2 Samuel - 2 ശമൂവേൽ 15 | View All

1. അനന്തരം അബ്ശാലോം ഒരു രഥത്തെയും കുതിരകളെയും തന്റെ മുമ്പില് ഔടുവാന് അമ്പതു അകമ്പടികളെയും സമ്പാദിച്ചു.

1. After this, Absalom provided a chariot and horses for himself, and an escort of fifty men.

2. അബ്ശാലോം അതികാലത്തു എഴുന്നേറ്റു പടിവാതില്ക്കല് വഴിയരികെ നിലക്കും; ആരെങ്കിലും വ്യവഹാരം ഉണ്ടായിട്ടു രാജാവിന്റെ അടുക്കല് വിസ്താരത്തിന്നായി വരുമ്പോള് അബ്ശാലോം അവനെ വിളിച്ചുനീ ഏതു പട്ടണക്കാരന് എന്നു ചോദിക്കും; അടിയന് യിസ്രായേലില് ഇന്ന ഗോത്രക്കാരന് എന്നു അവന് പറയുമ്പോള്

2. He would get up early and go and stand by the road at the city gate. Whenever someone came there with a dispute that he wanted the king to settle, Absalom would call him over and ask him where he was from. And after the man had told him what tribe he was from,

3. അബ്ശാലോം അവനോടുനിന്റെ കാര്യം ന്യായവും നേരുമുള്ളതു; എങ്കിലും നിന്റെ കാര്യം കേള്പ്പാന് രാജാവു ആരെയും കല്പിച്ചാക്കീട്ടില്ലല്ലോ എന്നു പറയും.

3. Absalom would say, 'Look, the law is on your side, but there is no representative of the king to hear your case.'

4. ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്റെ അടുക്കല് വന്നിട്ടു ഞാന് അവര്ക്കും ന്യായം തീര്പ്പാന് തക്കവണ്ണം എന്നെ രാജ്യത്തു ന്യായാധിപനാക്കിയെങ്കില് കൊള്ളായിരുന്നു എന്നും അബ്ശാലോം പറയും.

4. And he would add, 'How I wish I were a judge! Then anyone who had a dispute or a claim could come to me, and I would give him justice.'

5. ആരെങ്കിലും അവനെ നമസ്കരിപ്പാന് അടുത്തു ചെന്നാല് അവന് കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും.

5. When the man would approach Absalom to bow down before him, Absalom would reach out, take hold of him, and kiss him.

6. രാജാവിന്റെ അടുക്കല് ന്യായവിസ്താരത്തിന്നു വരുന്ന എല്ലായിസ്രായേലിനോടും അബ്ശാലോം ഇവ്വണ്ണം തന്നേ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.

6. Absalom did this with every Israelite who came to the king for judgment, and so he won their loyalty.

7. നാലുസംവത്സരം കഴിഞ്ഞപ്പോള് അബ്ശാലോം രാജാവിനോടു പറഞ്ഞതുഞാന് യഹോവേക്കു നേര്ന്ന ഒരു നേര്ച്ച ഹെബ്രോനില് ചെന്നു കഴിപ്പാന് അനുവാദം തരേണമേ.

7. After four years Absalom said to King David, 'Sir, let me go to Hebron and keep a promise I made to the LORD.

8. യഹോവ എന്നെ യെരൂശലേമിലേക്കു മടക്കിവരുത്തിയാല് യഹോവേക്കു ഒരു ആരാധന കഴിക്കും എന്നു അടിയന് അരാമിലെ ഗെശൂരില് പാര്ത്ത കാലം ഒരു നേര്ച്ച നേര്ന്നിരുന്നു.

8. While I was living in Geshur in Syria, I promised the LORD that if he would take me back to Jerusalem, I would worship him in Hebron.'

9. രാജാവു അവനോടുസമാധാനത്തോടെ പോക എന്നു പറഞ്ഞു. അവന് എഴുന്നേറ്റു ഹെബ്രോനിലേക്കു പോയി.
മർക്കൊസ് 5:34

9. 'Go in peace,' the king said. So Absalom went to Hebron.

10. എന്നാല് അബ്ശാലോം യിസ്രായേല്ഗോത്രങ്ങളില് എല്ലാടവും ചാരന്മാരെ അയച്ചുനിങ്ങള് കാഹളനാദം കേള്ക്കുമ്പോള് അബ്ശാലോം ഹെബ്രോനില് രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിന് എന്നു പറയിച്ചിരുന്നു.

10. But he sent messengers to all the tribes of Israel to say, 'When you hear the sound of trumpets, shout, 'Absalom has become king at Hebron!' '

11. അബ്ശാലോമിനോടുകൂടെ യെരൂശലേമില്നിന്നു ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേര് പോയിരുന്നു. അവര് ഒന്നും അറിയാതെ തങ്ങളുടെ പരമാര്ത്ഥതയിലായിരുന്നു പോയതു.

11. There were two hundred men who at Absalom's invitation had gone from Jerusalem with him; they knew nothing of the plot and went in all good faith.

12. അബ്ശാലോം യാഗം കഴിക്കുമ്പോള് ദാവീദിന്റെ മന്ത്രിയായ അഹീഥോഫെല് എന്ന ഗീലോന്യനെയും അവന്റെ പട്ടണമായ ഗീലോനില്നിന്നു ആളയച്ചുവരുത്തി; ഇങ്ങനെ ജനം നിത്യം അബ്ശാലോമിന്റെ അടുക്കല് വന്നുകൂടുകയാല് കൂട്ടുകെട്ടിന്നു ബലം ഏറിവന്നു.

12. And while he was offering sacrifices, Absalom also sent to the town of Gilo for Ahithophel, who was one of King David's advisers. The plot against the king gained strength, and Absalom's followers grew in number.

13. അനന്തരം ഒരു ദൂതന് ദാവീദിന്റെ അടുക്കല്വന്നുയിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോടു യേജിച്ചുപോയി എന്നറിയിച്ചു.

13. A messenger reported to David, 'The Israelites are pledging their loyalty to Absalom.'

14. അപ്പോള് ദാവീദ് യെരൂശലേമില് തന്നോടു കൂടെയുള്ള സകലഭൃത്യന്മാരോടുംനാം എഴുന്നേറ്റു ഔടിപ്പോക; അല്ലെങ്കില് നമ്മില് ആരും അബ്ശാലോമിന്റെ കയ്യില്നിന്നു തെറ്റിപ്പോകയില്ല; അവന് പെട്ടെന്നു വന്നു നമ്മെ പിടിച്ചു നമുക്കു അനര്ത്ഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാല് നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു ക്ഷണത്തില് പുറപ്പെടുവിന് എന്നു പറഞ്ഞു.

14. So David said to all his officials who were with him in Jerusalem, 'We must get away at once if we want to escape from Absalom! Hurry! Or else he will soon be here and defeat us and kill everyone in the city!'

15. രാജഭൃത്യന്മാര് രാജാവിനോടുയജമാനനായ രാജാവിന്റെ ഹിതമൊക്കെയും അടിയങ്ങള്ക്കു സമ്മതം എന്നു പറഞ്ഞു.

15. 'Yes, Your Majesty,' they answered. 'We are ready to do whatever you say.'

16. അങ്ങനെ രാജാവു പുറപ്പെട്ടു; അവന്റെ ഗൃഹമൊക്കെയും അവനെ പിഞ്ചെന്നു; എന്നാല് രാജധാനി സൂക്ഷിപ്പാന് രാജാവു പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു.

16. So the king left, accompanied by all his family and officials, except for ten concubines, whom he left behind to take care of the palace.

17. ഇങ്ങനെ രാജാവു പുറപ്പെട്ടു ജനമൊക്കെയും പിന്നാലെ ചെന്നു; അവര് ബേത്ത്-മെര്ഹാക്കില് നിന്നു;

17. As the king and all his men were leaving the city, they stopped at the last house.

18. അവന്റെ സകലഭൃത്യന്മാരും അവന്റെ അരികത്തുകൂടി കടന്നുപോയി; എല്ലാക്രേത്യരും എല്ലാപ്ളേത്യരും അവനോടുകൂടെ ഗത്തില്നിന്നു പോന്നിരുന്ന അറുനൂറുപേരായ എല്ലാഗിത്യരും രാജാവിന്റെ മുമ്പാകെ കടന്നുപോയി.

18. All his officials stood next to him as the royal bodyguards passed by in front of him. The six hundred soldiers who had followed him from Gath also passed by,

19. രാജാവു ഗിത്യനായ ഇത്ഥായിയോടു പറഞ്ഞതു എന്തെന്നാല്നീയും ഞങ്ങളോടുകൂടെ വരുന്നതു എന്തിനു? നീ മടങ്ങിച്ചെന്നു രാജാവിനോടുകൂടെ പാര്ക്ക; നീ പരദേശിയും സ്വദേശഭ്രഷ്ടനും അല്ലോ; നിന്റെ സ്ഥലത്തേക്കു തന്നേ പൊയ്ക്കൊള്ക;

19. and the king said to Ittai, their leader, 'Why are you going with us? Go back and stay with the new king. You are a foreigner, a refugee away from your own country.

20. നീ ഇന്നലെ വന്നതേയുള്ളു; ഇന്നു ഞാന് നിന്നെ ഞങ്ങളോടു കൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാന് തരം കാണുന്നേടത്തേക്കു പോകുന്നു; നീ നിന്റെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ.

20. You have lived here only a short time, so why should I make you wander around with me? I don't even know where I'm going. Go back and take all your people with you---and may the LORD be kind and faithful to you.'

21. അതിന്നു ഇത്ഥായി രാജാവിനോടുയഹോവയാണ, യജമാനനായ രാജാവാണ, യജമാനനായ രാജാവു എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും എന്നു പറഞ്ഞു.

21. But Ittai answered, 'Your Majesty, I swear to you in the LORD's name that I will always go with you wherever you go, even if it means death.'

22. ദാവീദ് ഇത്ഥായിയോടുനീ കൂടെ പോരിക എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി.

22. 'Fine!' David answered. 'March on!' So Ittai went on with all his men and their dependents.

23. ദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപായി; രാജാവും കിദ്രോന് തോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കുപോയി.

23. The people cried loudly as David's followers left. The king crossed Kidron Brook, followed by his men, and together they went out toward the wilderness.

24. സാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപ്പെട്ടകം ചുമന്നുകൊണ്ടു എല്ലാ ലേവ്യരും വന്നു. അവര് ദൈവത്തിന്റെ പെട്ടകം താഴെ വെച്ചു, ജനമൊക്കെയും പട്ടണത്തില്നിന്നു കടന്നുതീരുംവരെ അബ്യാഥാര് മല കയറി ചെന്നു.

24. Zadok the priest was there, and with him were the Levites, carrying the sacred Covenant Box. They set it down and didn't pick it up again until all the people had left the city. The priest Abiathar was there too.

25. രാജാവു സാദോക്കിനോടുനീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവേക്കു എന്നോടു കൃപ തോന്നിയാല് അവന് എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാന് എനിക്കു ഇടയാകും.

25. Then the king said to Zadok, 'Take the Covenant Box back to the city. If the LORD is pleased with me, some day he will let me come back to see it and the place where it stays.

26. അല്ല, എനിക്കു നിന്നില് പ്രസാദമില്ല എന്നു അവന് കല്പിക്കുന്നെങ്കില്, ഇതാ, ഞാന് ഒരുക്കം; അവന് തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ എന്നു പറഞ്ഞു.

26. But if he isn't pleased with me---well, then, let him do to me what he wishes.'

27. രാജാവു പിന്നെയും പുരോഹിതനായ സാദോക്കിനോടുദര്ശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാര്, നിന്റെ മകന് അഹീമാസും അബ്യാഥാരിന്റെ മകന് യോനാഥാനും നിങ്ങളോടുകൂടെ ഉണ്ടല്ലോ.

27. And he went on to say to Zadok, 'Look, take your son Ahimaaz and Abiathar's son Jonathan and go back to the city in peace.

28. എനിക്കു നിങ്ങളുടെ അടുക്കല്നിന്നു സൂക്ഷ്മവര്ത്തമാനം കിട്ടുംവരെ ഞാന് മരുഭൂമിയിലേക്കുള്ള കടവിങ്കല് താമസിക്കും എന്നു പറഞ്ഞു.

28. Meanwhile, I will wait at the river crossings in the wilderness until I receive news from you.'

29. അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു.

29. So Zadok and Abiathar took the Covenant Box back into Jerusalem and stayed there.

30. ദാവീദ് തല മൂടിയും ചെരിപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ടു ഒലിവുമലയുടെ കയറ്റംകയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ടു കയറിച്ചെന്നു.

30. David went on up the Mount of Olives crying; he was barefoot and had his head covered as a sign of grief. All who followed him covered their heads and cried also.

31. അബ്ശാലോമിനോടുകൂടെയുള്ള കൂട്ടുകെട്ടുകാരില് അഹീഥോഫെലും ഉണ്ടെന്നു ദാവീദിന്നു അറിവുകിട്ടിയപ്പോള്യഹോവ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു.

31. When David was told that Ahithophel had joined Absalom's rebellion, he prayed, 'Please, LORD, turn Ahithophel's advice into nonsense!'

32. പിന്നെ ദാവീദ് മലമുകളില് ദൈവത്തെ ആരാധിച്ചുവന്ന സ്ഥലത്തു എത്തിയപ്പോള് അര്ഖ്യനായ ഹൂശായി അങ്കി കീറിയും തലയില് മണ്ണു വാരിയിട്ടുംകൊണ്ടു അവന്നെതിരെ വരുന്നതു കണ്ടു.

32. When David reached the top of the hill, where there was a place of worship, his trusted friend Hushai the Archite met him with his clothes torn and with dirt on his head.

33. അവനോടു ദാവീദ് പറഞ്ഞതുനീ എന്നോടു കൂടെ പോന്നാല് എനിക്കു ഭാരമായിരിക്കും.

33. David said to him, 'You will be of no help to me if you come with me,

34. എന്നാല് നീ പട്ടണത്തിലേക്കു മടങ്ങിച്ചെന്നു അബ്ശാലോമിനോടുരാജാവേ, ഞാന് നിന്റെ ദാസനായിരുന്നുകൊള്ളാം; ഞാന് ഇതുവരെ നിന്റെ അപ്പന്റെ ദാസന് ആയിരുന്നതുപോലെ ഇപ്പോള് നിന്റെ ദാസനായിരിക്കാം എന്നു പറഞ്ഞാല് നിനക്കു അഹീഥോഫെലിന്റെ ആലോചനയെ വ്യര്ത്ഥമാക്കുവാന് കഴിയും.

34. but you can help me by returning to the city and telling Absalom that you will now serve him as faithfully as you served his father. And do all you can to oppose any advice that Ahithophel gives.

35. അവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ടു. അതുകൊണ്ടു രാജധാനിയില്നിന്നു കേള്ക്കുന്നവര്ത്തമാനമൊക്കെയും നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം.
മർക്കൊസ് 2:26

35. The priests Zadok and Abiathar will be there; tell them everything you hear in the king's palace.

36. അവിടെ അവരോടു കൂടെ അവരുടെ രണ്ടു പുത്രന്മാര്, സാദോക്കിന്റെ മകന് അഹീമാസും അബ്യാഥാരിന്റെ മകന് യോനാഥാനും ഉണ്ടു; നിങ്ങള് കേള്ക്കുന്ന വര്ത്തമാനം ഒക്കെയും അവര് മുഖാന്തരം എന്നെ അറിയിപ്പിന് .

36. They have their sons Ahimaaz and Jonathan with them, and you can send them to me with all the information you gather.'

37. അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി പട്ടണത്തില് ചെന്നു. അബ്ശാലോമും യെരൂശലേമില് എത്തി.

37. So Hushai, David's friend, returned to the city just as Absalom was arriving.



Shortcut Links
2 ശമൂവേൽ - 2 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |