2 Chronicles - 2 ദിനവൃത്താന്തം 9 | View All

1. ശെബാരാജ്ഞി ശലോമോന്റെ കീര്ത്തികേട്ടിട്ടു കടമൊഴികളാല് ശലോമോനെ പരീക്ഷിക്കേണ്ടതിന്നു അതിമഹത്തായ പരിവാരത്തോടും സുഗന്ധവര്ഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമില് വന്നു; അവള് ശലോമോന്റെ അടുക്കല് വന്നശേഷം തന്റെ മനോരഥം ഒക്കെയും അവനോടു പ്രസ്താവിച്ചു.
മത്തായി 6:29, മത്തായി 12:42, ലൂക്കോസ് 11:31

1. And the queen of Saba heard of the fame of Salomon and came to prove him with riddles at Jerusalem, with a very great company, and with camels that bare sweet odours and plenty of gold and precious stone. And when she was come to Salomon, she communed with him of all that was in her heart.

2. അവളുടെ സകലചോദ്യങ്ങള്ക്കും ശലോമോന് സമാധാനം പറഞ്ഞു; സമാധാനം പറവാന് കഴിയാതെ ഒന്നും ശലോമോന്നു മറപൊരുളായിരുന്നില്ല.

2. And Salomon soiled her all her questions, that there was nothing hid from Salomon, which he told her not.

3. ശെബാരാജ്ഞി ശലോമോന്റെ ജ്ഞാനവും അവന് പണിത അരമനയും
ലൂക്കോസ് 12:27

3. And when the queen of Saba had seen the wisdom of Salomon and the house that he had built,

4. അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും അവരുടെ ഉടുപ്പിനെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.

4. and the meat of his table and the sitting of his servants and the standing of his waiters, and their apparel, and his butlers with their apparel, and his parlor out of which he went into the house of the LORD, there was no more heart in her.

5. അവള് രാജാവിനോടു പറഞ്ഞതു എന്തെന്നാല്നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാന് എന്റെ ദേശത്തുവെച്ചു കേട്ട വര്ത്തമാനം സത്യംതന്നേ;

5. And then she said to the king: the saying which I heard in mine own land, of thine acts and of thy wisdom, is truth.

6. ഞാന് വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വര്ത്തമാനം വിശ്വസിച്ചില്ല; എന്നാല് നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാന് അറിഞ്ഞിരുന്നില്ല, ഞാന് കേട്ട കേള്വിയെക്കാള് നീ ശ്രേഷ്ഠനാകുന്നു.

6. But I believed not the words of them, until I came and mine eyes had seen it. And see, the one half of thy wisdom was not told me: thou exceedest the same that I heard,

7. നിന്റെ ഭാര്യമാര് ഭാഗ്യവതികള്; നിന്റെ മുമ്പില് എല്ലായ്പോഴും നിന്നു നിന്റെ ജ്ഞാനം കേള്ക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാര്.

7. happy are thy men, and happy are these thy servants which stand before thee alway and hear thy wisdom.

8. നിന്റെ ദൈവമായ യഹോവേക്കു വേണ്ടി രാജാവായിട്ടു തന്റെ സിംഹാസനത്തില് നിന്നെ ഇരുത്തുവാന് നിന്നില് പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന് ; നിന്റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനിലക്കുമാറാക്കേണ്ടതിന്നു അവരെ സ്നേഹിച്ചതുകൊണ്ടു നീതിയും ന്യായവും നടത്തുവാന് നിന്നെ അവര്ക്കും രാജാവാക്കിയിരിക്കുന്നു.

8. Blessed be the LORD thy God which had lust to thee, to make thee king on his seat, unto the LORD thy God. Because thy God loved Israel, to make them continue ever, therefore made he the king over them to do right and equity.

9. അവള് രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നും അനവധി സുഗന്ധവര്ഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോന് രാജാവിന്നു കൊടുത്തതുപോലെയുള്ള സുഗന്ധവര്ഗ്ഗം പിന്നെ ഉണ്ടായിട്ടില്ല.

9. And she gave the king an hundredth and twenty talents of gold, and of sweet odours an exceeding great abundance with precious stones, that there was no such sweet odours as the queen of Saba, gave king Salomon.

10. ഔഫീരില്നിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു.

10. And thereto the servants of Hiram and the servants of Salomon which brought gold from Ophir, brought also Algume wood and precious stones.

11. രാജാവു ചന്ദനമരംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാര്ക്കും കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക പണ്ടു യെഹൂദാദേശത്തു അശേഷം കണ്ടിട്ടില്ല.

11. And the king made of the Algume wood stairs for the house of the LORD and in the king's palace, and harps and psalteries for singers. And there was no such wood seen before in the land of Juda.

12. ശെബാരാജ്ഞി രാജാവിന്നു കൊണ്ടുവന്നതില് പരമായി അവള് ആഗ്രഹിച്ചതും ചോദിച്ചതുമൊക്കെയും ശലോമോന് രാജാവു അവള്ക്കു കൊടുത്തു; അങ്ങനെ അവള് തന്റെ ബൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.

12. And king Salomon gave to the queen of Saba all her desire that she asked above that she brought unto the king. And so she turned and went away unto her own land with her servants.

13. സഞ്ചാരവ്യാപാരികളും കച്ചവടക്കാരും കൊണ്ടുവന്നതു കൂടാതെ ശലോമോന്നു ഔരോ ആണ്ടില് വന്നിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തു ആയിരുന്നു.

13. The sum of gold that came to Salomon in one year, was six hundredth and sixty six talents of gold,

14. അരാബ്യരാജാക്കന്മാരൊക്കെയും ദേശാധിപതിമാരും ശലോമോന്നു പൊന്നും വെള്ളിയും കൊണ്ടുവന്നു.

14. besides that which chapmen and merchants brought, and all the kings of Arabia and dukes of countries brought gold and silver to Salomon.

15. ശലോമോന് രാജാവു പൊമ്പലകകൊണ്ടു ഇരുനൂറു വന് പരിച ഉണ്ടാക്കി; ഔരോപരിചെക്കു അറുനൂറു ശേക്കെല് പൊന് പലക ചെലവായി.

15. And king Salomon made two hundredth bucklers of gold, six hundredth sicles of beaten gold to a buckler:

16. അവന് പൊന് പലക കൊണ്ടു മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഔരോ ചെറുപരിചെക്കു മുന്നൂറു ശേക്കെല് പൊന്നു ചെലവായി. രാജാവു അവയെ ലെബാനോന് വനഗൃഹത്തില്വെച്ചു.

16. and three hundredth shields of Beaten gold, three hundredth sicles of gold to a shield, and he put them in the house of the forest of Libanon.

17. രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.

17. And the king made a great seat of Ivory and overlaid it with pure gold.

18. സിംഹാസനത്തോടു ചേര്ത്തുറപ്പിച്ചതായി ആറു പതനവും പൊന്നുകൊണ്ടു ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഔരോ കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നിലക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.

18. And there were six steps to the seat with a footstool of gold fastened to the seat: and pommels on each side of the sitting place, and two lions standing by the pommels.

19. ആറു പതനത്തില് ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിരുന്നില്ല.

19. And twelve lions stood one side and on the other, upon six steps, and there was no such in any kingdom.

20. ശലോമോന് രാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോന് ഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്കു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.

20. And all the drinking vessels of king Salomon were gold, and all the vessels of the house of the forest of Libanon, were pure gold. And as for silver, it was counted nothing worth in the days of Salomon.

21. രാജാവിന്റെ കപ്പലുകളെ ഹൂരാമിന്റെ ദാസന്മരോടുകൂടെ തര്ശീശിലേക്കു അയച്ചിരുന്നു; മൂവാണ്ടിലൊരിക്കല് തര്ശീശ് കപ്പലുകള് പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയില് എന്നിവയെ കൊണ്ടുവന്നു.

21. For the king's ships went to Tharsis with the servants of Hiram every three years once. And the ships of Tharsis brought gold, silver, the teeth of elephants, apes and peacocks.

22. ഇങ്ങനെ ശലോമോന് രാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.

22. And king Salomon passed all the kings of the earth in riches and wisdom.

23. ദൈവം ശലോമോന്റെ ഹൃദയത്തില് കൊടുത്ത ജ്ഞാനം കേള്പ്പാന് ഭൂമിയിലെ സകലരാജാക്കന്മാരും അവന്റെ മുഖദര്ശനം അന്വേഷിച്ചുവന്നു.

23. And all the kings of the earth sought the presence of Salomon, to hear the wisdom that God had put in his heart.

24. അവരില് ഔരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായിട്ടു വെള്ളിപ്പാത്രം, പൊന് പാത്രം, വസ്ത്രം, ആയുധം, സുഗന്ധവര്ഗ്ഗം, കുതിര, കോവര് കഴുത എന്നിവയെ കൊണ്ടുവന്നു.

24. And they brought every man his present in vessels of silver and vessels of gold, and raiment, harness, sweet odours, horses and mules year by year.

25. ശലോമോന്നു കുതിരകള്ക്കും രഥങ്ങള്ക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവന് രഥനഗരങ്ങളിലും യെരൂശലേമില് രാജാവിന്റെ അടുക്കലും പാര്പ്പിച്ചിരുന്നു.

25. And Salomon had four thousand mangers of horses and chariots for them, and twelve thousand horsemen. And he bestowed them in the chariot cities and with the king at Jerusalem.

26. അവന് നദി മുതല് ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതൃത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും വാണു.

26. And he reigned over all the kings from Euphrates unto the land of the Philistines and to the borders of Egypt.

27. രാജാവു യെരൂശലേമില് വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി.

27. And the king made silver in Jerusalem as plenteous as stones, and Cedar trees as plenteous as the mulberry trees that grow in the valleys.

28. മിസ്രയീമില്നിന്നും സകലദേശങ്ങളില്നിന്നും ശലോമോന്നു കുതിരകളെ വാങ്ങി കൊണ്ടുവരും.

28. And Salomon had horses brought him out of Egypt and out of all lands.

29. ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങള് ആദ്യാവസാനം നാഥാന് പ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോ ദര്ശകന്റെ ദര്ശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.

29. And the rest of the acts of king Salomon both first and last are written in the book of Nathan the Prophet and in the prophecy of Ahiah the Silonite and in the visions of Jadi the sear of visions against Jeroboam the son of Nabat.

30. ശലോമോന് യെരൂശലേമില് എല്ലായിസ്രായേലിന്നും നാല്പതു സംവത്സരം രാജാവായിരുന്നു.

30. And when Salomon had reigned in Jerusalem upon all Israel forty year,

31. പിന്നെ ശലോമോന് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തന്റെ അപ്പനായ ദാവീദിന്റെ നഗരത്തില് അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.

31. he laid him to rest with his fathers, and was buried in the city of David his father, and Rehoboam his son reigned in his stead.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |