Exodus - പുറപ്പാടു് 19 | View All

1. യിസ്രായേല്മക്കള് മിസ്രയീം ദേശത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസത്തില് അതേ ദിവസം അവര് സീനായിമരുഭൂമിയില് എത്തി.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:38

1. The Israelites left Rephidim. Then two months after leaving Egypt, they arrived at the desert near Mount Sinai, where they set up camp at the foot of the mountain.

2. അവര് രെഫീദീമില്നിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയില് വന്നു, മരുഭൂമിയില് പാളയമിറങ്ങി; അവിടെ പര്വ്വതത്തിന്നു എതിരെ യിസ്രായേല് പാളയമിറങ്ങി.

2. (SEE 19:1)

3. മോശെ ദൈവത്തിന്റെ അടുക്കല് കയറിച്ചെന്നു; യഹോവ പര്വ്വതത്തില് നിന്നു അവനോടു വിളിച്ചു കല്പിച്ചതുനീ യാക്കോബ് ഗൃഹത്തോടു പറകയും യിസ്രായേല്മക്കളോടു അറിയിക്കയും ചെയ്യേണ്ടതെന്തെന്നാല്

3. Moses went up the mountain to meet with the LORD God, who told him to say to the people:

4. ഞാന് മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേല് വഹിച്ചു എന്റെ അടുക്കല് വരുത്തിയതും നിങ്ങള് കണ്ടുവല്ലോ.

4. You saw what I did in Egypt, and you know how I brought you here to me, just as a mighty eagle carries its young.

5. ആകയാല് നിങ്ങള് എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താല് നിങ്ങള് എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.
തീത്തൊസ് 2:14, 1 പത്രൊസ് 2:9

5. Now if you will faithfully obey me, you will be my very own people. The whole world is mine,

6. നിങ്ങള് എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേല്മക്കളോടു പറയേണ്ടുന്ന വചനങ്ങള് ആകുന്നു.
1 പത്രൊസ് 2:5-9, വെളിപ്പാടു വെളിപാട് 1:6, വെളിപ്പാടു വെളിപാട് 5:10, വെളിപ്പാടു വെളിപാട് 20:6

6. but you will be my holy nation and serve me as priests. Moses, that is what you must tell the Israelites.

7. മോശെ വന്നു ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചു, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളൊക്കെയും അവരെ പറഞ്ഞു കേള്പ്പിച്ചു.

7. After Moses went back, he reported to the leaders what the LORD had said,

8. യഹോവ കല്പിച്ചതൊക്കെയും ഞങ്ങള് ചെയ്യും എന്നു ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്കു യഹോവയുടെ സന്നിധിയില് ബോധിപ്പിച്ചു.

8. and they promised, 'We will do everything the LORD has commanded.' So Moses told the LORD about this.

9. യഹോവ മോശെയോടുഞാന് നിന്നോടു സംസാരിക്കുമ്പോള് ജനം കേള്ക്കേണ്ടതിന്നും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിന്നും ഞാന് ഇതാ, മേഘതമസ്സില് നിന്റെ അടുക്കല് വരുന്നു എന്നു അരുളിച്ചെയ്തു, ജനത്തിന്റെ വാക്കു മോശെ യഹോവയോടു ബോധിപ്പിച്ചു.

9. The LORD said to Moses, 'I will come to you in a thick cloud and let the people hear me speak to you. Then they will always trust you.' Again Moses reported to the people what the LORD had told him.

10. യഹോവ പിന്നെയും മോശെയോടു കല്പിച്ചതുനീ ജനത്തിന്റെ അടുക്കല് ചെന്നു ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക;

10. Once more the LORD spoke to Moses: Go back and tell the people that today and tomorrow they must get themselves ready to meet me. They must wash their clothes

11. അവര് വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടേ; മൂന്നാം ദിവസം യഹോവ സകല ജനവും കാണ്കെ സീനായിപര്വ്വത്തില് ഇറങ്ങും.

11. and be ready by the day after tomorrow, when I will come down to Mount Sinai, where all of them can see me.

12. ജനം പര്വ്വതത്തില് കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിപ്പാന് സൂക്ഷിക്കേണം എന്നു പറഞ്ഞു. നീ അവര്ക്കായി ചുറ്റും അതിര് തിരിക്കേണം; പര്വ്വതം തൊടുന്നവന് എല്ലാം മരണശിക്ഷ അനുഭവിക്കേണം.
എബ്രായർ 12:20

12. Warn the people that they are forbidden to touch any part of the mountain. Anyone who does will be put to death,

13. കൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുതു. കാഹളം ദീര്ഘമായി ധ്വനിക്കുമ്പോള് അവര് പര്വ്വതത്തിന്നു അടുത്തു വരട്ടെ.
എബ്രായർ 12:20

13. either with stones or arrows, and no one must touch the body of a person killed in this way. Even an animal that touches this mountain must be put to death. You may go up the mountain only after a signal is given on the trumpet.

14. മോശെ പര്വ്വതത്തില്നിന്നു ജനത്തിന്റെ അടുക്കല് ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവര് വസ്ത്രം അലക്കുകയും ചെയ്തു.

14. After Moses went down the mountain, he gave orders for the people to wash their clothes and make themselves acceptable to worship God.

15. അവന് ജനത്തോടുമൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിപ്പിന് ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കല് ചെല്ലരുതു എന്നു പറഞ്ഞു.

15. He told them to be ready in three days and not to have sex in the meantime.

16. മൂന്നാം ദിവസം നേരം വെളുത്തപ്പോള് ഇടിമുഴക്കവും മിന്നലും പര്വ്വതത്തില് കാര്മേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി.
എബ്രായർ 12:19, വെളിപ്പാടു വെളിപാട് 4:1-5, വെളിപ്പാടു വെളിപാട് 8:5, വെളിപ്പാടു വെളിപാട് 11:19, വെളിപ്പാടു വെളിപാട് 16:18

16. On the morning of the third day there was thunder and lightning. A thick cloud covered the mountain, a loud trumpet blast was heard, and everyone in camp trembled with fear.

17. ദൈവത്തെ എതിരേല്പാന് മോശെ ജനത്തെ പാളയത്തില്നിന്നു പുറപ്പെടുവിച്ചു; അവര് പര്വ്വതത്തിന്റെ അടിവാരത്തുനിന്നു.

17. Moses led them out of the camp to meet God, and they stood at the foot of the mountain.

18. യഹോവ തീയില് സീനായി പര്വ്വതത്തില് ഇറങ്ങുകയാല് അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പര്വ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.
എബ്രായർ 12:26, വെളിപ്പാടു വെളിപാട് 9:2

18. Mount Sinai was covered with smoke because the LORD had come down in a flaming fire. Smoke poured out of the mountain just like a furnace, and the whole mountain shook.

19. കാഹളധ്വനി ദീര്ഘമായി ഉറച്ചുറച്ചുവന്നപ്പോള് മോശെ സംസാരിച്ചു; ദൈവം ഉച്ചത്തില് അവനോടു ഉത്തരം അരുളി.

19. The trumpet blew louder and louder. Moses spoke, and God answered him with thunder.

20. യഹോവ സീനായി പര്വ്വതത്തില് പര്വ്വതത്തിന്റെ കൊടുമുടിയില് ഇറങ്ങി; യഹോവ മോശെയെ പര്വ്വതത്തിന്റെ കൊടുമുടിയിലേക്കു വിളിച്ചു; മോശെ കയറിച്ചെന്നു.
വെളിപ്പാടു വെളിപാട് 4:1

20. The LORD came down to the top of Mount Sinai and told Moses to meet him there.

21. യഹോവ മോശെയോടു കല്പിച്ചതെന്തെന്നാല്ജനം നോക്കേണ്ടതിന്നു യഹോവയുടെ അടുക്കല് കടന്നുവന്നിട്ടു അവരില് പലരും നശിച്ചുപോകാതിരിപ്പാന് നീ ഇറങ്ങിച്ചെന്നു അവരോടു അമര്ച്ചയായി കല്പിക്ക.

21. Then he said, 'Moses, go and warn the people not to cross the boundary that you set at the foot of the mountain. They must not cross it to come and look at me, because if they do, many of them will die.

22. യഹോവയോടു അടുക്കുന്ന പുരോഹിതന്മാരും യഹോവ അവര്ക്കും ഹാനി വരുത്താതിരിക്കേണ്ടതിന്നു തങ്ങളെ ശുദ്ധീകരിക്കട്ടെ.

22. Only the priests may come near me, and they must obey strict rules before I let them. If they don't, they will be punished.'

23. മോശെ യഹോവയോടുജനത്തിന്നു സീനായിപര്വ്വത്തില് കയറുവാന് പാടില്ല; പര്വ്വതത്തിന്നു അതിര് തിരിച്ചു അതിനെ ശുദ്ധമാക്കുക എന്നു ഞങ്ങളോടു അമര്ച്ചയായി കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.

23. Moses replied, 'The people cannot come up the mountain. You warned us to stay away because it is holy.'

24. യഹോവ അവനോടുഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാല് പുരോഹിതന്മാരും ജനവും യഹോവ അവര്ക്കും നാശം വരുത്താതിരിക്കേണ്ടതിന്നു അവന്റെ അടുക്കല് കയറുവാന് അതിര് കടക്കരുതു.
വെളിപ്പാടു വെളിപാട് 4:1

24. Then the LORD told Moses, 'Go down and bring Aaron back here with you. But the priests and people must not try to push their way through, or I will rush at them like a flood!'

25. അങ്ങനെ മോശെ ജനത്തിന്റെ അടുക്കല് ഇറങ്ങിച്ചെന്നു അവരോടു പറഞ്ഞു.

25. After Moses had gone back down, he told the people what the LORD had said.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |