Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാല്
1. Elihu continued talking and said,
2. അല്പം ക്ഷമിക്ക, ഞാന് അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.
2. Be patient with me a little longer. God has a few more words that he wants me to say.
3. ഞാന് ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.
3. I will share my knowledge with everyone. I will prove that my Maker is right.
4. എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവന് നിന്റെ അടുക്കല് നിലക്കുന്നു.
4. Job, I am telling the truth. I know what I am talking about.
5. ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവന് വിവേകശക്തിയിലും ബലവാന് തന്നേ.
5. God is very powerful, but he does not hate people. He is very powerful, but he is also very wise.
6. അവന് ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാര്ക്കോ അവന് ന്യായം നടത്തിക്കൊടുക്കുന്നു.
6. He will not let evil people live. He brings justice to the poor.
7. അവന് നീതിമാന്മാരില്നിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തില് ഇരുത്തുന്നു; അവര് എന്നേക്കും ഉയര്ന്നിരിക്കുന്നു.
7. He watches over those who live right. He lets them rule in high places.
8. അവര് ചങ്ങലകളാല് ബന്ധിക്കപ്പെട്ടു കഷ്ടതയുടെ പാശങ്ങളാല് പിടിക്കപ്പെട്ടാല്
8. So if people are punished, if they are tied with chains and ropes, they did something wrong.
9. അവന് അവര്ക്കും അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും.
9. And God will tell them what they did, that they sinned and were proud.
10. അവന് അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു; അവര് നീതികേടു വിട്ടുതിരിവാന് കല്പിക്കുന്നു.
10. He will force them to listen to his warning. He will command them to stop sinning.
11. അവര് കേട്ടനുസരിച്ചു അവനെ സേവിച്ചാല് തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.
11. If they serve and obey him, he will make them successful and they will live a happy life.
12. കേള്ക്കുന്നില്ലെങ്കിലോ അവര് വാളാല് നശിക്കും; ബുദ്ധിമോശത്താല് മരിച്ചുപോകും.
12. But if they refuse to obey him, they will be destroyed. They will die like fools.
13. ദുഷ്ടമാനസന്മാര് കോപം സംഗ്രഹിച്ചുവെക്കുന്നു; അവന് അവരെ ബന്ധിക്കുമ്പോള് അവര് രക്ഷെക്കായി വിളിക്കുന്നില്ല.
13. 'People who don't care about God are always bitter. Even when he punishes them, they refuse to pray to him for help.
14. അവര് യൌവനത്തില് തന്നേ മരിച്ചു പോകുന്നു; അവരുടെ ജീവന് ദുര്ന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.
14. They will die while they are still young, like the male prostitutes.
15. അവന് അരിഷ്ടനെ അവന്റെ അരിഷ്ടതയാല് വിടുവിക്കുന്നു; പീഡയില് തന്നേ അവരുടെ ചെവി തുറക്കുന്നു.
15. God saves those who suffer by using their suffering. He uses their troubles to speak in a way that makes them listen.
16. നിന്നെയും അവന് കഷ്ടതയുടെ വായില് നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേല് സ്വാദുഭോജനം വെക്കുമായിരുന്നു.
16. In fact, God wants to help you out of your troubles. He wants to take away your burdens that are crushing you. He wants to load your table with plenty of food.
17. നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും.
17. But you are full of this talk about guilt, judgment, and justice!
18. കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; മറുവിലയുടെ വലിപ്പം ഔര്ത്തു നീ തെറ്റിപ്പോകയുമരുതു.
18. Job, don't let your anger fill you with doubt about God. And don't let the price of forgiveness turn you away.
19. കഷ്ടത്തില് അകപ്പെടാതിരിപ്പാന് നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങള് ഒക്കെയും മതിയാകുമോ?
19. Do you think your wealth will keep you out of trouble? Will your great strength be of any help to you now?
20. ജാതികള് തങ്ങളുടെ സ്ഥലത്തുവെച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.
20. Don't be like those who wish darkness would come and hide them. They try to disappear into the night.
21. സൂക്ഷിച്ചുകൊള്ക; നീതികേടിലേക്കു തിരിയരുതു; അതല്ലോ നീ അരിഷ്ടതയെക്കാള് ഇച്ഛിക്കുന്നതു.
21. Job, don't let your suffering cause you to choose evil. Be careful not to do wrong.
22. ദൈവം തന്റെ ശക്തിയാല് ഉന്നതമായി പ്രവര്ത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകന് ആരുള്ളു?
22. Look, God's power makes him great! He is the greatest teacher of all.
23. അവനോടു അവന്റെ വഴിയെ കല്പിച്ചതാര്? നീ നീതികേടു ചെയ്തു എന്നു അവനോടു ആര്ക്കും പറയാം?
23. No one can tell him what to do. No one can say, 'God, you have done wrong.'
24. അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാന് നീ ഔര്ത്തുകൊള്ക; അതിനെക്കുറിച്ചല്ലോ മനുഷ്യര് പാടിയിരിക്കുന്നതു.
24. Remember to praise him for what he has done, as many others have done in song.
25. മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മര്ത്യന് അതിനെ സൂക്ഷിച്ചുനോക്കുന്നു.
25. Everyone can see what he has done, even people in faraway countries.
26. നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതന് ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.
26. Yes, God is great, but we cannot understand his greatness. We don't know how long he has lived.
27. അവന് നീര്ത്തുള്ളികളെ ആകര്ഷിക്കുന്നു; അവന്റെ ആവിയാല് അവ മഴയായി പെയ്യുന്നു.
27. God takes up water from the earth and changes it into mist and rain.
28. മേഘങ്ങള് അവയെ ചൊരിയുന്നു; മനുഷ്യരുടെമേല് ധാരാളമായി പൊഴിക്കുന്നു.
28. So the clouds pour out the water, and the rain falls on many people.
29. ആര്ക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?
29. No one can understand how he spreads the clouds out or how the thunder rumbles from his home in the sky.
30. അവന് തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്റെ അടിയെ മൂടുന്നു.
30. Look, he spreads lightning all over the sky and covers the deepest part of the ocean.
31. ഇവയാല് അവന് ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.
31. He uses them to control the nations and to give them plenty of food.
32. അവന് മിന്നല്കൊണ്ടു തൃക്കൈ നിറെക്കുന്നു; പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.
32. He grabs the lightning with his hands, and commands it to strike where he wants.
33. അതിന്റെ മുഴക്കം അവനെയും കന്നുകാലികള് എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു.
33. The thunder warns that a storm is coming. So even the cattle know it is near.