Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യെഹിസ്കീയാവു ഇരുപത്തഞ്ചാം വയസ്സില് വാഴ്ച തുടങ്ങി; ഇരുപത്തൊമ്പതു സംവത്സരം യെരൂശലേമില് വാണു; അവന്റെ അമ്മെക്കു അബീയാ എന്നു പേര്. അവള് സെഖയ്യാവിന്റെ മകള് ആയിരുന്നു.
1. Hezekiah was 25 years old when he became king. He ruled in Jerusalem for 29 years. His mother's name was Abijah. She was the daughter of Zechariah.
2. അവന് തന്റെ അപ്പനായ ദാവീദ് ചെയ്തതു പോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
2. Hezekiah did what was right in the eyes of the Lord, just as King David had done.
3. അവന് തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടില് ഒന്നാം മാസത്തില് യഹോവയുടെ ആലയത്തിന്റെ വാതിലുകള് തുറന്നു അറ്റകുറ്റം തീര്ത്തു.
3. In the first month of Hezekiah's first year as king, he opened the doors of the Lord's temple. He repaired them.
4. അവന് പുരോഹിതന്മാരെയും ലേവ്യരെയും വരുത്തി കിഴക്കെ വിശാലസ്ഥലത്തു ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞതെന്തെന്നാല്
4. He brought the priests and Levites in. He gathered them together in the open area on the east side of the temple.
5. ലേവ്യരേ, എന്റെ വാക്കു കേള്പ്പിന് , ഇപ്പോള് നിങ്ങള് നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും ശുദ്ധീകരിച്ചു വിശുദ്ധമന്ദിരത്തില്നിന്നു മലിനത നീക്കിക്കളവിന് .
5. He said, 'Levites, listen to me! Set yourselves apart to the Lord. Set apart the temple of the Lord. He's the God of your people. Remove anything that is 'unclean' from the temple.
6. നമ്മുടെ പിതാക്കന്മാര് അകൃത്യം ചെയ്തു, നമ്മുടെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു പ്രവര്ത്തിച്ചു അവനെ ഉപേക്ഷിക്കയും യഹോവയുടെ നിവാസത്തിങ്കല്നിന്നു മുഖം തിരിച്ചു അതിന്നു പുറം കാട്ടുകയും ചെയ്തുവല്ലോ.
6. Our people weren't faithful. They did what was evil in the sight of the Lord our God. They deserted him. They turned their faces away from the place where he lives. They turned their backs on him.
7. അവര് മണ്ഡപത്തിന്റെ വാതിലുകള് അടെച്ചു, വിളകൂ കെടുത്തി, വിശുദ്ധമന്ദിരത്തില് യിസ്രായേലിന്റെ ദൈവത്തിന്നു ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു.
7. They also shut the doors of the temple porch. They put the lamps out. They didn't burn incense at the temple. They didn't sacrifice burnt offerings to the God of Israel there.
8. അതുകൊണ്ടു യഹോവയുടെ കോപം യെഹൂദയുടെയും യെരൂശലേമിന്റെയും മേല് വന്നു; നിങ്ങള് സ്വന്തകണ്ണാല് കാണുന്നതുപോലെ അവന് അവരെ നടുക്കത്തിന്നും അമ്പരപ്പിന്നും ഹാസ്യത്തിന്നും വിഷയമാക്കിത്തീര്ത്തിരിക്കുന്നു.
8. 'So the Lord has become angry with Judah and Jerusalem. He has made them look so bad that everyone is shocked when they see them. They laugh at them. You can see it with your own eyes.
9. നമ്മുടെ പിതാക്കന്മാര് വാളിനാല് വീഴുകയും, നമ്മുടെ പുത്രന്മാരും പുത്രിമാരും നമ്മുടെ ഭാര്യമാരും ഇതുനിമിത്തം പ്രവാസത്തില് ആകയും ചെയ്തിരിക്കുന്നു.
9. That's why our people have been killed with swords. That's why our sons and daughters and wives have become prisoners.
10. ഇപ്പോള് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറേണ്ടതിന്നു അവനോടു ഒരു നിയമം ചെയ്വാന് എനിക്കു താല്പര്യം ഉണ്ടു.
10. 'So I'm planning to make a covenant with the Lord, the God of Israel. Then he'll turn his burning anger away from us.
11. എന്റെ മക്കളേ, ഇപ്പോള് ഉപേക്ഷ കാണിക്കരുതു; തന്നെ ശുശ്രൂഷിക്കേണ്ടതിന്നു തന്റെ സന്നിധിയില് നില്പാനും തനിക്കു ശുശ്രൂഷക്കാരായി ധൂപം കാട്ടുവാനും യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ.
11. 'My sons, don't fail to obey the Lord. He has chosen you to stand in front of him and work for him. He wants you to serve him and burn incense to him.'
12. അപ്പോള് കെഹാത്യരില് അമാസായിയുടെ മകന് മഹത്ത്, അസര്യ്യാവിന്റെ മകന് യോവേല്, മെരാര്യ്യരില് അബ്ദിയുടെ മകന് കീശ്, യെഹല്ലെലേലിന്റെ മകന് അസര്യ്യാവു; ഗേര്ശോന്യരില് സിമ്മയുടെ മകന് യോവാഹ്,
12. Here are the Levites who went to work. Mahath and Joel were from the family line of Kohath. Mahath was the son of Amasai. Joel was the son of Azariah. Kish and Azariah were from the family line of Merari. Kish was the son of Abdi. Azariah was the son of Jehallelel. Joah and Eden were from the family line of Gershon. Joah was the son of Zimmah. Eden was the son of Joah.
13. യോവാഹിന്റെ മകന് ഏദെന് ; എലീസാ ഫാന്യരില് സിമ്രി, യെയൂവേല്; ആസാഫ്യരില് സെഖര്യ്യാവു, മത്ഥന്യാവു;
13. Shimri and Jeiel were from the family line of Elizaphan. Zechariah and Mattaniah were from the family line of Asaph.
14. ഹേമാന്യരില് യെഹൂവേല്, ശിമെയി; യെദൂഥൂന്യരില് ശിമയ്യാവു, ഉസ്സീയേല് എന്നീ ലേവ്യര് എഴുന്നേറ്റു.
14. Jehiel and Shimei were from the family line of Heman. Shemaiah and Uzziel were from the family line of Jeduthun.
15. തങ്ങളുടെ സഹോദരന്മാരെ ഒന്നിച്ചു കൂട്ടി തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ വചനപ്രകാരം രാജാവിന്റെ കല്പന അനുസരിച്ചു യഹോവയുടെ ആലയത്തെ വെടിപ്പാക്കുവാന് വന്നു.
15. All of those Levites gathered the other Levites together. They set themselves apart to the Lord. Then they went in to purify the Lord's temple. That's what the king had ordered them to do. They did what the Lord told them to.
16. പുരോഹിതന്മാര് യഹോവയുടെ ആലയത്തിന്റെ അകം വെടിപ്പാക്കുവാന് അതില് കടന്നു യഹോവയുടെ ആലയത്തില് കണ്ട മലിനതയൊക്കെയും പുറത്തു യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തില് കൊണ്ടുവന്നു; ലേവ്യര് അതു കൊണ്ടു പോയി കിദ്രോന് തോട്ടില് ഇട്ടുകളഞ്ഞു.
16. The priests went into the Lord's temple to make it pure. They brought out to the temple courtyard everything that was 'unclean.' They had found 'unclean' things in the Lord's temple. The Levites took them and carried them out to the Kidron Valley.
17. ഒന്നാം മാസം ഒന്നാം തിയ്യതി അവര് വിശുദ്ധീകരിപ്പാന് തുടങ്ങി; എട്ടാം തിയ്യതി അവര് യഹോവയുടെ മണ്ഡപത്തിങ്കല് എത്തി; ഇങ്ങനെ അവര് എട്ടുദിവസംകൊണ്ടു യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തിയ്യതി തീര്ത്തു,
17. On the first day of the first month they began to set everything in the temple apart to the Lord. By the eighth day of the month they reached the Lord's porch. For eight more days they set the Lord's temple itself apart to him. They finished on the 16th day of the first month.
18. യെഹിസ്കീയാരാജാവിന്റെ അടുക്കല് അകത്തു ചെന്നു; ഞങ്ങള് യഹോവയുടെ ആലയം മുഴുവനും ഹോമപീഠവും അതിന്റെ ഉപകരണങ്ങള് ഒക്കെയും കാഴ്ചയപ്പത്തിന്റെ മേശയും അതിന്റെ ഉപകരണങ്ങള് ഒക്കെയും വെടിപ്പാക്കി,
18. Then they went to King Hezekiah. They reported, 'We've purified the whole temple of the Lord. That includes the altar for burnt offerings and all of its tools. It also includes the table for the holy bread and all of its articles.
19. ആഹാസ്രാജാവു തന്റെ വാഴ്ചകാലത്തു തന്റെ ദ്രോഹത്താല് നീക്കിക്കളഞ്ഞ ഉപകരണങ്ങള് ഒക്കെയും നന്നാക്കി വിശുദ്ധീകരിച്ചിരിക്കുന്നു; അവ യഹോവയുടെ യാഗപീഠത്തിന് മുമ്പില് ഉണ്ടു എന്നു പറഞ്ഞു.
19. We've prepared all of the articles King Ahaz had removed. We've set them apart to the Lord. Ahaz had removed them while he was king. He wasn't faithful to the Lord. The articles are now in front of the Lord's altar.'
20. യെഹിസ്കീയാരാജാവു കാലത്തെ എഴുന്നേറ്റു നഗരാധിപതികളെ കൂട്ടി യഹോവയുടെ ആലയത്തിലേക്കു ചെന്നു.
20. Early the next morning King Hezekiah gathered the city officials together. They went up to the Lord's temple.
21. അവര് രാജത്വത്തിന്നും വിശുദ്ധമന്ദിരത്തിന്നും യെഹൂദെക്കും വേണ്ടി ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഏഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു ഏഴു വെള്ളാട്ടുകൊറ്റനെയും കൊണ്ടുവന്നു; അവയെ യഹോവയുടെ യാഗപീഠത്തിന്മേല് യാഗംകഴിപ്പാന് അവന് അഹരോന്യരായ പുരോഹിതന്മാരോടു കല്പിച്ചു.
21. They brought seven bulls, seven rams, seven male lambs and seven male goats with them. They sacrificed the animals as a sin offering for the kingdom, for the temple and for Judah. The king commanded the priests to offer them on the Lord's altar. The priests were from the family line of Aaron.
22. അങ്ങനെ അവര് കാളകളെ അറുത്തു; പുരോഹിതന്മാര് രക്തം വാങ്ങി യാഗപീഠത്തിന്മേല് തളിച്ചു; ആട്ടുകൊറ്റന്മാരെ അറുത്തു രക്തം യാഗപീഠത്തിന്മേല് തളിച്ചു. കുഞ്ഞാടുകളെ അറുത്തു രക്തം യാഗപീഠത്തിന്മേല് തളിച്ചു.
22. They killed the bulls. Then they sprinkled the blood on the altar. Next they killed the rams and sprinkled the blood on the altar. Then they killed the lambs and sprinkled the blood on the altar.
23. പിന്നെ അവര് പാപയാഗത്തിന്നുള്ള വെള്ളാട്ടുകൊറ്റന്മാരെ രാജാവിന്റെയും സഭയുടെയും മുമ്പില് കൊണ്ടുവന്നു; അവര് അവയുടെമേല് കൈവെച്ചു.
23. The goats for the sin offering were brought to the king and the whole community. They placed their hands on them.
24. പുരോഹിതന്മാര് അവയെ അറുത്തു എല്ലായിസ്രായേലിന്നും പ്രായശ്ചിത്തം വരുത്തേണ്ടതിന്നു അവയുടെ രക്തം യാഗപീഠത്തിന്മേല് പാപയാഗമായി അര്പ്പിച്ചു; എല്ലായിസ്രായേലിന്നും വേണ്ടി ഹോമയാഗവും പാപയാഗവും കഴിക്കേണം എന്നു രാജാവു കല്പിച്ചിരുന്നു.
24. Then the priests killed the goats. They put the blood on the altar as a sin offering. It paid for the sin of the whole nation of Israel. The king had ordered the burnt offering and the sin offering for the whole nation.
25. അവന് ദാവീദിന്റെയും രാജാവിന്റെ ദര്ശകനായ ഗാദിന്റെയും നാഥാന് പ്രവാചകന്റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടും കൂടെ യഹോവയുടെ ആലയത്തില് നിര്ത്തി; അങ്ങനെ പ്രവാചകന്മാര്മുഖാന്തരം യഹോവ കല്പിച്ചിരുന്നു.
25. He stationed the Levites in the Lord's temple. They had cymbals, harps and lyres. They did everything in the way King David, his prophet Gad, and the prophet Nathan had required. The Lord had given commands about all of those things through his prophets.
26. ലേവ്യര് ദാവീദിന്റെ വാദ്യങ്ങളോടും പുരോഹിതന്മാര് കാഹളങ്ങളോടുംകൂടെ നിന്നു.
26. So the Levites stood ready with David's musical instruments. And the priests had their trumpets ready.
27. പിന്നെ യെഹിസ്കീയാവു യാഗപീഠത്തിന്മേല് ഹോമയാഗം കഴിപ്പാന് കല്പിച്ചു. ഹോമയാഗം തുടങ്ങിയപ്പോള് തന്നേ അവര് കാഹളങ്ങളോടും യിസ്രായേല്രാജാവായ ദാവീദിന്റെ വാദ്യങ്ങളോടും കൂടെ യഹോവേക്കു പാട്ടുപാടുവാന് തുടങ്ങി.
27. Hezekiah gave the order to sacrifice the burnt offering on the altar. The offering began. Singing to the Lord also began. The singing was accompanied by the trumpets and by the instruments of David. He had been king of Israel.
28. ഉടനെ സര്വ്വസഭയും നമസ്കരിച്ചു, സംഗീതക്കാര് പാടുകയും കാഹളക്കാര് ഊതുകയും ചെയ്തു; ഇതൊക്കെയും ഹോമയാഗം കഴിയുന്നതുവരെ ചെയ്തുകൊണ്ടിരുന്നു.
28. The whole community bowed down. They worshiped the Lord. At the same time the singers sang. The priests blew their trumpets. All of that continued until the burnt offering had been sacrificed.
29. യാഗം കഴിച്ചു തീര്ന്നപ്പോള് രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാവരും വണങ്ങി നമസ്കരിച്ചു.
29. So the offerings were finished. King Hezekiah got down on his knees. He worshiped the Lord. So did everyone who was with him.
30. പിന്നെ യെഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു ദാവീദിന്റെയും ആസാഫ് ദര്ശകന്റെയും വചനങ്ങളാല് യഹോവേക്കു സ്തോത്രം ചെയ്വാന് കല്പിച്ചു. അവന് സന്തോഷത്തോടെ സ്തോത്രം ചെയ്തു തല കുനിച്ചു നമസ്കരിച്ചു.
30. The king and his officials ordered the Levites to praise the Lord. They used the words of David and the prophet Asaph. They sang praises with joy. They bowed their heads and worshiped the Lord.
31. നിങ്ങള് ഇപ്പോള് യഹോവേക്കു നിങ്ങളെത്തന്നേ നിവേദിച്ചിരിക്കുന്നു; അടുത്തുവന്നു യഹോവയുടെ ആലയത്തില് ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരുവിന് എന്നു യെഹിസ്കീയാവു പറഞ്ഞു; അങ്ങനെ സഭ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും നല്ല മനസ്സുള്ളവര് എല്ലാവരും ഹോമയാഗങ്ങളും കൊണ്ടുവന്നു.എബ്രായർ 13:15
31. Then Hezekiah said, 'You have set yourselves apart to the Lord. Come and bring sacrifices and thank offerings to his temple.' So the whole community brought sacrifices and thank offerings. Everyone who wanted to brought burnt offerings.
32. സഭ കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം കാള എഴുപതു, ആട്ടുകൊറ്റന് നൂറു, കുഞ്ഞാടു ഇരുനൂറു; ഇവയൊക്കെയും യഹോവേക്കു മഹായാഗത്തിന്നായിരുന്നു.
32. The whole community brought 70 bulls, 100 rams and 200 male lambs. They brought all of them as burnt offerings to the Lord.
33. നിവേദിതവസ്തുക്കളോ അറുനൂറു കാളയും മൂവായിരം ആടും ആയിരുന്നു.
33. The total number of animals that were set apart as sacrifices to the Lord was 600 bulls and 3,000 sheep and goats.
34. പുരോഹിതന്മാര് ചുരുക്കമായിരുന്നതിനാല് ഹോമയാഗങ്ങളെല്ലം തോലുരിപ്പാന് അവര്ക്കും കഴിഞ്ഞില്ല; അതുകൊണ്ടു അവരുടെ സഹോദരന്മാരായ ലേവ്യര് ആ വേല തീരുവോളവും പുരോഹിതന്മാരൊക്കെയും തങ്ങളെത്തന്നേ വിശുദ്ധീകരിക്കുവോളവും അവരെ സഹായിച്ചു; തങ്ങളെത്തന്നേ വിശുദ്ധീകരിക്കുന്നതില് ലേവ്യര് പുരോഹിതന്മാരെക്കാള് അധികം ഉത്സാഹമുള്ളവരായിരുന്നു.
34. But there weren't enough priests to skin all of the burnt offerings. So their brother Levites helped them. They worked until the task was finished. By that time other priests had been set apart to the Lord. The Levites had been more careful than the priests when they set themselves apart.
35. ഹോമയാഗങ്ങള് സമാധാനയാഗങ്ങള്ക്കുള്ള മേദസ്സിനോടും ഹോമയാഗങ്ങള്ക്കുള്ള പാനീയയാഗങ്ങളോടും കൂടെ അനവധി ആയിരുന്നു. ഇങ്ങനെ യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനത്തായി.
35. There were large numbers of burnt offerings, along with the drink offerings and the fat from the friendship offerings. They were offered along with the burnt offerings. So the service of the Lord's temple was started up again.
36. ദൈവം ജനത്തിന്നു ഒരുക്കിക്കൊടുത്തതില് യെഹിസ്കീയാവും സകലജനവും സന്തോഷിച്ചു; കാര്യം ക്ഷണത്തിലല്ലോ നടന്നതു.
36. Hezekiah and all of the people were filled with joy. That's because everything had been done so quickly. God had provided for his people in a wonderful way.