Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.
1. For the Chief Musician. To the tune of 'Lilies.' By David. Save me, God, For the waters have come up to my neck!
2. ഞാന്‍ നിലയില്ലാത്ത ആഴമുള്ള ചേറ്റില്‍ താഴുന്നു; ആഴമുള്ള വെള്ളത്തില്‍ ഞാന്‍ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങള്‍ എന്നെ കവിഞ്ഞൊഴുകുന്നു.
2. I sink in deep mire, where there is no foothold. I have come into deep waters, where the floods overflow me.
3. എന്റെ നിലവിളിയാല് ഞാന്‍ തളര്‍ന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാന്‍ എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു.
3. I am weary with my crying. My throat is dry. My eyes fail, looking for my God.
4. കാരണംകൂടാതെ എന്നെ പകെക്കുന്നവര് എന്റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാന് ഭാവിക്കുന്നവര്‍ പെരുകിയിരിക്കുന്നു; ഞാന്‍ കവര്ച്ചചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു.യോഹന്നാൻ 15:25
4. Those who hate me without a cause are more than the hairs of my head. Those who want to cut me off, being my enemies wrongfully, are mighty. I have to restore what I didn't take away.
5. ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു; എന്റെ അകൃത്യങ്ങള്‍ നിനക്കു മറവായിരിക്കുന്നില്ല.
5. God, you know my foolishness. My sins aren't hidden from you.
6. സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവേ, നിങ്കല് പ്രത്യാശവെക്കുന്നവര് എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവര്‍ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
6. Don't let those who wait for you be shamed through me, Lord Yahweh of Hosts. Don't let those who seek you be brought to dishonor through me, God of Israel.
7. നിന്റെ നിമിത്തം ഞാന്‍ നിന്ദ വഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
7. Because for your sake, I have borne reproach. Shame has covered my face.
8. എന്റെ സഹോദരന്മാര്ക്കും ഞാന്‍ പരദേശിയും എന്റെ അമ്മയുടെ മക്കള്‍ക്കു അന്യനും ആയി തീര്‍ന്നിരിക്കുന്നു.
8. I have become a stranger to my brothers, An alien to my mother's children.
9. നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേല്‍ വീണിരിക്കുന്നു.യോഹന്നാൻ 2:17, റോമർ 15:3, എബ്രായർ 11:26
9. For the zeal of your house consumes me. The reproaches of those who reproach you have fallen on me.
10. ഞാന്‍ കരഞ്ഞു ഉപവാസത്താല് ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായ്തീര്ന്നു;
10. When I wept and I fasted, That was to my reproach.
11. ഞാന്‍ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാന്‍ അവര്‍ക്കും പഴഞ്ചൊല്ലായ്തീര്ന്നു.
11. When I made sackcloth my clothing, I became a byword to them.
12. പട്ടണവാതില്ക്കല് ഇരിക്കുന്നവര്‍ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാന്‍ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.
12. Those who sit in the gate talk about me. I am the song of the drunkards.
13. ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാര്‍ത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താല്, നിന്റെ രക്ഷാവിശ്വസ്തതയാല് തന്നേ, എനിക്കുത്തരമരുളേണമേ.
13. But as for me, my prayer is to you, Yahweh, in an acceptable time. God, in the abundance of your loving kindness, answer me in the truth of your salvation.
14. ചേറ്റില്നിന്നു എന്നെ കയറ്റേണമേ; ഞാന്‍ താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യില്‍നിന്നും ആഴമുള്ള വെള്ളത്തില്‍നിന്നും എന്നെ വിടുവിക്കേണമേ.
14. Deliver me out of the mire, and don't let me sink. Let me be delivered from those who hate me, and out of the deep waters.
15. ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടെച്ചുകൊള്ളുകയുമരുതേ.
15. Don't let the flood waters overwhelm me, Neither let the deep swallow me up. Don't let the pit shut its mouth on me.
16. യഹോവേ, എനിക്കുത്തരമരുളേണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ;
16. Answer me, Yahweh, for your loving kindness is good. According to the multitude of your tender mercies, turn to me.
17. അടിയന്നു തിരുമുഖം മറെക്കരുതേ; ഞാന്‍ കഷ്ടത്തില്‍ ഇരിക്കയാല് വേഗത്തില്‍ എനിക്കു ഉത്തരമരുളേണമേ.
17. Don't hide your face from your servant, For I am in distress. Answer me speedily!
18. എന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ; എന്റെ ശത്രുക്കള്‍നിമിത്തം എന്നെ വീണ്ടെടുക്കേണമേ.
18. Draw near to my soul, and redeem it. Ransom me because of my enemies.
19. എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികള്‍ എല്ലാവരും നിന്റെ ദൃഷ്ടിയില് ഇരിക്കുന്നു.
19. You know my reproach, my shame, and my dishonor. My adversaries are all before you.
20. നിന്ദ എന്റെ ഹൃദയത്തെ തകര്‍ത്തു, ഞാന്‍ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാന്‍ നോക്കിക്കൊണ്ടിരുന്നു; ആര്‍ക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.
20. Reproach has broken my heart, and I am full of heaviness. I looked for some to take pity, but there was none; For comforters, but I found none.
21. അവര്‍ എനിക്കു തിന്നുവാന്‍ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു.മത്തായി 27:34-38, മർക്കൊസ് 15:23-36, ലൂക്കോസ് 23:36, യോഹന്നാൻ 19:28-29
21. They also gave me gall for my food. In my thirst, they gave me vinegar to drink.
22. അവരുടെ മേശ അവരുടെ മുമ്പില്‍ കണിയായും അവര്‍ സുഖത്തോടിരിക്കുമ്പോള് കുടുക്കായും തീരട്ടെ.റോമർ 11:9-10
22. Let their table before them become a snare. May it become a retribution and a trap.
23. അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ.റോമർ 11:9-10
23. Let their eyes be darkened, so that they can't see. Let their backs be continually bent.
24. നിന്റെ ക്രോധം അവരുടെമേല്‍ പകരേണമേ. നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.വെളിപ്പാടു വെളിപാട് 16:1
24. Pour out your indignation on them. Let the fierceness of your anger overtake them.
25. അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളില്‍ ആരും പാര്‍ക്കാതിരിക്കട്ടെ.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:20
25. Let their habitation be desolate. Let no one dwell in their tents.
26. നീ ദണ്ഡിപ്പിച്ചവനെ അവര്‍ ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദനയെ അവര്‍ വിവിരക്കുന്നു.മത്തായി 27:34, മർക്കൊസ് 15:23, യോഹന്നാൻ 19:29
26. For they persecute him whom you have wounded. They tell of the sorrow of those whom you have hurt.
27. അവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ; നിന്റെ നീതിയെ അവര്‍ പ്രാപിക്കരുതേ.
27. Charge them with crime upon crime. Don't let them come into your righteousness.
28. ജീവന്റെ പുസ്തകത്തില്‍നിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.ഫിലിപ്പിയർ ഫിലിപ്പി 4:3, വെളിപ്പാടു വെളിപാട് 3:5, വെളിപ്പാടു വെളിപാട് 13:8, വെളിപ്പാടു വെളിപാട് 17:8, വെളിപ്പാടു വെളിപാട് 20:12-15, വെളിപ്പാടു വെളിപാട് 21:27
28. Let them be blotted out of the book of life, And not be written with the righteous.
29. ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയര്‍ത്തുമാറാകട്ടെ.
29. But I am in pain and distress. Let your salvation, God, protect me.
30. ഞാന്‍ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.
30. I will praise the name of God with a song, And will magnify him with thanksgiving.
31. അതു യഹോവേക്കു കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.
31. It will please Yahweh better than an ox, Or a bull that has horns and hoofs.
32. സൌമ്യതയുള്ളവര് അതു കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.
32. The humble have seen it, and are glad. You who seek after God, let your heart live.
33. യഹോവ ദരിദ്രന്മാരുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;
33. For Yahweh hears the needy, And doesn't despise his captive people.
34. ആകാശവും ഭൂമിയും സമുദ്രങ്ങളും അവയില്‍ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.
34. Let heaven and earth praise him; The seas, and everything that moves therein!
35. ദൈവം സീയോനെ രക്ഷിക്കും; അവന് യെഹൂദാനഗരങ്ങളെ പണിയും; അവര്‍ അവിടെ പാര്‍ത്തു അതിനെ കൈവശമാക്കും.
35. For God will save Zion, and build the cities of Judah. They shall settle there, and own it.
36. അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവന്റെ നാമത്തെ സ്നേഹിക്കുന്നവര്‍ അതില്‍ വസിക്കും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു ജ്ഞാപകസങ്കീര്ത്തനം.)
36. The children also of his servants shall inherit it. Those who love his name shall dwell therein.