Exodus - പുറപ്പാടു് 28 | View All

1. നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു യിസ്രായേല്മക്കളുടെ ഇടയില്നിന്നു നിന്റെ അടുക്കല് വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാര്, ഈഥാമാര് എന്നിവരെയും തന്നേ
എബ്രായർ 5:4

1. 'From among the Israelites, summon your brother Aaron and his sons to be priests in my service: Aaron and Aaron's sons Nadab, Abihu, Eleazar and Ithamar.

2. നിന്റെ സഹോദരനായ അഹരോന്നു വേണ്ടി മഹത്വത്തിന്നും അലങ്കാരത്തിന്നുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.

2. For your brother Aaron you will make sacred vestments to give dignity and magnificence.

3. അഹരോന് എനിക്കു പുരോഹിതശുശ്രൂഷ ചെയ്വാന് തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന്നു അവന്നു വസ്ത്രം ഉണ്ടാക്കേണമെന്നു ഞാന് ജ്ഞാനാത്മാവുകൊണ്ടു നിറെച്ചിരിക്കുന്ന സകലജ്ഞാനികളോടും നീ പറയേണം.

3. You will instruct all the skilled men, whom I have endowed with skill, to make Aaron's vestments for his consecration to my priesthood.

4. അവര് ഉണ്ടാക്കേണ്ടുന്ന വസ്ത്രമോപതക്കം, ഏഫോദ്, നീളകൂപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ടു എന്നിവ തന്നേ. നിന്റെ സഹോദരനായ അഹരോന് എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവര് അവന്നും അവന്റെ പുത്രന്മാര്ക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.

4. These are the vestments which they must make: a pectoral, an ephod, a robe, an embroidered tunic, a turban and a belt. They must make sacred vestments for your brother Aaron and his sons, for them to be priests in my service.

5. അതിന്നു പൊന്നു, നീലനൂല്, ധൂമ്രനൂല്, ചുവപ്പുനൂല്, പിരിച്ച പഞ്ഞിനൂല് എന്നിവ എടുക്കേണം.

5. They will use gold and violet material, red-purple and crimson, and finely woven linen.

6. പൊന്നു, നീലനൂല്, ധൂമ്രനൂല്, ചുവപ്പുനൂല്, പിരിച്ച പഞ്ഞിനൂല് എന്നിവകൊണ്ടു നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം.

6. 'They will make the ephod of finely woven linen embroidered with gold, violet-purple, red-purple and crimson.

7. അതിന്റെ രണ്ടു അറ്റത്തോടു ചേര്ന്നതായി രണ്ടു ചുമല്ക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മില് ഇണെച്ചിരിക്കേണം.

7. It will have two shoulder-straps joined to it; it will be joined to them by its two edges.

8. അതു കെട്ടിമുറുക്കുവാന് അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു അതില്നിന്നു തന്നേ അതിന്റെ പണിപോലെ പൊന്നു, നീലനൂല്, ധൂമ്രനൂല്, ചുവപ്പുനൂല്, പിരിച്ച പഞ്ഞിനൂല് എന്നിവകൊണ്ടു ആയിരിക്കേണം.

8. The waistband on the ephod to hold it in position must be of the same workmanship and be of a piece with it: of gold, violet-purple, red-purple and crimson materials and finely woven linen.

9. അതു കൂടാതെ രണ്ടു ഗോമേദകക്കല്ലു എടുത്തു അവയില് യിസ്രായേല്മക്കളുടെ പേര് കൊത്തേണം.

9. You will then take two cornelians and engrave them with the names of the sons of Israel,

10. അവരുടെ പേരുകളില് ആറു ഒരുകല്ലിലും ശേഷമുള്ള ആറു മറ്റെ കല്ലിലും അവരുടെ ജനനക്രമത്തില് ആയിരിക്കേണം.

10. six of their names on one stone, the remaining six names on the other, in the order of their birth.

11. രത്നശില്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ടു കല്ലിലും യിസ്രായേല് മക്കളുടെ പേര് കൊത്തേണം; അവ പൊന്തടങ്ങളില് പതിക്കേണം;

11. By the stone-carver's art -- seal engraving -- you will engrave the two stones with the names of the sons of Israel. You will have them mounted in gold settings

12. കല്ലു രണ്ടും ഏഫോദിന്റെ ചുമല്ക്കണ്ടങ്ങളിന്മേല് യിസ്രായേല്മക്കള്ക്കു വേണ്ടി ഔര്മ്മക്കല്ലായി വെക്കേണം; അഹരോന് യഹോവയുടെ മുമ്പാകെ അവരുടെ പേര് ഔര്മ്മക്കായി തന്റെ രണ്ടു ചുമലിന്മേലും വഹിക്കേണം.

12. and will put the two stones on the shoulder-straps of the ephod, to commemorate the sons of Israel. In this way Aaron will bear their names on his two shoulders, before Yahweh, as a reminder.

13. പൊന്നുകൊണ്ടു തടങ്ങള് ഉണ്ടാക്കേണം.

13. You will also make golden rosettes,

14. തങ്കംകൊണ്ടു ചരടുപോലെ മുറിച്ചുകുത്തുപണിയായി രണ്ടു സരപ്പളിയും ഉണ്ടാക്കേണം; മുറിച്ചു കുത്തുപണിയായ സരപ്പളി തടങ്ങളില് ചേര്ക്കേണം.

14. and two chains of pure gold twisted like cord, and will attach the cord-like chains to the rosettes.

15. ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ടു ഉണ്ടാക്കേണം; അതു ഏഫോദിന്റെ പണിക്കൊത്തതായി പൊന്നു, നീലനൂല്, ധൂമ്രനൂല്, ചുവപ്പുനൂല്, പിരിച്ച പഞ്ഞിനൂല് എന്നിവ കൊണ്ടു ഉണ്ടാക്കേണം.

15. 'You will make the breastplate of judgement of the same embroidered work as the ephod; you will make it of gold, violet-purple, red-purple and crimson materials and finely woven linen.

16. അതു സമചതുരവും ഇരട്ടയും ഒരു ചാണ് നീളമുള്ളതും ഒരു ചാണ് വീതിയുള്ളതും ആയിരിക്കേണം.

16. It must be square and doubled over, a span in length and a span in width.

17. അതില് കല്പതിപ്പായി നാലു നിര കല്ലു പതിക്കേണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര.

17. In it you will set four rows of stones: a sard, topaz and emerald for the first row;

18. രണ്ടാമത്തെ നിരമാണിക്യം, നീലക്കല്ലു, വജ്രം.

18. for the second row, a garnet, sapphire and diamond;

19. മൂന്നാമത്തെ നിരപത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു.

19. for the third row, a hyacinth, a ruby and an amethyst;

20. നാലാമത്തെ നിരപുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതതു തടത്തില്പൊന്നില് പതിച്ചിരിക്കേണം.

20. and for the fourth row, a beryl, a cornelian and a jasper. These must be mounted in gold settings.

21. ഈ കല്ലു യിസ്രായേല്മക്കളുടെ പേരോടുകൂടെ അവരുടെ പേര്പോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളില് ഔരോന്നിന്റെ പേര് അവയില് മുദ്രക്കൊത്തായി കൊത്തിയിരിക്കേണം.
വെളിപ്പാടു വെളിപാട് 21:12-13

21. The stones will correspond to the names of the sons of Israel, twelve like their names, engraved like seals, each with the name of one of the twelve tribes.

22. പതക്കത്തിന്നു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളി ഉണ്ടാക്കേണം.

22. For the breastplate you will make chains of pure gold twisted like cords,

23. പതക്കത്തിന്നു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ രണ്ടു അറ്റത്തും വട്ടക്കണ്ണി വെക്കേണം.

23. and on the breastplate you will make two gold rings, putting the two rings on the two outside edges of the breastplate

24. പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്റെ അറ്റങ്ങളില് ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം.

24. and fastening the two gold cords to the two rings on the outside edges of the breastplate.

25. മുറിച്ചുകുത്തുപണിയായ രണ്ടു സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തില് കൊളുത്തി ഏഫോദിന്റെ ചുമല്ക്കണ്ടങ്ങളില് അതിന്റെ മുന് ഭാഗത്തു വെക്കേണം.

25. The other two ends of the cords you will fasten to the two rosettes, putting these on the shoulder-straps of the ephod, on the front.

26. പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റേ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന്നു നേരെ അതിന്റെ വിളുമ്പില് അകത്തായി വെക്കേണം.

26. You will also make two gold rings and put them on the two edges of the breastplate, on the inner side, against the ephod;

27. പൊന്നുകൊണ്ടു വേറെ രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി, ഏഫോദിന്റെ മുന് ഭാഗത്തു അതിന്റെ രണ്ടു ചുമല്ക്കണ്ടത്തിന്മേല് താഴെ അതിന്റെ ഇണെപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിന്നു മേലായി വെക്കേണം.

27. and you will make two gold rings and put them low down on the front of the two shoulder-pieces of the ephod, close to the join, above the waistband of the ephod.

28. പതക്കം ഏഫോദിന്റെ നടുക്കെട്ടിന്നു മേലായിരിക്കേണ്ടതിന്നും ഏഫോദില് ആടാതിരിക്കേണ്ടതിന്നും അതിന്റെ വട്ടക്കണ്ണികളാല് ഏഫോദിന്റെ വട്ടക്കണ്ണികളോടു നീലനാടകൊണ്ടു കെട്ടേണം.

28. The breastplate will be secured by a violet-purple cord passed through its rings and those of the ephod, so that the breastplate will sit above the waistband and not come apart from the ephod.

29. അങ്ങനെ അഹരോന് വിശുദ്ധമന്ദിരത്തില് കടക്കുമ്പോള് ന്യായവിധിപ്പതക്കത്തില് യിസ്രായേല്മക്കളുടെ പേര് എപ്പോഴും യഹോവയുടെ മുമ്പാകെ ഔര്മ്മെക്കായിട്ടു തന്റെ ഹൃദയത്തിന്മേല് വഹിക്കേണം.

29. Thus Aaron will bear the names of the sons of Israel on the breastplate of judgement, on his heart, when he enters the sanctuary, as a reminder, before Yahweh, always.

30. ന്യായവിധിപ്പതക്കത്തിന്നകത്തു ഊറീമും തുമ്മീമും (വെളിപ്പാടും സത്യവും) വെക്കേണം; അഹരോന് യഹോവയുടെ സന്നിധാനത്തിങ്കല് കടക്കുമ്പോള് അവന്റെ ഹൃദയത്തിന്മേല് ഇരിക്കേണം; അഹരോന് യിസ്രായേല്മക്കള്ക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്റെ ഹൃദയത്തിന്മേല് വഹിക്കേണം.

30. To the breastplate of judgement you will add the urim and the thummim, and these will be on Aaron's heart when he goes into Yahweh's presence, and Aaron will bear the Israelites' judgement on his heart, in Yahweh's presence, always.

31. ഏഫോദിന്റെ അങ്കി മുഴുവനും നീല നൂല്കൊണ്ടു ഉണ്ടാക്കേണം.

31. 'You will make the robe of the ephod entirely of violet-purple.

32. അതിന്റെ നടുവില് തല കടപ്പാന് ഒരു ദ്വാരം വേണം; ദ്വാരത്തിന്നു നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അതു കീറിപ്പോകാതിരിപ്പാന് കവചത്തിന്റെ ദ്വാരംപോലെ അതിന്നു ഉണ്ടായിരിക്കേണം.

32. In the centre it will have an opening for the head, the opening to have round it a border woven like the neck of a coat of mail, so that it will not get torn.

33. നീലനൂല്, ധൂമ്രനൂല്, ചുവപ്പുനൂല് എന്നിവകൊണ്ടു ചുറ്റും അതിന്റെ വിളുമ്പില് മാതളപ്പഴങ്ങളും അവയുടെ ഇടയില് ചുറ്റും പൊന്നുകൊണ്ടു മണികളും ഉണ്ടാക്കേണം.

33. On its lower hem, you will make pomegranates of violet-purple, red-purple and crimson, and finely woven linen all round the hem, with golden bells between them all round:

34. അങ്കിയുടെ വിളുമ്പില് ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി ഒരു മാതളപ്പഴം, ഇങ്ങനെ വേണം.

34. a golden bell and then a pomegranate, alternately, all round the lower hem of the robe.

35. ശുശ്രൂഷ ചെയ്കയില് അഹരോന് അതു ധരിക്കേണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തില് കടക്കുമ്പോഴും പുറത്തുവരുമ്പോഴും അവന് മരിക്കാതിരിക്കേണ്ടതിന്നു അതിന്റെ ശബ്ദം കേള്ക്കേണം.

35. Aaron must wear it when he officiates, and the tinkling will be heard when he goes into the sanctuary into Yahweh's presence, or leaves it, and so he will not incur death.

36. തങ്കംകൊണ്ടു ഒരു പട്ടം ഉണ്ടാക്കി അതില് “യഹോവേക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായി കൊത്തേണം.

36. 'You will make a flower of pure gold and on it, as you would engrave a seal, you will engrave, 'Consecrated to Yahweh'.

37. അതു മുടിമേല് ഇരിക്കേണ്ടതിന്നു നീലച്ചരടുകൊണ്ടു കെട്ടേണം; അതു മുടിയുടെ മുന് ഭാഗത്തു ഇരിക്കേണം.

37. You will put it on a violet-purple cord; it will go on the turban; the front of the turban is the place where it must go.

38. യിസ്രായേല്മക്കള് തങ്ങളുടെ സകല വിശുദ്ധ വഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധവസ്തുക്കളുടെ കുറ്റം അഹരോന് വഹിക്കേണ്ടതിന്നു അതു അഹരോന്റെ നെറ്റിയില് ഇരിക്കേണം; യഹോവയുടെ മുമ്പാകെ അവര്ക്കും പ്രസാദം ലഭിക്കേണ്ടതിന്നു അതു എപ്പോഴും അവന്റെ നെറ്റിയില് ഇരിക്കേണം.

38. This will go on Aaron's brow, and Aaron will thus take on himself the short-comings in the holy things consecrated by the Israelites, in all their holy offerings. It will be on his brow permanently, to make them acceptable to Yahweh.

39. പഞ്ഞിനൂല്കൊണ്ടു ഉള്ളങ്കിയും വിചിത്രപ്പണിയായി നെയ്യേണം; പഞ്ഞിനൂല്കൊണ്ടു മുടിയും ഉണ്ടാക്കേണം; നടുക്കെട്ടും ചിത്രത്തയ്യല്പണിയായിട്ടു ഉണ്ടാക്കേണം.

39. The tunic you will weave of fine linen, and make a turban of fine linen, and an embroidered waistband.

40. അഹരോന്റെ പുത്രന്മാര്ക്കും മഹത്വത്തിന്നും അലങ്കാരത്തിന്നുമായിട്ടു അങ്കി, നടുക്കെട്ടു, തലപ്പാവു എന്നിവ ഉണ്ടാക്കേണം.

40. 'For the sons of Aaron you will make tunics and waistbands. You will also make them head-dresses to give dignity and magnificence.

41. അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കേണം; അവര് എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരെ അഭിഷേകവും കരപൂരണവും ചെയ്തു ശുദ്ധീകരിക്കേണം.

41. You will dress your brother Aaron and his sons in these; you will then anoint them, invest them and consecrate them to serve me in the priesthood.

42. അവരുടെ നഗ്നത മറെപ്പാന് അവര്ക്കും ചണനൂല്കൊണ്ടു കാല്ചട്ടയും ഉണ്ടാക്കേണം; അതു അര തുടങ്ങി തുടവരെ എത്തേണം.

42. You will also make them linen breeches reaching from waist to thigh, to cover their bare flesh.

43. അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തില് ശുശ്രൂഷ ചെയ്വാന് സമാഗമന കൂടാരത്തില് കടക്കുമ്പോഴോ യാഗപീഠത്തിന്റെ അടുക്കല് ചെല്ലുമ്പോഴോ കുറ്റം ചുമന്നു മരിക്കാതിരിക്കേണ്ടതിന്നു അവര് അതു ധരിക്കേണം. അവന്നും അവന്റെ സന്തതിക്കും അതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

43. Aaron and his sons will wear these when they go into the Tent of Meeting and when they approach the altar to serve in the sanctuary, as a precaution against incurring mortal guilt. This is a perpetual decree for Aaron and for his descendants after him.'



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |