1 Kings - 1 രാജാക്കന്മാർ 16 | View All

1. ബയെശകൂ വിരോധമായി ഹനാനിയുടെ മകന് യേഹൂവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്

1. The word of GOD came to Jehu son of Hanani with this message for Baasha:

2. ഞാന് നിന്നെ പൊടിയില്നിന്നു ഉയര്ത്തി എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കിവെച്ചു; നീയോ യൊരോബെയാമിന്റെ വഴിയില് നടക്കയും തങ്ങളുടെ പാപങ്ങളാല് എന്നെ കോപിപ്പിക്കത്തക്കവണ്ണം എന്റെ ജനമായ യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്കയാല്

2. 'I took you from nothing--a complete nobody--and set you up as the leader of my people Israel, but you plodded along in the rut of Jeroboam, making my people Israel sin and making me seethe over their sin.

3. ഇതാ ഞാന് ബയെശയെയും അവന്റെ ഗൃഹത്തെയും അശേഷം അടിച്ചുവാരിക്കളയും; നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെ ആക്കും.

3. And now the consequences--I will burn Baasha and his regime to cinders, the identical fate of Jeroboam son of Nebat.

4. ബയെശയുടെ സന്തതിയില് പട്ടണത്തില്വെച്ചു മരിക്കുന്നവനെ നായ്ക്കള് തിന്നും; വയലില്വെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള് തിന്നും.

4. Baasha's people who die in the city will be eaten by scavenger dogs; carrion crows will eat the ones who die in the country.'

5. ബയെശയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്തതും അവന്റെ പരാക്രമപ്രവൃത്തികളും യിസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

5. The rest of Baasha's life, the record of his regime, is written in The Chronicles of the Kings of Israel.

6. ബയെശാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിര്സ്സയില് അടക്കംചെയ്തു; അവന്റെ മകന് ഏലാ അവന്നു പകരം രാജാവായി.

6. Baasha died and was buried with his ancestors in Tirzah. His son Elah was king after him.

7. ബയെശാ യൊരോബെയാംഗൃഹത്തെപ്പോലെ ഇരുന്നു തന്റെ കൈകളുടെ പ്രവൃത്തിയാല് യഹോവയെ ക്രുദ്ധിപ്പിച്ചു യഹോവേക്കു അനിഷ്ടമായുള്ളതൊക്കെയും ചെയ്കയും അവരെ കൊന്നുകളകയും ചെയ്തതുകൊണ്ടു അവന്നും അവന്റെ ഗൃഹത്തിന്നും വിരോധമായി ഹനാനിയുടെ മകനായ യേഹൂപ്രവാചകന് മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായിരുന്നു.

7. That's the way it was with Baasha: Through the prophet Jehu son of Hanani, GOD's word came to him and his regime because of his life of open evil before GOD and his making GOD so angry--a chip off the block of Jeroboam, even though GOD had destroyed him.

8. യെഹൂദാരാജാവായ ആസയുടെ ഇരുപത്താറാം ആണ്ടില് ബയെശയുടെ മകന് ഏലാ യിസ്രായേലില് രാജാവായി തിര്സ്സയില് രണ്ടു സംവത്സരം വാണു.

8. In the twenty-sixth year of Asa king of Judah, Elah son of Baasha began his rule. He was king in Tirzah only two years.

9. എന്നാല് രഥങ്ങളില് പകുതിക്കു അധിപതിയായ സിമ്രി എന്ന അവന്റെ ഭൃത്യന് അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി, അവന് തിര്സ്സയില് തിര്സ്സാരാജധാനിവിചാരകനായ അര്സ്സയുടെ വീട്ടില് കുടിച്ചു ലഹരിപിടിച്ചിരിക്കുമ്പോള്

9. One day when he was at the house of Arza the palace manager, drinking himself drunk, Zimri, captain of half his chariot-force, conspired against him.

10. സിമ്രി അകത്തു കടന്നു യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടില് അവനെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.

10. Zimri slipped in, knocked Elah to the ground, and killed him. This happened in the twenty-seventh year of Asa king of Judah. Zimri then became the king.

11. അവന് രാജാവായി സിംഹാസനത്തില് ഇരുന്ന ഉടനെ ബയെശയുടെ ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; അവന്നാകട്ടെ അവന്റെ ചാര്ച്ചക്കാര്ക്കാകട്ടെ പുരുഷപ്രജയായ ഒന്നിനെയും അവന് ശേഷിപ്പിച്ചില്ല.

11. Zimri had no sooner become king than he killed everyone connected with Baasha, got rid of them all like so many stray dogs--relatives and friends alike.

12. അങ്ങനെ ബയെശയും അവന്റെ മകന് ഏലയും തങ്ങളുടെ മിത്ഥ്യാമൂര്ത്തികളാല് യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു, തങ്ങള് ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ സകല പാപങ്ങളും നിമിത്തം

12. Zimri totally wiped out the family of Baasha, just as GOD's word delivered by the prophet Jehu had said--

13. യഹോവ യേഹൂപ്രവാചകന് മുഖാന്തരം ബയെശകൂ വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു.

13. wages for the sins of Baasha and his son Elah; not only for their sins but for dragging Israel into their sins and making the GOD of Israel angry with their stupid idols.

14. ഏലയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്തതൊക്കെയും യിസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

14. The rest of Elah's life, what he said and did, is written in The Chronicles of the Kings of Israel.

15. യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടില് സിമ്രി തിര്സ്സയില് ഏഴു ദിവസം രാജാവായിരുന്നു; അന്നു പടജ്ജനം ഫെലിസ്ത്യര്ക്കുംള്ള ഗിബ്ബെഥോന് നിരോധിച്ചിരിക്കയായിരുന്നു.

15. Zimri was king in Tirzah for all of seven days during the twenty-seventh year of the reign of Asa king of Judah. The Israelite army was on maneuvers near the Philistine town of Gibbethon at the time.

16. സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്നു പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോള് എല്ലായിസ്രായേലും അന്നു തന്നേ പാളയത്തില്വെച്ചു സേനാധിപതിയായ ഒമ്രിയെ യിസ്രായേലിന്നു രാജാവാക്കി വാഴിച്ചു.

16. When they got the report, 'Zimri has conspired against the king and killed him,' right there in the camp they made Omri, commander of the army, king.

17. ഉടനെ ഒമ്രി എല്ലായിസ്രായേലുമായി ഗിബ്ബെഥോന് വിട്ടുചെന്നു തിര്സ്സയെ നിരോധിച്ചു.

17. Omri and the army immediately left Gibbethon and attacked Tirzah.

18. പട്ടണം പിടിപെട്ടു എന്നു സിമ്രി കണ്ടപ്പോള് രാജധാനിയുടെ ഉള്മുറിയില് കടന്നു രാജധാനിക്കു തീവെച്ചു അതില് മരിച്ചുകളഞ്ഞു.

18. When Zimri saw that he was surrounded and as good as dead, he entered the palace citadel, set the place on fire, and died.

19. അവന് യെരോബെയാമിന്റെ വഴിയിലും അവന് യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു യഹോവേക്കു അനിഷ്ടമായുള്ളതു പ്രവൃത്തിച്ചു, ഇങ്ങനെ താന് ചെയ്ത പാപങ്ങള്നിമിത്തം തന്നേ.

19. It was a fit end for his sins, for living a flagrantly evil life before GOD, walking in the footsteps of Jeroboam, sinning and then dragging Israel into his sins.

20. സിമ്രിയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന് ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേല് രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

20. As for the rest of Zimri's life, along with his infamous conspiracy, it's all written in The Chronicles of the Kings of Israel.

21. അന്നു യിസ്രായേല് ജനം രണ്ടു ഭാഗമായി പിരിഞ്ഞു; പാതി ജനം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന്നു അവന്റെ പക്ഷം ചേര്ന്നു; പാതി ജനം ഒമ്രിയുടെ പക്ഷം ചേര്ന്നു.

21. After that the people of Israel were split right down the middle: Half favored Tibni son of Ginath as king, and half wanted Omri.

22. എന്നാല് ഒമ്രിയുടെ പക്ഷം ചേര്ന്ന ജനം ഗീനത്തിന്റെ മകനായ തിബ്നിയുടെ പക്ഷം ചേര്ന്ന ജനത്തെ തോല്പിച്ചു; അങ്ങനെ തിബ്നി പട്ടുപോകയും ഒമ്രി രാജാവാകയും ചെയ്തു.

22. Eventually the Omri side proved stronger than the Tibni side. Tibni ended up dead and Omri king.

23. യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടില് ഒമ്രി യിസ്രായേലില് രാജാവായി പന്ത്രണ്ടു സംവത്സരം വാണു; തിര്സ്സയില് അവന് ആറു സംവത്സരം വാണു.

23. Omri took over as king of Israel in the thirty-first year of the reign of Asa king of Judah. He ruled for twelve years, the first six in Tirzah.

24. പിന്നെ അവന് ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളില് പട്ടണം പണിതു; താന് പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിന് പ്രകാരം ശമര്യാ എന്നു പേരിട്ടു.

24. He then bought the hill Samaria from Shemer for 150 pounds of silver. He developed the hill and named the city that he built Samaria, after its original owner Shemer.

25. ഒമ്രി യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം പ്രവര്ത്തിച്ചു.

25. But as far as GOD was concerned, Omri lived an evil life--set new records in evil.

26. എങ്ങനെയെന്നാല്അവന് നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാവഴിയിലും യിസ്രായേലിന്റെ ദൈവമായ യഹോവയെ തങ്ങളുടെ മിത്ഥ്യാമൂര്ത്തികളാല് കോപിപ്പിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച പാപങ്ങളിലും നടന്നു.

26. He walked in the footsteps of Jeroboam son of Nebat, who not only sinned but dragged Israel into his sins, making GOD angry--such an empty-headed, empty-hearted life!

27. ഒമ്രി ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്ത പരാക്രമപ്രവൃത്തികളും യിസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

27. The rest of Omri's life, the mark he made on his times, is written in The Chronicles of the Kings of Israel.

28. ഒമ്രി തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ശമര്യയില് അവനെ അടക്കം ചെയ്തു. അവന്റെ മകനായ ആഹാബ് അവന്നു പകരം രാജാവായി.

28. Omri died and was buried in Samaria. His son Ahab was the next king after him.

29. യെഹൂദാരാജാവായ ആസയുടെ മുപ്പത്തെട്ടാം ആണ്ടില് ഒമ്രിയുടെ മകനായ ആഹാബ് യിസ്രായേലില് രാജാവായി; ഒമ്രിയുടെ മകനായ ആഹാബ് ശമര്യയില് യിസ്രായേലിനെ ഇരുപത്തുരണ്ടു സംവത്സരം വാണു.

29. Ahab son of Omri became king of Israel in the thirty-eighth year of Asa king of Judah. Ahab son of Omri was king over Israel for twenty-two years. He ruled from Samaria.

30. ഒമ്രിയുടെ മകനായ ആഹാബ് തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.

30. Ahab son of Omri did even more open evil before GOD than anyone yet--a new champion in evil!

31. നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളില് നടക്കുന്നതു പോരാ എന്നു തോന്നുമാറു അവന് സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളായ ഈസേബെലിനെ ഭാര്യയായി പരിഗ്രഹിക്കയും ബാലിനെ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്തു.
വെളിപ്പാടു വെളിപാട് 2:20

31. It wasn't enough for him to copy the sins of Jeroboam son of Nebat; no, he went all out, first by marrying Jezebel daughter of Ethbaal king of the Sidonians, and then by serving and worshiping the god Baal.

32. താന് ശമര്യയില് പണിത ബാലിന്റെ ക്ഷേത്രത്തില് അവന് ബാലിന്നു ഒരു ബലിപീഠം ഉണ്ടാക്കി.

32. He built a temple for Baal in Samaria, and then furnished it with an altar for Baal.

33. ആഹാബ് ഒരു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; അങ്ങനെ ആഹാബ് യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിക്കത്തക്കവണ്ണം തനിക്കു മുമ്പുണ്ടായിരുന്ന എല്ലായിസ്രായേല്രാജാക്കന്മാരെക്കാളും അധികം ദോഷം പ്രവര്ത്തിച്ചു.

33. Worse, he went on and built a shrine to the sacred whore Asherah. He made the GOD of Israel angrier than all the previous kings of Israel put together.

34. അവന്റെ കാലത്തു ബേഥേല്യനായ ഹീയേല് യെരീഹോ പണിതു; യഹോവ നൂന്റെ മകനായ യോശുവമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്റെ അടിസ്ഥാനം ഇട്ടപ്പോള് അവന്നു അബീറാം എന്ന മൂത്തമകനും അതിന്റെ പടിവാതില് വെച്ചപ്പോള് ശെഗൂബു എന്ന ഇളയമകനും നഷ്ടംവന്നു.

34. It was under Ahab's rule that Hiel of Bethel refortified Jericho, but at a terrible cost: He ritually sacrificed his firstborn son Abiram at the laying of the foundation, and his youngest son Segub at the setting up of the gates. This is exactly what Joshua son of Nun said would happen.



Shortcut Links
1 രാജാക്കന്മാർ - 1 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |