2 Kings - 2 രാജാക്കന്മാർ 14 | View All

1. യിസ്രായേല്രാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ രണ്ടാം ആണ്ടില് യെഹൂദാരാജാവായ യോവാശിന്റെ മകന് അമസ്യാവു രാജാവായി.

1. In the second year of Israel's King Jehoash son of Jehoahaz, Amaziah son of Joash became king of Judah.

2. അവന് വാഴ്ചതുടങ്ങിയപ്പോള് അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന് യെരൂശലേമില് ഇരുപത്തൊമ്പതു സംവത്സരം വാണു. യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഹോവദ്ദാന് എന്നു പേര്.

2. He was 25 years old when he became king; he reigned 29 years in Jerusalem. His mother's name was Jehoaddan and was from Jerusalem.

3. അവന് യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു. തന്റെ പിതാവായ ദാവീദ് എന്നപോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതു പോലെ ഒക്കെയും അവന് ചെയ്തു.

3. He did what was right in the LORD's sight, but not like his ancestor David. He did everything his father Joash had done.

4. എങ്കിലും പൂജാഗിരികള്ക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളില് യാഗംകഴിച്ചും ധൂപം കാട്ടിയും പോന്നു.

4. Yet, the high places were not taken away, and the people continued sacrificing and burning incense on the high places.

5. രാജത്വം അവന്നു സ്ഥിരമായപ്പോള് തന്റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവന് കൊന്നുകളഞ്ഞു.

5. As soon as the kingdom was firmly in his grasp, Amaziah killed his servants who had murdered his father the king.

6. എന്നാല് പുത്രന്മാര്ക്കും പകരം പിതാക്കന്മാരും പിതാക്കന്മാര്ക്കും പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താന് മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തില് എഴുതിയിരിക്കുന്നതു അനുസരിച്ചു അവന് ആ കുലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.

6. However, he did not put the children of the murderers to death, as it is written in the book of the law of Moses where the LORD commanded, 'Fathers must not be put to death because of children, and children must not be put to death because of fathers; instead, each one will be put to death for his own sin.'

7. അവന് ഉപ്പുതാഴ്വരയില്വെച്ചു എദോമ്യരില് പതിനായിരം പേരെ കൊന്നു, സേലയെ യുദ്ധംചെയ്തു പിടിച്ചു അതിന്നു യൊക്തെയേല് എന്നു പേര് വിളിച്ചു; അതു ഇന്നുവരെയും പറഞ്ഞുവരുന്നു.

7. Amaziah killed 10,000 Edomites in the Valley of Salt. He took Sela in battle and called it Joktheel, [which is its name] to this very day.

8. ആ കാലത്തു അമസ്യാവു യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകന് യെഹോവാശ് എന്ന യിസ്രായേല്രാജാവിന്റെ അടുക്കല് ദൂതന്മാരെ അയച്ചുവരിക, നാം തമ്മില് ഒന്നു നോക്കുക എന്നു പറയിച്ചു.

8. Amaziah then sent messengers to Jehoash son of Jehoahaz, son of Jehu, king of Israel, saying, 'Come, let us meet face to face.'

9. അതിന്നു യിസ്രായേല്രാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിന്നു മറുപടി പറഞ്ഞയച്ചതുലെബാനോനിലെ മുള്പ്പടര്പ്പു ലെബാനോനിലെ ദേവദാരുവോടുനിന്റെ മകളെ എന്റെ മകന്നു ഭാര്യയായി തരിക എന്നു ആളയച്ചു പറയിച്ചു; എന്നാല് ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകയില് മുള്പ്പടര്പ്പിനെ ചവിട്ടിക്കളഞ്ഞു.

9. King Jehoash of Israel sent [word] to Amaziah king of Judah, saying, 'The thistle that was in Lebanon once sent [a message] to the cedar that was in Lebanon, saying, 'Give your daughter to my son as a wife.' Then a wild animal that was in Lebanon passed by and trampled the thistle.

10. എദോമ്യരെ തോല്പിച്ചതുകൊണ്ടു നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ടു നിന്റെ വീട്ടില് ഇരുന്നുകൊള്ക; നീയും നിന്നോടുകൂടെ യെഹൂദയും വീഴുവാന് തക്കവണ്ണം അനര്ത്ഥത്തില് ചെന്നു ചാടുന്നതു എന്തിന്നു? എന്നാല് അമസ്യാവു കേട്ടില്ല.

10. You have indeed defeated Edom, and you have become overconfident. Enjoy your glory and stay at home. Why should you stir up such trouble that you fall-- you and Judah with you?'

11. ആകയാല് യിസ്രായേല് രാജാവായ യെഹോവാശ് പുറപ്പെട്ടുചെന്നു, യെഹൂദെക്കുള്ള ബേത്ത്-ശേമെശില്വെച്ചു അവനും യെഹൂദാരാജാവായ അമസ്യാവും തമ്മില് നേരിട്ടു.

11. But Amaziah would not listen, so King Jehoash of Israel advanced. He and King Amaziah of Judah faced off at Beth-shemesh that belongs to Judah.

12. യെഹൂദാ യിസ്രായേലിനോടു തോറ്റു ഔരോരുത്തന് താന്താന്റെ കൂടാരത്തിലേക്കു ഔടിപ്പോയി.

12. Judah was routed before Israel, and [Judah's men] fled, each to his own tent.

13. അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകന് അമസ്യാവു എന്ന യെഹൂദാരാജാവിനെ യിസ്രായേല്രാജാവായ യെഹോവാശ് ബേത്ത്-ശേമെശില്വെച്ചു പിടിച്ചിട്ടു യെരൂശലേമിലേക്കു വന്നു, യെരൂശലേമിന്റെ മതില് എഫ്രയീംപടിവാതില്മുതല് കോണ്പടിവാതില്വരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു.

13. King Jehoash of Israel captured Judah's King Amaziah son of Joash, son of Ahaziah, at Beth-shemesh. Then Jehoash went to Jerusalem and broke down 200 yards of Jerusalem's wall from the Ephraim Gate to the Corner Gate.

14. അവന് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയുമൊക്കെയും സകലഉപകരങ്ങളും എടുത്തു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമര്യ്യയിലേക്കു മടങ്ങിപ്പോയി.

14. He took all the gold and silver and all the utensils found in the LORD's temple and in the treasuries of the king's palace, and the hostages. Then he returned to Samaria.

15. യെഹോവാശ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവന് യെഹൂദാരാജാവായ അമസ്യാവോടു യുദ്ധംചെയ്തതും യിസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

15. The rest of the events of Jehoash's [reign], along with his accomplishments, his might, and how he waged war against Amaziah king of Judah, are written about in the Historical Record of Israel's Kings.

16. പിന്നെ യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമര്യ്യയില് യിസ്രായേല്രാജാക്കന്മാരുടെ അടുക്കല് അടക്കംചെയ്തു; അവന്റെ മകനായ യൊരോബെയാം അവന്നു പകരം രാജാവായി.

16. Jehoash rested with his fathers, and he was buried in Samaria with the kings of Israel. His son Jeroboam became king in his place.

17. യിസ്രായേല്രാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാരാജാവായ യോവാശിന്റെ മകന് അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.

17. Judah's King Amaziah son of Joash lived 15 years after the death of Israel's King Jehoash son of Jehoahaz.

18. അമസ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങള് യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

18. The rest of the events of Amaziah's [reign] are written about in the Historical Record of Judah's Kings.

19. യെരൂശലേമില് അവന്നു വിരോധമായി ഒരു കൂട്ടുകെട്ടുണ്ടായിട്ടു അവന് ലാഖീശിലേക്കു ഔടിപ്പോയി; എന്നാല് അവര് അവന്റെ പിന്നാലെ ലാഖീശിലേക്കു ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു.

19. A conspiracy was formed against him in Jerusalem, and he fled to Lachish. However, [men] were sent after him to Lachish, and they put him to death there.

20. അവനെ കുതിരപ്പുറത്തുവെച്ചു കൊണ്ടുവന്നു യെരൂശലേമില് ദാവീദിന്റെ നഗരത്തില് തന്റെ പിതാക്കന്മാരുടെ അടുക്കല് അടക്കം ചെയ്തു.

20. They carried him back on horses, and he was buried in Jerusalem with his fathers in the city of David.

21. യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള അസര്യ്യാവെ കൊണ്ടുവന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.

21. Then all the people of Judah took Azariah, who was 16 years old, and made him king in place of his father Amaziah.

22. രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവന് തന്നേ.

22. He rebuilt Elathand restored it to Judah after [Amaziah] the king rested with his fathers.

23. യെഹൂദാരാജാവായ യോവാശിന്റെ മകന് അമസ്യാവിന്റെ പതിനഞ്ചാം ആണ്ടില് യിസ്രായേല്രാജാവായ യോവാശിന്റെ മകന് യൊരോബെയാം രാജാവായി ശമര്യ്യയില് നാല്പത്തൊന്നു സംവത്സരം വാണു.

23. In the fifteenth year of Judah's King Amaziah son of Joash, Jeroboam son of Jehoash became king of Israel in Samaria; he reigned 41 years.

24. അവന് യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.

24. He did what was evil in the LORD's sight. He did not turn away from all the sins Jeroboam son of Nebat had caused Israel to commit.

25. ഗത്ത്-ഹേഫര്കാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകന് എന്ന തന്റെ ദാസന് മുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവന് ഹമാത്തിന്റെ അതിര്മുതല് അരാബയിലെ കടല്വരെ യിസ്രായേലിന്റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി.

25. It was he who restored Israel's border from Lebo-hamath as far as the Sea of the Arabah, according to the word the LORD, the God of Israel, had spoken through His servant, the prophet Jonah son of Amittai from Gath-hepher.

26. യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനം, സ്വതന്ത്രനോ അസ്വതന്ത്രനോ ഇല്ല, യിസ്രായേലിന്നു സഹായം ചെയ്യുന്നവനുമില്ല എന്നു യഹോവ കണ്ടിട്ടു,

26. For the LORD saw that the affliction of Israel was very bitter. There was no one to help Israel, neither bond nor free.

27. യിസ്രായേലിന്റെ പേര് ആകാശത്തിന് കീഴില്നിന്നു മായിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യാതെ യോവാശിന്റെ മകനായ യൊരോബെയാംമുഖാന്തരം അവരെ രക്ഷിച്ചു.

27. However, the LORD had not said He would blot out the name of Israel from under heaven, so He delivered them by the hand of Jeroboam son of Jehoash.

28. യൊരോബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്തതൊക്കെയും അവന് യുദ്ധംചെയ്തതും യെഹൂദെക്കു ഉണ്ടായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന്നു വീണ്ടുകൊണ്ടതില് അവന് കാണിച്ച പരാക്രമവും യിസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

28. The rest of the events of Jeroboam's [reign]-- along with all his accomplishments and the power he had to wage war and how he recovered for Israel Damascus and Hamath, which had belonged to Judah-- are written about in the Historical Record of Israel's Kings.

29. യൊരോബെയാം യിസ്രായേല്രാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്യ്യാവു അവന്നു പകരം രാജാവായി.

29. Jeroboam rested with his fathers, the kings of Israel. His son Zechariah became king in his place.



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |