Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ബെസലേല് പെട്ടകം ഖദിരമരംകൊണ്ടു ഉണ്ടാക്കി. അതിന്നു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു.
1. Betzal'el made the ark of shittim wood. Its length was two and a half cubits, and its breadth a cubit and a half, and a cubit and a half its height.
2. അതു അകവും പുറവും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുറ്റും അതിന്നു പൊന്നുകൊണ്ടു ഒരു വകൂ ഉണ്ടാക്കി.
2. He overlaid it with pure gold inside and outside, and made a molding of gold for it round about.
3. അതിന്റെ നാലു കാലിന്നും ഇപ്പുറത്തു രണ്ടു വളയം അപ്പുറത്തു രണ്ടു വളയം ഇങ്ങനെ നാലു പൊന് വളയം വാര്പ്പിച്ചു.
3. He cast four rings of gold for it, in its four feet; even two rings on its one side, and two rings on its other side.
4. അവന് ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
4. He made poles of shittim wood, and overlaid them with gold.
5. പെട്ടകം ചുമക്കേണ്ടതിന്നു ആ തണ്ടു പെട്ടകത്തിന്റെ പാര്ശ്വങ്ങളിലുള്ള വളയങ്ങളില് ചെലുത്തി.
5. He put the poles into the rings on the sides of the ark, to bear the ark.
6. അവന് തങ്കം കൊണ്ടു കൃപാസനം ഉണ്ടാക്കി; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
6. He made a mercy seat of pure gold. Its length was two and a half cubits, and a cubit and a half its breadth.
7. അവന് പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിന്റെ രണ്ടു അറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി.
7. He made two Keruvim of gold. He made them of beaten work them, at the two ends of the mercy seat;
8. ഒരു കെരൂബ് ഒരു അറ്റത്തും മറ്റെ കെരൂബ് മറ്റെ അറ്റത്തും ഇങ്ങനെ കെരൂബുകളെ കൃപാസനത്തിന്റെ രണ്ടു അറ്റത്തും അതില് നിന്നു തന്നേ ഉള്ളവയായിട്ടു ഉണ്ടാക്കി.
8. one Keruv at the one end, and one Keruv at the other end. He made the Keruvim of one piece with the mercy seat at its two ends.
9. കെരൂബുകള് മേലോട്ടു ചിറകു വിടര്ത്തു ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മില് അഭിമുഖമായിരിക്കയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ആയിരുന്നു.
9. The Keruvim spread out their wings on high, covering the mercy seat with their wings, with their faces toward one another. The faces of the Keruvim were toward the mercy seat.
10. അവന് ഖദിരമരംകൊണ്ടു മേശ ഉണ്ടാക്കി. അതിന്നു രണ്ടുമുഴം നീളവും ഒരു മുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു.
10. He made the table of shittim wood. Its length was two cubits, and its breadth was a cubit, and its height was a cubit and a half.
11. അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വകൂ ഉണ്ടാക്കി.
11. He overlaid it with pure gold, and made a gold molding around it.
12. ചുറ്റും അതിന്നു നാലു വിരല് വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിന്നു ചുറ്റും പൊന്നു കൊണ്ടു ഒരു വകൂ ഉണ്ടാക്കി.
12. He made a border of a handbreadth around it, and made a golden molding on its border around it.
13. അതിന്നു നാലു പൊന് വളയം വാര്ത്തു നാലു കാലിന്റെയും ഔരോ പാര്ശ്വത്തില് തറെച്ചു.
13. He cast four rings of gold for it, and put the rings in the four corners that were on its four feet.
14. മേശ ചുമക്കേണ്ടതിന്നു തണ്ടുകള് ചെലുത്തുവാന് വളയങ്ങള് ചട്ടത്തോടു ചേര്ന്നിരുന്നു.
14. The rings were close by the border, the places for the poles to carry the table.
15. മേശചുമക്കേണ്ടതിന്നുള്ള തണ്ടുകള് ഖദിരമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
15. He made the poles of shittim wood, and overlaid them with gold, to carry the table.
16. മേശമേലുള്ള ഉപകരണങ്ങളായ തളികകളും കരണ്ടികളും കിണ്ടികളും പകരുവാന് ഉപയോഗിക്കുന്ന കുടങ്ങളും തങ്കംകൊണ്ടു ഉണ്ടാക്കി.
16. He made the vessels which were on the table, its dishes, its spoons, its bowls, and its pitchers with which to pour out, of pure gold.
17. അവന് തങ്കംകൊണ്ടു നിലവിളകൂ ഉണ്ടാക്കി; വിളകൂ അടിപ്പുപണിയായി ഉണ്ടാക്കി; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതില്നിന്നു തന്നേ ആയിരുന്നു.
17. He made the menorah of pure gold. He made the menorah of beaten work. Its base, its shaft, its cups, its buds, and its flowers were of one piece with it.
18. നിലവിളക്കിന്റെ ഒരു വശത്തു നിന്നു മൂന്നു ശാഖ, അതിന്റെ മറ്റെവശത്തു നിന്നും മൂന്നു ശാഖ, ഇങ്ങനെ ആറു ശാഖ അതിന്റെ പാര്ശ്വങ്ങളില്നിന്നു പുറപ്പെട്ടു.
18. There were six branches going out of its sides: three branches of the menorah out of its one side, and three branches of the menorah out of its other side:
19. ഒരു ശാഖയില് ഔരോ മുട്ടും ഔരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയില് ഔരോ മുട്ടും ഔരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഇങ്ങനെ നിലവിളക്കില്നിന്നു പുറപ്പെട്ട ശാഖ ആറിലും ഉണ്ടായിരുന്നു.
19. three cups made like almond-blossoms in one branch, a bud and a flower, and three cups made like almond-blossoms in the other branch, a bud and a flower: so for the six branches going out of the menorah.
20. വിളകൂ തണ്ടിലോ മുട്ടുകളും പൂക്കളുമായി ബദാം പൂപോലെ നാലു പുഷ്പപുടം ഉണ്ടായിരുന്നു.
20. In the menorah were four cups made like almond-blossoms, its buds and its flowers;
21. അതില് നിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതില്നിന്നുള്ള മറ്റെ രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതില്നിന്നുള്ള ശേഷം രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ അതില്നിന്നു പുറപ്പെടുന്ന ശാഖ ആറിന്നും കീഴെ ഉണ്ടായിരുന്നു.
21. and a bud under two branches of one piece with it, and a bud under two branches of one piece with it, and a bud under two branches of one piece with it, for the six branches going out of it.
22. മുട്ടുകളും ശാഖകളും അതില്നിന്നു തന്നേ ആയിരുന്നു; അതു മുഴുവനും തങ്കം കൊണ്ടുള്ള ഒറ്റ അടിപ്പു പണിയായിരുന്നു.
22. Their buds and their branches were of one piece with it. The whole thing was one beaten work of pure gold.
23. അവന് അതിന്റെ ഏഴു ദീപവും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കം കൊണ്ടു ഉണ്ടാക്കി.
23. He made its seven lamps, and its snuffers, and its snuff dishes, of pure gold.
24. ഒരു താലന്തു തങ്കംകൊണ്ടു അവന് അതും അതിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.
24. He made it of a talent of pure gold, with all its vessels.
25. അവന് ഖദിരമരംകൊണ്ടു ധൂപപീഠം ഉണ്ടാക്കി; അതു ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന്നു ഉയരം രണ്ടു മുഴം ആയിരുന്നു. അതിന്റെ കൊമ്പുകള് അതില് നിന്നു തന്നേ ആയിരുന്നു.
25. He made the altar of incense of shittim wood. It was square: its length was a cubit, and its breadth a cubit. Its height was two cubits. Its horns were of one piece with it.
26. അവന് അതും അതിന്റെ മേല്പലകളയും ചുറ്റും അതിന്റെ പാര്ശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിഞ്ഞു; അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വകൂ ഉണ്ടാക്കി.
26. He overlaid it with pure gold, its top, its sides around it, and its horns. He made a gold molding around it.
27. അതു ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാന് വക്കിന്നു കീഴെ രണ്ടു പാര്ശ്വത്തിലുള്ള ഔരോ കോണിങ്കലും ഔരോ പൊന് വളയം ഉണ്ടാക്കി.
27. He made two golden rings for it under its molding crown, on its two ribs, on its two sides, for places for poles with which to carry it.
28. ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
28. He made the poles of shittim wood, and overlaid them with gold.
29. അവന് വിശുദ്ധമായ അഭിഷേകതൈലവും നല്ല സുഗന്ധമുള്ള നിര്മ്മല ധൂപവര്ഗ്ഗവും തൈലക്കാരന്റെ വിദ്യപ്രകാരം ഉണ്ടാക്കി.
29. He made the holy anointing oil and the pure incense of sweet spices, after the art of the perfumer.