2 Kings - 2 രാജാക്കന്മാർ 8 | View All

1. അനന്തരം എലീശാ താന് മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോടുനീയും നിന്റെ ഭവനവും പുറപ്പെട്ടു എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊള്വിന് ; യഹോവ ഒരു ക്ഷാമം വരുത്തുവാന് പോകുന്നു; അതു ഏഴു സംവത്സരം ദേശത്തു ഉണ്ടായിരിക്കും എന്നു പറഞ്ഞു.

1. Then spake Elisa vnto the woman (whose sonne he had restored to lyfe againe) saying: Up, and go thou and thyne house, and soiourne where so euer thou canst: For the Lord hath called for a dearth, and the same shall come vpon the lande seuen yeres.

2. ആ സ്ത്രീ എഴുന്നേറ്റു ദൈവപുരുഷന് പറഞ്ഞതുപോലെ ചെയ്തു; അവളും ഭവനവും ഫെലിസ്ത്യദേശത്തുപോയി ഏഴു സംവത്സരം പരദേശവാസം ചെയ്തു.

2. And the woman arose, and dyd after the saying of the man of God, and went both she and her houshold, & soiourned in the land of the Philistines seue yeres.

3. ഏഴു സംവത്സരം കഴിഞ്ഞിട്ടു അവള് ഫെലിസ്ത്യദേശത്തുനിന്നു മടങ്ങിവന്നു; പിന്നെ അവള് തന്റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിപ്പാന് ചെന്നു.

3. And at the seuen yeres ende, it fortuned that the woman came againe out of the land of the Philistines, and went out to call vpon the king for her house and for her lande.

4. അന്നേരം രാജാവു ദൈവപുരുഷന്റെ ബാല്യക്കാരനായ ഗേഹസിയോടു സംസാരിക്കയില്എലീശാ ചെയ്ത വന് കാര്യങ്ങളൊക്കെയും നീ എന്നോടു വിവരിച്ചുപറക എന്നു കല്പിച്ചു.

4. And the king talked with Gehezi the seruaunt of the man of God, saying: Tel me I pray thee al the great deedes that Elisa hath done.

5. മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവന് രാജാവിനെ കേള്പ്പിക്കുമ്പോള് തന്നേ അവന് മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീ വന്നു തന്റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിച്ചു. അപ്പോള് ഗേഹസിയജമാനനായ രാജാവേ, ഇവള് തന്നേ ആ സ്ത്രീ; എലീശാ ജീവിപ്പിച്ചുകൊടുത്ത മകന് ഇവന് തന്നേ എന്നു പറഞ്ഞു.

5. He told the king howe he had restored a dead body to lyfe againe: but in the meane time the woman whose sonne he had raysed vp againe, cryed to the king for her house, and for her land: And Gehezi sayde, My lorde O king, this is the woman, and this is her sonne whom Elisa raysed vp againe.

6. രാജാവു സ്ത്രീയോടു ചോദിച്ചപ്പോള് അവളും അതു വിവരിച്ചു പറഞ്ഞു രാജാവു ഒരു ഉദ്യോഗസ്ഥനെ നിയമിച്ചുഅവള്ക്കുണ്ടായിരുന്നതൊക്കെയും അവള് ദേശം വിട്ടുപോയ നാള്മുതല് ഇതുവരെയുള്ള നിലത്തിന്റെ ആദായവും അവള്ക്കു കൊടുപ്പിക്കേണം എന്നു കല്പിച്ചു.

6. And when the king asked the woman, she tolde him: And so the king deliuered her a chamberlayne, saying, Restore thou vnto her all that are hers and all the fruites of the fielde, sence the day that she left the land, vnto this tyme.

7. അനന്തരം എലീശാ ദമ്മേശെക്കില് ചെന്നു; അന്നു അരാംരാജാവായ ബെന് -ഹദദ് ദീനംപിടിച്ചു കിടക്കുകയായിരുന്നു; ദൈവപുരുഷന് വന്നിട്ടുണ്ടു എന്നു അവന്നു അറിവു കിട്ടി.

7. And Elisa came to Damascon, & Benhadad the king of Syria was sycke: And one tolde him, saying, The man of God is come hyther.

8. രാജാവു ഹസായേലിനോടുഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ടുഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു അവന് മുഖാന്തരം യഹോവയോടു ചോദിക്ക എന്നു പറഞ്ഞു.

8. And the king sayd vnto Hazael: Take a present in thyne hande, and go meete the man of God, that thou mayest inquire of the Lord by him, saying: Shal I recouer of this disease?

9. അങ്ങനെ ഹസായേല് ദമ്മേശെക്കിലെ വിശേഷവസ്തുക്കളില്നിന്നൊക്കെയും എടുത്തു നാല്പതു ഒട്ടകച്ചുമടുമായി അവനെ ചെന്നുകണ്ടു അവന്റെ മുമ്പില് നിന്നുനിന്റെ മകന് അരാം രാജാവായ ബെന് -ഹദദ് എന്നെ നിന്റെ അടുക്കല് അയച്ചുഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു ചോദിക്കുന്നു എന്നു പറഞ്ഞു. അതിന്നു എലീശാ;

9. And so Hazael went to meete him, and toke the present with him, and of euery good thing of Damascon, euen as much as fourtie camels coulde beare: & came and presented him selfe before him, and said: Thy sonne Benhadad king of Syria hath sent me to thee, saying: Shal I recouer of this disease?

10. നീ ചെന്നു അവനോടുനിനക്കു നിശ്ചയമായിട്ടു സൌഖ്യം വരും എന്നു പറക; എന്നാല് അവന് നിശ്ചയമായി മരിച്ചുപോകുമെന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.

10. And Elisa sayde vnto him: Go, and say vnto him, Thou shalt recouer: howebeit, the Lorde hath shewed me that he shall surely dye.

11. പിന്നെ അവന്നു ലജ്ജ തോന്നുവോളം അവന് കണ്ണുപറിക്കാതെ അവനെ ഉറ്റുനോക്കി ദൈവപുരുഷന് കരഞ്ഞു.

11. He loked vpon him stedfastlie, vntill he was ashamed: & the man of God wept.

12. യജമാനന് കരയുന്നതു എന്തു എന്നു ഹസായേല് ചോദിച്ചതിന്നു അവന് നീ യിസ്രായേല്മക്കളോടു ചെയ്വാനിരിക്കുന്ന ദോഷം ഞാന് അറിയുന്നതുകൊണ്ടു തന്നേ; നീ അവരുടെ ദുര്ഗ്ഗങ്ങളെ തീയിട്ടു ചുടുകയും അവരുടെ യൌവനക്കാരെ വാള്കൊണ്ടു കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു തകര്ക്കയും അവരുടെ ഗര്ഭിണികളെ പിളര്ക്കയും ചെയ്യും എന്നു പറഞ്ഞു.

12. And Hazael sayde: Why weepeth my lorde? He aunswered: For I knowe the euyl thinges that thou shalt do vnto the children of Israel: for their strong cities shalt thou set on fire, and their young men shalt thou slay with the sword, and shalt dashe out the braynes of their sucking children, and al to teare their women with childe.

13. ഈ മഹാകാര്യം ചെയ്വാന് നായായിരിക്കുന്ന അടിയന് എന്തു മാത്രമുള്ളു എന്നു ഹസായേല് പറഞ്ഞതിന്നു എലീശാനീ അരാമില് രാജാവാകും എന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.

13. But Hazael sayd: What is thy seruaunt a dogge, that I shoulde do this great thing? And Elisa aunswered: The Lord hath shewed me that thou shalt be king of Syria.

14. അവന് എലീശയെ വിട്ടു പുറപ്പെട്ടു തന്റെ യജമാനന്റെ അടുക്കല് വന്നപ്പോള്എലീശാ നിന്നോടു എന്തു പറഞ്ഞു എന്നു അവന് ചോദിച്ചു. നിനക്കു നിശ്ചയമായി സൌഖ്യം വരും എന്നു അവന് എന്നോടു പറഞ്ഞു എന്നു അവന് ഉത്തരംപറഞ്ഞു.

14. And so he departed from Elisa, & came to his maister: which sayd to him, What sayde Elisa to thee? He aunswered: He tolde me, that thou shouldest recouer.

15. പിറ്റെന്നാള് അവന് ഒരു കമ്പിളി എടുത്തു വെള്ളത്തില് മുക്കി അവന്റെ മുഖത്തിട്ടു; അതിനാല് അവന് മരിച്ചുപോയി; ഹസായേല് അവന്നുപകരം രാജാവായ്തീര്ന്നു.

15. And on the morowe it fortuned, that he toke a thycke cloth, and dipt it in water, and spread it on his face: & he died, and Hazael raigned in his steade.

16. യിസ്രായേല്രാജാവായ ആഹാബിന്റെ മകനായ യോരാമിന്റെ അഞ്ചാം ആണ്ടില് യെഹോശാഫാത്ത് യെഹൂദയില് രാജാവായിരിക്കുമ്പോള് തന്നേ യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകന് യെഹോരാം രാജാവായി.

16. The fyft yere of Ioram the sonne of Ahab king of Israel, Iehosaphat being also king of Iuda, Ioram the sonne of Iehosaphat king of Iuda began to raigne.

17. അവന് വാഴ്ചതുടങ്ങിയപ്പോള് അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവന് എട്ടു സംവത്സരം യെരൂശലേമില് വാണു.

17. Thirtie and two yeres olde was he when he began to raigne, and he raigned eyght yeres in Hierusalem.

18. ആഹാബിന്റെ മകള് അവന്നു ഭാര്യയായിരുന്നതുകൊണ്ടു അവന് ആഹാബിന്റെ ഗൃഹം ചെയ്തതുപോലെ യിസ്രായേല്രാജാക്കന്മാരുടെ വഴിയില് നടന്നു യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.

18. And he walked in the wayes of the kinges of Israel, as they that were of the house of Ahab: for the daughter of Ahab was his wyfe, and he dyd euyll in the sight of the Lorde.

19. എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോടു അവന്നും അവന്റെ മക്കള്ക്കും എന്നേക്കും ഒരു ദീപം നലകും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാന് തനിക്കു മനസ്സായില്ല.

19. And the Lord woulde not destroy Iuda [and that] because of Dauid his seruaunt, as he promised him, to geue him alway a light among his children.

20. അവന്റെ കാലത്തു എദോമ്യര് യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങള്ക്കു ഒരു രാജാവിനെ വാഴിച്ചു.

20. In those dayes Edom rebelled from vnder the hand of Iuda: for they made them a king of their owne.

21. അപ്പോള് യെഹോരാം സകലരഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാല് രാത്രിയില് അവന് എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു ഔടിപ്പോയി.

21. So Ioram wet to Zair, he & al his charettes with him: And he rose by night, and smote the Edomites which compassed him in with the captaynes of his charettes, and the people fled into their tentes.

22. അങ്ങിനെ എദോമ്യര് യെഹൂദയുടെ മേലധികാരത്തോടു ഇന്നുവരെ മത്സരിച്ചുനിലക്കുന്നു; ആ കാലത്തു തന്നേ ലിബ്നയും മത്സരിച്ചു.

22. But Edom rebelled, so that he woulde not be vnder the hande of Iuda vnto this day: Then Libnah rebelled that same time.

23. യെഹോരാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

23. The rest of the wordes that concerne Ioram, and al that he dyd, are they not written in the booke of the cronicles of the kinges of Iuda?

24. യെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തില് അവനെ അടക്കം ചെയ്തു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.

24. And Ioram rested with his fathers, and was buried besyde his fathers in the citie of Dauid: And Ahaziahu his sonne raigned in his steade.

25. യിസ്രായേല്രാജാവായ ആഹാബിന്റെ മകന് യോരാമിന്റെ പന്ത്രണ്ടാം ആണ്ടില് യെഹൂദാരാജാവായ യെഹോരാമിന്റെ മകന് അഹസ്യാവു രാജാവായി.

25. In the twelfth yere of Ioram the sonne of Ahab king of Israel, dyd Ahaziahu the sonne of Ioram king of Iuda begin to raigne.

26. അഹസ്യാവു വാഴ്ച തുടങ്ങിയപ്പോള് അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന് ഒരു സംവത്സരം യെരൂശലേമില് വാണു. അവന്റെ അമ്മെക്കു അഥല്യാ എന്നു പേര്; അവള് യിസ്രായേല്രാജാവായ ഒമ്രിയുടെ പൌത്രി ആയിരുന്നു.

26. Two and twentie yeres old was Ahaziahu when he began to raigne, and he raigned one yere in Hierusalem: and his mothers name was Athaliahu, the daughter of Omri king of Israel.

27. അവന് ആഹാബ്ഗൃഹത്തിന്റെ വഴിയില് നടന്നു ആഹാബ്ഗൃഹം ചെയ്തതുപോലെ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവന് ആഹാബിന്റെ ഗൃഹത്തോടു സംബന്ധമുള്ളവന് ആയിരുന്നുവല്ലോ.

27. But he walked in the way of the house of Ahab, and dyd euyll in the sight of the Lorde [euen] as dyd the house of Ahab: for he was the sonne in law of the house of Ahab.

28. അവന് ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്വാന് പോയി; എന്നാല് അരാമ്യര് യോരാമിനെ മുറിവേല്പിച്ചു.

28. And he went with Ioram the sonne of Ahab, to warre against Hazael king of Syria in Ramoth Gilead, and the Syrians wounded Ioram.

29. അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തില് രാമയില്വെച്ചു അരാമ്യര് തന്നെ വെട്ടിയ മുറിവുകള്ക്കു യിസ്രെയേലില്വെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയാകകൊണ്ടു യെഹൂദാരാജാവായ യെഹോരാമിന്റെ മകന് അഹസ്യാവു യിസ്രെയേലില് അവനെ കാണ്മാന് ചെന്നിരുന്നു.

29. And king Ioram went back againe to be healed in Iezrahel of the woundes whiche the Syrians had geuen him at Ramoth when he fought against Hazael king of Syria: And Ahaziahu the sonne of Ioram king of Iuda, went downe to see Ioram the sonne of Ahab in Iezrahel, because he was sicke there.



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |