me. I want her to fix the food here where I can see her, and then serve it to me herself.' '

6. അങ്ങനെ അമ്നോന് രോഗം നടിച്ചു കിടന്നു; രാജാവു അവനെ കാണ്മാന് വന്നപ്പോള് അമ്നോന് രാജാവിനോടുഎന്റെ സഹോദരിയായ താമാര് വന്നു ഞാന് അവളുടെ കയ്യില് നിന്നു എടുത്തു ഭക്ഷിക്കേണ്ടതിന്നു എന്റെ മുമ്പില്വെച്ചുതന്നെ ഒന്നു രണ്ടു വടകളെ ഉണ്ടാക്കട്ടെ എന്നു പറഞ്ഞു.

6. So Amnon pretended that he was sick and went to bed. King David went to see him, and Amnon said to him, 'Please let Tamar come and make a few cakes here where I can see her, and then serve them to me herself.'

7. ഉടനെ ദാവീദ് അരമനയില് താമാരിന്റെ അടുക്കല് ആളയച്ചുനിന്റെ സഹോദരനായ അമ്നോന്റെ വീട്ടില്ചെന്നു അവന്നു ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക എന്നു പറയിച്ചു.

7. So David sent word to Tamar in the palace: 'Go to Amnon's house and fix him some food.'

8. താമാര് തന്റെ സഹോദരനായ അമ്നോന്റെ വീട്ടില് ചെന്നു; അവന് കിടക്കുകയായിരുന്നു. അവള് മാവു എടുത്തു കുഴച്ചു അവന്റെ മുമ്പില്വെച്ചു തന്നെ വടകളായി ചുട്ടു.

8. She went there and found him in bed. She took some dough, prepared it, and made some cakes there where he could see her. Then she baked the cakes

9. ഉരുളിയോടെ എടുത്തു അവന്റെ മുമ്പില് വിളമ്പി; എന്നാല് ഭക്ഷിപ്പാന് അവന്നു ഇഷ്ടമായില്ല. എല്ലവരെയും എന്റെ അടുക്കല്നിന്നു പുറത്താക്കുവിന് എന്നു അമ്നോന് പറഞ്ഞു. എല്ലാവരും അവന്റെ അടുക്കല്നിന്നു പുറത്തുപോയി.

9. and emptied them out of the pan for him to eat, but he wouldn't. He said, 'Send everyone away'---and they all left.

10. അപ്പോള് അമ്നോന് താമാരിനോടുഞാന് നിന്റെ കയ്യില്നിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഭക്ഷണം ഉള്മുറിയില് കൊണ്ടുവരിക എന്നു പറഞ്ഞു. താമാര് താന് ഉണ്ടാക്കിയ വടളെ എടുത്തു ഉള്മുറിയില് സഹോദരനായ അമ്നോന്റെ അടുക്കല്കൊണ്ടുചെന്നു.

10. Then he said to her, 'Bring the cakes here to my bed and serve them to me yourself.' She took the cakes and went over to him.

11. അവന് ഭക്ഷിക്കേണ്ടതിന്നു അവള് അവയെ അവന്റെ അടുക്കല് കൊണ്ടുചെന്നപ്പോള് അവന് അവളെ പിടിച്ചു അവളോടുസഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.

11. As she offered them to him, he grabbed her and said, 'Come to bed with me!'

12. അവള് അവനോടുഎന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലില് ഇതു കൊള്ളരുതാത്തതല്ലൊ; ഈ വഷളത്വം ചെയ്യരുതെ.

12. 'No,' she said. 'Don't force me to do such a degrading thing! That's awful!

13. എന്റെ അവമാനം ഞാന് എവിടെ കൊണ്ടുപോയി വേക്കും? നീയും യിസ്രായേലില് വഷളന്മാരുടെ കൂട്ടത്തില് ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവന് എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.

13. How could I ever hold up my head in public again? And you---you would be completely disgraced in Israel. Please, speak to the king, and I'm sure that he will give me to you.'

14. എന്നാല് അവന് , അവളുടെ വാക്കു കേള്പ്പാന് മനസ്സില്ലാതെ, അവളെക്കാള് ബലമുള്ളവനാകകൊണ്ടു ബലാല്ക്കാരം ചെയ്തു അവളോടുകൂടെ ശയിച്ചു.

14. But he would not listen to her; and since he was stronger than she was, he overpowered her and raped her.

15. പിന്നെ അമ്നോന് അവളെ അത്യന്തം വെറുത്തു; അവന് അവളെ സ്നേഹിച്ച സ്നേഹത്തെക്കാള് അവളെ വെറുത്ത വെറുപ്പു വലുതായിരുന്നു. എഴുന്നേറ്റു പോക എന്നു അമ്നോന് അവളോടു പറഞ്ഞു;

15. Then Amnon was filled with a deep hatred for her; he hated her now even more than he had loved her before. He said to her, 'Get out!'

