1 Kings - 1 രാജാക്കന്മാർ 3 | View All

1. അനന്തരം ശലോമോന് മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്നു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്റെ നഗരത്തില് കൊണ്ടുവന്നു പാര്പ്പിച്ചു.

1. Shlomo formed an alliance with Pharaoh king of Egypt by marrying Pharaoh's daughter. He brought her into the City of David, [[where she lived]] until he had finished building his own palace, the house of ADONAI and the wall around Yerushalayim.

2. എന്നാല് ആ കാലംവരെ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ടു ജനം പൂജാഗിരികളില്വെച്ചു യാഗം കഴിച്ചുപോന്നു.

2. The people, however, were still sacrificing on the high places, because no house had yet been built for the name of [ADONAI.]

3. ശലോമോന് യഹോവയെ സ്നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു എങ്കിലും അവന് പൂജാഗിരികളില്വെച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.

3. Shlomo loved ADONAI, living according to the regulations set forth by David his father; nevertheless, he sacrificed and made offerings on the high places.

4. രാജാവു ഗിബെയോനില് യാഗം കഴിപ്പാന് പോയി; അതു പ്രധാനപൂജാഗിരിയായിരുന്നു; അവിടത്തെ യാഗപീഠത്തിന്മേല് ശലോമോന് ആയിരം ഹോമയാഗം അര്പ്പിച്ചു.

4. One time the king went to Giv'on to sacrifice there, because that was the main high place. Shlomo offered a thousand burnt offerings on the altar there.

5. ഗിബെയോനില്വെച്ചു യഹോവ രാത്രിയില് ശലോമോന്നു സ്വപ്നത്തില് പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊള്ക എന്നു ദൈവം അരുളിച്ചെയ്തു.

5. At Giv'on ADONAI appeared to Shlomo in a dream at night; God said, 'Tell me what I should give you.'

6. അതിന്നു ശലോമോന് പറഞ്ഞതു എന്തെന്നാല്എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന് സത്യത്തോടും നീതിയോടും ഹൃദയപരമാര്ത്ഥതയോടും കൂടെ നിന്റെ മുമ്പാകെ നടന്നതിന്നു ഒത്തവണ്ണം നീ അവന്നു വലിയ കൃപ ചെയ്തു ഈ വലിയ കൃപ അവന്നായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തില് ഇരിപ്പാന് അവന്നു ഒരു മകനെ നലകുകയും ചെയ്തിരിക്കുന്നു.

6. Shlomo said, 'You showed your servant David my father much grace, as he lived before you honestly and righteously, having an upright heart with you. You preserved this great grace for him by giving him a son to sit on his throne, as is the case today.

7. എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോള് എന്റെ അപ്പനായ ദാവീദിന്നു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികള് നടത്തുവാന് എനിക്കു അറിവില്ല.

7. So now, ADONAI my God, you have made your servant king in the place of David my father; but I am a mere child- I don't know how to lead!

8. നീ തിരഞ്ഞെടുത്തതും പെരുപ്പംനിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയോരു മഹാജാതിയായ നിന്റെ ജനത്തിന്റെ മദ്ധ്യേ അടിയന് ഇരിക്കുന്നു.

8. Moreover your servant is among your people, whom you chose, a great people so numerous that they cannot be counted.

9. ആകയാല് ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്വാന് വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്വാന് ആര്ക്കും കഴിയും.

9. Therefore, give your servant an understanding heart able to administer justice to your people, so that I can discern between good and bad- for who is equal to judging this great people of yours?'

10. ശലോമോന് ഈ കാര്യം ചോദിച്ചതു കര്ത്താവിന്നു പ്രസാദമായി.

10. What Shlomo had said in making this request pleased [Adonai].

11. ദൈവം അവനോടു അരുളിച്ചെയ്തതു എന്തെന്നാല്നീ ദീര്ഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിന്നുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ടു

11. God said to him, 'Because you have made this request instead of asking long life or riches for yourself, or your enemies' death, but rather asked for yourself understanding to discern justice;

12. ഞാന് നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാന് നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവന് നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവന് നിന്റെശേഷം ഉണ്ടാകയും ഇല്ല.

12. I am doing what you requested. I am giving you a wise and understanding heart, so that there has never been anyone like you, nor will there ever again be anyone like you.

13. ഇതിന്നുപുറമെ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്വവും കൂടെ ഞാന് നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരില് ഒരുത്തനും നിനക്കു സമനാകയില്ല.

13. I am also giving you what you didn't ask for, riches and honor greater than that of any other king throughout your life.

14. നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു എന്റെ വഴികളില് നടന്നാല് ഞാന് നിനക്കു ദീര്ഘായുസ്സും തരും.

14. More than that, if you will live according to my ways, obeying my laws and [mitzvot] like your father David, I will give you a long life.'

15. ശലോമോന് ഉറക്കം ഉണര്ന്നപ്പോള് അതു സ്വപനം എന്നു കണ്ടു. പിന്നെ അവന് യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെനിന്നു ഹോമയാഗങ്ങള് കഴിച്ചു സമാധാനയാഗങ്ങളും അര്പ്പിച്ചു തന്റെ സകലഭൃത്യന്മാര്ക്കും വിരുന്നു കഴിച്ചു.

15. Shlomo awoke and found it had been a dream. But he went to Yerushalayim, stood before the ark for the covenant of ADONAI and offered up burnt offerings and peace offerings. He also made a feast for all his servants.

16. അനന്തരം വേശ്യമാരായ രണ്ടു സ്ത്രീകള് രാജാവിന്റെ അടുക്കല് വന്നു അവന്റെ മുമ്പാകെ നിന്നു.

16. After this, there came to the king two women who were prostitutes. After presenting themselves to him,

17. അവരില് ഒരുത്തി പറഞ്ഞതുതമ്പുരാനെ, അടിയനും, ഇവളും ഒരു വീട്ടില് പാര്ക്കുംന്നു; ഞങ്ങള് പാര്ക്കുംന്ന വീട്ടില്വെച്ചു ഞാന് ഒരു കുഞ്ഞിനെ പ്രസവിച്ചു.

17. one of the women said, 'My lord, I and this woman live in the same house; and when she was in the house, I gave birth to a baby.

18. ഞാന് പ്രസവിച്ചതിന്റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങള് ഒന്നിച്ചായിരുന്നു; ഞങ്ങള് രണ്ടുപോരും ഒഴികെ ആ വീട്ടില് മറ്റാരും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നില്ല.

18. Three days after I gave birth, this woman also gave birth. We were there together; there was no one else with us in the house except the two of us.

19. എന്നാല് രാത്രി ഇവള് തന്റെ മകന്റെ മേല് കിടന്നുപോയതുകൊണ്ടു അവന് മരിച്ചു പോയി.

19. During the night this woman's child died, because she rolled over on top of it.

20. അവള് അര്ദ്ധരാത്രി എഴുന്നേറ്റു, അടിയന് ഉറങ്ങുന്ന സമയം, അടിയന്റെ അരികെനിന്നു അടിയന്റെ മകനെ എടുത്തു അവളുടെ പള്ളെക്കലും അവളുടെ മരിച്ച മകനെ അടിയന്റെ പള്ളെക്കലും കിടത്തി.

20. So she got up in the middle of the night and took my son from next to me, while your servant was sleeping, and put it in her arms; and she laid her dead child in my arms.

21. രാവിലെ കുഞ്ഞിന്നു മുലകൊടുപ്പാന് അടിയന് എഴുന്നേറ്റപ്പോള് അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയന് സൂക്ഷിച്ചുനോക്കിയാറെ അതു അടിയന് പ്രസവിച്ച കുഞ്ഞല്ല.

21. When I awoke in the morning to feed my child from my breast, there it was, dead. But when I took a closer look later in the morning, why, it wasn't my son at all- not the one I gave birth to!'

22. അതിന്നു മറ്റെ സ്ത്രീഅങ്ങനെയല്ല; ജീവനുള്ളതു എന്റെ കുഞ്ഞു; മരിച്ചതു നിന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇവളോമരിച്ചതു നിന്റെ കുഞ്ഞു; ജീവനുള്ളതു എന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇങ്ങനെ അവര് രാജാവിന്റെ മുമ്പാകെ തമ്മില് വാദിച്ചു.

22. The other woman broke in, 'No! The living one is my son, and the dead one is your son!' The first one said, 'No! The dead one is your son and the living one is my son!' This is how they spoke in the presence of the king.

23. അപ്പോള് രാജാവു കല്പിച്ചതുജീവനുള്ളതു എന്റെ കുഞ്ഞു, മരിച്ചതു നിന്റെ കുഞ്ഞു എന്നു ഇവള് പറയുന്നു; അങ്ങനെയല്ല, മരിച്ചതു നിന്റെ കുഞ്ഞു, ജീവനുള്ളതു എന്റെ കുഞ്ഞു എന്നു മറ്റേവള് പറയുന്നു.

23. Then the king said, 'This woman says, 'The living one is my son; your son is the dead one'; while the other says, 'No, the dead one is your son, and the living one is my son.'

24. ഒരു വാള് കൊണ്ടുവരുവിന് എന്നു രാജാവു കല്പിച്ചു. അവര് ഒരു വാള് രാജസന്നിധിയില് കൊണ്ടുവന്നു.

24. Bring me a sword,' said the king. They brought a sword to the king.

25. അപ്പോള് രാജാവുജീവനുള്ള കുഞ്ഞിനെ രണ്ടായി പിളര്ന്നു പാതി ഒരുത്തിക്കും പാതി മറ്റേവള്ക്കും കൊടുപ്പിന് എന്നു കല്പിച്ചു.

25. The king said, 'Cut the living child in two; give half to the one and half to the other.'

26. ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചു ഉള്ളു കത്തുകകൊണ്ടു രാജാവിനോടുഅയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവള്ക്കു കൊടുത്തുകൊള്വിന് എന്നു പറഞ്ഞു. മറ്റേവളോഎനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളര്ക്കട്ടെ എന്നു പറഞ്ഞു.

26. At this, the woman to whom the living child belonged addressed the king, because she felt so strongly toward her son: 'Oh, my lord, give her the living child; you mustn't kill it!' But the other one said, 'It will be neither yours nor mine. Divide it up!'

27. അപ്പോള് രാജാവുജീവനുള്ള കുഞ്ഞിനെ കൊല്ലരുതു; അവള്ക്കു കൊടുപ്പിന് ; അവള് തന്നേ അതിന്റെ തള്ള എന്നു കല്പിച്ചു.

27. Then the king answered, 'Give the living child to the first woman, don't kill it, because she is its mother.'

28. രാജാവു കല്പിച്ച വിധി യിസ്രായേല് ഒക്കെയും കേട്ടു. ന്യായപാലനം ചെയ്വാന് ദൈവത്തിന്റെ ജ്ഞാനം രാജാവിന്റെ ഉള്ളില് ഉണ്ടു എന്നു കണ്ടു അവനെ ഭയപ്പെട്ടു.

28. All Isra'el heard of the decision the king had made and held the king in awe, for they saw that God's wisdom was in him, enabling him to render justice properly.



Shortcut Links
1 രാജാക്കന്മാർ - 1 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |