Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ശലോമോന് തന്റെ അരമന പതിമ്മൂന്നു ആണ്ടുകൊണ്ടു പണിതു അരമനപ്പണി മുഴുവനും തീര്ത്തു.
1. King Solomon also built a palace for himself. It took 13 years to build Solomon's palace.
2. അവന് ലെബാനോന് വനഗൃഹവും പണിതു; അതിന്നു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേല് ദേവദാരു ഉത്തരംവെച്ചു പണിതു.
2. He also built the building called the 'Forest of Lebanon.' It was 100 cubits long, 50 cubits wide, and 30 cubits high. It had four rows of cedar columns. On top of each column was a cedar capital.
3. ഔരോ നിരയില് പതിനഞ്ചു തൂണുവീതം നാല്പത്തഞ്ചു തൂണിന്മേല് തുലാം വെച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു.
3. There were cedar beams going across the rows of columns. There were 15 beams for each section of columns. There was a total of 45 beams. On top of these beams there were cedar boards for the ceiling.
4. മൂന്നു നിര കിളിവാതില് ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേര്ക്കുംനേരെ ആയിരുന്നു.
4. There were three rows of windows across from each other on the side walls.
5. വാതിലും കട്ടളയും എല്ലാം സമചതുരവും കിളിവാതില് മൂന്നു നിരയായി നേര്ക്കുംനേരെയും ആയിരുന്നു.
5. There were three doors at each end. All the door openings and frames were square.
6. അവന് അമ്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്റെ മുന് വശത്തു തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി.
6. Solomon also built the Porch of Columns. It was 50 cubits long and 30 cubits wide. Along the front of the porch, there was a covering supported by columns.
7. ന്യായം വിധിക്കേണ്ടതിന്നു ആസ്ഥാനമണ്ഡപമായിട്ടു ഒരു സിംഹാസനമണ്ഡപവും പണിതുഅതിന്നു ആസകലം ദേവദാരുപ്പലകകൊണ്ടു അടിത്തട്ടിട്ടു.
7. He also built a throne room where he judged people. He called this the Judgment Hall. The room was covered with cedar from floor to ceiling.
8. ഇതിന്റെ പണിപോലെ തന്നേ അവന് മണ്ഡപത്തിന്നപ്പുറം മറ്റെ പ്രാകാരത്തില് അവന് തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോന് പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകള്ക്കും അവന് ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു.
8. Behind the Judgment Hall was a courtyard. The palace where Solomon lived was built around that courtyard and looked like the Judgment Hall. He also built the same kind of palace for his wife, the daughter of the king of Egypt.
9. ഇവ ഒക്കെയും അടിസ്ഥാനം മുതല് ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിന്നു വെട്ടി അകവും പുറവും ഈര്ച്ചവാള്കൊണ്ടു അറുത്തെടുത്തവിശേഷപ്പെട്ട കല്ലുകൊണ്ടു ആയിരുന്നു.
9. All of these buildings were made with expensive blocks of stone. The stones were cut to the right size with a saw and then smoothed on front and back. These expensive stones went from the foundation all the way up to the top layer of the wall. Even the wall around the yard was made with expensive blocks of stone.
10. അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു.
10. The foundations were made with large, expensive stones. Some of the stones were 10 cubits long and the others were 8 cubits long.
11. മേല്പണി തോതിന്നു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.
11. On top of these stones there were other expensive stones and cedar beams.
12. യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിന്നും ആലയത്തിന്റെ മണ്ഡപത്തിന്നും ഉണ്ടായിരുന്നതു പോലെ വലിയ പ്രാകാരത്തിന്റെ ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും ഉണ്ടായിരുന്നു.
12. There were walls around the palace yard, the Temple yard, and the porch of the Temple. The walls were built with three rows of stone and one row of cedar timbers.
13. ശലോമോന് രാജാവു സോരില്നിന്നു ഹീരാം എന്നൊരുവനെ വരുത്തി.
13. King Solomon sent for a man named Huram who lived in Tyre and brought him to Jerusalem.
14. അവന് നഫ്താലിഗോത്രത്തില് ഒരു വിധവയുടെ മകന് ആയിരുന്നു; അവന്റെ അപ്പനോ സോര്യ്യനായ ഒരു മൂശാരിയത്രേഅവന് താമ്രംകൊണ്ടു സകലവിധ പണിയും ചെയ്വാന് തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമര്ത്ഥ്യവും ഉള്ളവനായിരുന്നു. അവന് ശലോമോന് രാജാവിന്റെ അടുക്കല് വന്നു, അവന് കല്പിച്ച പണി ഒക്കെയും തീര്ത്തു.
14. Huram's mother was an Israelite from the tribe of Naphtali. His dead father was from Tyre. Huram made things from bronze. He was a very skilled and experienced builder. So King Solomon asked him to come, and Huram accepted. King Solomon put him in charge of all the bronze work, and Huram did all the work he was given to do.
15. അവര് രണ്ടു താമ്രസ്തംഭം ഉണ്ടാക്കി; ഔരോന്നിന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടുമുഴം ചുറ്റളവും ഉണ്ടായിരുന്നു.
15. Huram made two bronze columns for the porch. Each column was 18 cubits tall and 12 cubits around. The columns were hollow and their metal walls were 3 inches thick.
16. സ്തംഭങ്ങളുടെ തലെക്കല് വെപ്പാന് അവന് താമ്രംകൊണ്ടു രണ്ടു പോതിക വാര്ത്തുണ്ടാക്കി; പോതിക ഔരോന്നും അയ്യഞ്ചു മുഴം ഉയരമുള്ളതായിരുന്നു.
16. He also made two bronze capitals that were 5 cubits tall. He put these capitals on top of the columns.
17. സ്തംഭങ്ങളുടെ തലെക്കലെ പോതികെക്കു വലപോലെയുള്ള വിചിത്രപ്പണിയും മാലയും ഉണ്ടായിരുന്നു. പോതിക ഔരോന്നിന്നും ഇങ്ങനെ ഏഴേഴുണ്ടായിരുന്നു.
17. He made two nets of chain to cover the capitals on top of the two columns.
18. അങ്ങനെ അവന് സ്തംഭങ്ങളെ ഉണ്ടാക്കി; അവയുടെ തലെക്കലുള്ള പോതിക മൂടത്തക്കവണ്ണം ഒരു പോതികയുടെ വലപ്പണിക്കു മീതെ രണ്ടു വരി മാതളപ്പഴം ഉണ്ടാക്കി; മറ്റെ പോതികെക്കും അവന് അങ്ങനെ തന്നേ ഉണ്ടാക്കി.
18. Then he made two rows of bronze pomegranates. He put the bronze pomegranates on the nets of each column to cover the capitals at the top of the columns.
19. മണ്ഡപത്തിലുള്ള സ്തംഭങ്ങളുടെ തലെക്കലെ പോതിക താമരപ്പൂവിന്റെ ആകൃതിയില് നാലു മുഴം ആയിരുന്നു.
19. The capitals on top of the columns were shaped like flowers.
20. രണ്ടു സ്തംഭത്തിന്റെയും തലെക്കല് പോതിക ഉണ്ടായിരുന്നു. ഒരു പോതികെക്കു വലപ്പണിക്കരികെ കുംഭത്തോടു ചേര്ന്നു ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം ഉണ്ടായിരുന്നു; മറ്റെ പോതികെക്കും അങ്ങനെ തന്നെ.
20. The capitals were on top of the columns, above the bowl-shaped net. There were 200 pomegranates in rows all around the capitals.
21. അവന് സ്തംഭങ്ങളെ മന്ദിരത്തിന്റെ മണ്ഡപവാതില്ക്കല് നിറുത്തി; അവന് വലത്തെ സ്തംഭം നിറുത്തി അതിന്നു യാഖീന് എന്നും ഇടത്തെ സ്തംഭം നിറുത്തി അതിന്നു ബോവസ് എന്നും പേരിട്ടു.
21. Huram put these two bronze columns at the porch of the Temple. One column was put on the south side of the entrance and one was put on the north side of it. The column on the south was named Jakin. The column on the north was named Boaz.
22. സ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതയില് ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി തീര്ന്നു.
22. They put the flower-shaped capitals on top of the columns, and the work on the two columns was finished.
23. അവന് ഒരു കടല് വാര്ത്തുണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടു വകൂ പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതുമുഴം നൂലളവും ഉണ്ടായിരുന്നു.
23. Then Huram melted bronze and poured it into a huge mold to make a tank, which was called 'The Sea.' The tank was about 30 cubits around. It was 10 cubits across and 5 cubits deep.
24. അതിന്റെ വക്കിന്നു താഴെ, പുറത്തു, മുഴം ഒന്നിന്നു പത്തു കുമിഴ് വീതം കടലിന്നു ചുറ്റും ഉണ്ടായിരുന്നു; അതു വാര്ത്തപ്പോള് തന്നെ കുമിഴും രണ്ടുനിരയായി വാര്ത്തിരുന്നു.
24. There was a rim around the outer edge of the tank. Under this rim there were two rows of bronze gourds all around the tank. The bronze gourds were made in one piece as part of the tank.
25. അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു; അവയില് മൂന്നു വടക്കോട്ടും, മൂന്നു പടിഞ്ഞാറോട്ടും, മൂന്നു തെക്കോട്ടും, മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു; കടല് അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ടഭാഗം ഒക്കെയും അകത്തോട്ടു ആയിരുന്നു.
25. The tank rested on the backs of 12 bronze bulls. All 12 of the bulls were looking out, away from the tank. Three were looking north, three east, three south, and three west.
26. അതിന്റെ കനം നാലംഗുലം; അതിന്റെ വകൂ പാനപാത്രത്തിന്റെ വകൂപോലെ താമരപ്പൂവിന്റെ ആകൃതിയില് ആയിരുന്നു. അതില് രണ്ടായിരം ബത്ത് വെള്ളം കൊള്ളും.
26. The sides of the tank were 3 inches thick. The rim around the tank was like the rim of a cup or like the petals on a flower. The tank held about 11,000 gallons of water
27. അവന് താമ്രംകൊണ്ടു പത്തു പീഠം ഉണ്ടാക്കി; ഔരോ പീഠത്തിന്നു നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു.
27. Then Huram made ten bronze carts. Each cart was 4 cubits long, 4 cubits wide, and 3 cubits high.
28. പീഠങ്ങളുടെ പണി എങ്ങനെയെന്നാല്അവകൂ ചട്ടപ്പലക ഉണ്ടായിരുന്നു; ചട്ടപ്പലക ചട്ടങ്ങളില് ആയിരുന്നു.
28. The carts were made with square panels set in frames.
29. ചട്ടങ്ങളില് ഇട്ടിരുന്ന പലകമേല് സിംഹങ്ങളും കാളകളും കെരൂബുകളും ഉണ്ടായിരുന്നു; ചട്ടങ്ങളില് അവ്വണ്ണം സിംഹങ്ങള്ക്കും കാളകള്ക്കും മീതെയും താഴെയും തോരണപണിയും ഉണ്ടായിരുന്നു.
29. On the panels and frames were bronze bulls, lions, and Cherub angels. There were designs of flowers hammered into the bronze above and below the bulls and lions.
30. ഔരോ പീഠത്തിന്നും താമ്രം കൊണ്ടുള്ള നന്നാലു ചക്രവും താമ്രംകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; അതിന്റെ നാലു കോണിലും കാലുകള് ഉണ്ടായിരുന്നു. തൊട്ടിയുടെ കീഴെ കാല് ഔരോന്നിന്നും പുറവശത്തു തോരണപ്പണിയോടുകൂടി വാര്ത്തിരുന്നു.
30. Each cart had four bronze wheels with bronze axles. At the corners there were bronze supports for a large bowl. The supports had designs of flowers hammered into the bronze.
31. അതിന്റെ വായ് ചട്ടക്കൂട്ടിന്നു അകത്തും മേലോട്ടും ഒരു മുഴം ഉയരമുള്ളതും ആയിരുന്നു; അതിന്റെ വായ് പീഠത്തിന്റെ പണിപോലെയും ഒന്നര മുഴം വൃത്തത്തിലും ആയിരുന്നു; അതിന്റെ വായക്കു കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകാരമല്ല, ചതുരശ്രം ആയിരുന്നു.
31. There was a frame around the top with an opening for the bowl. The frame was 1 cubit tall, and the opening was 1?cubits in diameter. There were designs carved into the bronze on the frame. The frame was square, not round.
32. ചക്രം നാലും ചട്ടങ്ങളുടെ കീഴും ചക്രങ്ങളുടെ അച്ചുതണ്ടുകള് പീഠത്തിലും ആയിരുന്നു. ഔരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം.
32. There were four wheels under the frame. The wheels were 1?cubits in diameter. The axles between the wheels were made as one piece with the cart.
33. ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരന്നു; അവയുടെ അച്ചതണ്ടുകളും വട്ടുകളും അഴികളും ചക്രനാഭികളും എല്ലാം വാര്പ്പു പണി ആയിരുന്നു.
33. The wheels were like the wheels on a chariot. Everything on the wheels�the axles, the rims, the spokes, and the hubs were made from bronze.
34. ഔരോ പീഠത്തിന്റെ നാലു കോണിലും നാലു കാലുണ്ടായിരുന്നു; കാലുകള് പീഠത്തില്നിന്നു തന്നേ ഉള്ളവ ആയിരുന്നു.
34. There were supports at each of the four corners of the carts. They were made as one piece with the cart.
35. ഔരോ പീഠത്തിന്റെയും തലെക്കല് അര മുഴം ഉയരമുള്ള വളയവും ഔരോ പീഠത്തിന്റെയും മേലറ്റത്തു അതിന്റെ താങ്ങുകളും അതിന്റെ വക്കുകളും അതില്നിന്നു തന്നേ ആയിരുന്നു.
35. There was a strip of bronze around the top of each cart. It was made as one piece with the cart.
36. അതിന്റെ താങ്ങുകളുടെ തട്ടുകളിലും വക്കുകളിലും അതതില് ഇടം ഉണ്ടായിരുന്നതുപോലെ അവന് കെരൂബ്, സിംഹം ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും തോരണപ്പണിയോടുകൂടെ കൊത്തി.
36. The sides of the cart and the frames had pictures of Cherub angels, lions, and palm trees carved into the bronze. These pictures were carved all over the carts� wherever there was room. And there were flowers carved on the frame around the cart.
37. ഇങ്ങനെ അവന് പീഠം പത്തും തീര്ത്തു; അവേക്കു ഒക്കെയും വാര്പ്പും കണക്കും പരിമാണവും ഒരുപോലെ ആയിരുന്നു.
37. Huram made ten carts, and they were all the same. Each cart was made from bronze. The bronze was melted and poured into a mold. So all the carts were the same size and shape.
38. അവന് താമ്രംകൊണ്ടു പത്തു തൊട്ടിയും ഉണ്ടാക്കി; ഔരോ തൊട്ടിയില് നാല്പതു ബത്ത് വെള്ളം കൊള്ളും; ഔരോ തൊട്ടി നന്നാലു മുഴം. പത്തു പീഠത്തില് ഔരോന്നിന്മേല് ഔരോ തൊട്ടി വെച്ചു.
38. Huram also made ten bowls. There was one bowl for each of the ten carts. Each bowl was 4 cubits across and could hold about 230 gallons.
39. അവന് അഞ്ചു പീഠം ആലയത്തിന്റെ വലത്തു ഭാഗത്തും അഞ്ചു പീഠം ആലയത്തിന്റെ ഇടത്തുഭാഗത്തും വെച്ചു; കടലോ അവന് ആലയത്തിന്റെ വലത്തു ഭാഗത്തു തെക്കുകിഴക്കായി വെച്ചു.
39. He put five carts on the south side of the Temple and five carts on the north side. He put the large tank in the southeast corner of the Temple.
40. പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോന് രാജാവിന്നു വേണ്ടി ചെയ്ത പണികളൊക്കെയും തീര്ത്തു.
40. Huram also made pots, small shovels, and small bowls. He finished making all of the things King Solomon wanted him to make. This is a list of the things that Huram made for the Temple of the Lord: 2 columns; 2 capitals shaped like bowls for the top of the columns; 2 nets to go around the capitals; 400 pomegranates for the two nets (two rows of pomegranates for each net to cover the two bowls for the capitals on top of the columns); 10 carts with a bowl on each cart; the large tank with 12 bulls under it; the pots, small shovels, small bowls, and all the dishes for the Lord's Temple. Huram made everything King Solomon wanted. They were all made from polished bronze.
41. രണ്ടു സ്തംഭം, രണ്ടു സ്തംഭത്തിന്റെയും തലെക്കലുള്ള ഗോളാകാരമായ രണ്ടു പോതിക, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുവാന് രണ്ടു വലപ്പണി,
41.
42. സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഔരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം,
42.
43. പത്തു പീഠം, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി,
43.
44. ഒരു കടല്, കടലിന്റെ കീഴെയുള്ള പന്ത്രണ്ടു കാള,
44.
45. കലങ്ങള്, ചട്ടുകങ്ങള്, കലശങ്ങള് എന്നിവ തന്നേ. യഹോവയുടെ ആലയം വക ശലോമോന് രാജാവിന്നു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു.
45.
46. യോര്ദ്ദാന് സമഭൂമിയില് സുക്കോത്തിന്നും സാരെഥാന്നും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാര്പ്പിച്ചു.
46. Solomon never weighed the bronze that was used to make these things. There was too much to weigh. So the total weight of all the bronze was never known. The king ordered these things to be made near the Jordan River between Succoth and Zarethan. They made them by melting the bronze and pouring it into molds in the ground.
47. ഉപകരണങ്ങള് അനവധി ആയിരുന്നതുകൊണ്ടു ശലോമോന് അവയൊന്നും തൂക്കിയില്ല; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.
47.
48. ശലോമോന് യഹോവയുടെ ആലയത്തിന്നുള്ള സകലഉപകരണങ്ങളും ഉണ്ടാക്കി; പൊന് പീഠം, കാഴ്ചയപ്പം വെക്കുന്ന പൊന് മേശ,
48. Solomon also commanded that all these things be made from gold for the Temple: the golden altar; the golden table which held the special bread that was offered to God; the lampstands of pure gold (five on the south side and five on the north side in front of the Most Holy Place); the gold flowers, lamps, and tongs; the pure gold bowls, wick trimmers, small bowls, pans, and dishes for carrying coals; the gold hinges for the doors to the inner room (the Most Holy Place) and for the doors to the main room of the Temple.
49. അന്തര്മ്മന്ദിരത്തിന്റെ മുമ്പില് വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളകൂതണ്ടുകള്, പൊന്നുകൊണ്ടുള്ള പുഷ്പങ്ങള്,
49.
50. ദീപങ്ങള്, ചവണകള്, തങ്കം കൊണ്ടുള്ള പാനപാത്രങ്ങള്, കത്രികകള്, കലശങ്ങള്, തവികള്, തീച്ചട്ടികള്, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്റെ വാതിലുകള്ക്കും മന്ദിരമായ ആലയത്തിന്റെ വാതിലുകള്ക്കും പൊന്നുകൊണ്ടുള്ള കെട്ടുകള് എന്നിവ തന്നേ.
50.
51. അങ്ങനെ ശലോമോന് രാജാവു യഹോവയുടെ ആലയംവക പണി എല്ലാം തീര്ത്തു. ശലോമോന് തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്വെച്ചു.
51. So King Solomon finished all the work he wanted to do for the Lord's Temple. Then he took everything his father David had saved for this special purpose and put them in the Temple. He put the silver and gold in the special storage rooms in the Lord's Temple.