16. അവള് അവനോടുഅങ്ങനെയരുതു; നീ എന്നോടു ചെയ്ത മറ്റെ ദോഷത്തെക്കാള് എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു എന്നു പറഞ്ഞു. എന്നാല് അവന്നു അവളുടെ വാക്കു കേള്പ്പാന് മനസ്സായില്ല.

16. 'No,' she answered. 'To send me away like this is a greater crime than what you just did!' But Amnon would not listen to her;

17. അവന് തനിക്കു ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ചു അവനോടുഇവളെ ഇവിടെനിന്നു പുറത്താക്കി വാതില് അടെച്ചുകളക എന്നു പറഞ്ഞു.

17. he called in his personal servant and said, 'Get this woman out of my sight! Throw her out and lock the door!'

18. അവള് നിലയങ്കിധരിച്ചിരിന്നു; രാജകുമാരികളായ കന്യകമാര് ഇങ്ങനെയുള്ള വസ്ത്രം ധരിക്ക പതിവായിരുന്നു. ബാല്യക്കാരന് അവളെ പുറത്തിറക്കി വാതില് അടെച്ചുകളഞ്ഞു.

18. The servant put her out and locked the door. Tamar was wearing a long robe with full sleeves, the usual clothing for an unmarried princess in those days.

19. അപ്പോള് താമാര് തലയില് വെണ്ണീര് വാരിയിട്ടു താന് ധരിച്ചിരുന്ന നിലയങ്കി കീറി, തലയില് കയ്യുംവെച്ചു നിലവിളിച്ചുംകൊണ്ടു നടന്നു.
മത്തായി 26:65

19. She sprinkled ashes on her head, tore her robe, and with her face buried in her hands went away crying.

20. അവളുടെ സഹോദരനായ അബ്ശാലോം അവളോടുനിന്റെ സഹോദരനായ അമ്നോന് നിന്റെ അടുക്കല് ആയിരുന്നുവോ? ആകട്ടെ സഹോദരീ, മിണ്ടാതിരിക്ക; അവന് നിന്റെ സഹോദരനല്ലോ; ഈ കാര്യം മനസ്സില് വെക്കരുതു എന്നു പറഞ്ഞു. അങ്ങനെ താമാര് തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടില് ഏകാകിയായി പാര്ത്തു.

20. When her brother Absalom saw her, he asked, 'Has Amnon molested you? Please, sister, don't let it upset you so much. He is your half brother, so don't tell anyone about it.' So Tamar lived in Absalom's house, sad and lonely.

21. ദാവീദ് രാജാവു ഈ കാര്യം ഒക്കെയും കേട്ടപ്പോള് അവന്റെ കോപം ഏറ്റവും ജ്വലിച്ചു.

21. When King David heard what had happened, he was furious.

22. എന്നാല് അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോന് അവമാനിച്ചതുകൊണ്ടു അബ്ശാലോം അവനെ ദ്വേഷിച്ചു.

22. And Absalom hated Amnon so much for having raped his sister Tamar that he would no longer even speak to him.

23. രണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന്നു എഫ്രയീമിന്നു സമിപത്തുള്ള ബാല്ഹാസോരില് ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു.

23. Two years later Absalom was having his sheep sheared at Baal Hazor, near the town of Ephraim, and he invited all the king's sons to be there.

24. അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നുഅടിയന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടു; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ എന്നപേക്ഷിച്ചു.

24. He went to King David and said, 'Your Majesty, I am having my sheep sheared. Will you and your officials come and take part in the festivities?'

25. രാജാവു അബ്ശാലോമിനോടുവേണ്ടാ മകനേ, ഞങ്ങള് എല്ലാവരും വന്നാല് നിനക്കു ഭാരമാകും എന്നു പറഞ്ഞു. അവന് അവനെ നിര്ബ്ബന്ധിച്ചിട്ടും പോകുവാന് മനസ്സാകാതെ അവന് അവനെ അനുഗ്രഹിച്ചു.

25. 'No, my son,' the king answered. 'It would be too much trouble for you if we all went.' Absalom insisted, but the king would not give in, and he asked Absalom to leave.

26. അപ്പോള് അബ്ശാലോംഅങ്ങനെയെങ്കില് എന്റെ സഹോദരന് അമ്നോന് ഞങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. രാജാവു അവനോടുഅവന് പോരുന്നതു എന്തിന്നു എന്നു പറഞ്ഞു.

26. But Absalom said, 'Well, then, will you at least let my brother Amnon come?' 'Why should he?' the king asked.

27. എങ്കിലും അബ്ശാലോം നിര്ബന്ധിച്ചപ്പോള് അവന് അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു.

27. But Absalom kept on insisting until David finally let Amnon and all his other sons go with Absalom. Absalom prepared a banquet fit for a king

28. എന്നാല് അബ്ശാലോം തന്റെ ബാല്യക്കാരോടുനോക്കിക്കൊള്വിന് ; അമ്നോന് വീഞ്ഞുകുടിച്ചു ആനന്ദിച്ചിരിക്കുന്നേരം ഞാന് നിങ്ങളോടുഅമ്നോനെ അടിച്ചുകൊല്ലുവിന് എന്നു പറയുമ്പോള് നിങ്ങള് അവനെ കൊല്ലുവിന് ; ഭയപ്പെടരുതു; ഞാനല്ലയോ നിങ്ങളോടു കല്പിച്ചതു? നിങ്ങള് ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിന് എന്നു കല്പിച്ചു.

28. and instructed his servants: 'Notice when Amnon has had too much to drink, and then when I give the order, kill him. Don't be afraid. I will take the responsibility myself. Be brave and don't hesitate!'

29. അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാര് അമ്നോനോടു ചെയ്തു. അപ്പോള് രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്റെ കോവര്കഴുതപ്പുറത്തു കയറി ഔടിപ്പോയി.

29. So the servants followed Absalom's instructions and killed Amnon. All the rest of David's sons mounted their mules and fled.

30. അവര് വഴിയില് ആയിരിക്കുമ്പോള് തന്നേഅബ്ശാലോം രാജകുമാരന്മാരെയൊക്കെയും കൊന്നുകളഞ്ഞു; അവരില് ഒരുത്തനും ശേഷിച്ചില്ല എന്നു ദാവീദിന്നു വര്ത്തമാനം എത്തി.

30. While they were on their way home, David was told: 'Absalom has killed all your sons---not one of them is left!'

31. അപ്പോള് രാജാവു എഴുന്നേറ്റു വസ്ത്രംകീറി നിലത്തു കിടന്നു; അവന്റെ സകലഭൃത്യന്മാരും വസ്ത്രം കീറി അരികെ നിന്നു.

31. The king stood up, tore his clothes in sorrow, and threw himself to the ground. The servants who were there with him tore their clothes also.

32. എന്നാല് ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞതുഅവര് രാജകുമാരന്മാരായ യുവാക്കളെ ഒക്കെയും കൊന്നുകളഞ്ഞു എന്നു യജമാനന് വിചാരിക്കരുതു; അമ്നോന് മാത്രമെ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവന് അവമാനിച്ച നാള്മുതല് അബ്ശാലോമിന്റെ മുഖത്തു ഈ നിര്ണ്ണയം കാണ്മാന് ഉണ്ടായിരുന്നു.

32. But Jonadab, the son of David's brother Shammah, said, 'Your Majesty, they haven't killed all your sons. Only Amnon is dead. You could tell by looking at Absalom that he had made up his mind to do this from the time that Amnon raped his sister Tamar.

33. ആകയാല് രാജകുമാരന്മാര് ഒക്കെയും മരിച്ചുപോയി എന്നുള്ള വര്ത്തമാനം യജമാനനായ രാജാവു ഗണ്യമാക്കരുതേ; അമ്നോന് മാത്രമേ മരിച്ചിട്ടുള്ള.

33. So don't believe the news that all your sons are dead; only Amnon was killed.'

34. എന്നാല് അബ്ശാലോം ഔടിപ്പോയി. കാവല്നിന്നിരുന്ന ബാല്യക്കാരന് തല ഉയര്ത്തിനോക്കിയപ്പോള് വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നതു കണ്ടു.

34. In the meantime Absalom had fled. Just then the soldier on sentry duty saw a large crowd coming down the hill on the road from Horonaim. He went to the king and reported what he had seen.

35. അപ്പോള് യോനാദാബ് രാജാവിനോടുഇതാ, രാജകുമാരന്മാര് വരുന്നു; അടിയന്റെ വാക്കു ഒത്തുവല്ലോ എന്നു പറഞ്ഞു.

35. Jonadab said to David, 'Those are your sons coming, just as I said they would.'

36. അവന് സംസാരിച്ചു തീര്ന്നപ്പോഴെക്കു രാജകുമാരന്മാര് വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും വാവിട്ടുകരഞ്ഞു.

36. As soon as he finished saying this, David's sons came in; they started crying, and David and his officials also cried bitterly.

37. എന്നാല് അബ്ശാലോം ഔടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂര്രാജാവായ താല്മായിയുടെ അടുക്കല് ചെന്നു. ദാവീദോ ഇടവിടാതെ തന്റെ മകനെക്കുറിച്ചു ദുഃഖിച്ചുകൊണ്ടിരുന്നു.

37. Absalom fled and went to the king of Geshur, Talmai son of Ammihud, and stayed there three years. David mourned a long time for his son Amnon;

38. ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്കു ഔടിപ്പോയി മൂന്നു സംവത്സരം അവിടെ താമസിച്ചു.

38. (SEE 13:37)

39. എന്നാല് ദാവീദ്രാജാവു അബ്ശാലോമിനെ കാണ്മാന് വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന്നു ആശ്വാസം വന്നിരുന്നു.

39. but when he got over Amnon's death, he was filled with longing for his son Absalom.



Shortcut Links
2 ശമൂവേൽ - 2 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |