Proverbs - സദൃശ്യവാക്യങ്ങൾ 11 | View All

1. കള്ളത്തുലാസ്സു യഹോവേക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം.

1. GOD hates cheating in the marketplace; he loves it when business is aboveboard.

2. അഹങ്കാരം വരുമ്പോള് ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു.

2. The stuck-up fall flat on their faces, but down-to-earth people stand firm.

3. നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.

3. The integrity of the honest keeps them on track; the deviousness of crooks brings them to ruin.

4. ക്രോധദിവസത്തില് സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തില്നിന്നു വിടുവിക്കുന്നു.

4. A thick bankroll is no help when life falls apart, but a principled life can stand up to the worst.

5. നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും.

5. Moral character makes for smooth traveling; an evil life is a hard life.

6. നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താല് പിടിപെടും.

6. Good character is the best insurance; crooks get trapped in their sinful lust.

7. ദുഷ്ടന് മരിക്കുമ്പോള് അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശെക്കു ഭംഗം വരുന്നു.

7. When the wicked die, that's it-- the story's over, end of hope.

8. നീതിമാന് കഷ്ടത്തില്നിന്നു രക്ഷപ്പെടുന്നു; ദുഷ്ടന് അവന്നു പകരം അകപ്പെടുന്നു.

8. A good person is saved from much trouble; a bad person runs straight into it.

9. വഷളന് വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താല് വിടുവിക്കപ്പെടുന്നു.

9. The loose tongue of the godless spreads destruction; the common sense of the godly preserves them.

10. നീതിമാന്മാര് ശുഭമായിരിക്കുമ്പോള് പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാര് നശിക്കുമ്പോള് ആര്പ്പുവിളി ഉണ്ടാകുന്നു.

10. When it goes well for good people, the whole town cheers; when it goes badly for bad people, the town celebrates.

11. നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അതു ഇടിഞ്ഞുപോകുന്നു.

11. When right-living people bless the city, it flourishes; evil talk turns it into a ghost town in no time.

12. കൂട്ടുകാരനെ നിന്ദിക്കുന്നവന് ബുദ്ധിഹീനന് ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു.

12. Mean-spirited slander is heartless; quiet discretion accompanies good sense.

13. ഏഷണിക്കാരനായി നടക്കുന്നവന് രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.

13. A gadabout gossip can't be trusted with a secret, but someone of integrity won't violate a confidence.

14. പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു.

14. Without good direction, people lose their way; the more wise counsel you follow, the better your chances.

15. അന്യന്നുവേണ്ടി ജാമ്യം നിലക്കുന്നവന് അത്യന്തം വ്യസനിക്കും! ജാമ്യം നില്പാന് പോകാത്തവനോ നിര്ഭയനായിരിക്കും.

15. Whoever makes deals with strangers is sure to get burned; if you keep a cool head, you'll avoid rash bargains.

16. ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാര് സമ്പത്തു സൂക്ഷിക്കുന്നു.

16. A woman of gentle grace gets respect, but men of rough violence grab for loot.

17. ദയാലുവായവന് സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.

17. When you're kind to others, you help yourself; when you're cruel to others, you hurt yourself.

18. ദുഷ്ടന് വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.

18. Bad work gets paid with a bad check; good work gets solid pay.

19. നീതിയില് സ്ഥിരപ്പെട്ടിരിക്കുന്നവന് ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവര്ത്തിക്കുന്നു.

19. Take your stand with God's loyal community and live, or chase after phantoms of evil and die.

20. വക്രബുദ്ധികള് യഹോവേക്കു വെറുപ്പു; നിഷ്കളങ്കമാര്ഗ്ഗികളോ അവന്നു പ്രസാദം.

20. GOD can't stand deceivers, but oh how he relishes integrity.

21. ദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാന് കയ്യടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.

21. Count on this: The wicked won't get off scot-free, and God's loyal people will triumph.

22. വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കില് പൊന് മൂകൂത്തിപോലെ.

22. Like a gold ring in a pig's snout is a beautiful face on an empty head.

23. നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നേ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.

23. The desires of good people lead straight to the best, but wicked ambition ends in angry frustration.

24. ഒരുത്തന് വാരിവിതറീട്ടും വര്ദ്ധിച്ചുവരുന്നു; മറ്റൊരുത്തന് ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.
2 കൊരിന്ത്യർ 9:6

24. The world of the generous gets larger and larger; the world of the stingy gets smaller and smaller.

25. ഔദാര്യമാനസന് പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.

25. The one who blesses others is abundantly blessed; those who help others are helped.

26. ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങള് ശപിക്കും; അതു വിലക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും.

26. Curses on those who drive a hard bargain! Blessings on all who play fair and square!

27. നന്മെക്കായി ഉത്സാഹിക്കുന്നവന് രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവന്നോ അതു തന്നേ കിട്ടും.

27. The one who seeks good finds delight; the student of evil becomes evil.

28. തന്റെ സമ്പത്തില് ആശ്രയിക്കുന്നവന് വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും.

28. A life devoted to things is a dead life, a stump; a God-shaped life is a flourishing tree.

29. സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ; ഭോഷന് ജ്ഞാനഹൃദയന്നു ദാസനായ്തീരും.

29. Exploit or abuse your family, and end up with a fistful of air; common sense tells you it's a stupid way to live.

30. നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവന് ഹൃദയങ്ങളെ നേടന്നു.

30. A good life is a fruit-bearing tree; a violent life destroys souls.

31. നീതിമാന്നു ഭൂമിയില് പ്രതിഫലം കിട്ടുന്നു എങ്കില് ദുഷ്ടന്നും പാപിക്കും എത്ര അധികം?
1 പത്രൊസ് 4:18

31. If good people barely make it, what's in store for the bad!



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |