Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. സോര്രാജാവായ ഹീരാം, ദാവീദിന്റെ അടുക്കല് ദൂതന്മാരെയും അവന്നു ഒരു അരമന പണിയേണ്ടതിന്നു ദേവദാരുക്കളെയും കല്പ്പണിക്കാരെയും ആശാരിമാരെയും അയച്ചു.
1. And Hiram king of Tyre sent messengers to David, and cedar trees, and masons, and carpenters, to build him a house.
2. യഹോവയുടെ ജനമായ യിസ്രായേല് നിമിത്തം തന്റെ രാജത്വം ഉന്നതിപ്രാപിച്ചതിനാല് തന്നെ യഹോവ യിസ്രായേലിന്നു രാജാവായി സ്ഥിരപ്പെടുത്തി എന്നു ദാവീദിന്നു മനസ്സിലായി.
2. And David perceived that the Lord had confirmed him king over Israel, and that his kingdom was exalted over his people Israel.
3. ദാവീദ് യെരൂശലേമില്വെച്ചു വേറെയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
3. And David took other wives in Jerusalem: and he beget sons, and daughters.
4. യെരൂശലേമില് വെച്ചു അവന്നു ജനിച്ച മക്കളുടെ പേരുകളാവിതുശമ്മൂവ, ശോബാബ്, നാഥാന് ,
4. Now these are the names of them that were born to him in Jerusalem: Samua, and Sobad, Nathan, and Solomon,
5. ശലോമോന് , യിബ്ഹാര്, എലീശൂവ, എല്പേലെത്ത്,
5. Jebahar, and Elisua, and Eliphalet,
6. നോഗഹ്, നേഫെഗ്, യാഫീയ,
6. And Noga, and Napheg, and Japhia,
7. എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.
7. Elisama. and Baaliada, and Eliphalet.
8. ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യര് കേട്ടപ്പോള്, ഫെലിസ്ത്യര് ഒക്കെയും ദാവീദിനെ പിടിപ്പാന് ചെന്നു; ദാവീദ് അതു കേട്ടു അവരുടെ മുമ്പില്നിന്നു ഒഴിഞ്ഞുപോയി.
8. And the Philistines hearing that David was anointed king over all Israel, went all up to seek him: and David heard of it, and went out against them.
9. ഫെലിസ്ത്യര് വന്നു രെഫായീംതാഴ്വരയില് പരന്നു.
9. And the Philistines came and spread themselves in the vale of Raphaim.
10. അപ്പോള് ദാവീദ് ദൈവത്തോടുഞാന് ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യില് ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ അവനോടുപുറപ്പെടുക; ഞാന് അവരെ നിന്റെ കയ്യില് ഏല്പിക്കും എന്നു അരുളിച്ചെയ്തു.
10. And David consulted the Lord, saying: Shall I go up against the Philistines, and wilt thou deliver them into my hand? And the Lord said to him: Go up, and I will deliver them into thy hand.
11. അങ്ങനെ അവര് ബാല്പെരാസീമില് ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചുവെള്ളച്ചാട്ടംപോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കയ്യാല് തകര്ത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ബാല്-പെരാസീം എന്നു പേര് പറഞ്ഞു വരുന്നു.
11. And when they were come to Baalpharasim, David defeated them there, and he said: God hath divided my enemies by my hand, as waters are divided: and therefore the name of that place was called Baalpharasim.
12. എന്നാല് അവര് തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാന് ദാവീദ് കല്പിച്ചു.
12. And they left there their gods, and David commanded that they should be burnt.
13. ഫെലിസ്ത്യര് പിന്നെയും താഴ്വരയില് വന്നു പരന്നു.
13. Another time also the Philistines made an irruption, and spread themselves abroad in the valley.
14. ദാവീദ് പിന്നെയും ദൈവത്തോടു അരുളപ്പാടു ചോദിച്ചപ്പോള് ദൈവം അവനോടുഅവരുടെ പിന്നാലെ ചെല്ലാതെ അവരെ വിട്ടുതിരിഞ്ഞു ബാഖാവൃക്ഷങ്ങള്ക്കെതിരെ അവരുടെ നേരെ ചെല്ലുക.
14. And David consulted God again, and God said to him: Go not up after them, turn away from them, and come upon them over against the pear trees.
15. ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളില്കൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാല് നീ പടെക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാന് ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളിച്ചെയ്തു;
15. And when thou shalt hear the sound of one going in the tops of the pear trees, then shalt thou go out to battle. For God is gone out before thee to strike the army of the Philistines.
16. ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവര് ഗിബെയോന് മുതല് ഗേസെര്വരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.
16. And David did as God had commanded him, and defeated the army of the Philistines, slaying them from Gabaon to Gazera.
17. ദാവീദിന്റെ കീര്ത്തി സകലദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സര്വ്വജാതികള്ക്കും വരുത്തുകയും ചെയ്തു.
17. And the name of David became famous in all countries, and the Lord made all nations fear him.