Job - ഇയ്യോബ് 12 | View All

1. അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്

1. Then Job answered and said:

2. ഔഹോ, നിങ്ങള് ആകുന്നു വിദ്വജ്ജനം! നിങ്ങള് മരിച്ചാല് ജ്ഞാനം മരിക്കും.

2. No doubt you are the people, and wisdom will die with you.

3. നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ടു; നിങ്ങളെക്കാള് ഞാന് അധമനല്ല; ആര്ക്കാകുന്നു ഈവക അറിഞ്ഞുകൂടാത്തതു?

3. But I have understanding as well as you; I am not inferior to you. Who does not know such things as these?

4. ദൈവത്തെ വിളിച്ചു ഉത്തരം ലഭിച്ച ഞാന് എന്റെ സഖിക്കു പരിഹാസവിഷയമായിത്തീര്ന്നു; നീതിമാനും നഷ്കളങ്കനുമായവന് തന്നേ പരിഹാസവിഷയമായിത്തീര്ന്നു.

4. I am a laughingstock to my friends; I, who called to God and he answered me, a just and blameless man, am a laughingstock.

5. വിപത്തു നിന്ദ്യം എന്നു സുഖിയന്റെ വിചാരം; കാല് ഇടറുന്നവര്ക്കും അതു ഒരുങ്ങിയിരിക്കുന്നു.

5. In the thought of one who is at ease there is contempt for misfortune; it is ready for those whose feet slip.

6. പിടിച്ചുപറിക്കാരുടെ കൂടാരങ്ങള് ശുഭമായിരിക്കുന്നു; ദൈവത്തെ കോപിപ്പിക്കുന്നവര് നിര്ഭയമായ്വസിക്കുന്നു; അവരുടെ കയ്യില് ദൈവം എത്തിച്ചുകൊടുക്കുന്നു.

6. The tents of robbers are at peace, and those who provoke God are secure, who bring their god in their hand.

7. മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും;
റോമർ 1:20

7. But ask the beasts, and they will teach you; the birds of the heavens, and they will tell you;

8. അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.

8. or the bushes of the earth, and they will teach you; and the fish of the sea will declare to you.

9. യഹോവയുടെ കൈ ഇതു പ്രര്ത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാര്?

9. Who among all these does not know that the hand of the LORD has done this?

10. സകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവര്ഗ്ഗത്തിന്റെയും ശ്വാസവും അവന്റെ കയ്യില് ഇരിക്കുന്നു.

10. In his hand is the life of every living thing and the breath of all mankind.

11. ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാകൂ ഭക്ഷണം രുചിനോക്കുന്നില്ലയോ?

11. Does not the ear test words as the palate tastes food?

12. വൃദ്ധന്മാരുടെ പക്കല് ജ്ഞാനവും വയോധികന്മാരില് വിവേകവും ഉണ്ടു.

12. Wisdom is with the aged, and understanding in length of days.

13. ജ്ഞാനവും ശക്തിയും അവന്റെ പക്കല്, ആലോചനയും വിവേകവും അവന്നുള്ളതു.

13. With God are wisdom and might; he has counsel and understanding.

14. അവന് ഇടിച്ചുകളഞ്ഞാല് ആര്ക്കും പണിതുകൂടാ; അവന് മനുഷ്യനെ ബന്ധിച്ചാല് ആരും അഴിച്ചുവിടുകയില്ല.
വെളിപ്പാടു വെളിപാട് 3:7

14. If he tears down, none can rebuild; if he shuts a man in, none can open.

15. അവന് വെള്ളം തടുത്തുകളഞ്ഞാല് അതു വറ്റിപ്പോകുന്നു; അവന് വിട്ടയച്ചാല് അതു ഭൂമിയെ മറിച്ചുകളയുന്നു.

15. If he withholds the waters, they dry up; if he sends them out, they overwhelm the land.

16. അവന്റെ പക്കല് ശക്തിയും സാഫല്യവും ഉണ്ടു; വഞ്ചിതനും വഞ്ചകനും അവന്നുള്ളവര്.

16. With him are strength and sound wisdom; the deceived and the deceiver are his.

17. അവന് മന്ത്രിമാരെ കവര്ച്ചയായി കൊണ്ടു പോകുന്നു; ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.

17. He leads counselors away stripped, and judges he makes fools.

18. രാജാക്കന്മാര് ബന്ധിച്ചതിനെ അഴിക്കുന്നു; അവരുടെ അരെക്കു കയറു കെട്ടുന്നു.

18. He looses the bonds of kings and binds a waistcloth on their hips.

19. അവന് പുരോഹിതന്മാരെ കവര്ച്ചയായി കൊണ്ടുപോകുന്നു; ബലശാലികളെ തള്ളിയിട്ടുകളയുന്നു.
ലൂക്കോസ് 1:52

19. He leads priests away stripped and overthrows the mighty.

20. അവന് വിശ്വസ്തന്മാര്ക്കും വാക്കു മുട്ടിക്കുന്നു. വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു.

20. He deprives of speech those who are trusted and takes away the discernment of the elders.

21. അവന് പ്രഭുക്കന്മാരുടെമേല് ധിക്കാരം പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു.

21. He pours contempt on princes and loosens the belt of the strong.

22. അവന് അഗാധകാര്യങ്ങളെ അന്ധകാരത്തില് നിന്നു വെളിച്ചത്താക്കുന്നു; അന്ധതമസ്സിനെ പ്രകാശത്തില് വരുത്തുന്നു.

22. He uncovers the deeps out of darkness and brings deep darkness to light.

23. അവന് ജാതികളെ വര്ദ്ധിപ്പക്കയും നശിപ്പിക്കയും ചെയ്യുന്നു; അവന് ജാതികളെ ചിതറിക്കയും കൂട്ടുകയും ചെയ്യുന്നു.

23. He makes nations great, and he destroys them; he enlarges nations, and leads them away.

24. അവന് ഭൂവാസികളില് തലവന്മാരെ ധൈര്യം കെടുക്കുന്നു; വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുന്നു;

24. He takes away understanding from the chiefs of the people of the earth and makes them wander in a pathless waste.

25. അവര് വെളിച്ചമില്ലാതെ ഇരുട്ടില് തപ്പിനടക്കുന്നു; അവന് മത്തന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.

25. They grope in the dark without light, and he makes them stagger like a drunken man.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |