2 Chronicles - 2 ദിനവൃത്താന്തം 2 | View All

1. അനന്തരം ശലോമോന് യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാന് നിശ്ചയിച്ചു.

1. Solomon gave orders to begin construction on the house of worship in honor of GOD and a palace for himself.

2. ശലോമോന് എഴുപതിനായിരം ചുമട്ടുകാരെയും മലയില് എണ്പതിനായിരം കല്ലുവെട്ടുകാരെയും അവര്ക്കും മേല്വിചാരകന്മാരായി മൂവായിരത്തറുനൂറുപേരെയും നിയമിച്ചു.

2. Solomon assigned 70,000 common laborers, 80,000 to work the quarries in the mountains, and 3,600 foremen to manage the workforce.

3. പിന്നെ ശലോമോന് സോര്രാജാവായ ഹൂരാമിന്റെ അടുക്കല് ആളയച്ചു പറയിച്ചതു എന്തെന്നാല്എന്റെ അപ്പനായ ദാവീദ് തനിക്കു പാര്പ്പാന് ഒരു അരമന പണിയേണ്ടതിന്നു അവന്നു ദേവദാരു കൊടുത്തയച്ചതില് നീ അവനോടു പെരുമാറിയതുപോലെ എന്നോടു ചെയ്യേണം.

3. Then Solomon sent this message to King Hiram of Tyre: 'Send me cedar logs, the same kind you sent David my father for building his palace.

4. ഞാന് എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരാലയം പണിവാന് പോകുന്നു; അതു അവന്നു പ്രതിഷ്ഠിച്ചിട്ടു അതില് അവന്റെ സന്നിധിയില് സുഗന്ധ ധൂപം കാട്ടുവാനും നിരന്തരമായ കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസ്യകളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിപ്പാനും തന്നേ. ഇതു യിസ്രായേലിന്നു ഒരു ശാശ്വതനിയമം ആകുന്നു.

4. I'm about to build a house of worship in honor of GOD, a holy place for burning perfumed incense, for setting out holy bread, for making Whole-Burnt-Offerings at morning and evening worship, and for Sabbath, New Moon, and Holy Day services of worship--the acts of worship required of Israel.

5. ഞങ്ങളുടെ ദൈവം സകലദേവന്മാരെക്കാളും വലിയവനാകയാല് ഞാന് പണിവാന് പോകുന്ന ആലയം വലിയതു.

5. 'The house I am building has to be the best, for our God is the best, far better than competing gods.

6. എന്നാല് അവന്നു ആലയം പണിവാന് പ്രാപ്തിയുള്ളവന് ആര്? സ്വര്ഗ്ഗത്തിലും സ്വര്ഗ്ഗാധിസ്വര്ഗ്ഗത്തിലും അവന് അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയില് ധൂപം കാട്ടുവാനല്ലാതെ അവന്നു ഒരു ആലയം പണിയേണ്ടതിന്നു ഞാന് ആര്?

6. But who is capable of building such a structure? Why, the skies--the entire cosmos!--can't begin to contain him. And me, who am I to think I can build a house adequate for God--burning incense to him is about all I'm good for!

7. ആകയാല് എന്റെ അപ്പനായ ദാവീദ് കരുതിയവരായി എന്റെ അടുക്കല് യെഹൂദയിലും യെരൂശലേമിലും ഉള്ള കൌശലപ്പണിക്കാരോടുകൂടെ പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, ധൂമ്രനൂല്, ചുവപ്പു നൂല്, നീലനൂല് എന്നിവകൊണ്ടു പണിചെയ്വാന് സമര്ത്ഥനും കൊത്തുപണി ശീലമുള്ളവനുമായ ഒരു ആളെ എന്റെ അടുക്കല് അയച്ചുതരേണം.

7. I need your help: Send me a master artisan in gold, silver, bronze, iron, textiles of purple, crimson, and violet, and who knows the craft of engraving; he will supervise the trained craftsmen in Judah and Jerusalem that my father provided.

8. ലെബാനോനില്നിന്നു ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്കു അയച്ചുതരേണം; നിന്റെ വേലക്കാര് ലെബാനോനില് മരംവെട്ടുവാന് സമര്ത്ഥന്മാരെന്നു എനിക്കറിവുണ്ടു; എനിക്കു വേണ്ടുവോളം മരം ശേഖരിപ്പാന് എന്റെ വേലക്കാര് നിന്റെ വേലക്കാരോടുകൂടെ ഇരിക്കും.

8. Also send cedar, cypress, and algum logs from Lebanon; I know you have lumberjacks experienced in the Lebanon forests. I'll send workers to join your crews

9. ഞാന് പണിവാനിരിക്കുന്ന ആലയം വലിയതും അത്ഭുതകരവും ആയിരിക്കേണം.

9. to cut plenty of timber--I'm going to need a lot, for this house I'm building is going to be absolutely stunning--a showcase temple!

10. മരംവെട്ടുകാരായ നിന്റെ വേലക്കാര്ക്കും ഞാന് ഇരുപതിനായിരം കോര് കോതമ്പരിയും ഇരുപതിനായിരം കോര് യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും.

10. I'll provide all the food necessary for your crew of lumberjacks and loggers: 130,000 bushels of wheat, 120,000 gallons of wine, and 120,000 gallons of olive oil.'

11. സോര്രാജാവായ ഹൂരാം ശലോമോന്നുയഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവര്ക്കും രാജാവാക്കിയിരിക്കുന്നു എന്നു മറുപടി എഴുതി അയച്ചു.

11. Hiram king of Tyre wrote Solomon in reply: 'It's plain that GOD loves his people--he made you king over them!'

12. ഹൂരാം പിന്നെയും പറഞ്ഞതുയഹോവേക്കു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയേണ്ടതിന്നു ജ്ഞാനവും ബുദ്ധിയും വിവേകവും ഉള്ള ഒരു മകനെ ദാവീദ് രാജാവിന്നു നല്കിയവനായി ആകാശവും ഭൂമിയും ഉണ്ടാക്കിയവനായി യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന് .

12. He wrote on, 'Blessed be the GOD of Israel, who made heaven and earth, and who gave King David a son so wise, so knowledgeable and shrewd, to build a temple for GOD and a palace for himself.

13. ഇപ്പോള് ഞാന് ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയച്ചിരിക്കുന്നു.

13. I've sent you Huram-Abi--he's already on his way--he knows the construction business inside and out.

14. അവന് ഒരു ദാന്യസ്ത്രീയുടെ മകന് ; അവന്റെ അപ്പന് ഒരു സോര്യ്യന് . പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, കല്ലു, മരം, ധൂമ്രനൂല്, നീല നൂല്, ചണനൂല്, ചുവപ്പുനൂല് എന്നിവകൊണ്ടു പണിചെയ്വാനും ഏതുവിധം കൊത്തുപണി ചെയ്വാനും നിന്റെ കൌശലപ്പണിക്കാരോടും നിന്റെ അപ്പനും എന്റെ യജമാനനുമായ ദാവീദിന്റെ കൌശലപ്പണിക്കാരോടുംകൂടെ അവന്നു ഏല്പിക്കുന്ന ഏതു കൌശലപ്പണിയും സങ്കല്പിപ്പാനും അവന് സമര്ത്ഥന് ആകുന്നു.

14. His mother is from Dan and his father from Tyre. He knows how to work in gold, silver, bronze, iron, stone, and wood, in purple, violet, linen, and crimson textiles; he is also an expert engraver and competent to work out designs with your artists and architects, and those of my master David, your father.

15. ആകയാല് യജമാനന് പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാര്ക്കും കൊടുത്തയക്കട്ടെ.

15. 'Go ahead and send the wheat, barley, olive oil, and wine you promised for my work crews.

16. എന്നാല് ഞങ്ങള് നിന്റെ ആവശ്യംപോലെയൊക്കെയും ലെബാനോനില്നിന്നു മരംവെട്ടി ചങ്ങാടം കെട്ടി കടല്വഴിയായി യാഫോവില് എത്തിച്ചുതരും; നീ അതു യെരൂശലേമിലേക്കു കൊണ്ടുപോകേണം.

16. We'll log the trees you need from the Lebanon forests and raft them down to Joppa. You'll have to get the timber up to Jerusalem yourself.'

17. അനന്തരം ശലോമോന് യിസ്രായേല്ദേശത്തിലെ അന്യന്മാരെ ഒക്കെയും തന്റെ അപ്പനായ ദാവീദ് എണ്ണംനോക്കിയതുപോലെ എണ്ണം എടുത്താറെ ഒരു ലക്ഷത്തമ്പത്തിമൂവായിരത്തറുനൂറുപേര് എന്നു കണ്ടു.

17. Solomon then took a census of all the foreigners living in Israel, using the same census-taking method employed by his father. They numbered 153,600.

18. അവരില് എഴുപതിനായിരംപേരെ ചുമട്ടുകാരായിട്ടും എണ്പതിനായിരം പേരെ മലയില് കല്ലുവെട്ടുകാരായിട്ടും മൂവായിരത്തറുനൂറുപേരെ ജനത്തെക്കൊണ്ടു വേല ചെയ്യിപ്പാന് മേല് വിചാരകരായിട്ടും നിയമിച്ചു.

18. He assigned 70,000 of them as common laborers, 80,000 to work the quarries in the mountains, and 3,600 as foremen to manage the work crews.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |