1 Chronicles - 1 ദിനവൃത്താന്തം 16 | View All

1. ഇങ്ങനെ അവര് ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവര് ദൈവത്തിന്റെ സന്നിധിയില് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.

1. They brought the Chest of God and placed it right in the center of the tent that David had pitched for it; then they worshiped by presenting burnt offerings and peace offerings to God.

2. ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീര്ന്നശേഷം ജനത്തെ യഹോവയുടെ നാമത്തില് അനുഗ്രഹിച്ചു.

2. When David had completed the offerings of worship, he blessed the people in the name of GOD.

3. അവന് യിസ്രായേലില് ഔരോ പുരുഷന്നും സ്ത്രീക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടവീതം വിഭാഗിച്ചുകൊടുത്തു.

3. Then he passed around to every one there, men and women alike, a loaf of bread, a slice of barbecue, and a raisin cake.

4. അവന് യഹോവയുടെ പെട്ടകത്തിന്റെ മുമ്പില് യിസ്രായേലിന്റെ ദൈവമായ യഹോവേക്കു കീര്ത്തനവും വന്ദനവും സ്തോത്രവും ചെയ്വാന് ലേവ്യരില്നിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.

4. Then David assigned some of the Levites to the Chest of GOD to lead worship--to intercede, give thanks, and praise the GOD of Israel.

5. ആസാഫ് തലവന് ; രണ്ടാമന് സെഖര്യ്യാവു; പിന്നെ യെയീയേല്, ശെമീരാമോത്ത്, യെഹീയേല്, മത്ഥിഥ്യാവു, എലീയാബ്, ബെനായാവു, ഔബേദ്-എദോം, യെയീയേല് എന്നിവര് വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.

5. Asaph was in charge; under him were Zechariah, Jeiel, Shemiramoth, Jehiel, Mattithiah, Eliab, Benaiah, Obed-Edom, and Jeiel, who played the musical instruments. Asaph was on percussion.

6. പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പില് നിരന്തരം കാഹളം ഊതി.

6. The priests Benaiah and Jahaziel blew the trumpets before the Chest of the Covenant of God at set times through the day.

7. അന്നു, ആ ദിവസം തന്നേ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവേക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാല്

7. That was the day that David inaugurated regular worship of praise to GOD, led by Asaph and his company.

8. യഹോവേക്കു സ്തോത്രം ചെയ്തു; അവന്റെ നാമത്തെ ആരാധിപ്പിന് ; ജാതികളുടെ ഇടയില് അവന്റെ പ്രവൃത്തികളെ അറിയിപ്പിന് ;

8. Thank GOD! Call out his Name! Tell the whole world who he is and what he's done!

9. അവന്നു പാടി കീര്ത്തനം ചെയ്വിന് ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വര്ണ്ണിപ്പിന് .

9. Sing to him! Play songs for him! Broadcast all his wonders!

10. അവന്റെ വിശുദ്ധനാമത്തില് പുകഴുവിന് ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.

10. Revel in his holy Name, GOD-seekers, be jubilant!

11. യഹോവയെയും അവന്റെ ശക്തിയെയും തേടുവിന് ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിന് .

11. Study GOD and his strength, seek his presence day and night;

12. അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,

12. Remember all the wonders he performed, the miracles and judgments that came out of his mouth.

13. അവന് ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഔര്ത്തുകൊള്വിന് .

13. Seed of Israel his servant! Children of Jacob, his first choice!

14. അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായവിധികള് സര്വ്വഭൂമിയിലുമുണ്ടു.

14. He is GOD, our God; wherever you go you come on his judgments and decisions.

15. അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഔര്ത്തുകൊള്വിന് .

15. He keeps his commitments across thousands of generations, the covenant he commanded,

16. അബ്രാഹാമോടു അവന് ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.

16. The same one he made with Abraham, the very one he swore to Isaac;

17. അതിനെ അവന് യാക്കോബിന്നു ഒരു പ്രമാണമായും യിസ്രായേലിന്നൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.

17. He posted it in big block letters to Jacob, this eternal covenant with Israel:

18. ഞാന് നിനക്കു അവകാശമായി കനാന് ദേശത്തെ തരും എന്നു കല്പിച്ചു.

18. 'I give you the land of Canaan, this is your inheritance;

19. നിങ്ങള് എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും

19. Even though you're not much to look at, a few straggling strangers.'

20. അവര് ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും

20. They wandered from country to country, camped out in one kingdom after another;

21. ആരും അവരെ പീഡിപ്പിപ്പാന് അവന് സമ്മതിച്ചില്ല; അവര്നിമിത്തം രാജാക്കന്മാരെയും ശാസിച്ചതു

21. But he didn't let anyone push them around, he stood up for them against bully-kings:

22. എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകര്ക്കും ദോഷം ചെയ്കയുമരുതു.

22. 'Don't you dare touch my anointed ones, don't lay a hand on my prophets.'

23. സര്വ്വഭൂവാസികളേ, യഹോവേക്കു പാടുവിന് ; നാള്ക്കുനാള് അവന്റെ രക്ഷയെ പ്രസ്താവിപ്പിന് .

23. Sing to GOD, everyone and everything! Get out his salvation news every day!

24. ജാതികളുടെ നടുവില് അവന്റെ മഹത്വവും സര്വ്വവംശങ്ങളുടെയും മദ്ധ്യേ അവന്റെ അത്ഭുതങ്ങളും കഥിപ്പിന് .

24. Publish his glory among the godless nations, his wonders to all races and religions.

25. യഹോവ വലിയവനും അത്യന്തം സ്തുത്യനും സര്വ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.

25. And why? Because GOD is great--well worth praising! No god or goddess comes close in honor.

26. ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങള് അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവന് .

26. All the popular gods are stuff and nonsense, but GOD made the cosmos!

27. യശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ടു.

27. Splendor and majesty flow out of him, strength and joy fill his place.

28. ജാതികളുടെ കുലങ്ങളേ, യഹോവേക്കു കൊടുപ്പിന് ;

28. Shout Bravo! to GOD, families of the peoples, in awe of the Glory, in awe of the Strength: Bravo!

29. യഹോവേക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിന് ; കാഴ്ചയുമായി അവന്റെ സന്നിധിയില് ചെല്ലുവിന് ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിന് .

29. Shout Bravo! to his famous Name, lift high an offering and enter his presence! Stand resplendent in his robes of holiness!

30. സര്വ്വഭൂമിയേ, അവന്റെ സന്നിധിയില് നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.

30. God is serious business, take him seriously; he's put the earth in place and it's not moving.

31. സ്വര്ഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.

31. So let heaven rejoice, let earth be jubilant, and pass the word among the nations, 'GOD reigns!'

32. സമുദ്രവും അതിന്റെ പൂര്ണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ.

32. Let Ocean, all teeming with life, bellow, let Field and all its creatures shake the rafters;

33. അന്നു വനത്തിലെ വൃക്ഷങ്ങള് യഹോവയുടെ മുമ്പില് ആര്ക്കും; അവന് ഭൂമിയെ വിധിപ്പാന് വരുന്നുവല്ലോ.

33. Then the trees in the forest will add their applause to all who are pleased and present before GOD --he's on his way to set things right!

34. യഹോവേക്കു സ്തോത്രം ചെയ്വിന് ; അവന് നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.

34. Give thanks to GOD--he is good and his love never quits.

35. ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയില് പുകഴുവാന് ജാതികളുടെ ഇടയില്നിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിന് .
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 26:17

35. Say, 'Save us, Savior God, round us up and get us out of these godless places, So we can give thanks to your holy Name, and bask in your life of praise.'

36. യിസ്രായേലിന് ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവന് . സകലജനവും ആമേന് എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.

36. Blessed be GOD, the God of Israel, from everlasting to everlasting. Then everybody said, 'Yes! Amen!' and 'Praise GOD!'

37. ഇങ്ങനെ പെട്ടകത്തിന്റെ മുമ്പില് ദിവസംപ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന്നു ആസാഫിനെയും അവന്റെ സഹോദരന്മാരെയും

37. David left Asaph and his coworkers with the Chest of the Covenant of GOD and in charge of the work of worship; they were responsible for the needs of worship around the clock.

38. ഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഔബേദ്-എദോമിനെയും ഹോസയെയും വാതില്കാവല്ക്കാരായും നിര്ത്തി.

38. He also assigned Obed-Edom and his sixty-eight relatives to help them. Obed-Edom son of Jeduthun and Hosah were in charge of the security guards.

39. പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയില് യഹോവയുടെ തിരുനിവാസത്തിന്മുമ്പില് യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള

39. The priest Zadok and his family of priests were assigned to the Tent of GOD at the sacred mound at Gibeon

40. അവന്റെ ന്യായപ്രമാണത്തില് എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേല് യഹോവേക്കു

40. to make sure that the services of morning and evening worship were conducted daily, complete with Whole-Burnt-Offerings offered on the Altar of Burnt Offering, as ordered in the Law of GOD, which was the norm for Israel.

41. ഹോമയാഗം കഴിപ്പാനും അവരോടുകൂടെ ഹേമാന് , യെദൂഥൂന് മുതലായി പേര്വിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവേക്കു സ്തോത്രം ചെയ്വാനും നിയമിച്ചു.

41. With them were Heman, Jeduthun, and others specifically named, with the job description: 'Give thanks to GOD, for his love never quits!'

42. അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിന്നായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന്നു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാര് വാതില്കാവല്ക്കാര് ആയിരുന്നു;

42. Heman and Jeduthun were also well equipped with trumpets, cymbals, and other instruments for accompanying sacred songs. The sons of Jeduthun formed the security guard.

43. പിന്നെ സര്വ്വജനവും ഔരോരുത്തന് താന്താന്റെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാന് മടങ്ങിപ്പോയി.

43. Arrangements completed, the people all left for home. And David went home to bless his family.



Shortcut Links
1 ദിനവൃത്താന്തം - 1 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |