2 Kings - 2 രാജാക്കന്മാർ 23 | View All

1. അനന്തരം രാജാവു ആളയച്ചു; അവര് യെഹൂദയിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്റെ അടുക്കല് കൂട്ടിവരുത്തി.

1. And the kynge sent forth, and all the Elders in Iuda and Ierusalem resorted vnto him,

2. രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേമിലെ സകലനിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനമൊക്കെയും യഹോവയുടെ ആലയത്തിലേക്കു ചെന്നു; യഹോവയുടെ ആലയത്തില്വെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവര് കേള്ക്കെ അവന് വായിച്ചു.

2. and the kynge wente vp in to the house of the LORDE, and all the men of Iuda, and all the inhabiters of Ierusalem with him, the prestes and prophetes and all the people both small and greate, and all the wordes of the boke of the couenaunt that was founde in the house of the LORDE, were red in their eares.

3. രാജാവു തൂണിന്നരികെ നിന്നുംകൊണ്ടു താന് യഹോവയെ അനുസരിച്ചുനടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തില് എഴുതിയിരിക്കുന്ന നിയമത്തിന്റെ വാക്യങ്ങള് നിവര്ത്തിക്കയും ചെയ്യാമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമൊക്കെയും ഈ നിയമത്തില് യോജിച്ചു.

3. And the kinge stode vpon a piler, and made a couenaut before the LORDE, that they shulde walke after the LORDE, and to kepe his commaundementes, witnesses, and ordinaunces with all their hert and with all their soule, yt they shulde set vp the wordes of this couenaunt, which are wrytten in this boke. And all the people entred in to the couenaunt.

4. രാജാവു മഹാപുരോഹിതനായ ഹില്ക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതില് കാക്കുന്നവരോടും ബാലിന്നും അശേരെക്കും ആകാശത്തിലെ സര്വ്വസൈന്യത്തിന്നും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തില്നിന്നു പുറത്തു കൊണ്ടുപോകുവാന് കല്പിച്ചു; യെരൂശലേമിന്നു പുറത്തു കിദ്രോന് പ്രദേശത്തുവെച്ചു അവയെ ചുട്ടു, ചാരം ബേഥേലിലേക്കു കൊണ്ടുപോയി.

4. And the kynge comaunded Helchias the hye prest, and the prestes of the secode course, and the kepers of the thresholde, yt they shulde put out of the temple all the vessels which were made for Baal, and for the groue, and for all the hoost of heauen, & he brent them without Ierusalem in the valley of Cedron, and the dust of them was caryed vnto Bethel.

5. യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളില് ധൂപം കാട്ടുവാന് യെഹൂദാരാജാക്കന്മാര് നിയമിച്ചിരുന്ന പൂജാഗിരികളെയും ബാലിന്നും സൂര്യന്നും ചന്ദ്രന്നും ഗ്രഹങ്ങള്ക്കും ആകാശത്തിലെ സര്വ്വസൈന്യത്തിന്നും ധൂപം കാട്ടിയവരെയും അവന് നീക്കിക്കളഞ്ഞു.

5. And he put downe the Kemurims, who the kynges of Iuda had founded, to burne incense vpon the hye places, in the cities of Iuda, and aboute Ierusalem. He put downe also them that brent incense vnto Baal, to the Sonne, and the Mone, and the twolue tokens, and to all ye hoost of heauen.

6. അശേരാപ്രതിഷ്ഠയെയും അവന് യഹോവയുടെ ആലയത്തില്നിന്നു യെരൂശലേമിന്നു പുറത്തു കിദ്രോന് തോട്ടിങ്കലേക്കു കൊണ്ടുചെന്നു കിദ്രോന് താഴ്വീതിയില്വെച്ചു ചുട്ടുപൊടിയാക്കി പൊടി സാമാന്യജനത്തിന്റെ ശവകൂഴികളിന്മേല് ഇട്ടുകളഞ്ഞു.

6. And the groue caused he to be caryed from the house of the LORDE out of Ierusalem in to ye valley of Cedron, and brent it in the valley of Cedron, and made it to dust, and cast the dust vpon the graues of ye comen people.

7. സ്ത്രീകള് അശേരെക്കു കൂടാരശീലകള് നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിങ്കലുള്ള പുരുഷമൈഥുനക്കാരുടെ വീടുകളെയും അവന് ഇടിച്ചുകളഞ്ഞു.

7. And he brake downe the whorekepers houses which were by the house of the LORDE, wherin the wemen made mansions for the groue.

8. അവന് യെഹൂദാപട്ടണങ്ങളില്നിന്നു സകല പുരോഹിതന്മാരെയും വരുത്തി, ഗേബമുതല് ബേര്-ശേബവരെ പുരോഹിതന്മാര് ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി, പട്ടണവാതില്പ്രവേശനത്തിങ്കല് ഇടത്തുഭാഗത്തു നഗരാധിപതിയായ യോശുവയുടെ വാതില്ക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളെയും അവന് ഇടിച്ചുകളഞ്ഞു.

8. And he caused all the prestes for to come out of the cities of Iuda, and suspended ye hye places, where the prestes brent incense, from Geba vnto Berseba. And brake downe the hye places in the portes, that were at ye dore of the gate of Iosua ye shreue of the cite, at the lefte hande as one goeth to the cite porte.

9. എന്നാല് പൂജാഗിരിപുരോഹിതന്മാര് യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിങ്കല് കയറിയില്ല; അവര് തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തില് പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളു.

9. Yet had not the prestes of the hye places offred vpon the altare of the LORDE at Ierusalem, but ate vnleuended bred amonge their brethren.

10. ആരും തന്റെ മകനെയോ മകളെയോ മോലെക്കിന്നു അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന്നു ബെന് -ഹിന്നോംതാഴ്വരയിലെ ദഹനസ്ഥലവും അവന് അശുദ്ധമാക്കി.

10. He suspended Tophet also in the valley of the children of Ennon, that noman shulde cause his sonne or his doughter to go thorow ye fyre vnto Moloch.

11. യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിങ്കല് വളപ്പിന്നകത്തുള്ള നാഥാന് -മേലെക് എന്ന ഷണ്ഡന്റെ അറെക്കരികെ യെഹൂദാരാജാക്കന്മാര് സൂര്യന്നു പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങളെ അവന് നീക്കി, സൂര്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു.

11. And he put downe the horses, which ye kynges of Iuda had set vnto the Sonne, at the intringe in to the house of the LORDE, besyde the chest of Netham Melech the chamberlayne which was at Paruarim, and the charettes of the Sonne brent he with fyre,

12. യെഹൂദാരാജാക്കന്മാര് ആഹാസിന്റെ മാളികയുടെ മേല്പുരയില് ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവു തകര്ത്തു അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോന് തോട്ടില് ഇട്ടുകളഞ്ഞു.

12. and the altares vpon the rofe of Achabs perler, which the kynges of Iuda had made. And the altares which Manasses had made in the two courtes of the house of the LORDE, dyd the kynge breake downe. And ranne from thence, and cast the dust of them in to the broke Cedron.

13. യെരൂശലേമിന്നെതിരെ നാശപര്വ്വതത്തിന്റെ വലത്തു ഭാഗത്തു യിസ്രായേല്രാജാവായ ശലോമോന് സീദോന്യരുടെ മ്ളേച്ഛബിംബമായ അസ്തോരെത്തിന്നും മോവാബ്യരുടെ മ്ളേച്ഛബിംബമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛബിംബമായ മില്ക്കോമിന്നും പണിതിരുന്ന പൂജാഗിരികളെയും രാജാവു അശുദ്ധമാക്കി.

13. And the hye places that were before Ierusalem on the righte hande of Mount Mashith which Salomon the kynge of Israel had buylded vnto Astaroth the abhomynacion of Sidon, and to Camos the abhominacion of Moab, and to Malcom the abhominacion of the children of Ammon, those did the kynge suspende,

14. അവന് വിഗ്രഹസ്തംഭങ്ങളെ തകര്ത്തു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു, അവ നിന്നിരുന്ന സ്ഥലങ്ങളെ മനുഷ്യാസ്ഥികള്കൊണ്ടു നിറെച്ചു.

14. and brake the pilers, and roted out the groues, and fylled their places with mens bones.

15. അത്രയുമല്ല, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാം ബേഥേലില് ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവന് ഇടിച്ചുകളഞ്ഞു; പൂജാഗിരി അവന് ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു.

15. And the altare at Bethel, and the hye place that Ieroboam the sonne of Nebat made, which caused Israel to synne, the same altare brake he downe, and the hye place, & brent the hye place, and made it to dust, and brent vp the groue.

16. എന്നാല് യോശീയാവു തിരിഞ്ഞു നോക്കിയപ്പോള് അവിടെ മലയില് ഉണ്ടായിരുന്ന കല്ലറകള് കണ്ടിട്ടു ആളയച്ചു കല്ലറകളില്നിന്നു അസ്ഥികളെ എടുപ്പിച്ചു, ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷന് പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ യാഗപീഠത്തിന്മേല് ഇട്ടു ചുട്ടു അതു അശുദ്ധമാക്കിക്കളഞ്ഞു.

16. And Iosias turned him aboute, and sawe the graues that were vpo the mount, and caused the bones to the fetched out of the graues, and brent them vpo the altare, and suspended it, acordinge to the worde of the LORDE, which the man of God cryed out, that tolde this before.

17. ഞാന് കാണുന്ന ആ ജ്ഞാപകസ്തംഭം എന്തു എന്നു അവന് ചോദിച്ചു. അതിന്നു ആ പട്ടണക്കാര് അവനോടുഅതു യെഹൂദയില്നിന്നു വരികയും നീ ചെയ്തിരിക്കുന്ന കാര്യങ്ങളെ ബേഥേലിലെ യാഗപീഠത്തെക്കുറിച്ചു മുന്നറിയിക്കയും ചെയ്ത ദൈവ പുരുഷന്റെ കല്ലറയാകുന്നു എന്നു പറഞ്ഞു.

17. And he sayde: What titell is this, that I se here? And the men of the cite sayde vnto him: It is the graue of the man of God, which came from Iuda, and cried out this that thou hast done agaynst ye altare of Bethel.

18. അപ്പോള് അവന് അതു ഇരിക്കട്ടെ; അവന്റെ അസ്ഥികളെ ആരും അനക്കരുതു എന്നു കല്പിച്ചു. അങ്ങനെ അവര് അവന്റെ അസ്ഥികളെയും ശമര്യ്യയില്നിന്നു വന്ന പ്രവാചകന്റെ അസ്ഥികളെയും വിട്ടേച്ചുപോയി.

18. And he sayde: Let him lye, no man touche his bones. Thus were his bones delyuered with the bones of the prophet that came from Samaria.

19. യഹോവയെ കോപിപ്പിക്കേണ്ടതിന്നു യിസ്രായേല്രാജാക്കന്മാര് ശമര്യ്യാപട്ടണങ്ങളില് ഉണ്ടാക്കിയിരുന്ന സകലപൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവു നീക്കിക്കളഞ്ഞു ബേഥേലില് അവന് ചെയ്തതുപോലെയൊക്കെയും അവയോടും ചെയ്തു.

19. He put awaye also all the houses of the hye places in the cities of Samaria (which the kynges of Israel had made to prouoke ye LORDE vnto wrath) and dyd with them acordinge to all as he had done at Bethel.

20. അവന് അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയൊക്കെയും ബലിപീഠങ്ങളിന്മേല് വെട്ടിക്കൊല്ലിക്കയും അവയുടെ മേല് മനുഷ്യാസ്ഥികള് ചുടുകയും ചെയ്തിട്ടു യെരൂശലേമിലകൂ മടങ്ങിപ്പോന്നു.

20. And all ye prestes of the hye places that were there, offred he vp vpon the altares, and so brent he mens bones theron, and came agayne to Ierusalem.

21. അനന്തരം രാജാവു സകലജനത്തോടുംഈ നിയമപുസ്കത്തില് എഴുതിയിരിക്കുന്ന പ്രകാരം നിങ്ങളുടെ ദൈവമായ യഹോവേക്കു പെസഹ ആചരിപ്പിന് എന്നു കല്പിച്ചു.

21. And the kynge commauded the people, and sayde: Kepe Easter vnto the LORDE youre God, as it is wrytten in the boke of this couenaunt.

22. യിസ്രായേലിന്നു ന്യായപാലനം ചെയ്തിരുന്ന ന്യായാധിപന്മാരുടെ കാലം മുതലക്കും യിസ്രായേല്രാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും കാലത്തും ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല.

22. For there was no Easter so kepte as this, sence the tyme of the Iudges which iudged Israel, and in all the tymes of the kynges of Israel, and of the kynges of Iuda:

23. യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടില് യെരൂശലേമില് യഹോവേക്കു ഈ പെസഹ ആചരിച്ചു.

23. but in the eightenth yeare of kynge Iosias, was this Easter kepte vnto the LORDE at Ierusalem.

24. ഹില്ക്കീയാപുരോഹിതന് യഹോവയുടെ ആലയത്തില് കണ്ടെത്തിയ പുസ്തകത്തില് എഴുതിയിരുന്ന ന്യായപ്രാമണത്തിന്റെ വാക്യങ്ങളെ നിവര്ത്തിപ്പാന് തക്കവണ്ണം യോശീയാവു വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും ഗൃഹബിംബങ്ങളെയും മറ്റുവിഗ്രഹങ്ങളെയും യെഹൂദാദേശത്തും യെരൂശലേമിലും കണ്ട സകലമ്ളേച്ഛതകളെയും അശേഷം നശിപ്പിച്ചുകളഞ്ഞു.

24. And Iosias expelled all soythsayers, expounders of tokes, ymages and Idols, and all the abhominacions which were sene in the londe of Iuda and at Ierusalem, that he mighte set vp the wordes of the lawe, which were wrytten in the boke, that Helchias ye prest foude in the house of ye LORDE.

25. അവനെപ്പോലെ പൂര്ണ്ണ ഹൃദയത്തോടും പൂര്ണ്ണമനസ്സോടും പൂര്ണ്ണശക്തിയോടും കൂടെ മോശെയുടെ ന്യായപ്രമാണ പ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവു മുമ്പുണ്ടായിട്ടില്ല, പിമ്പു ഒരുത്തന് എഴുന്നേറ്റിട്ടുമില്ല.

25. His like was no kynge before him, which so couerted vnto ye LORDE wt all his hert, wt all his soule, & with all his strength, acordinge to all the lawe of Moses. And after him came there not vp soch another.

26. എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകലകോപഹേതുക്കളും നിമിത്തം യെഹൂദയുടെ നേരെ ജ്വലിച്ച തന്റെ മഹാകോപത്തിന്റെ ഉഗ്രതയെ യഹോവ വിട്ടുമാറാതെ

26. Yet turned not the LORDE from the indignacion of his greate wrath, wherwith he was displeased ouer Iuda, because of all the prouocacion wherwith Manasses had prouoked him.

27. ഞാന് യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദയെയും എന്റെ സന്നിധിയില്നിന്നു നീക്കുകയും ഞാന് തിരഞ്ഞെടുത്ത ഈ യെരൂശലേം നഗരത്തെയും എന്റെ നാമം അവിടെ ഇരിക്കും എന്നു ഞാന് അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും എന്നു യഹോവ കല്പിച്ചു.

27. And ye LORDE sayde: I wil put Iuda out of my presence also, euen as I haue put awaye Israel: and this cite which I haue chosen, wyl I cast out, namely, Ierusalem, & the house wherof I sayde: My name shalbe there.

28. യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

28. What more there is to saye of Iosias, and all that he dyd, beholde, it is wrytten in the Cronicles of the kynges of Iuda.

29. അവന്റെ കാലത്തു മിസ്രയീംരാജാവായ ഫറവോന് -നെഖോ അശ്ശൂര്രാജാവിന്റെ നേരെ ഫ്രാത്ത് നദിക്കു പുറപ്പെട്ടു; യോശീയാരാജാവു അവന്റെ നേരെ ചെന്നു; അവന് അവനെ കണ്ടിട്ടു മെഗിദ്ദോവില്വെച്ചു കൊന്നുകളഞ്ഞു.
വെളിപ്പാടു വെളിപാട് 16:16

29. In his tyme wete Pharao Necho ye kynge of Egipte vp agaynst the kynge of Assyria by the water Euphrates. But kynge Iosias wente agaynst him, and dyed at Megiddo, wha he had sene him.

30. അവന്റെ ഭൃത്യന്മാര് മരിച്ചുപോയവനെ രഥത്തില് കയറ്റി മെഗിദ്ദോവില്നിന്നു യെരൂശലേമിലേക്കു കൊണ്ടുവന്നു അവന്റെ സ്വന്തകല്ലറയില് അടക്കം ചെയ്തു. പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടു വന്നു അഭിഷേകം കഴിപ്പിച്ചു അവന്റെ അപ്പന്നുപകരം രാജാവാക്കി.

30. And his seruauntes caried him deed fro Megiddo, & brought him to Ierusale, & buryed him in his graue. And the people of the londe toke Ioahas the sonne of Iosias, and anoynted him, and made him kynge in his fathers steade.

31. യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോള് അവന്നു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവന് മൂന്നു മാസം യെരൂശലേമില് വാണു. അവന്റെ അമ്മെക്കു ഹമൂതല് എന്നു പേര്; അവള് ലിബ്നക്കാരനായ യിരെമ്യാവിന്റെ മകള് ആയിരുന്നു.

31. Thre & twentye yeare olde was Ioahas wha he was made kynge, & reigned thre monethes at Ierusale. His mothers name was Hamutal ye doughter of Ieremia of Libna.

32. അവന് തന്റെ പിതാക്കന്മാര് ചെയ്തതുപോലെ ഒക്കെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.

32. And he dyd yt which was euell in ye sight of ye LORDE, euen as his fathers had done.

33. അവന് യെരൂശലേമില് വാഴാതിരിക്കേണ്ടതിന്നു ഫറവോന് -നെഖോ ഹമാത്ത് ദേശത്തിലെ രിബ്ളയില്വെച്ചു അവനെ ബന്ധിച്ചു, ദേശത്തിന്നു നൂറു താലന്തു വെള്ളിയും ഒരു താലന്തു പൊന്നും പിഴ കല്പിച്ചു.

33. But Pharao Necho toke him presoner of Reblatha in the londe of Hemath, yt he shulde not reigne at Ierusalem: & raysed a taxe vpo the londe, an hundreth taletes of siluer, & one talente of golde.

34. ഫറവോന് -നെഖോ യോശീയാവിന്റെ മകനായ എല്യാക്കീമിനെ അവന്റെ അപ്പനായ യോശീയാവിന്നു പകരം രാജാവാക്കി; അവന്റെ പേര് യെഹോയാക്കീം എന്നു മാറ്റി; യെഹോവാഹാസിനെ അവന് കൊണ്ടുപോയി; അവന് മിസ്രയീമില് ചെന്നു അവിടെവെച്ചു മരിച്ചുപോയി.

34. And Pharao Necho made Eliachim ye sonne of Iosias kynge in his father Iosias steade, & turned his name Ioachim. But Ioahas toke he, & brought him in to Egipte where he dyed.

35. ആ വെള്ളിയും പൊന്നും യെഹോയാക്കീം ഫറവോന്നു കൊടുത്തു; എന്നാല് ഫറവോന്റെ കല്പനപ്രകാരം വെള്ളി കൊടുക്കേണ്ടതിന്നു അവന് ദേശത്തു വരിയിട്ടു; അവന് ദേശത്തെ ജനത്തില് ഔരോരുത്തന്റെയും പേരില് വരിയിട്ടതുപോലെ വെള്ളിയും പൊന്നും അവരവരോടു പിരിച്ചെടുത്തു ഫറവോന് -നെഖോവിന്നു കൊടുത്തു.

35. And Ioachim gaue the siluer & golde vnto Pharao, yet taxed he the londe, yt he might geue ye syluer acordynge to Pharaos comaundement. Euery one amonge the people in ye londe taxed he after his abilite in siluer & golde, to geue it vnto Pharao.

36. യെഹോയാക്കീം വാഴ്ചതുടങ്ങിയപ്പോള് അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന് പതിനൊന്നു സംവത്സരം യെരൂശലേമില് വാണു. അവന്റെ അമ്മെക്കു സെബീദാ എന്നു പേര്; അവള് രൂമക്കാരനായ പെദായാവിന്റെ മകള് ആയിരുന്നു.

36. Fyue & twentye yeare olde was Ioachim whan he was made kynge, & reigned eleuen yeares at Ierusalem. His mothers name was Sebida ye doughter of Pedaia of Ruma,

37. അവന് തന്റെ പിതാക്കന്മാര് ചെയ്തതുപോലെ ഒക്കെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.

37. & he dyd euell in the sight of the LORDE, euen as his fathers had done.



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |