Job - ഇയ്യോബ് 13 | View All

1. എന്റെ കണ്ണു ഇതൊക്കെയും കണ്ടു; എന്റെ ചെവി അതു കേട്ടു ഗ്രഹിച്ചിരിക്കുന്നു.

1. 'Indeed, my eyes have seen all this, my ears have heard and understood it.

2. നിങ്ങള് അറിയുന്നതു ഞാനും അറിയുന്നു; ഞാന് നിങ്ങളെക്കാള് അധമനല്ല.

2. What you know, I know also; I am not inferior to you!

3. സര്വ്വശക്തനോടു ഞാന് സംസാരിപ്പാന് ഭാവിക്കുന്നു; ദൈവത്തോടു വാദിപ്പാന് ഞാന് ആഗ്രഹിക്കുന്നു.

3. But I wish to speak to the Almighty, and I desire to argue my case with God.

4. നിങ്ങളോ ഭോഷകു കെട്ടിയുണ്ടാക്കുന്നവര്; നിങ്ങളെല്ലാവരും പൊട്ടുവൈദ്യന്മാര് തന്നേ.

4. But you, however, are inventors of lies; all of you are worthless physicians!

5. നിങ്ങള് അശേഷം മിണ്ടാതിരുന്നാല് കൊള്ളാം; അതു നിങ്ങള്ക്കു ജ്ഞാനമായിരിക്കും.

5. If only you would keep completely silent! For you, that would be wisdom.

6. എന്റെ ന്യായവാദം കേട്ടുകൊള്വിന് ; എന്റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിപ്പിന് .

6. 'Listen now to my argument, and be attentive to my lips' contentions.

7. നിങ്ങള് ദൈവത്തിന്നു വേണ്ടി നീതികേടു സംസാരിക്കുന്നുവോ? അവന്നു വേണ്ടി വ്യാജം പറയുന്നുവോ?

7. Will you speak wickedly on God's behalf? Will you speak deceitfully for him?

8. അവന്റെ പക്ഷം പിടിക്കുന്നുവോ? ദൈവത്തിന്നു വേണ്ടി വാദിക്കുന്നുവോ?

8. Will you show him partiality? Will you argue the case for God?

9. അവന് നിങ്ങളെ പരിശോധിച്ചാല് നന്നായി കാണുമോ? മര്ത്യനെ തോല്പിക്കുമ്പോലെ നിങ്ങള് അവനെ തോല്പിക്കുമോ?

9. Would it turn out well if he would examine you? Or as one deceives a man would you deceive him?

10. ഗൂഢമായി മുഖദാക്ഷിണ്യം കാണിച്ചാല് അവന് നിങ്ങളെ ശാസിക്കും നിശ്ചയം.

10. He would certainly rebuke you if you secretly showed partiality!

11. അവന്റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ? അവന്റെ ഭീതി നിങ്ങളുടെ മേല് വീഴുകയില്ലയോ?

11. Would not his splendor terrify you and the fear he inspires fall on you?

12. നിങ്ങളുടെ ജ്ഞാപകവാക്യങ്ങള് ഭസ്മവാക്യങ്ങളത്രേ; നിങ്ങളുടെ കോട്ടകള് മണ്കോട്ടകള് തന്നേ.

12. Your maxims are proverbs of ashes; your defenses are defenses of clay.

13. നിങ്ങള് മണ്ടാതിരിപ്പിന് ; ഞാന് പറഞ്ഞുകൊള്ളട്ടെ; പിന്നെ എനിക്കു വരുന്നതു വരട്ടെ.

13. 'Refrain from talking with me so that I may speak; then let come to me what may.

14. ഞാന് എന്റെ മാംസത്തെ പല്ലുകൊണ്ടു കടിച്ചുപിടിക്കുന്നതും എന്റെ ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്നു.

14. Why do I put myself in peril, and take my life in my hands?

15. അവന് എന്നെ കൊന്നാലും ഞാന് അവനെത്തന്നേ കാത്തിരിക്കും; ഞാന് എന്റെ നടപ്പു അവന്റെ മുമ്പാകെ തെളിയിക്കും.

15. Even if he slays me, I will hope in him; I will surely defend my ways to his face!

16. വഷളന് അവന്റെ സന്നിധിയില് വരികയില്ല എന്നുള്ളതു തന്നേ എനിക്കൊരു രക്ഷയാകും.
ഫിലിപ്പിയർ ഫിലിപ്പി 1:19

16. Moreover, this will become my deliverance, for no godless person would come before him.

17. എന്റെ വാക്കു ശ്രദ്ധയോടെ കേള്പ്പിന് ; ഞാന് പ്രസ്താവിക്കുന്നതു നിങ്ങളുടെ ചെവിയില് കടക്കട്ടെ;

17. Listen carefully to my words; let your ears be attentive to my explanation.

18. ഇതാ, ഞാന് എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. ഞാന് നീതീകരിക്കപ്പെടും എന്നു ഞാന് അറിയുന്നു.

18. See now, I have prepared my case; I know that I am right.

19. എന്നോടു വാദിപ്പാന് തുനിയുന്നതാര്? ഞാന് ഇപ്പോള് മണ്ടാതിരുന്നു എന്റെ പ്രാണന് വിട്ടുപോകും.

19. Who will contend with me? If anyone can, I will be silent and die.

20. രണ്ടു കാര്യം മാത്രം എന്നോടു ചെയ്യരുതേ; എന്നാല് ഞാന് നിന്റെ സന്നിധി വിട്ടു ഒളിക്കയില്ല.

20. Only in two things spare me, O God, and then I will not hide from your face:

21. നിന്റെ കൈ എങ്കല്നിന്നു പിന് വലിക്കേണമേ; നിന്റെ ഘോരത്വം എന്നെ ഭ്രമിപ്പിക്കരുതേ.

21. Remove your hand far from me and stop making me afraid with your terror.

22. പിന്നെ നീ വിളിച്ചാലും; ഞാന് ഉത്തരം പറയും; അല്ലെങ്കില് ഞാന് സംസാരിക്കാം; നീ ഉത്തരം അരുളേണമേ.

22. Then call, and I will answer, or I will speak, and you respond to me.

23. എന്റെ അകൃത്യങ്ങളും പാപങ്ങളും എത്ര? എന്റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കേണമേ.

23. How many are my iniquities and sins? Show me my transgression and my sin.

24. തിരുമുഖം മറെച്ചുകൊള്ളുന്നതും എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്നു?

24. Why do you hide your face and regard me as your enemy?

25. പാറിപ്പോകുന്ന ഇലയെ നീ പേടിപ്പിക്കുമോ? ഉണങ്ങിയ താളടിയെ പിന്തുടരുമോ?

25. Do you wish to torment a windblown leaf and chase after dry chaff?

26. കൈപ്പായുള്ളതു നീ എനിക്കു എഴുതിവെച്ചു എന്റെ യൌവനത്തിലെ അകൃത്യങ്ങള് എന്നെ അനുഭവിക്കുമാറാക്കുന്നു.

26. For you write down bitter things against me and cause me to inherit the sins of my youth.

27. എന്റെ കാല് നീ ആമത്തില് ഇട്ടു; എന്റെ നടപ്പൊക്കെയും കുറിച്ചുവെക്കുന്നു. എന്റെ കാലടികളുടെ ചുറ്റും വര വരെക്കുന്നു.

27. And you put my feet in the stocks and you watch all my movements; you put marks on the soles of my feet.

28. ഇജ്ജനം ചീഞ്ഞഴുകിയ വസ്ത്രംപോലെയും പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു.

28. So I waste away like something rotten, like a garment eaten by moths.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |